മേടക്കൂറുകാർക്ക്‌ (അശ്വതി, ഭരണി, കാര്‍ത്തിക 1/4) പൊതുവിലും, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം

2024 കൂറ്‌ ഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വർഷത്തിന്റെ ആദ്യ പകുതിയിൽ ധാരാളം ഭാഗ്യാനുഭവങ്ങൾ കടന്നുവരും. വളരെ കാലമായി ജോലി കിട്ടാൻ തടസ്സം അനുഭവപ്പെട്ടിരുന്നവർക്ക് തൊഴിൽഭാഗ്യം വരും. വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിത വിജയം. മംഗല്യ ഭാഗ്യവും വിദേശവാസത്തിന് സാഹചര്യങ്ങളും ഒത്തു വരുകയും ചെയ്യും. ബിസിനസ്സിൽ ഗുണകരമായ മാറ്റം. പല വഴികളിലൂടെ ധനലാഭം.

ആദ്യ പകുതിക്ക് ശേഷം ആത്മവിശ്വാസത്തോടെ പ്രവർത്തിക്കാൻ ശ്രമിക്കണം. ആരോഗ്യത്തിൽ ശ്രദ്ധ വേണം. വാതം, വായു രോഗങ്ങൾ ശല്യപ്പെടുത്താം. ആശ്രദ്ധയാൽ അനർത്ഥങ്ങൾ ക്ഷണിച്ചു വരുത്തരുത്. ധനനഷ്ടത്തിന് ഇടവരുമെങ്കിലും ശരിയായ തീരുമാനമെടുത്ത് തക്ക സമയത്ത് ചെയ്യുന്ന പ്രവൃത്തികൾ നല്ല ഫലം തരും . പാഴ്ച്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. കുടുംബ പ്രശ്നങ്ങൾ നയപരമായി പരിഹരിക്കണം. കൂടെ നിൽക്കുന്നവരിൽ നിന്നും ചതിപറ്റാതെ നോക്കണം.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഇംഗ്ലണ്ടിൽ നിന്ന് ജർമനി തുർക്കി ഇറാൻ പാകിസ്താൻ വഴി ഇന്ത്യയിലേക്ക്‌ ബസ്‌ സർവീസ്‌, ചെലവ്‌ ഏകദേശം 1440 രൂപ, ആശങ്കയും അതിശയവും നിറഞ്ഞൊരു യാത്ര

2024 ജന്മനക്ഷത്ര ഫലം

അശ്വതി
ചിരകാലാഭിലാഷങ്ങൾ സാക്ഷാത്ക്കരിക്കും. അനാവശ്യ കാര്യങ്ങളെക്കുറിച്ചുള്ള അതിരുകവഞ്ഞ ചിന്ത മനസ്സമാധാനം നഷ്ടപ്പെടുത്തും. ബന്ധുമിത്രാദികളിൽ നിന്ന് ഇവർക്ക് അർഹിക്കുന്ന പ്രോത്സാഹനം ലഭിക്കില്ല. സുഖഭോഗാദികൾ അനുഭവിക്കാൻ അവസരം കൈവരും. വിവാഹത്തിന് കാലതാമസം നേരിടും. ശത്രുക്കളെ പരാജയപ്പെടുത്തും. നിസ്സാരകാരണങ്ങളാൽ അകന്നു പോയവർ അടുത്തുവരും. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരമാകും. ഉന്നതപഠനത്തിന് വിദേശത്ത് പോകാൻ ആഗ്രഹിക്കുന്നവർക്ക് ആഗ്രഹം സഫലമാകും. കാലങ്ങളായി മുടങ്ങിക്കിടന്ന പല കാര്യങ്ങളും പൂർത്തീകരണത്തിലേക്ക് വരും. അതീന്ദ്രിയമായ അനുഭവങ്ങൾ ഉണ്ടാകും. ആരോഗ്യ പരിപാലനത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തണം.

ഭരണി
നയപരമായ പെരുമാറ്റം ആർജ്ജിക്കണം. ഇല്ലെങ്കിൽ കർമ്മപഥത്തിൽ നഷ്ടങ്ങളും ശത്രുക്കളും ഉണ്ടാകും. പ്രതിബന്ധങ്ങളെ തകർത്തുകൊണ്ട് ജീവിതപുരോഗതി നേടുവാൻ പരിശ്രമിക്കും. ജീവിതത്തിൽ പലവിധ പരിവർത്തനങ്ങളും നേരിടേണ്ടി വരും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുരോഗതിയുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിനുള്ള അവസരങ്ങൾ വന്നുചേരും. കടബാദ്ധ്യതകൾ അകലും. വിവാഹാലോചനകൾ ഫലപ്രാപ്തിയിലെത്തും. തൊഴിൽ തേടുന്നവർക്ക് അനുകൂല സമയമാണ്. നിഗൂഢശാസ്ത്രങ്ങളിൽ താൽപ്പര്യം ഉണ്ടാകും. ദീർഘദൂരയാത്രകൾ വേണ്ടിവരും. കാൽമുട്ടുകളിൽ വേദന അനുഭവപ്പെടും. ധാർമ്മിക പ്രവർത്തികളിൽ താൽപ്പര്യം വർദ്ധിക്കും.

YOU MAY ALSO LIKE THIS VIDEO, പേടി കാരണം ശാരീരിക ബന്ധത്തിന്‌ സമ്മതിക്കാത്ത ഭാര്യയെ ബലമായി കീഴ്പ്പെടുത്തി ബന്ധപ്പെടാൻ ശ്രമിച്ച ഭർത്താവിന്‌ സംഭവിച്ചത്‌

കാർത്തിക
കർത്തവ്യ നിർവ്വഹണത്തിൽ മികവ് പുലർത്തും. വാഗ്ദാനങ്ങൾ പാലിക്കുവാൻ കഴിയും. സമൂഹത്തിന്റെ ആദരവ് നേടും. പെട്ടെന്ന് എടുക്കുന്ന തീരുമാനങ്ങൾ പാളിപ്പോകും. കുടുംബത്തിൽ നിന്ന് അകന്നുകഴിയേണ്ട സാഹചര്യങ്ങൾ ഉണ്ടാകും. ദാമ്പത്യജീവിതത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. സൗഹൃദങ്ങൾ വഴി നേട്ടങ്ങൾ ഉണ്ടാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ബിസിനസ്സ് വിപുലീകരിക്കുവാൻ സാധിക്കും. സന്താനങ്ങൾ മൂലം മനോവിഷമങ്ങൾക്ക് സാദ്ധ്യത. സ്വത്ത് സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യപരിപാലനത്തിൽ പ്രത്യേകം ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, ജനുവരി 7ന്‌ ക്രിസ്മസ്‌ ആഘോഷിക്കുന്ന രാജ്യങ്ങൾ ഏതൊക്കെയെന്ന് അറിയാമോ? ഇക്കുറി ഒരു രാജ്യം ആദ്യമായി ഡിസംബർ 25ന്‌ ആഘോഷിച്ചു

Previous post ഈ പുതുവർഷം നേട്ടമുണ്ടാക്കുന്നത്‌ ആരൊക്കെ? അറിയാം 2024 ലെ സമ്പൂർണ വർഷഫലം
Next post ഇടവക്കൂറുകാർക്ക്‌ (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2) പൊതുവിലും കാർത്തിക, രോഹിണി, മകയിരം നക്ഷത്രക്കാർക്കും 2024 എങ്ങനെ എന്നറിയാം