ഈ നാളിൽ ജനിച്ച പുരുഷന്മാരാണോ? എങ്കിൽ സ്ത്രീകൾ വളരെ പെട്ടെന്ന് ആകൃഷ്ടരാകുമെന്ന്
ഓരോ രാശിയിലും ജനിക്കുന്ന ആളുകള്‍ക്ക് പൊതുവായ ചില സവിശേഷതകള്‍ കാണാം. ചില രാശിയില്‍ ജനിച്ച പുരുഷന്മാരുടെ വ്യക്തിത്വത്തില്‍ പെണ്‍കുട്ടികള്‍ വളരെ പെട്ടെന്ന് തന്നെ ആകൃഷ്ടരാകുമെന്ന് ജ്യോതിഷം പറയുന്നു. ഇവരുടെ പ്രവര്‍ത്തികളും സ്വഭാവവും പെണ്‍കുട്ടികളുടെ ഹൃദയം കവരുന്ന തരത്തിലുള്ളതായിരിക്കും. ഏതൊക്കെ രാശിയില്‍ ജനിച്ച പുരുഷന്മാരിലാണ് പെണ്‍കുട്ടികള്‍ വളരെ പെട്ടെന്ന് ആകൃഷ്ടരാക്കുന്നതെന്ന് അറിയാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
മിഥുനം രാശിയില്‍ ജനിച്ച പുരുഷന്മാര്‍ യാന്ത്രിക പ്രവര്‍ത്തി വൈഭവം പ്രകടിപ്പിക്കുന്നവരാണ്. ഏത് കാര്യവും വളരെ പെട്ടെന്നും കൃത്യമായും വിജയകരമായും ചെയ്ത് തീവ്രമായി ആഗ്രഹിക്കുന്നവരും അതിനായി പരിശ്രമിക്കുന്നവരുമാണ്. എല്ലാകാര്യങ്ങളിലും വൈകാരികമായ സ്വഭാവം പ്രകടിപ്പിക്കുന്ന ഇവര്‍ പെട്ടെന്ന് തന്നെ വികാരവിക്ഷുബ്ധരാവുന്നവരാണ്. ഇവര്‍ വളരെയധികം ഭാഗ്യമുള്ളവരാണ്. കൂടാതെ തങ്ങളിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കാനുള്ള ഇവര്‍ക്ക് സവിശേഷമായ ഒരു കഴിവുണ്ട്.
YOU MAY ALSO LIKE THIS VIDEO, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ സ്ത്രീ-പുരുഷ പ്രായ വ്യത്യാസമില്ലാതെ ആർക്കും വരാം പെയിൽസ് (മൂലക്കുരു)
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചിങ്ങ രാശിയില്‍ ജനിച്ച പുരുഷന്മാര്‍ക്ക് നല്ല ബലമുള്ളതും ആകര്‍ഷണീയവുമായ ശരീരഘടനയുള്ളവരാകും. നീതിബോധമുള്ളവരും, ആദര്‍ശ ധീരരും, കലകളില്‍ താല്‍പാര്യമുള്ളവരുമായ ഇവര്‍ ആചാരഅനുഷ്ഠാനങ്ങളില്‍ വളരെയധികം പ്രാധാന്യം നല്‍കുന്ന വ്യക്തികളായിരിക്കും. ബന്ധങ്ങള്‍ക്ക് വളരെ മുന്‍ഗണന നല്‍കുന്ന ഇവര്‍ മൃദുല ഹൃദയത്തിനുടമകളായിരിക്കും. കൂടാതെ കാരുണ്യവും ഉദാരതയുമൊക്കെയുള്ള ഇവരില്‍ പെണ്‍കുട്ടികള്‍ വേഗത്തില്‍ ആകര്‍ഷിക്കാറുണ്ട്.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
തുലാം രാശിയില്‍ ജനിച്ച പുരുഷന്മാര്‍ നീതിക്കുവേണ്ടി ഏതറ്റം വരെയും പോകാന്‍ നിശ്ചയദാര്‍ഢ്യം പ്രകടിപ്പിക്കുന്നവരാണ്. തിന്മകള്‍ക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം നടത്തുന്നവരാണ് ഇവര്‍. കുടുംബത്തെയും സൗഹൃദങ്ങളെയും വളരെയധികം സ്‌നേഹിക്കുകയും അവരുടെ കൂടെ നില്‍ക്കുന്നവരുമാണ്. മറ്റുള്ളവര്‍ എന്ത് മോശം കാര്യങ്ങള്‍ പറഞ്ഞാലും പ്രചരിപ്പിച്ചാലും അതിലൊന്നും തളരുന്നവരല്ല ഈ രാശിക്കാര്‍. നല്ല സമ്പാദ്യശീലം ഇവരുടെ ഒരു സവിശേഷതയാണ്. പൊതുവേ സ്ത്രീകള്‍ക്ക് ഈ രാശിയിലെ പുരുഷന്മാരോട് പ്രത്യേക താല്‍പര്യം തോന്നാറുണ്ട്.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിയില്‍ ജനിച്ച പുരുഷന്മാരുടെ സ്വഭാവം ആരെയും ആകര്‍ഷിക്കുന്നതാണ്. ഏത് പരിതസ്ഥിയിലും തൃപ്തികരമായി കഴിഞ്ഞുപോകാന്‍ സാധിക്കുന്നവരാണിവര്‍. ശാസ്ത്രം, ചരിത്രം തുടങ്ങിയ മേഖലകളില്‍ അതീവ താല്‍പര്യവും അറിവുമുള്ളവരാകും ഇവര്‍. കാരുണ്യപൂര്‍വ്വമുള്ള പെരുമാറ്റം കാരണം എല്ലാവര്‍ക്കും ഇവരോട് സ്‌നേഹം തോന്നുന്നത് സ്വഭാവികമാണ്. ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിവുള്ളവരാണ്. ഈ സ്വഭാവസവിശേഷതകള്‍ കാരണമാണ് സ്ത്രീകള്‍ക്ക് ഇവരോട് താല്‍പര്യം കൂടുന്നത്.
YOU MAY ALSO LIKE THIS VIDEO, Kottarakkara MLA K N Balagopal എന്ത് ചെയ്തു?കൊട്ടാരക്കരയിൽ വികസനമുണ്ടോ?കൊട്ടാരക്കരക്കാർ പ്രതികരിക്കുന്നു പ്രതികരിക്കുന്നു, Keralasabdam Public Opinion