കര്‍ക്കിടകക്കൂറുകാർക്ക് (പുണര്‍തം 1/4, പൂയം, ആയില്യം) പൊതുവിലും പുണര്‍തം, പൂയം, ആയില്യം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത ധനഭാഗ്യം. ചിരകാല സ്വപ്നങ്ങൾ പൂവണിയും. ശത്രുക്കളെ കരുതിയിരിക്കുക. ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. സന്താനങ്ങളെ നന്നായി നിരീക്ഷിക്കണം.വിശ്വസ്തരിൽ നിന്ന് ചതി പറ്റാതെ സൂക്ഷിക്കണം. വർഷത്തിന്റെ പകുതി കഴിഞ്ഞാൽ ഗുണാനുഭവങ്ങൾ വന്നു തുടങ്ങും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും വന്നു ചേരും കാര്യവിജയമുണ്ടാകും.
അകന്നിരുന്ന ബന്ധുക്കൾ സഹായികളായി വരും. രോഗശല്യം കുറയും. വിവാഹം, പ്രണയം ദാമ്പത്യസുഖം ഇവയെല്ലാം അനുഭവിക്കാൻ യോഗം സർക്കാരിൽ നിന്നും പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ലഭിക്കും. തടസ്സപ്പെട്ട് കിടന്ന വിദേശ യാത്ര സഫലീകൃതമാവും വരുമാന മാർഗ്ഗങ്ങൾ വർദ്ധിക്കും. നേത്രസംബന്ധമായ അസുഖം, വാത സംബദ്ധമായ അസുഖം അവഗണിക്കരുത്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? 2024ൽ ലോകത്തെ കാത്തിരിക്കുന്നത് എന്തൊക്കെ? ബാബാ വാംഗയുടെ ഞെട്ടിക്കുന്ന പ്രവചനങ്ങൾ; കമ്യൂണിസ്റ്റുകാർക്ക് സന്തോഷിക്കാൻ വക
2024 ജന്മനക്ഷത്ര ഫലം
പുണർതം
ആചാരാനുഷ്ഠാനങ്ങളിൽ തൽപ്പരരാകും. കർമ്മരംഗത്ത് വിഘ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ നഷ്ടങ്ങൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ബന്ധുമിത്രാദികളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. ദാമ്പത്യജീവിതത്തിൽ ഇരുവരും വിട്ടുവീഴ്ചാമനോഭാവം പുലർത്തണം. തൊഴിൽപരമായി സ്ഥലം മാറ്റത്തിന് സാദ്ധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യപരിപാലനത്തിന് പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ദീർഘദൂരയാത്രകൾ ചെയ്യും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.
പൂയം
ലക്ഷ്യസാക്ഷാത്ക്കാരത്തിനായി കഠിനമായി പരിശ്രമിക്കും. കുടുംബജീവിതത്തിൽ ശാന്തിയും സമാധാനവും അകലും. പല പരിവർത്തനങ്ങളും ഉണ്ടാകും. വിവാദവിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. പിതൃസൗഭാഗ്യങ്ങൾ കുറയും. വിദ്യാർത്ഥികൾ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. അസാന്മാർഗ്ഗിക പ്രവർത്തികളിൽ അകപ്പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. വിദേശപഠനത്തിന് കാലതാമസം നേരിടും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. അഭിമാനത്തിന് ക്ഷതമേൽക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ധാർമ്മിക പ്രവർത്തികളിൽ താൽപ്പര്യം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, പേടി കാരണം ശാരീരിക ബന്ധത്തിന് സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്തി ബന്ധപ്പെടാൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത്
ആയില്യം
വാക്ചാതുര്യവും നയപരമായ പെരുമാറ്റവും കൊണ്ട് നേട്ടങ്ങൾ കൈവരിക്കും. ജീവിതത്തിൽ പല ദുരനുഭവങ്ങളും ഉണ്ടാകും. ബന്ധുമിത്രാദികളിൽ നിന്ന് അപവാദങ്ങളും ആരോപണങ്ങളും ശ്രദ്ധിക്കും. ഏറ്റെടുക്കുന്ന പ്രവർത്തികൾ സമയബന്ധിതമായി പൂർത്തീകരിക്കുവാൻ സാധിക്കും. ഉന്നതപഠനത്തിന് വിദേശത്ത് പോകുവാൻ സാധിക്കും. അയൽക്കാരുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. പ്രസിദ്ധീകരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അനുകൂല സമയമാണ്. കൂടുതൽ മുതൽ മുടക്കില്ലാതെ നടത്തുന്ന ബിസിനസ്സ് നേട്ടങ്ങൾ നൽകും. ഔദ്യോഗിക രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ടുപോകണം. ആരോഗ്യം ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം