ഇടവക്കൂറുകാർക്ക് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) പൊതുവിലും കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം
2024 കൂറ് ഫലം
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വർഷത്തിന്റെ ആദ്യകാലത്ത് ധനപരമായി നേട്ടം ലഭിക്കും. നിയമപ്രശ്നങ്ങൾ വഴി ധനനഷ്ടം വരാതെ ശ്രദ്ധിക്കുക. പഠനം, പരീക്ഷ, ഇന്റർവ്യൂ ഇവയിൽ വിജയിക്കാൻ കഠിനാധ്വാനം വേണ്ടിവരും.രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകർ, കരാർ ഇടപാടുകാർ, പാചകം ചെയ്ത ആഹാര സാധനങ്ങൾ വിപണനം ചെയ്യുന്നവർ തുടങ്ങിയവർക്ക് അനുഭവ ഗുണം. ചെലവ് നിയന്ത്രിക്കണം. മനോ – വിഷമങ്ങൾ അലട്ടിയേക്കാം. അന്യരുടെ കാര്യങ്ങളിൽ ഇടപ്പെട്ട് മനോദുഃഖം വാങ്ങരുത്.
ധന ഇടപാടിൽ ജാഗ്രത വേണം. അലസത ഒഴിവാക്കണം. കർമ്മരംഗത്ത് നേട്ടം, കളത്ര വീട്ടുകാരിൽ നിന്നും ധനസഹായം കിട്ടും. ബന്ധുക്കളെ ശത്രുക്കളാക്കാതെ സൂക്ഷിക്കുക. ഭാഗ്യാനുഭവം, വിദേശയോഗം, മത്സരങ്ങളിൽ വിജയ സാധ്യത ഗ്യഹത്തിൽ സന്തോഷാനുഭവം ഇവ അനുഭവത്തിൽ വരും. നിയമയുദ്ധം അവസാനി പ്പിക്കും. ഈശ്വര പ്രാർത്ഥനയാലും ക്ഷമയോടെയും പ്രവൃത്തിച്ചാൽ ഈ വർഷം ആഹ്ലാദകരമായ ജീവിതം നയിക്കാനാകും. അവിഹിതസമ്പാദനം, കളവ് , വഞ്ചന ഇവയിൽ പെടാതിരിക്കാൻ ജാഗ്രത. ലഹരി ശീലമാക്കിയവർ നിർത്തുക. ആരോഗ്യപ്രശ്നത്തിന് സാധ്യതയുള്ള സമയമാണ്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഇംഗ്ലണ്ടിൽ നിന്ന് ജർമനി തുർക്കി ഇറാൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക് ബസ് സർവീസ്, ചെലവ് ഏകദേശം 1440 രൂപ, ആശങ്കയും അതിശയവും നിറഞ്ഞൊരു യാത്ര
2024 ജന്മനക്ഷത്ര ഫലം
കാർത്തിക
കർത്തവ്യ നിർവ്വഹണത്തിൽ മികവ് പുലർത്തും. വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയും. സമൂഹത്തിന്റെ ആദരവ് നേടും. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ പാളിപ്പോകും. കുടുംബത്തിൽ നിന്ന് അകന്നുകഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സൗഹൃദങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബിസിനസ്സ് വിപുലീകരിക്കുവാൻ സാധിക്കും. സന്താനങ്ങൾ മൂലം മനോവിഷമങ്ങൾക്ക് സാദ്ധ്യത. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.
രോഹിണി
ഒരേ ഒരു ലക്ഷ്യത്തെ മുൻനിറത്തി പ്രവർത്തിക്കുവാൻ സാധിച്ചാൽ ജീവിതവിജയം നേടാം. പൊതുപ്രവർത്തനരംഗത്ത് ശോഭിക്കും. സ്വതന്ത്രമായ തൊഴിലുകൾ ചെയ്യുന്നവർക്ക് നേട്ടങ്ങൾ ഉണ്ടാകുമെങ്കിലും ശ്രദ്ധാപൂർവ്വം മുന്നോട്ടുപോകണം. സാമ്പത്തിക കാര്യങ്ങളിൽ അച്ചടക്കം പാലിക്കണം. സ്ത്രീസൗഹൃദങ്ങൾ വർദ്ധിക്കും. ഗൃഹാന്തരീക്ഷം കലുഷിതമാകാതിരിക്കുവാൻ ശ്രമിക്കണം. അപകടങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ടുപോകണം. സുഹൃത്തുക്കളുമായി നിസ്സാരകാര്യങ്ങളുടെ പേരിൽ അകലും. ഗർഭിണികളായ സ്ത്രീകൾ വളരെ ഏറെ ശ്രദ്ധിക്കേണ്ട സമയമാണ്. ആത്മീയകാര്യങ്ങളിൽ താൽപ്പര്യം വർദ്ധിക്കും.
YOU MAY ALSO LIKE THIS VIDEO, പേടി കാരണം ശാരീരിക ബന്ധത്തിന് സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്തി ബന്ധപ്പെടാൻ ശ്രമിച്ച ഭർത്താവിന് സംഭവിച്ചത്
മകയിരം
സ്ഥിരമായ ഒരു പ്രവർത്തന മണ്ഡലം കണ്ടെത്താൻ ശ്രമിക്കണം. അന്യരുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. വരുമാനം കുറയും. ചെലവുകൾ അധികരിക്കും. ദാമ്പത്യ ജീവിതത്തിൽ ഐശ്വര്യാനുഭവങ്ങൾ ഉണ്ടാകും. മാതാവിൽ നിന്നമ് സഹായസഹകരണങ്ങൾ ലഭിക്കും. ഔദ്യോഗികരംഗങ്ങളിൽ ശോഭിക്കും. പ്രണയസംബന്ധമായ വിഷയങ്ങളിൽ നിരാശാജനകമായ അനുഭവങ്ങൾ ഉണ്ടാകും. വീട് മാറുവാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. സാമ്പത്തിക അച്ചടക്കം പാലിക്കണം. നീട്ടിവെച്ചുകൊണ്ടിരുന്ന പല പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ കഴിയും. ആരോഗ്യപരിപാലനത്തിൽ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, ജനുവരി 7ന് ക്രിസ്മസ് ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? ഇക്കുറി ഒരു രാജ്യം ആദ്യമായി ഡിസംബർ 25ന് ആഘോഷിച്ചു