സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 8 മുതല്‍ 14 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ബോണ്ടുകളൊ ഷെയറുകളൊ വാങ്ങാനിടയുണ്ട്. സംഭാവന വകയിലും മറ്റും കൂടുതല്‍ പണം ചെലവഴിക്കേണ്ടി വരും. വിദ്യാഭ്യാസപരമായി ഉയര്‍ച്ചയുണ്ടാകും. ദൂരെയാത്രകള്‍ വേണ്ടെന്ന് വയ്‌ക്കും. സര്‍വീസ് മുഖേന കൂടുതല്‍ വരുമാനം പ്രതീക്ഷിക്കാം. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മന്ദഗതിയിലായ കച്ചവടം വികസിക്കും. വ്യവഹാരാദി കാര്യങ്ങളില്‍ പ്രതീക്ഷിക്കുന്നവിജയം ലഭിക്കില്ല. ക്രയവിക്രയങ്ങള്‍ നടത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. ധനനഷ്ടം, മാനഹാനി ഇവ വരാതെ ശ്രദ്ധിക്കണം. പിതാവുമായി അഭിപ്രായ ഭിന്നത മൂലം വീട് വിട്ട് താമസിക്കേണ്ട അവസരമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഡോക്ടര്‍മാര്‍ക്ക് പണവും പ്രശസ്തിയും വര്‍ധിക്കും. ചെറുയാത്രകള്‍ സുഖകരമാകും. കടം കൊടുത്ത് കടംതീര്‍ക്കാന്‍ ശ്രമിക്കും. ഗൃഹോപകരണങ്ങള്‍ വാങ്ങും. വരവില്‍ കവിഞ്ഞ ചെലവ് അനുഭവപ്പെടും. പൊതുപ്രവര്‍ത്തകര്‍ക്ക് നല്ല സമയമാണ്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.
YOU MAY ALSO LIKE THIS VIDEO, Skin Whitening Treatment | വെളുക്കാൻ ആഗ്രഹമുണ്ടോ? പക്ഷെ ജീവൻ നഷ്ടമാകാതെ വെളുക്കണമെങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കുടുംബത്തില്‍ സമാധാനമുണ്ടാകും. പണപരമായ പ്രയാസങ്ങള്‍ വരും. ഹൃദ്രോഗത്തിന് സാധ്യതയുണ്ട്. നാടകം, സിനിമ എന്നീ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല സമയമാണ്. കൃഷിയില്‍ നഷ്ടം സംഭവിക്കും. ബിസിനസ്സില്‍ ആദായം ലഭിക്കും. ശാരീരിക സുഖം കുറയും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നല്ല വ്യക്തികളുമായി സൗഹൃദം സ്ഥാപിക്കാന്‍ കഴിയും. വീട്ടില്‍ അതിഥി സല്‍ക്കാരം നടത്തിയേക്കും. ഭൂമി വാങ്ങുന്നതിന് അഡ്വാന്‍സ് നല്‍കിയേക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം ലഭിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കര്‍മരംഗത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കേണ്ടി വരുന്നതാണ്. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവച്ചേക്കും. വരുമാനത്തില്‍ വര്‍ധനയുണ്ടാകും. താല്‍ക്കാലിക നിയമനം ലഭിച്ചവര്‍ക്ക് ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഷെയര്‍ ബിസിനസ്സില്‍ നഷ്ടം വരാനുള്ള സാധ്യത കൂടുതലാണ്. സര്‍വീസില്‍ ഉയര്‍ന്ന സ്ഥാനത്തേക്ക് നിയമിക്കപ്പെടും. പൂര്‍വിക സ്വത്ത് അധീനതയില്‍ വന്നു ചേരും. ആധാരമെഴുത്തുകാര്‍ക്കും രജിസ്ട്രാഫീസുമായി ബന്ധപ്പെട്ടവര്‍ക്കും അനുകൂല സമയാണ്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അവാര്‍ഡും മറ്റും ലഭിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഉന്നത വിദ്യാഭ്യാസത്തിന് ചേരും; ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. പലവിധത്തില്‍ ധനാഗമമുണ്ടാകും. ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും. വ്യാപാരവ്യവസായാദികളില്‍ പുരോഗതിയുണ്ടാകും. വരുംവരായ്മ നോക്കാതെ ചില കാര്യങ്ങളില്‍ ചെന്നുപെട്ടിരിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദേശത്തുനിന്ന് പ്രോത്സാഹജനകമായ എഴുത്തുകള്‍ ലഭിക്കും. പുതിയ ബിസിനസ്സില്‍ പണം മുടക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും. കര്‍മത്തില്‍ ചില പ്രയാസങ്ങള്‍ അനുഭവപ്പെടും. സ്ത്രീജനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളില്‍പ്പെടാതെ ശ്രദ്ധിക്കേണ്ടതാണ്.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പാര്‍ട്ട്ണര്‍ഷിപ്പ് ബിസിനസ്സില്‍ നേട്ടമുണ്ടാകും. കര്‍മരംഗം തൃപ്തികരമായിരിക്കും. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കും അനുകൂല സമയമാണ്. പുതിയ സുഹൃദ് ബന്ധങ്ങളുണ്ടാകും. തൊഴില്‍ രംഗത്ത് പുരോഗതിയുണ്ടാകും. രക്തസമ്മര്‍ദ്ദമുള്ള രോഗികള്‍ ശ്രദ്ധിക്കേണ്ടതാണ്.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പുതിയ സുഹൃദ്‌വലയങ്ങളുണ്ടാകും. മറ്റുള്ളവരുടെ പ്രശംസയ്‌ക്ക് പാത്രീഭവിക്കും. നല്ല പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് അംഗീകാരവും അനുമോദനവും ലഭിക്കും. ബന്ധുബലം വര്‍ധിക്കും. പിതൃസ്വത്ത് ലഭിക്കാനിടയുണ്ട്. ആരോഗ്യം ശ്രദ്ധിക്കണം. തിരഞ്ഞെടുപ്പുകളില്‍ വിജയിക്കും. കാര്‍ഷികാദായം ലഭിക്കും. വ്യവഹാരാദികളില്‍ വിജയം വരിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സഹകരണ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് സ്ഥലമാറ്റമോ, സസ്‌പെന്‍ഷനോ പ്രതീക്ഷിക്കാം. ശത്രുക്കളില്‍ നിന്ന് ചില പ്രയാസങ്ങള്‍ നേരിടും. മന്ദീഭവിച്ചു കിടക്കുന്ന വ്യാപാര സ്ഥാപനം ഉയര്‍ച്ചയിലേക്ക് വരും. പാര്‍ട്ട്ണറുമായി ചേര്‍ന്നു ചെയ്യുന്ന പ്രവര്‍ത്തനരംഗത്ത് പ്രശ്‌നങ്ങള്‍ ഉണ്ടാകും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO