കന്നിക്കൂറുകാർക്ക് (ഉത്രം 3/4, അത്തം, ചിത്തിര 1/2) പൊതുവിലും ഉത്രം, അത്തം, ചിത്തിര നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വർഷത്തിന്റെ ആദ്യ പകുതി ധന നേട്ടം. 2024: സമൃദ്ധിയുടെ പൊൻകിരണമായി പുതുവർഷം ശ്രദ്ധിക്കണം. ഞരമ്പ് സംബന്ധമായ അസുഖം ഉള്ളവർ നന്നായി ശ്രദ്ധിക്കുക .ത്വക്ക് രോഗങ്ങൾ അലട്ടിയേക്കാം. മംഗല്യ യോഗം, പ്രണയം പൂവണിയും അപ്രതീക്ഷിതമായി അവിഹിത മാർഗങ്ങളിൽ ധനം വരാൻ വഴി തെളിയും.
സർക്കാരിൽ നിന്നും ധനസഹായം ലഭിക്കും. സന്താന വിഷയത്തിൽ വളരെ ശ്രദ്ധ പുലർത്തണം. ഭാഗ്യാനുഭവങ്ങൾ വർദ്ധിക്കും. കളവ്, വഞ്ചന, മറവി ഇവയാൽ മനക്ലേശം വരാതെ സൂക്ഷിക്കുക ജോലിയിൽ പ്രത്യേക പരിഗണന ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, Skin Whitening Treatment | വെളുക്കാൻ ആഗ്രഹമുണ്ടോ? പക്ഷെ ജീവൻ നഷ്ടമാകാതെ വെളുക്കണമെങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
2024 ജന്മനക്ഷത്ര ഫലം
ഉത്രം
വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ച് പിന്നീട് പശ്ചാത്തപിക്കേണ്ട സാഹചര്യങ്ങൾ വന്നുചേരും. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. കർമ്മമേഖല വിപുലപ്പെടുത്തുവാൻ സാധിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. പൂർവ്വികമായ സ്വത്ത് സംബന്ധമായ കേസുകൾ കോടതിയിലെത്തും. ദാമ്പത്യജീവിതത്തിൽ കരുതലോടെ മുന്നോട്ടുപോകുക. സർക്കാരിൽ നിന്ന് പ്രതികൂല നടപടികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പാർട്ട്ണർഷിപ്പിലൂടെ നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
അത്തം
ഭാഗ്യനിർഭാഗ്യങ്ങളിലൂടെ കടന്നുപോകേണ്ടി വരും. പുതിയ സംരംഭങ്ങൾ അപ്രതീക്ഷിതമായ രീതിയിൽ വിജയിക്കും. കർമ്മരംഗത്ത് പുരോഗതി പ്രകടമാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. സമൂഹത്തിന്റെ ആദരവ് നേടിയെടുക്കുവാനുള്ള പ്രവർത്തനം കാഴ്ചവയ്ക്കുവാൻ സാധിക്കും. ദാമ്പത്യ ജീവിതം സംതൃപ്തികരമാകും. സ്ത്രീ സംബന്ധമായ വിഷയങ്ങളിൽ ശ്രദ്ധിക്കണം. അപവാദങ്ങൾ വരാനുള്ള സാധ്യതയുണ്ട്. വായ്പകൾക്ക് അപേക്ഷിക്കുന്നവർക്ക് പ്രയാസം കൂടാതെ അനുവദിച്ചു കിട്ടും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക
ചിത്തിര
നയപരമായ സമീപനം കൊണ്ട് കർമ്മരംഗത്ത് അനുഭവപ്പെടുന്ന വിഘ്‌നങ്ങൾ മാറി മുന്നേറുവാൻ സാധിക്കും. വിവാദവിഷയങ്ങളിൽ നിന്ന് അകന്നുനിൽക്കണം. മാതൃസൗഭാഗ്യം അനുഭവിക്കും. പിതാവിനെ കൊണ്ടുള്ള ഗുണാനുഭവങ്ങൾ കുറയും. കലാരംഗത്ത് താൽപ്പര്യം ഉണ്ടാകും. വാഗ്ദാനങ്ങൾ പാലിക്കും. ഔദ്യോഗിക ജിവിതത്തിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. സന്താനങ്ങൾ മൂലം മനോവേദന അനുഭവിക്കും. തൊഴിൽരംഗത്ത് പങ്കാളികൾ ഉണ്ടെങ്കിൽ സൂക്ഷിക്കണം. വാഗ്ദാനങ്ങൾ നിറവേറ്റാൻ കാലതാമസം നേരിടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കം. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം. പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കും.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം
YOU MAY ALSO READ: സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 8 മുതല്‍ 14 വരെയുള്ള നക്ഷത്രഫലങ്ങൾ