സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 നവംബർ 16 മുതൽ 30 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം

ദ്വൈവാര ഫലങ്ങൾ: നവംബർ 16 മുതൽ 30 വരെ (1199 തുലാം 30 മുതൽ വൃശ്ചികം 14 വരെ)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തികബുദ്ധിമുട്ടുകൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ നിന്ന് പ്രയാസങ്ങൾ അനുഭവപ്പെടും. സ്ത്രീകളുടെ/പുരുഷന്മാരുടെ ഉപദ്രവങ്ങൾ ഉണ്ടാകും. ബന്ധനാവസ്ഥ ഉണ്ടാകാനിടയുണ്ട്. ഉദരരോഗം, വ്രണങ്ങൾ, രക്തസമ്മദ്ദം, വിളർച്ച ഇവ ശ്രദ്ധിക്കണം. വാതബന്ധിയായ വേദനകൾ കൂടുതലാകും. പൊതുപ്രവർത്തകർക്ക് സ്ഥാനഭ്രംശം ഉണ്ടാകാനിടയുണ്ട്. കലഹങ്ങൾ കൂടുതലാകും. അപവാദങ്ങൾ കേൾക്കാനിടവരും. ദാമ്പത്യകലഹങ്ങൾക്ക് സാദ്ധ്യതയുണ്ട്. കർമ്മമണ്ഡലം മെച്ചപ്പെടും. തൊഴിൽരംഗത്തുനിന്ന് വരുമാനം മെച്ചപ്പെടും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ ഉണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. കടം കൊടുത്ത പണം തിരികെ കിട്ടാൻ പ്രയാസപ്പെടും. തർക്കവിഷയങ്ങളിലേർപ്പെടരുത്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
തൊഴിൽരംഗം സമ്മിശ്രമായിരിക്കും. ഭാഗ്യാനുഭവങ്ങൾ മുഴുവനായി കിട്ടുകയില്ല. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കളിൽ നിന്ന് ഉപദ്രവങ്ങൾ പ്രതീക്ഷിക്കാം. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും. മൂത്രാശയ രോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ, ഗുഹ്യരോഗങ്ങൾ തുടങ്ങിയവ ശ്രദ്ധിക്കണം. മക്കൾക്ക് സൗഖ്യമുണ്ടാകും. മനഃസ്വസ്ഥത കുറയും. ദാമ്പത്യകലഹങ്ങൾ കൂടുതലാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകാതെ വരും. ദൈന്യത കൂടുതലാകും. കാല് സഞ്ചാരം കൂടുതലായി വേണ്ടി വരും. കഴുത്ത്, തോൾ വശങ്ങളിൽ വേദന കൂടുതലാകും. വിവാഹം തുടങ്ങിയ മംഗളകർമ്മങ്ങളിൽ മനസ്സിന് അസ്വസ്ഥതയുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം അത്ര മെച്ചമായിരിക്കില്ല. വിദ്യാഭ്യാസത്തിന് ക്ലേശങ്ങൾ ഉണ്ടാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ധനലാഭൈ്യശ്വര്യങ്ങളുണ്ടാകും. തർക്കവിഷയങ്ങൾ അനുകൂലമായ വരും. രോഗാരിഷ്ടതകൾ ഉണ്ടാകും. നല്ല ഉറക്കം ലഭിക്കാം. സ്വർണ്ണാഭരണങ്ങൾ വാങ്ങാനുള്ള യോഗമുണ്ട്. കലഹഭയം എപ്പോഴും ഉണ്ടാകും. ദീർഘകാലമായുള്ള ആഗ്രഹങ്ങൾ സാധിക്കുന്നതിന് വഴികൾ തെളിയും. ബന്ധുജനങ്ങൾക്ക് സൗഖ്യം ഉണ്ടാകും. ഉല്ലാസയാത്രകൾ, തീർത്ഥയാത്രകൾ തുടങ്ങിയവയ്ക്ക് സാദ്ധ്യതകളുണ്ട്. വീട്ടിൽ കലഹങ്ങൾ കൂടുതലാകും. ഭാഗ്യാനുഭവങ്ങളുണ്ടാകും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. ഗവൺമെന്റിൽ നിന്ന് കിട്ടാനുള്ള ആനുകൂല്യങ്ങൾ ലഭ്യമാകും. വായ്പകൾ എളുപ്പത്തിലാകും.

YOU MAY ALSO LIKE THIS VIDEO, ഭാര്യയുടേത്‌ ‘വിചിത്രമായ’ ആഗ്രഹങ്ങൾ, ഭർത്താവ്‌ പരമാവധി സഹിച്ചു, ഒടുവിൽ കാര്യങ്ങൾ കൈവിട്ടു | Psychology

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ബന്ധുക്കളുടെ വിരഹം ദുഃഖത്തിലാഴ്ത്തും. ധനനഷ്ടങ്ങളുണ്ടാകും. ശത്രുക്കൾ കൂടുതലാകും. മുഖത്ത് എപ്പോഴും ദൈന്യഭാവമായിരിക്കും. വീടുപണിയിൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. സഹോദര ബന്ധങ്ങളിൽ വിള്ളൽ വീഴും. വീട്ടിൽ സ്വസ്ഥത കുറയും. സ്ഥാനമാനങ്ങൾക്ക് നഷ്ടമാകാനിടയുണ്ട്. ത്രിദോഷങ്ങൾ കോപിച്ചുള്ള രോഗാരിഷ്ടതകളുണ്ടാകും. ചില ഭാഗ്യാനുഭവങ്ങൾക്കിടയുണ്ട്. സഹോദരങ്ങൾക്ക് ക്ലേശാനുഭവങ്ങളുണ്ടാകും. വിദ്യാഭ്യാസത്തിന് തടസ്സങ്ങൾ നേരിടും. വിവാഹാചോലനകൾക്ക് മേലാളർ കൂടും. പുതിയ വീടിനായി ശ്രമിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനപരമായ ക്ലേശങ്ങളുണ്ടാകും. സുഖകാര്യങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ആധിവ്യാധികൾ കൂടുതലാകും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടേണ്ടതായി വരും. പനി, ശ്വാസം മുട്ടൽ, ഉദരവ്യാധി ഇവയുണ്ടാകും. വീട്ടിൽ കലഹങ്ങൾ ഉണ്ടാകും. മക്കൾക്ക് സുഖാനുഭവങ്ങൾ ഉണ്ടാകും. ചില കാര്യസാദ്ധ്യങ്ങളും പ്രതീക്ഷിക്കാം. വിദ്യാഭ്യാസത്തിന് അപ്രതീക്ഷിതമായ തടസ്സങ്ങളുണ്ടാകും. ആജ്ഞാസിദ്ധിയും സാമർത്ഥ്യവും കൊണ്ട് പല കാര്യങ്ങളും ചെയ്യാനാകും. സ്ഥാനമാനങ്ങളും അധികാരങ്ങളും അധികാരവും ലഭിക്കും. ദൂരയാത്രകൾ വേണ്ടി വരും. മനോവ്യാധിയും അലച്ചിലും കൂടുതലാകും. കാര്യനടത്തിപ്പിന് കാലതാമസം വരും. ദാമ്പത്യക്ലേശങ്ങളുണ്ടാകും. ഉന്നതവിദ്യാഭ്യാസം തേടുന്നവർ കൂടുതൽ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വളരെക്കാലമായുള്ള രോഗാരിഷ്ടകൾക്ക് ആശ്വാസം വരും. ധനാഗമങ്ങൾ ഉണ്ടാകും. പൂർവ്വിക ധനം ലഭിക്കാനുള്ള യോഗമുണ്ട്. അസാദ്ധ്യമെന്ന് കരുതിയിരുന്ന ചില കാര്യങ്ങൾ സാദ്ധ്യമാകും. ചില ദുഃഖാനുഭവങ്ങൾ ഉണ്ടാകാനിടയുണ്ട്. ബന്ധനാവസ്ഥ വരെയുണ്ടാകും. കാൽനടയാത്രകൾ വേണ്ടിവരും. ബന്ധുജനങ്ങൾക്കും കുടുംബജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സഹോദരബന്ധങ്ങൾക്ക് ഉലച്ചിലുണ്ടാകും. ജോലിക്കയറ്റം പ്രതീക്ഷിക്കാം. പൊതുവേ ആരോഗ്യം തൃപ്തികരമാണെങ്കിലും വാതബന്ധിയായ സന്ധിവേദന കൂടുതലാകും. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരമാണ്. പുതിയ വീടിനായി ശ്രമിക്കാം. ധനപരമായി ചില അപവാദങ്ങൾ കേൾക്കാനിടവരും. ഭൂമിവിഷയത്തിലും മറ്റുമുള്ള തർക്കങ്ങൾ നീണ്ടുപോകും.

YOU MAY ALSO LIKE THIS VIDEO, ഈ നിലയിൽ നവ കേരളം സാധ്യമാകുമോ? ഭരണമികവ് ആദ്യം ഭരിക്കുന്നവർക്ക് ബോധ്യമാവട്ടെ

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ധനാഗമങ്ങൾ ഉണ്ടാകും. ചതിവിലും വഞ്ചനകളിലും പെടാനിടയുണ്ട്. കണ്ണിനും കാലിനും ക്ലേശങ്ങൾ ഉണ്ടാകും. മനസ്വസ്ഥത കുറയും. മക്കളിൽ നിന്ന് പ്രതീക്ഷിച്ച മെച്ചം കിട്ടുകയില്ല. ശസ്ത്രക്രിയ വേണമെങ്കിൽ ചെയ്യാം. പൊതുവേ സുഖാനുഭവങ്ങൾ ഉണ്ടാകും. അധികാരസ്ഥാനങ്ങളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും. അഗ്നിമൂലമുള്ള അപകടങ്ങളും പ്രതീക്ഷിക്കാം. മനോവിചാരം കൂടുതലാകും. ശത്രുക്കൾ മൂലം ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. ബുദ്ധിസാമർത്ഥ്യവും വാക്‌സാമർത്ഥ്യവും നന്നായി പ്രകടിപ്പിക്കാനവസരം ഉണ്ടാകും. ഇഷ്ടമുള്ള അന്നപാനസാധനങ്ങൾ ലഭ്യമാകും. സുഗന്ധദ്രവ്യങ്ങളും ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ, അലങ്കാര സാധനങ്ങൾ ഇവ ലഭിക്കാം. മക്കൾ അടുത്തില്ലാത്തതിന്റെ വിഷമം കൂടുതലാകും. ഉറപ്പിച്ച വിവാഹങ്ങൾക്ക് ചില പ്രശ്‌നങ്ങളുണ്ടാകാനിടയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിൽ സ്വസ്ഥത കുറയും. മനോദുഃഖങ്ങൾ കൂടുതലാകും. ധനനഷ്ടങ്ങൾ ഉണ്ടാകും. എല്ലാവരോടും കലഹസ്വഭാവമായിരിക്കും. ദമ്പതിമാർ വേർപിരിഞ്ഞ് താമസിക്കാനിടയുണ്ട്. ധനാഗമങ്ങൾ ഉണ്ടാകുമെങ്കിലും ചെലവുകൾ കൂടുതലാകും. സുഖസൗകര്യങ്ങൾ അനുഭവിക്കാൻ യോഗം കുറവാണ്. നല്ല വാക്കുകൾ പറഞ്ഞ് മറ്റുള്ളവരുടെ പ്രീതി നേടും. ശരീരത്തിന് ക്ഷീണവും ശക്തിക്കുറവും ഉണ്ടാകും. ദാമ്പത്യകലഹങ്ങൾ കൂടൂതലാകും. ദുശ്ചിന്തകൾ കൂടുതലാകും. വീടിന്റെ അറ്റകുറ്റപണികൾക്കായി ശ്രമിക്കാം. കടം ചോദിച്ച പണത്തിനുകാലതാമസം വരും. ഉദ്യോഗാർത്ഥികൾക്ക് ഗവൺമെന്റ് സർവ്വീസിലോ അർദ്ധഗവൺമെന്റ് സ്ഥാപനങ്ങളിലോ ജോലിക്ക് സാധ്യതകളുണ്ട്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീട്ടിൽ സമാധാനം കുറയും. സൽക്കർമ്മങ്ങൾക്കും പ്രാർത്ഥനകൾക്കും ഫലം കാണും. ചെലവുകൾ കൂടുതലാകും. വഞ്ചനയിൽ പെട്ട് പണം നഷ്ടപ്പെടാനിടയുണ്ട്. പല പ്രകാരത്തിലുള്ള അനർത്ഥങ്ങൾ ഉണ്ടാകും. മനഃസ്വസ്ഥത കുറയുമെങ്കിലും നിശ്ചയദാർഢ്യത്തോടെ നിൽക്കാനാകും. ബന്ധുക്കളോടുള്ള കലഹം കൂടുതലാകും. വാക്‌ദോഷം മൂലം പല അനർത്ഥങ്ങളുമുണ്ടാകും. പുതിയവീടിന് യോഗമുണ്ട്. നാൽക്കാലി വളർത്തുന്നതിനും ഉൽപ്പന്നങ്ങൾ വിൽക്കുന്നതിനും നല്ല സമയമാണ്. ചില ബന്ധുക്കളുടെ സഹായം ലഭിക്കാനിടയുണ്ട്. ആരോഗ്യം പൊതുവേ മെച്ചമായിരിക്കും. പല കാര്യസാദ്ധ്യങ്ങളും ഉണ്ടാകും. ഭൂമി വിൽപ്പനനടക്കും. പുതിയ വാഹനങ്ങൾ വാങ്ങാം. തൊഴിൽസ്തംഭനം ഉണ്ടാകാനിടയുണ്ട്.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഗമങ്ങൾ ഉണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ചെലവുകൾ കൂടുതലാകും. സുഖാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ശരീരകാന്തിയെക്കുറിച്ചാശങ്കയുണ്ടാകും. കലഹങ്ങളുണ്ടാകും. അപവാദം കേൾക്കാനിടയുണ്ട്. ബന്ധുജനങ്ങൾക്ക് ദുഃഖാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കൾ ശക്തി പ്രാപിക്കും. കഴുത്തിന് മുകളിലുള്ള അംഗങ്ങളിലും കാൽപ്പാദങ്ങളിലും രോഗപീഡയുണ്ടാകും. അധികാരം പ്രയോഗിക്കാനവസരം ലഭിക്കും. സ്ഥാനമാനങ്ങൾ ലഭിക്കും. ധനത്തെ സംബന്ധിച്ചും ഭൂമിയെ സംബന്ധിച്ചും കലഹങ്ങളുണ്ടാകാതെ സൂക്ഷിക്കണം. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും സമാധാനം കുറയും. കൂടുതൽ പണം മുടക്കുകയോ പുതിയ സംരംഭങ്ങൾ തുടങ്ങുകയോ ചെയ്യരുത്.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കാര്യസാദ്ധ്യങ്ങളുണ്ടാകും. പ്രവൃത്തികൾ വിജയത്തിലെത്തിക്കാൻ കഴിയും ബന്ധുക്കൾ തമ്മിലുള്ള കലഹങ്ങളിൽ പക്ഷം പിടിക്കാനോ മദ്ധ്യസ്ഥത വഹിക്കുകയോ ചെയ്യരുത്. ധനാഗമങ്ങൾ ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടാൻ ശ്രമിക്കുമെങ്കിലും ചില അവസരങ്ങളിൽ നിയന്ത്രണം വിട്ട് വാക്‌ദോഷം ഉണ്ടാകും. സ്ഥാനമാനങ്ങളിൽ നിന്ന് മാറ്റാനിടയുണ്ട്. ചില കാര്യങ്ങളിൽ വലിയ പരാജയം ഉണ്ടാകും. വലിയ ഭാഗ്യാനുഭവങ്ങൾ ഉണ്ടാകാനിടയില്ല. ബന്ധുക്കൾ ശത്രുക്കളാകാനിടയുണ്ട്. ദൂരയാത്രകൾ വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് മനസ്സിന് അസ്വസ്ഥതയുണ്ടാക്കും. അഗ്നിയുടെ ഉപദ്രവവും വീഴ്ചയുമുണ്ടാകാനിടയുണ്ട്. മക്കളുടെ ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠ കൂടുതലാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. കാര്യതടസ്സങ്ങളുണ്ടാകും. ആഘോഷപരിപാടിയിൽ ധനനഷ്ടം ഉണ്ടാകും. ബന്ധുജനങ്ങൾക്ക്‌ ആപത്തുകൾക്കിടയുണ്ട്. പുതിയ വീടുപണി തുടങ്ങും. ഗൃഹോപകരണങ്ങൾ വാങ്ങാൻ നല്ല സമയമാണ്. ചില സുഖാനുഭവങ്ങൾക്കിടയുണ്ട്. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. അമ്മാവന്മാരുമായി കലഹങ്ങൾക്കിടയുണ്ട്. ദാമ്പത്യസുഖവും കലഹവും ഒരുപോലെ പ്രതീക്ഷിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല കാലമാണ്. വിവാഹാലോചനകൾക്ക് മുടക്കം വരും. നേത്രരോഗം, വായുകോപം, രക്തസമ്മർദ്ദം ഇവയുണ്ടാകും. വാതബന്ധിയായ രോഗങ്ങൾ കൂടുതലാകും. തൊഴിൽരംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങൾ തുടങ്ങും.

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Previous post വിശാഖം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
Next post ഈ നാളിൽ ജനിച്ച പുരുഷന്മാരാണോ? എങ്കിൽ സ്ത്രീകൾ വളരെ പെട്ടെന്ന് ആകൃഷ്ടരാകുമെന്ന്