2024 പുതുവർഷത്തിന്റെ തുടക്കത്തിൽ ഈ നാളുകാർക്ക് ‘ത്രിഗ്രഹി യോഗം’, ലഭിക്കും വമ്പൻ ഐശ്വര്യങ്ങൾ
ത്രിഗ്രഹി യോഗം നിരവധി ആളുകൾക്ക് വലിയ നേട്ടങ്ങൾ നൽകും. ധനുരാശിയിൽ രൂപപ്പെട്ട ത്രിഗ്രഹ യോഗത്തെ ജ്യോതിഷത്തിൽ വളരെ ശുഭകരമായിട്ടാണ് കണക്കാക്കുന്നത്. 2023 ഡിസംബർ 27 ന് ചൊവ്വ ധനു രാശിയിലേക്ക് കടന്നു. സൂര്യനും ബുധനും ഇതിനകം ധനു രാശിയിലുണ്ട്. ഇത്തരമൊരു സാഹചര്യത്തിൽ ചൊവ്വയുടെ ധനു രാശി പ്രവേശനത്തോടെ ഈ മൂന്ന് ഗ്രഹങ്ങളുടെ സംയോഗം ഉണ്ടാകുകയും അതുമൂലം ത്രിഗ്രഹിയോഗം ഉണ്ടാകുകയും ചെയ്യും.
ഈ ത്രിഗ്രഹി രാജയോഗം 12 രാശികളേയും ബാധിക്കുമെങ്കിലും 5 രാശിക്കാർക്ക് പ്രത്യേകിച്ച് ശുഭകരമായിരിക്കും. ഇവർക്ക് 2024 ന്റെ ആരംഭം മുതൽ പണത്തിന്റെയും കരിയറിന്റെയും കാര്യത്തിൽ വളരെയധികം നേട്ടങ്ങൾ ലഭിക്കും. ഏതൊക്കെ രാശിക്കാർക്കാണ് ത്രിഗ്രഹി യോഗത്തിലൂടെ അനുഗ്രഹം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മേട രാശിക്കാർക്ക് ഈ ത്രിഗ്രഹിയോഗം വളരെ ഗുണം ചെയ്യും. ഇവർക്ക് അവരുടെ കഠിനാധ്വാനത്തിന് അനുകൂലമായ ഫലങ്ങൾ ലഭിക്കും. പണവുമായി ബന്ധപ്പെട്ട പദ്ധതികൾ വിജയിക്കും. ബിസിനസ്സുകാർക്ക് വലിയ ലാഭമുണ്ടാക്കാൻ കഴിയും. ബിസിനസ്സ് വിപുലീകരിക്കാൻ പുതിയ അവസരങ്ങൾ ലഭിക്കും. നിങ്ങൾക്ക് ഒരു യാത്ര പോകാൻ അവസരമുണ്ടാകും.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സൂര്യൻ, ബുധൻ, ചൊവ്വ എന്നിവ ചേർന്ന് രൂപപ്പെടുന്ന ത്രിഗ്രഹിയോഗം തുലാം രാശിക്കാർക്ക് ഗുണം നൽകും. ഈ ആളുകൾക്ക് കരിയറിൽ ചില മികച്ച വിജയം നേടാൻ കഴിയും. പുതിയ ഉത്തരവാദിത്തം ലഭിച്ചേക്കാം. ഫ്രീലാൻസർമാർക്ക് സ്ഥിരം ജോലി ലഭിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. വരുമാനം വർദ്ധിക്കും. പ്രണയ പങ്കാളിയുമായി യാത്ര പോകാൻ അവസരം. മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് വിജയമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, Skin Whitening Treatment | വെളുക്കാൻ ആഗ്രഹമുണ്ടോ? പക്ഷെ ജീവൻ നഷ്ടമാകാതെ വെളുക്കണമെങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വൃശ്ചിക രാശിക്കാർക്കും ഈ യോഗം ഗുണം ചെയ്യും. അപ്രതീക്ഷിതമായി കിട്ടാനുള്ള പണം ഈ സമയം കിട്ടും. ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിൽ നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കും. വിവാദങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണെങ്കിൽ ഈ സമയം നിങ്ങൾക്ക് വളരെ ഗുണം ചെയ്യും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഈ ത്രിഗ്രഹിയോഗം ധനു രാശിക്കാർക്ക് സുഖസൗകര്യങ്ങളും ആഡംബരങ്ങളും നിറഞ്ഞ ജീവിതം നൽകും. നിങ്ങളിൽ ധൈര്യം, ശക്തി, ആത്മവിശ്വാസം എന്നിവ വർദ്ധിക്കും. മുതിർന്നവരുടെ പൂർണ അനുഗ്രഹം ലഭിക്കും. തൊഴിൽ ജീവിതത്തിൽ ആഗ്രഹിച്ച വിജയം കൈവരിക്കാൻ കഴിയും. പ്രണയ ജീവിതം നല്ലതായിരിക്കും.
YOU MAY ALSO LIKE THIS VIDEO
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ത്രിഗ്രഹിയോഗം മീനരാശിക്കാർക്ക് വളരെ നല്ല അവസരങ്ങൾ നൽകും. ജോലിസ്ഥലത്ത് നിങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ബഹുമാനവും ആദരവും വർദ്ധിക്കും. സാമ്പത്തിക നേട്ടം ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പുതിയ വർഷത്തിൽ നിങ്ങളുടെ കരിയറിൽ മികച്ച തുടക്കം ഉണ്ടാകും. പുതിയ ബിസിനസ്സ് തുടങ്ങുന്നവർക്കും നേട്ടമുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം