മിഥുനക്കൂറുകാർക്ക് (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) പൊതുവിലും മകയിരം, തിരുവാതിര, പുണര്‍തം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വർഷത്തിന്റെ ആദ്യ പകുതി കൂടുതൽ ഗുണകരമാണ്. വിദേശ യോഗം, ഉപരിപഠനം, ജോലിസാധ്യത, ജോലി മാറ്റം, നിലവിലുള്ള ജോലിയിൽ ഉയർച്ച, കർമ്മഗുണം ഇവയ്ക്ക് സാധ്യത. സന്താന ഗുണം കുടുംബത്തിൽ മംഗള കർമ്മങ്ങൾ ഇവ ഉണ്ടാകും. ദാമ്പത്യക്ലേശം അനുഭവപ്പെടും. എടുത്തു ചാടാതെ പ്രവർത്തിച്ചാൽ ബന്ധുക്കളെ കൊണ്ട് ഗുണാനുഭവങ്ങൾ ഉണ്ടാകും.
വാദപ്രതിവാദം മദ്ധ്യസ്ഥത, ജാമ്യം ഇവപാടില്ല. ശാരിരികമായ അലട്ടലുകൾ ഇടക്കിടെ ഉണ്ടായി കൊണ്ടിരിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷ വിജയം. വിവാഹത്തിന് തടസ്സങ്ങൾ വരാതിരിക്കാൻ ഈശ്വര പ്രാർത്ഥന ചെയ്യുക വിലപിടിപ്പുള്ള വസ്തുക്കൾ കളഞ്ഞു പോവാതിരിക്കാൻ ശ്രദ്ധിക്കുക. അപകടങ്ങളിൽ നിന്ന് ഈശ്വരാധീനത്താൽ രക്ഷ പ്രാപിക്കാനിടയാകും.
YOU MAY ALSO LIKE THIS VIDEO, പേടി കാരണം ശാരീരിക ബന്ധത്തിന് സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്തി ബന്ധപ്പെടാൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത്
2024 ജന്മനക്ഷത്ര ഫലം
മകയിരം
സ്ഥിരമായ ഒരു പ്രവർത്തന മണ്ഡലം കണ്ടെത്താൻ ശ്രമിക്കണം. അന്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. വരുമാനം കുറയും. ചെലവുകൾ അധികരിക്കും. ദാമ്പത്യ ജീവിതത്തിൽ ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നമ് സഹായസഹകരണങ്ങൾ ലഭിക്കും. ഔദ്യോഗികരംഗങ്ങളിൽ ശോഭിക്കും. പ്രണയസംബന്ധമായ വിഷയങ്ങളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. വീട് മാറുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാമ്പത്തിക അച്ചടക്കം പാലിക്കണം. നീട്ടിവെച്ചുകൊണ്ടിരുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
തിരുവാതിര
കാര്യനിർവ്വഹണശേഷി പ്രകടിപ്പിക്കുവാനുള്ള അവസരങ്ങൾ വന്നുചേരും. ഏറ്റെടുക്കുന്ന പ്രവർത്തികൾ വിജയകരമായി പൂർത്തീകരിക്കുവാൻ സാധിക്കും. തൊഴിൽപരമായ പല പരിവർത്തനങ്ങളും നേരിടും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വന്നുചേരും. ഒന്നിലധികം പ്രവർത്തനങ്ങളിൽ ഒരേസമയം വ്യാപരിക്കും. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥലം മാറ്റത്തിന് സാദ്ധ്യതയുണ്ട്. കുടുംബത്തിൽ നിന്ന് അകന്നുകഴിയേണ്ടി വരും. ദാമ്പത്യജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. നേതൃത്വപദവിയിൽ ശോഭിക്കും. സമൂഹത്തിൽ ആദരവും അംഗീകാരവും നേടും. മാതാപിതാക്കളുടെ ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഇംഗ്ലണ്ടിൽ നിന്ന് ജർമനി തുർക്കി ഇറാൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക് ബസ് സർവീസ്, ചെലവ് ഏകദേശം 1440 രൂപ, ആശങ്കയും അതിശയവും നിറഞ്ഞൊരു യാത്ര
പുണർതം
ആചാരാനുഷ്ഠാനങ്ങളിൽ തൽപ്പരരാകും. കർമ്മരംഗത്ത് വിഘ്‌നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ നഷ്ടങ്ങൾ വരാതിരിക്കുവാൻ ശ്രദ്ധിക്കണം. ബന്ധുമിത്രാദികളുമായി അഭിപ്രായഭിന്നതകൾ ഉണ്ടാകും. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. ദാമ്പത്യജീവിതത്തിൽ ഇരുവരും വിട്ടുവീഴ്ചാമനോഭാവം പുലർത്തണം. തൊഴിൽപരമായി സ്ഥലം മാറ്റത്തിന് സാദ്ധ്യതയുണ്ട്. മാതാവിന്റെ ആരോഗ്യപരിപാലനത്തിന് പ്രത്യേകം ശ്രദ്ധിക്കണം. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ദീർഘദൂരയാത്രകൾ ചെയ്യും. ആത്മീയ കാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, ഓൺലൈനിൽ നിന്ന് തൈകൾ വാങ്ങി വെറുതെ നട്ടു, ഇപ്പോൾ ദിവസവും കിട്ടുന്നത് കിലോക്കണക്കിന് Malaysian ചെറു നാരങ്ങ, കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലടയിലെ കൃഷ്ണകുമാർ എന്ന കർഷകന്റെ കാർഷിക വിജയം