തുലാക്കൂറുകാർക്ക് (ചിത്തിര 1/2, ചോതി, വിശാഖം 3/4) പൊതുവിലും ചിത്തിര, ചോതി, വിശാഖം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കലാ സാഹിത്യപ്രവർത്തകർക്ക് അവസരങ്ങൾ , പദവി, അംഗീകാരം. ഗൃഹം സ്വന്തമാക്കാൻ കഴിയും സന്താനത്തിന് മേൻമയുള്ള ജോലി കിട്ടും. കടങ്ങൾ മാറി ധന പുഷ്ടി ഉണ്ടാവും. വിവാദങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കുക. തൊഴിൽ പരമായ തടസ്സം മാറും. പുതിയ നിർമ്മാണപ്രവർത്തനങ്ങൾക്ക് കാലം അനുകൂലം.
ബിസിനസുകാർ പുതിയ പ്രൊജക്ടിൽ പങ്കാളിയാവും. സഹപ്രവർത്തകരിൽ നിന്നും സഹായ സഹകരണം ലഭിക്കും. ആരോഗ്യ കാര്യങ്ങളിലും സന്താന കാര്യങ്ങളിലും അതീവ ശ്രദ്ധ പുലർത്തുക. ശത്രുക്കളെ കരുതിയിരിക്കുക ക്ഷമയോടെയും ശ്രദ്ധയോടെയും നീങ്ങിയാൽ ദോഷങ്ങൾ കൂടുതൽ ഉണ്ടാകില്ല. ചില കാല സ്വപ്നങ്ങൾ സാക്ഷാത്കരിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക
2024 ജന്മനക്ഷത്ര ഫലം
ചിത്തിര
നയപരമായ സമീപനം കൊണ്ട് കർമ്മരംഗത്ത് അനുഭവപ്പെടുന്ന വിഘ്‌നങ്ങൾ മാറി മുന്നേറുവാൻ സാധിക്കും. വിവാദവിഷയങ്ങളിൽ നിന്ന് അകന്നുനിൽക്കണം. മാതൃസൗഭാഗ്യം അനുഭവിക്കും. പിതാവിനെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ കുറയും. കലാരംഗത്ത് താൽപ്പര്യം ഉണ്ടാകും. വാഗ്ദാനങ്ങൾ പാലിക്കും. ഔദ്യോഗിക ജിവിതത്തിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. സന്താനങ്ങൾ മൂലം മനോവേദന അനുഭവിക്കും. തൊഴിൽരംഗത്ത് പങ്കാളികൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം. വാഗ്ദാനങ്ങൾ നിറവേറ്റാൻ കാലതാമസം നേരിടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.
ചോതി
പുത്തൻ ആശയങ്ങൾ പ്രവർത്തിപഥത്തിൽ കൊണ്ടുവരാൻ കാലതാമസം നേരിടും. പ്രവർത്തനരംഗത്ത് എതിർപ്പുകൾ ഉണ്ടാകും. ബന്ധുമിത്രാദികളിൽ നിന്ന് ആരോപണങ്ങളും അപവാദങ്ങളും ഉണ്ടാകും. സാഹസിക പ്രവർത്തികളിൽ നിന്ന് വിട്ടുനിൽക്കണം. സ്വപരിശ്രമം കൊണ്ട് നേട്ടങ്ങൾ കൈവരിക്കും. ദാമ്പത്യജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകും. സന്താനങ്ങളിൽ നിന്ന് നേട്ടങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. അകാരണമായ ഭയമുണ്ടാകും. വിദേശത്ത് തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. ആത്മീയകാര്യങ്ങളിൽ താൽപ്പര്യം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, Skin Whitening Treatment | വെളുക്കാൻ ആഗ്രഹമുണ്ടോ? പക്ഷെ ജീവൻ നഷ്ടമാകാതെ വെളുക്കണമെങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
വിശാഖം
പ്രായോഗികബുദ്ധി പ്രകടിപ്പിക്കുന്ന ഇവർക്ക് ജീവിതസൗഭാഗ്യങ്ങൾ കൈവരും. മാതാവിൽ നിന്നുള്ള സുഖാനുഭവങ്ങൾ കുറയും. കർമ്മരംഗത്ത് മികവ് പ്രകടിപ്പിക്കും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. മത്സരപരീക്ഷകളിൽ വിജയം വരിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. സന്താനങ്ങളെ കൊണ്ട് സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. മനസ്വസ്ഥത തകർക്കുന്ന ചില അനുഭവങ്ങൾ വന്നുചേരും. ആരോഗ്യം ശ്രദ്ധിക്കണം. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം