സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2024 ജനുവരി 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ലഗ്നത്തിൽ വ്യാഴം, ആറിൽ കേതു, അഷ്ടമത്തിൽ ബുധനും ശുക്രനും ഒൻപതിൽ ആദിത്യനും കുജനും പതിനൊന്നിൽ ശനി, പന്ത്രണ്ടിൽ രാഹു ഇതാണ് ഗ്രഹനില.
മനഃസ്വസ്ഥത കുറയും. പലവിധ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. അതുപോലെ ചില ആപത്തുകൾക്കും ഇടയുണ്ട്. മക്കൾക്ക് സൗഖ്യം ഉണ്ടാകും. സഹോദരങ്ങൾക്കും അമ്മാവന്മാർക്കും ക്ലേശാനുഭവങ്ങളുണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ദാമ്പത്യകലഹങ്ങൾ ഉണ്ടാകും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കാനിടയുണ്ട്. തൊഴിൽരംഗം മെച്ചപ്പെടും. തൊഴിൽരംഗത്ത് നിന്നുള്ള വരുമാനം വർദ്ധിക്കും. പുതിയ സംരംഭങ്ങൾ തുടങ്ങാം. തർക്കവിഷയങ്ങളിൽ വിജയം വരിക്കും. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ഉദരസംബന്ധിയായ അസുഖങ്ങൾ കൂടുതൽ ശ്രദ്ധിക്കണം. ഗർഭപാത്ര ബന്ധിയായും മൂത്രാശയ ബന്ധിയായും ഉള്ള ശുശ്രൂഷകൾ നടത്താം.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അഞ്ചിൽ കേതു, ഏഴിൽ ബുധൻ, ശുക്രൻ, അഷ്ടമത്തിൽ ആദിത്യൻ, കുജൻ, പത്തിൽ ശനി, പതിനൊന്നിൽ രാഹു, പന്ത്രണ്ടിൽ വ്യാഴം ഇതാണ് ഗ്രഹനില.
ധനത്തെ സംബന്ധിച്ച് കലഹങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും, ലാഭം കുറയും. തൊഴിൽരംഗത്ത് സമാധാനം കുറയും. യശസ്സിന് ഹാനി പറ്റും. അലച്ചിൽ കൂടുതലാകും. സ്ഥാനഭ്രംശം ഉണ്ടാകും. കിട്ടാനുള്ള പണത്തിന് കാലതാമസം വരും. നെഞ്ചിനകത്തുണ്ടാകുന്ന പ്രയാസങ്ങൾക്ക് ഉടനെ ചികിത്സ തേടണം. അപവാദങ്ങൾ കേൾക്കാനിടയുണ്ട്. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കാം. പ്രാർത്ഥനകൾക്ക് ഫലം കുറയും. കലഹങ്ങൾ കൂടുതലാകും. എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകും. നേത്രരോഗം, വായുകോപം, വ്രണങ്ങൾ ഇവയുണ്ടാകാനിടയുണ്ട്. മനഃസ്വസ്ഥത കുറയും. മക്കളെക്കൊണ്ട് ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിവാഹാലോചനകൾ മുന്നോട്ടുപോകില്ല.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നാലിൽ കേതു, ആറിൽ ബുധൻ, ശുക്രൻ ഏഴിൽ ആദിത്യൻ, കുജൻ, ഒമ്പതിൽ ശനി, പത്തിൽ രാഹു, പതിനൊന്നിൽ വ്യാഴം ഇതാണ് ഗ്രഹനില.
ക്രമം തെറ്റിയുള്ള ചെലവുകൾ ഉണ്ടാകും. എപ്പോഴും ദൈന്യഭാവം ആയിരിക്കും. യാതൊരു കാര്യവുമില്ലാതെ വെറുതെ കാൽനട നടയ്ക്കേണ്ടതായി വരും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. കർമ്മമണ്ഡലം മെച്ചപ്പെടും. ഭാര്യാഭർത്തൃകലഹങ്ങൾ കൂടുതലാകും. ഉദരബന്ധിയായ രോഗങ്ങൾ ശ്രദ്ധിക്കണം. കാര്യതടസ്സങ്ങൾ മാറിക്കിട്ടും. സ്ഥാനമാനങ്ങൾ ലഭിക്കും. ഇഷ്ടകാര്യസാദ്ധ്യങ്ങളുണ്ടാകും. ശത്രുപീഡ കൂടുതലാകും. ധനത്തെ സംബന്ധിച്ച കലഹങ്ങൾ കൂടുതലാകും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. ധർമ്മകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പിതൃജനങ്ങളുടെ രോഗാരിഷ്ടങ്ങൾ വിഷമത്തിലാക്കും. വീട്ടിൽ സ്വസ്ഥത കുറയും. പുതിയ സംരംഭങ്ങൾ തുടങ്ങാം.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഇംഗ്ലണ്ടിൽ നിന്ന് ജർമനി തുർക്കി ഇറാൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക് ബസ് സർവീസ്, ചെലവ് ഏകദേശം 1440 രൂപ, ആശങ്കയും അതിശയവും നിറഞ്ഞൊരു യാത്ര
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മൂന്നിൽ കേതു, അഞ്ചിൽ ബുധൻ, ശുക്രൻ, ആറിൽ ആദിത്യൻ, കുജൻ, അഷ്ടമത്തിൽ ശനി, ഒൻപതിൽ രാഹു, പത്തിൽ വ്യാഴം ഇതാണ് ഗ്രഹസ്ഥിതി.
സഹോദരബന്ധങ്ങൾ നന്നായിരിക്കും. പലവിധ രോഗാരിഷ്ടതകളും ദുഃഖാനുഭവങ്ങളും ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും തടസ്സങ്ങളും ബുദ്ധിമുട്ടുകളും ഉണ്ടാകും. ധനനാശങ്ങൾ ഉണ്ടാകും. മാനഹാനി നേരിടേണ്ടതായി വരും. എപ്പോഴും കലഹഭയം ഉണ്ടായിരിക്കും പലവിധ ഭാഗ്യാനുഭവങ്ങളും സ്ഥാനക്കയറ്റവും പ്രതീക്ഷിക്കാം. പൊതുപ്രവർത്തകർക്ക് കർമ്മസ്ഥാനങ്ങൾ ലഭിക്കും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. മരണതുല്യമായ പല അസുഖങ്ങളും ഉണ്ടാകും. മംഗളകർമ്മങ്ങൾ മുടങ്ങിപ്പോകാനിടയുണ്ട്. തൊഴിൽരംഗം സമ്മിശ്രമായിരിക്കും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും. പൊതുകാര്യങ്ങളിൽ അഭിപ്രായം പറയരുത്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
രണ്ടിൽ കേതു, നാലിൽ ബുധനും ശുക്രനും അഞ്ചിൽ ആദിത്യൻ, കുജൻ, ഏഴിൽ ശനി, അഷ്ടമത്തിൽ രാഹു, ഒൻപതിൽ വ്യാഴം ഇതാണ് ഗ്രഹനില.
ധനബന്ധിയായ ക്ലേശങ്ങൾ കൂടുതലാകും. പുതിയ വീടിനായി ശ്രമിക്കാം. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങളുണ്ടാകും. ഭാര്യ/ ഭർത്തൃവീട്ടുകാർ ശത്രുക്കളാകും. ഭക്ഷണകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. അപവാദങ്ങൾ കേൾക്കേണ്ടതായി വരും. മനോദുഃഖങ്ങൾ കൂടുതലാകും. ദൂരയാത്രകൾ വേണ്ടിവരും. അപ്രതീക്ഷിതമയ ചില ധനാഗമങ്ങൾക്കിടയുണ്ട്. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ഏറ്റെടുക്കുന്ന കാര്യങ്ങൾ നല്ല സാമർത്ഥ്യത്തോടെ ചെയ്യാനാകും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സഹോദര പുത്രരുടെ രോഗാരിഷ്ടതകളിൽ ദുഃഖം തോന്നും. ശത്രുക്കളിൽ നിന്നും ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. വിവാഹമോചന കേസുകളിൽ വഞ്ചിതരാകാതെ ശ്രദ്ധിക്കണം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ലഗ്നത്തിൽ കേതു, മൂന്നിൽ ബുധനും ശുക്രനും നാലിൽ ആദിത്യൻ, കുജൻ, ആറിൽ ശനി, ഏഴിൽ രാഹു, അഷ്ടമത്തിൽ വ്യാഴം ഇതാണ് ഗ്രഹനില.
ശരീരക്ഷീണം കൂടുതലാകും. വീട്ടിൽ സ്വസ്ഥത കുറയും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. പലവിധ രോഗാരിഷ്ടതകളുണ്ടാകം. ചെയ്യുന്ന പ്രവൃത്തികൾക്ക് തെറ്റ് സംഭവിക്കും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടേണ്ടതായി വരും. ധനാഗമങ്ങൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ നിന്നും പല ഉപദ്രവങ്ങളും ഉണ്ടാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ഒരു കാര്യവുമില്ലാതെ വെറുതെ നടക്കേണ്ടതായി വരും. മറ്റുള്ളവരുടെ പരിഹാസങ്ങൾ കേൾക്കേണ്ടതായി വരും. സ്ഥാനമാനങ്ങളും ആദരവും ലഭിക്കും. തർക്കവിഷയങ്ങളിൽ വിജയിക്കും. വ്യായാധിക്യം ഉണ്ടാകും. മാതൃതുല്യരായവരുടെ താപം ലഭിക്കാനിടയുണ്ട്. തൊഴിൽ സ്ഥാപനത്തിനുള്ള സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. തൊഴിൽസ്ഥാനത്ത് അഗ്നിബാധയ്ക്കിടയുണ്ട്.
YOU MAY ALSO LIKE THIS VIDEO, പേടി കാരണം ശാരീരിക ബന്ധത്തിന് സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്തി ബന്ധപ്പെടാൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത്
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രണ്ടിൽ ബുധൻ, ശുക്രൻ, മൂന്നിൽ ആദിത്യൻ, കുജൻ, അഞ്ചിൽ ശനി, ആറിൽ കേതു, ഏഴിൽ വ്യാഴം, പന്ത്രണ്ടിൽ കേതു ഇതാണ് ഗ്രഹനില.
ധനപുഷ്ടിയുണ്ടാകും. മനഃസ്വസ്ഥത കുറയും. മക്കൾ അടുത്തില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടാകും. വിശേഷപ്പെട്ട ചെടികൾ പാരിതോഷികമായി ലഭിക്കാം. വാക്സാമർത്ഥ്യം മറ്റുള്ളവരുടെ പ്രീതിനേടിത്തരും. അതുമൂലം പല കാര്യസാദ്ധ്യങ്ങളുണ്ടാകുകയും ചെയ്യും. ശത്രുക്കളുടെ ശക്തി കുറയും. ഉന്നതസ്ഥാനമാനങ്ങൾ കൈവരും. പൊതുവേ ആരോഗ്യം തൃപ്തികരമായിരിക്കും. തൊഴിൽരംഗം മെച്ചപ്പെടും. നല്ല വരുമാനം പ്രതീക്ഷിക്കാം. തൊഴിൽസ്ഥലത്തെ കലഹങ്ങളിൽ മദ്ധ്യസ്ഥത വഹിക്കരുത്. വാഹനങ്ങൾക്ക് കേട് പറ്റാനിടയുണ്ട്. ഭൂമി കൈമാറ്റങ്ങൾ നടക്കും. മറ്റുകച്ചവടങ്ങളും നടക്കും. കലാപ്രവർത്തകർക്ക് നല്ല അവസരങ്ങൾ ലഭിക്കും. മംഗളകർമ്മങ്ങൾക്ക് നേതൃത്വം വഹിക്കേണ്ടതായി വരും. പരാജയം എപ്പോഴും ഉണ്ടായിരിക്കും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരം വരും. വിദ്യാർത്ഥികൾ തമ്മിൽ കലഹത്തിലേർപ്പെടാനുള്ള സാദ്ധ്യതയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ലഗ്നത്തിൽ ബുധനും, ശുക്രനും, രണ്ടിൽ ആദിത്യനും കുജനും, നാലിൽ ശനി, അഞ്ചിൽ രാഹു, ആറിൽ വ്യാഴം, പതിനൊന്നിൽ കേതു ഇതാണ് ഗ്രഹനില.
പണത്തിനായി വല്ലാതെ ബുദ്ധിമുട്ടും. വാക്ദോഷം മൂലം ശത്രുക്കൾ ഉണ്ടാകും. മറ്റുള്ളവരുടെ ചതിയിൽ പെടാതെ സൂക്ഷിക്കണം. കരാറുകാർക്ക് ഗവൺമെന്റുമായി ബന്ധപ്പെട്ട ജോലികൾ ലഭിക്കാനിടയുണ്ട്. കരാറുകളും അപേക്ഷകളും മറ്റും തയ്യാറാക്കുമ്പോൾ തെറ്റുപറ്റാനിടയുണ്ട്. ശത്രുക്കൾ മൂലം പല ദുഃഖാനുഭങ്ങളും ഉണ്ടാകും. മനോവിചാരം കൂടുതലാകും. ബന്ധുജനങ്ങളുമായുള്ള കലഹം കൂടുതലാകും. ആധിവ്യാധികൾ മുലം ശരീരക്ലേശങ്ങൾ കൂടുതലാകും. രോഗാരിഷ്ടതകൾക്ക് നല്ല രീതിയിൽ ചികിത്സ ചെയ്യണം. തൊഴിൽരംഗത്ത് അധികാരികളുടെ ഉപദ്രവം കൂടുതലാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സം വരും. ചെലവുകൾ നിയന്ത്രിക്കണം. ഗവൺമെന്റ് ജോലിക്കാർക്ക് കലഹങ്ങൾ നേരിടേണ്ടതായി വരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ലഗ്നത്തിൽ ആദിത്യൻ, കുജൻ, മൂന്നിൽ ശനി, നാലിൽ രാഹു, അഞ്ചിൽ വ്യാഴം, പത്തിൽ കേതു പന്ത്രണ്ടിൽ ബുധൻ, ശുക്രൻ ഇതാണ് ഗ്രഹനില
കലാകാരന്മാർക്ക് പ്രത്യേകിച്ച് ഗായകർക്ക് നല്ല അവസരങ്ങൾ ലഭിക്കും. ശരീരത്തിന് വല്ലാത്ത അസ്വസ്ഥതകളുണ്ടാകും. കാൽനടയാത്ര കൂടുതലാകും. വായുകോപം, അൾസർ തുടങ്ങിയവ സൂക്ഷിക്കണം. നാൽക്കാലി വളർത്തൽ ലാഭകരമാകും. പുതിയ വീടിനെക്കുറിച്ചുള്ള ആലോചനകൾ സഫലമാകും. സന്താനഭാഗ്യത്തിനായുള്ള ചികിത്സകൾ ഫലപ്രദമാകും. സഹോദരർക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. തൊഴിൽരംഗത്തെ അസ്വസ്ഥതകൾ കൂടുതലാകും. തൊഴിൽ നിർത്തിയാലോ എന്നുവരെ ആലോചനവരും. പ്രശ്നങ്ങൾ വളരെ ശ്രദ്ധയോടെയും ബുദ്ധിപൂർവ്വമായും കൈകാര്യം ചെയ്യണം. മംഗളകർമ്മങ്ങളിലും കലഹങ്ങൾ ഉണ്ടാകും. വിവാഹാലോചനകൾ തീരുമാനമാകാതെ പിരിയും.
YOU MAY ALSO LIKE THIS VIDEO, സൂക്ഷിക്കണം മലബന്ധം #constipation നിസാര പ്രശ്നമല്ല, നിരവധി മാരക രോഗങ്ങൾക്ക് കാരണമായേക്കാം, അസ്വസ്ഥത തോന്നിയാൽ ചികിത്സ തേടണം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രണ്ടിൽ ശനി, മൂന്നിൽ രാഹു, നാലിൽ വ്യാഴം, ഒൻപതിൽ കേതു, പതിനൊന്നിൽ ബുധൻ, ശുക്രൻ, പന്ത്രണ്ടിൽ ആദിത്യൻ, കുജൻ ഇതാണ് ഗ്രഹനില
വ്യയാധിക്യം ഉണ്ടാകും. പ്രത്യേകിച്ച് അനാവശ്യച്ചെലവുകൾ. ശരീരകാന്തിയെക്കുറിച്ച് ആധിപിടിക്കും. സ്വജനങ്ങളുടെ വേർപാട് മാനസികക്ലേശം ഉണ്ടാക്കും. കാര്യതടസ്സങ്ങളുണ്ടാകും. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങളുണ്ടാകും. ഒന്നിലും തൃപ്തി തോന്നുകയില്ല. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. വർത്തമാനത്തിലെ കാർക്കശ്യസ്വഭാവം ശത്രുക്കളെ ഉണ്ടാക്കും. ചില സുഖാനുഭവങ്ങളുണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. മനഃസന്തോഷം ലഭിക്കും. ചില അനർത്ഥങ്ങൾക്കിടയുണ്ടെങ്കിലും അതിനെ നേരിടാൻ പറ്റും. ത്രിദോഷത്താലുള്ള അസുഖങ്ങൾ കൂടുതലാകും. പ്രാർത്ഥനകൾക്ക് ഫലം കാണും. വിദ്യാർത്ഥികൾക്ക് മടിയും അലസതയും കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ലഗ്നത്തിൽ ശനി, രണ്ടിൽ രാഹു, മൂന്നിൽ വ്യാഴം, അഷ്ടമത്തിൽ കേതു, പത്തിൽ ബുധൻ, ശുക്രൻ, പതിനൊന്നിൽ ആദിത്യൻ, കുജൻ ഇതാണ് ഗ്രഹനില.
തൊഴിൽരംഗം മെച്ചപ്പെടും. തൊഴിലിൽ നിന്ന് നല്ല ലാഭം പ്രതീക്ഷിക്കാം. കാര്യതടസ്സങ്ങൾ മാറും. ശരീരക്ലേശങ്ങൾ കൂടുതലാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങളുണ്ടാകും. സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. സ്ഥാനക്കയറ്റങ്ങൾ ലഭിക്കും. പലവിധ ഐശ്വര്യാഭിവൃദ്ധിയുണ്ടാകും. അഭീഷ്ടകാര്യങ്ങൾ ഘട്ടം ഘട്ടമായി സാധിക്കും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ആരാധനാലയങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവർക്ക് അപവാദം കേൾക്കുകയും സ്ഥാനഭ്രംശം ഉണ്ടാകുകയും ചെയ്യും. പൊതുപ്രവർത്തകർക്ക് അപവാദം കേൾക്കേണ്ടതായി വരും. ബന്ധുജനങ്ങൾ ശത്രുക്കളാകും. യാത്രകൾ വേണ്ടിവരും. നല്ല ജനങ്ങളോട് വേർപ്പെട്ട് നിൽക്കേണ്ടതായി വരും. വീട് പുതുക്കിപ്പണിയുന്നതിന് നല്ല അവസരമാണ്.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ലഗ്നത്തിൽ രാഹു, രണ്ടിൽ വ്യാഴം, ഏഴിൽ കേതു, ഒൻപതിൽ ബുധൻ, ശുക്രൻ, പത്തിൽ ആദിത്യൻ, കുജൻ, പന്ത്രണ്ടിൽ ശനി ഇതാണ് ഗ്രഹനില.
കർമ്മമണ്ഡലം മെച്ചപ്പെടും. ഗവൺമെന്റ് ജോലിക്കാർക്ക് പണത്തെ സംബന്ധിച്ചും, ഭൂമിയെ സംബന്ധിച്ചും അപവാദങ്ങൾ കേൾക്കേണ്ടതായി വരും. തൊഴിൽരംഗത്ത് അധികാരികളുടെ ഇടപെടൽ, അഗ്നിബാധ, കലഹം ഇവയുണ്ടാകാനിടയുണ്ട്. ധനലാഭങ്ങൾ ഉണ്ടാകും. ധർമ്മകാര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനാകും. ദാമ്പത്യം സമ്മിശ്രമായിരിക്കും. ഭാര്യയ്ക്കോ ഭർത്താവിനോ രോഗാരിഷ്ടതകളുണ്ടാകും. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. പ്രത്യേകിച്ച് രക്തവാതം. എല്ലാ രംഗങ്ങളിലും വിജയം വരിക്കാനാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. യാത്രകൾ ആകാം. ഉപാസനകൾ ഫലപ്രദമാകാം. അടിവയറ്റിലെ വേദന പ്രത്യേകം ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? ഇക്കുറി ഒരു രാജ്യം ആദ്യമായി ഡിസംബർ 25ന് ആഘോഷിച്ചു