ചിങ്ങക്കൂറുകാർക്ക് (മകം, പൂരം, ഉത്രം 1/4) പൊതുവിലും മകം, പൂരം, ഉത്രം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വർഷത്തിന്റെ ആദ്യ പകുതി എല്ലാ കാര്യങ്ങളിലും ഗുണാനുഭവം ഉണ്ടാവുന്നതാണ്. ഉദ്യോഗ ലാഭം പഠന വിജയം ധനലാഭം ഇവ പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് നല്ല ജീവിതപങ്കാളിയെ ലഭിക്കും. സന്താനത്തിന് കർമ്മരംഗത്ത് അംഗീകാരം. മംഗല്യഭാഗ്യം. വാത വായു രോഗങ്ങളുള്ളവർ ശ്രദ്ധ പുലർത്തുക. വിദേശയോഗം ഉപരിപഠനം ഇവയ്ക്കും കാലം അനുകൂലം. കുടുംബ സ്വത്തു തർക്കങ്ങൾ പരിഹരിക്കും.
ആദ്യ പകുതിക്കുശേഷം വിശ്വാസ വഞ്ചനയ്ക്ക് സാധ്യത ഉള്ളതിനാൽ കർമ്മ സ്ഥാനത്ത് കരുതിയിരിക്കുക. അന്യരുടെ വാക്ക് കേട്ട് അബദ്ധത്തിൽ ചെന്ന് ചാടരുത് . ധന നഷ്ടം വരാതെ നോക്കണം. സഹപ്രവർത്തകരോടും മേലുദ്യോഗസ്ഥരോടും സത്യസന്ധമായും നീതിയുക്തവുമായുള്ള സമീപനം ഗുണകരം. ശത്രുക്കളെ അതിജീവിച്ച് വിജയം കൈവരിക്കാൻ സാധിക്കും. അനവസരത്തിൽ അഭിപ്രായം പ്രകടിപ്പിക്കരുത്. അപവാദം ഇവ കരുതിയിരിക്കുക.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക
2024 ജന്മനക്ഷത്ര ഫലം
മകം
പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കുവാൻ കഴിയും. സന്തതസഹചാരികളിൽ നിന്ന് ദുരനുഭവങ്ങൾ ഉണ്ടാകം. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. ശത്രുക്കളുടെ ഭാഗത്തുനിന്നുള്ള ശല്യങ്ങൾ ഉണ്ടാകും. കർമ്മരംഗത്ത് പുരോഗതിയുണ്ടാകും. ഷെയർ മാർക്കറ്റുമായി ബന്ധപ്പെടുന്നവർ ജാഗ്രത പുലർത്തണം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. പണം കടംകൊടുക്കുകയാണെങ്കിൽ ശ്രദ്ധിക്കുക. തിരിച്ച് കിട്ടാനുള്ള സാദ്ധ്യത കുറവാണ്. ഉന്നതപഠനത്തിനുള്ള അവസരങ്ങൾ വന്നുചേരും. ദാമ്പത്യ ജീവിതത്തിൽ അഭിപ്രായഭിന്നതകൾ ഉണ്ടാകും. മാതാപിതാക്കളുടെ നിയന്ത്രണങ്ങൾ ഇഷ്ടപ്പെടാത്ത സന്താനങ്ങൾ തന്നിഷ്ടംപോലെ പ്രവർത്തിക്കും. ആരോഗ്യപരിപാലനത്തിൽ പ്രത്യേകശ്രദ്ധ ചെലുത്തേണ്ട സമയമാണ്.
പൂരം
പ്രതീക്ഷയ്ക്ക് ഒത്തു ഉയരുവാൻ കാലതാമസം നേരിടും. സാമ്പത്തിക ഇടപാടുകളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. മനസ്സിനെ ഏതെങ്കിലും ഒരു കാര്യം സദാ ദുഃഖിപ്പിച്ചുകൊണ്ടിരിക്കും. ഔദ്യോഗിക രംഗത്ത് നേട്ടങ്ങൾ കൈവരിക്കും. ജീവിതപുരോഗതിക്ക് വിഘാതമായി ശത്രുക്കളുടെ ശല്യങ്ങൾ ഉണ്ടാകും. സ്വജനങ്ങളുമായി അകന്നുകഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വേദനിക്കും. പാർട്ട്ണർഷിപ്പ് ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർ ശ്രദ്ധിക്കണം. സാമ്പത്തിക നഷ്ടങ്ങൾ ഉണ്ടാകാം. സംസാരത്തിൽ മോശമായ പദപ്രയോഗങ്ങൾ കടന്നുവരാതിരിക്കുവാൻ ശ്രദ്ധിക്കണം. ഗർഭിണികളായ സ്ത്രീകൾ വളരെ സൂക്ഷിക്കേണ്ട സമയമാണ്. ആരോഗ്യം ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, Skin Whitening Treatment | വെളുക്കാൻ ആഗ്രഹമുണ്ടോ? പക്ഷെ ജീവൻ നഷ്ടമാകാതെ വെളുക്കണമെങ്കിൽ ഉറപ്പായും ഇക്കാര്യങ്ങൾ കൂടി അറിഞ്ഞിരിക്കണം
ഉത്രം
വീണ്ടുവിചാരമില്ലാതെ പ്രവർത്തിച്ച് പിന്നീട് പശ്ചാത്തപിക്കേണ്ട സാഹചര്യങ്ങൾ വന്നുചേരും. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിവരും. സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. കർമ്മമേഖല വിപുലപ്പെടുത്തുവാൻ സാധിക്കും. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. പൂർവ്വികമായ സ്വത്ത് സംബന്ധമായ കേസുകൾ കോടതിയിലെത്തും. ദാമ്പത്യജീവിതത്തിൽ കരുതലോടെ മുന്നോട്ടുപോകുക. സർക്കാരിൽ നിന്ന് പ്രതികൂല നടപടികൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. പാർട്ട്ണർഷിപ്പിലൂടെ നേട്ടങ്ങൾ ഉണ്ടാകും. പുതിയ വാഹനങ്ങൾ വാങ്ങുവാൻ സാധിക്കും. വിദ്യാർത്ഥികൾ പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം