സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 വൃശ്ചിക മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
- 1199 വൃശ്ചികം (2023 നവംബർ 17 മുതൽ ഡിസംബർ 16 വരെ) മാസത്തെ പന്ത്രണ്ട് രാശിക്കാര്‍ക്ക് സൂര്യന്‍ നൽകുന്ന സാമാന്യ ഫലങ്ങളാണ് ഇവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചു കിട്ടും. കലഹം ഒഴിവാക്കണം. രോഗപീഡകള്‍ക്ക് സാദ്ധ്യതയുള്ളതിനാല്‍ ആരോഗ്യകാര്യങ്ങളില്‍ ഒട്ടും അശ്രദ്ധ പാടില്ല. സ്ത്രീകള്‍ കാരണം ഉപദ്രവങ്ങള്‍ ഉണ്ടാകും. ശരീര സുഖഹാനി, ദേഹോപദ്രവം തുടങ്ങിയ ദോഷാനുഭവങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകാം. പരസ്പരമുള്ള വിട്ടുവീഴ്ചകളിലൂടെ അത് പരിഹരിക്കാന്‍ ശ്രമിക്കണം. ആഗ്രഹിച്ച ജോലി ലഭിക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. അധികാരം ഉപയോഗിക്കേണ്ടി വരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ധനലാഭം, കാര്യവിജയം, സന്താനസൗഖ്യം, മന:സന്തോഷം തുടങ്ങിയ നല്ല അനുഭവങ്ങള്‍ ധാരാളമായി ഉണ്ടാകും. എന്നാല്‍ ചില കാര്യങ്ങള്‍ സാധിക്കുന്നതില്‍ തടസ്സങ്ങൾ, ബുദ്ധിമുട്ടുകൾ നേരിടും. ശത്രുദോഷം, രോഗാരിഷ്ടത, കലഹം തുടങ്ങിയ ദോഷാനുഭവങ്ങൾ വർദ്ധിക്കും. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ സാധിക്കും. ദാമ്പത്യത്തിൽ തർക്കങ്ങൾ ഉടലെടുക്കും. കർമ്മരംഗത്ത് കാര്യങ്ങൾ അത്ര അനുകൂലമായിരിക്കില്ല. കൂടുതല്‍ യാത്ര ചെയ്യാന്‍ അവസരമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഭൂമി സംബന്ധമായ തർക്കങ്ങളിൽ ജാഗ്രത ആവശ്യമാണ്. അപകടത്തിൽ നിന്നും അദ്ഭുതകരമായി രക്ഷപെടും. ശക്തിമായ തീരുമാനങ്ങൾ എടുക്കുകയും നടപ്പാക്കുകയും ചെയ്യും. ക്രയവിക്രയം ലാഭകരമാകും. സന്താനസുഖം, സന്തുഷ്ടി, കഠിനാദ്ധ്വാനത്തിലൂടെ നേട്ടം, ധന, ധാന്യലാഭം എന്നിവ പ്രതീക്ഷിക്കാം. ബന്ധുക്കളിൽ നിന്ന് മെച്ചപ്പെട്ട സഹകരണത്താൽ അപൂർവ നേട്ടങ്ങൾ കരസ്ഥമാക്കും. ദാമ്പത്യത്തിൽ അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്ത്രീ-പുരുഷ പ്രായ വ്യത്യാസമില്ലാതെ ആർക്കും വരാം പെയിൽസ് (മൂലക്കുരു)
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഉദ്യോഗത്തിൽ മികച്ച പദവികൾ കരസ്ഥമാക്കും. പൊതു പ്രവർത്തന രംഗത്ത് സ്ഥാനമാനങ്ങൾ ലഭിക്കും. കാര്യജയം പ്രതീക്ഷിക്കാം. ധനലാഭം, പ്രതാപം, ബന്ധുസംഗമം, അധികാരലബ്ധി തുടങ്ങിയ ഗുണാനുഭവങ്ങൾക്ക് സാദ്ധ്യത കൂടുതലാണ്. പ്രതീക്ഷിക്കാത്ത അവസരത്തിൽ ആദായം വർദ്ധിക്കും. സുഹൃത്തുക്കളെ സഹായിക്കും. കലാ സാഹിത്യ രംഗത്ത് അഭിമാനമായ നേട്ടങ്ങൾ കൈവരിക്കും. ഗൃഹത്തിൽ ഐശ്വര്യവും സമാധാനവും സന്തോഷവും നിലനിൽക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വരുമാനം വർദ്ധിക്കും. കുടുംബകാര്യങ്ങളില്‍ ചില അഭിപ്രായഭിന്നത ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ അത് ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബപരമായ ഉത്തരവാദിത്വങ്ങൾ കൂടും. സന്താനങ്ങളുടെ കാര്യങ്ങളിൽ മാനസിക വിഷമങ്ങള്‍ ഉണ്ടാകാനിടയുണ്ട്. മാനഹാനിക്കും ഇടവരാം. എന്നാല്‍ കര്‍മ്മരംഗം മെച്ചപ്പെടും. സർക്കാറിൽ നിന്ന് ആനുകൂല്യം ലഭിക്കും. സംയുക്ത സംരംഭങ്ങളിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ കഴിയും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ആരോഗ്യ പ്രവർത്തകർക്ക് അംഗീകാരങ്ങൾ ലഭിക്കും. എടുത്തുചാട്ടം നിയന്ത്രിക്കണം. കുടുംബത്തില്‍ ഐശ്വര്യം വര്‍ദ്ധിക്കും. സാമ്പത്തികനില മെച്ചപ്പെടും. ബന്ധുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം ഉണ്ടാകും. കാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ഉന്നത വ്യക്തികളുമായി സൗഹൃദം ശക്തമാകും. ബിസിനസിൽ ലാഭം പ്രതീക്ഷിക്കാം. സർക്കാർ ഉദ്യോഗസ്ഥർക്ക് വളരെ നല്ല സമയമാണ്.
YOU MAY ALSO LIKE THIS VIDEO, Kottarakkara MLA K N Balagopal എന്ത് ചെയ്തു?കൊട്ടാരക്കരയിൽ വികസനമുണ്ടോ?കൊട്ടാരക്കരക്കാർ പ്രതികരിക്കുന്നു പ്രതികരിക്കുന്നു, Keralasabdam Public Opinion
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ജോലി സ്ഥിരപ്പെടും. പരീക്ഷകളിൽ ഉന്നതമായ വിജയം നേടുവാൻ കഴിയും. ശത്രുഭയം, നേത്രരോഗം, മനോവ്യസനം എന്നീ ദോഷാനുഭവങ്ങൾ ഉണ്ടാകാം. ചില സർക്കാർ നടപടികൾ പ്രതികൂലമായി ബാധിക്കും. തീയ്, ഗ്യാസ്, തുടങ്ങിയ കൈകാര്യം ചെയ്യുമ്പോള്‍ ഒട്ടും അശ്രദ്ധ പാടില്ല. ശയനസുഖം, വസ്ത്രലാഭം, ഭക്ഷണഭോഗസുഖം, തുടങ്ങിയ ഗുണാനുഭവങ്ങൾ ഉണ്ടാകും. വിദേശയാത്ര തടസ്സപ്പെടും. അപകീർത്തിക്കും ആരോപണങ്ങൾക്കും വിധേയരാകാൻ സാധ്യതയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീടു മാറി താമസിക്കാൻ സാധ്യതയുണ്ട്. വരുമാനത്തിൽ മികച്ച വർദ്ധനവ് ഉണ്ടാകും. ജോലി മാറുന്നതിനും ആഗ്രഹിച്ച ജോലി കിട്ടുന്നതിനും സാഹചര്യം അനുകൂലമായി വരും. ആശയ വിനിമയ ശേഷി വർദ്ധിപ്പിക്കാനാകും. രോഗപീഢ കരുതിയിരിക്കുക. ആഭരണലബ്ധി, സുഹൃത്തുക്കളില്‍ നിന്ന് മെച്ചപ്പെട്ട സഹകരണം തുടങ്ങിയവ പ്രതീക്ഷിക്കാം. വിദ്യാര്‍ത്ഥികള്‍ക്ക് അലസത അനുഭവപ്പെടും. ദാമ്പത്യം സന്തോഷകരമാകും. യാത്രാക്ലേശങ്ങൾ ബുദ്ധിമുട്ടിക്കും. സാമൂഹ്യരംഗത്ത് ശോഭിക്കാൻ കഴിയും. തീർത്ഥാടനം നടത്തും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കും. ധനാഗമനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകും. ദുര്‍ഭാഷണം വഴി ശത്രുത സംഭവിക്കാം. സുഹൃത്തുക്കളിലൂടെ നേട്ടങ്ങള്‍ ലഭിക്കും. ആത്മീയകാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കും. ബന്ധുഗുണത്തിന് ഇടവരുമെങ്കിലും മറ്റു ചില ബന്ധുക്കളില്‍ നിന്ന് കലഹങ്ങൾക്ക് സാധ്യതയുണ്ട്. അർഹമായ ആനുകൂല്യങ്ങൾ ലഭിക്കാൻ താമസം വരും. കാർഷികമേഖലയിൽ ആദായം ലഭിക്കും. ഇഷ്ടമല്ലാത്ത ചില കാര്യങ്ങൾ ചെയ്യേണ്ടതായി വരും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രോഗം, കാര്യതടസ്സം, ശത്രുഭയം, സ്ത്രീകള്‍ കാരണം കലഹങ്ങൾ അപമാനം തുടങ്ങിയ ദോഷാനുഭവങ്ങൾക്ക് സാധ്യത കൂടുതലാണ്. സുഹൃത്തുക്കളില്‍ നിന്നും മെച്ചപ്പെട്ട സഹകരണവും സഹായങ്ങളും ധനലാഭം തുടങ്ങിയ ഗുണാനുഭവങ്ങളും ഉണ്ടാകാം. ആത്മീയകാര്യങ്ങളില്‍ താത്പര്യം പ്രകടിപ്പിക്കും. ഭാഗ്യവും ഈശ്വരാനുഗ്രഹവും ഉണ്ടാകും. ധനം കൈകാര്യം ചെയ്യുന്നത് വളരെയധികം സൂക്ഷിച്ചു വേണം. വിദേശത്ത് തൊഴിൽ സംബന്ധമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
വ്യാപാരത്തിൽ നിയമക്കുരുക്കുകൾ നേരിടും. കുടുബ സ്വത്ത് ലഭിക്കും. കാര്യസിദ്ധി, സന്താനസൗഖ്യം, മന:സുഖം വസ്ത്രലാഭം, ധനലാഭം, സ്ത്രീസുഖം എന്നിവയ്ക്ക് യോഗമുണ്ട്. വാഹനം മാറ്റി വാങ്ങും. കാർഷിക രംഗത്ത് പ്രതീക്ഷിച്ച ആദായം ലഭിക്കില്ല. സംസാരത്തിലെ നാക്കു പിഴയ്ക്ക് വൻ വിലകൊടുക്കേണ്ടി വരും. സമൂഹത്തിലെ ഉന്നതരായ ചിലരുമായി സഹകരിക്കാന്‍ അവസരം ഉണ്ടാകും. മാനസികമായ ചാഞ്ചാട്ടം ശരിയായ തീരുമാനങ്ങൾ എടുക്കുന്നതിന് തടസ്സങ്ങൾ സൃഷ്ടിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാമ്പത്തിക സ്ഥിതി ശക്തമാകും. പേരും പെരുമയും വർദ്ധിക്കും. കർമ്മരംഗത്ത് അസുലഭമായ നേട്ടങ്ങൾ കൈവരിക്കും. സുഖപ്രാപ്തി, ധനലാഭം, കളത്രസുഖം എന്നിവ ലഭിക്കും. വിലപാടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങിക്കും. ആത്മീയകാര്യങ്ങളില്‍ താത്പര്യം കാട്ടും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അശ്രദ്ധ ഒഴിവാക്കണം. പൊതുരംഗത്ത് മികച്ച സ്ഥാനലബ്ധി പ്രതീക്ഷിക്കാം. ആശങ്കകൾ പരിഹരിക്കാൻ കഴിയും. വിശാലമനസ്‌കത ഒരു ദൗർബല്യമാകാതിരിക്കാൻ ശ്രദ്ധിക്കണം.
ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ, ഫോൺ: +91 8921709017
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും