വൃശ്ചികക്കൂറുകാർക്ക്‌ (വിശാഖം 1/4, അനിഴം, തൃക്കേട്ട) പൊതുവിലും വിശാഖം, അനിഴം, തൃക്കേട്ട നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഗുണദോഷസമ്മിശ്രം തൊഴിൽ പരമായി അതീവ ജാഗ്രത വേണം.വാക്കിലും പ്രവർത്തിയിലും നിയന്ത്രണം വേണം. ദാമ്പത്യസുഖം, മംഗല്യ ഭാഗ്യം, പ്രണയ സാഫല്യം, സന്താനങ്ങൾ മുഖേനനേട്ടം. അപ്രതീക്ഷിതമായി ധനനഷ്ടം വന്നു ചേരും. മികച്ച പ്രവർത്തനങ്ങൾക്ക് അംഗീകാരം, ഉപരിപഠനം വിജയകരമായി പൂർത്തിയാക്കും.

കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാതെ നോക്കണം. ഗൃഹപരമായ പ്രശ്നങ്ങൾ സംസാരിച്ച് ഒത്തു തീർപ്പാക്കണം. മധ്യസ്ഥത ജാമ്യം വഴക്ക് ഇവകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. സന്തോഷകരമായ കൂടിച്ചേരലുകൾ ഉണ്ടാവും. ബന്ധുക്കൾ സഹായികളായി മാറും.

YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത്‌ കിലോക്കണക്കിന്‌ Malaysian ചെറു നാരങ്ങ

2024 ജന്മനക്ഷത്ര ഫലം

വിശാഖം

പ്രായോഗികബുദ്ധി പ്രകടിപ്പിക്കുന്ന ഇവർക്ക് ജീവിതസൗഭാഗ്യങ്ങൾ കൈവരും. മാതാവിൽ നിന്നുള്ള സുഖാനുഭവങ്ങൾ കുറയും. കർമ്മരംഗത്ത് മികവ് പ്രകടിപ്പിക്കും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. മത്സരപരീക്ഷകളിൽ വിജയം വരിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. സന്താനങ്ങളെ കൊണ്ട് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. മനസ്വസ്ഥത തകർക്കുന്ന ചില അനുഭവങ്ങൾ വന്നുചേരും. ആരോഗ്യം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.

അനിഴം

പല പരിവർത്തനങ്ങൾക്കും സാക്ഷ്യം വഹിക്കും. പരിശ്രമത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കില്ല. ബന്ധുമിത്രാദികളെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ കുറയും. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കണം. വിദേശത്ത് പോകുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. വിവാഹജീവിതം സംതൃപ്തികരമായിരിക്കും. സന്താനങ്ങളിൽ നിന്ന് സന്തോഷകരമായ അനുഭവങ്ങളുണ്ടാകില്ല. ജോലി അന്വേഷിക്കുന്നവർക്ക് അനുകൂല സമയമാണ്. സഹോദരങ്ങളുടെ സഹായം ലഭിക്കും. എന്തെങ്കിലും ക്ലേശങ്ങൾ മനസ്സിനെ എപ്പോഴും അഭിമുഖീകരിച്ചുകൊണ്ടിരിക്കും. ബന്ധുജനങ്ങളുമായി ദ്വേഷിക്കും. പുണ്യക്ഷേത്രങ്ങളിൽ ദർശനം നടത്തും.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക

തൃക്കേട്ട

മുൻകോപം നിയന്ത്രിച്ച് മുന്നോട്ടുപോകേണ്ട സമയമാണ്. മാതൃപിതൃദുരിതം, ഭാര്യപുത്രാദികൾക്ക് അരിഷ്ടത എന്നിവ ഉണ്ടാകും. കർമ്മരംഗത്ത് നേട്ടങ്ങൾ വരും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാധിക്കും. വൃദ്ധസ്ത്രീകളുടെ സഹായങ്ങൾ ലഭിക്കും. സന്താനപ്രാപ്തിക്ക് കാലതാമസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അപ്രതീക്ഷിത രീതിയിൽ സാമ്പത്തികലാഭം ഉണ്ടാകും. വിദ്യാർത്ഥികൾ അലസത വെടിഞ്ഞ് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. ധാർമ്മികകാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.

YOU MAY ALSO LIKE THIS VIDEO, Skin Whitening Treatment | വെളുക്കാൻ ആഗ്രഹമുണ്ടോ? പക്ഷെ ജീവൻ നഷ്ടമാകാതെ വെളുക്കണമെങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം

Previous post തുലാക്കൂറുകാർക്ക്‌ (ചിത്തിര 1/2, ചോതി, വിശാഖം 3/4) പൊതുവിലും ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
Next post ധനുക്കൂറുകാർക്ക്‌ (മൂലം, പൂരാടം, ഉത്രാടം 1/4) പൊതുവിലും മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം