വിശാഖം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
വിശാഖം നക്ഷത്രം
സൽസ്വഭാവികളും സദാചാര നിഷ്ഠയും ബുദ്ധി സാമർത്ഥ്യവും ഉള്ളവരായിരിക്കും വിശാഖം നക്ഷത്രത്തിൽ ജനിച്ചവരിൽ കൂടുതലും.നീതി നിർവ്വഹണത്തിൽ അവർ പ്രത്യേക താല്പപര്യം കാണിക്കും. എതിർപ്പുകൾ അവഗണിച്ചു കൊണ്ട് ലക്ഷ്യപ്രാപ്തിക്കായി അത്യദ്ധ്വാനം ചെയ്യും.സ്വന്തം അഭിപ്രായങ്ങളിൽ ഉറച്ചു നില്ക്കും,പ്രയോഗിക ബുദ്ധി കൂടുതലായുണ്ടാകും.തന്ത്രങ്ങൾ മെനഞ്ഞെടുക്കുന്നതിലും അത് പ്രയോഗിക്കുന്നതിലും പ്രത്യേക കഴിവുണ്ടായിരിക്കും. ജീവിതത്തിൽ അധികവും സ്വജനങ്ങളിൽ നിന്ന് അകന്ന് കഴിയാൻ സംഗതിയാകും. മാതാവിൽ നിന്ന് പ്രയോജനം കുറയും, പിതാവിനോടു കൂടുതൽ അടുപ്പമുണ്ടാകും.മാതാപിതാക്കളെപ്പറ്റി അഭിമാനിക്കുന്ന സ്വഭാവമുണ്ടാകും. അന്യരുടെ നിർദ്ദേശങ്ങൾ അനുസരിക്കാൻ മടി കാണിയ്ക്കും.
വിശാഖം നക്ഷത്രക്കാരുടെ ഗണം, മൃഗം, പക്ഷി, വൃക്ഷം, രത്നം, ഭാഗ്യ സംഖ്യ
വിശാഖം നക്ഷത്രക്കാരുടെ ഗണം – ആസുര ഗണം, വിശാഖം നക്ഷത്രക്കാരുടെ മൃഗം – സിംഹം, വിശാഖം നക്ഷത്രക്കാരുടെ പക്ഷി – കാക്ക, വൃക്ഷം – വയ്യങ്കത, രത്നം – പുഷ്യരാഗം, ഭാഗ്യസംഖ്യ – മൂന്ന്.
ശുക്രൻ ,ചന്ദ്രൻ ,ബുധൻ എന്നീ ദശാകാലത്ത് വിശാഖം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ
ശുക്രൻ ,ചന്ദ്രൻ ,ബുധൻ എന്നീ ദശാകാലത്ത് വിശാഖം നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്.വിശാഖ നക്ഷത്രവും ബുധനാഴ്ചയും ഒത്തു ചേരുന്ന ദിവസങ്ങളിൽ പ്രത്യേക വ്രതങ്ങൾ അനുഷ്ഠിക്കണം.വ്യാഴാഴ്ച ദിവസങ്ങളിൽ വിശാഖം നക്ഷത്രക്കാർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി എണ്ണ വാങ്ങി വലിയ വിളക്കിൽ ഒഴിച്ചു കൊടുക്കുന്നത് ഉത്തമമാണ്.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?
സുബ്രമണ്യ സ്വാമി
തുലാം കൂറുകാർ ശുക്ര പ്രീതിയ്ക്കായി ശുക്ര പൂജയും മഹാലക്ഷ്മി പ്രീതിക്കായി മഹാലക്ഷ്മി പൂജയും ,വൃച്ചിക കൂറുകാർ ചൊവ്വാ പ്രീതിയ്ക്കായി സുബ്രഹ്മണ്യ പൂജയും ചെയ്യുന്നത് ഉത്തമമാണ്. വിശാഖം, പൂരുരുട്ടാതി, പുണർതം നാളുകളിൽ പതിവായി ക്ഷേത്ര ദർശനം നടത്തണം.
വിശാഖം നക്ഷത്രക്കാർക്ക് പ്രതികൂലങ്ങൾ
തൃക്കേട്ട, പൂരാടം, തിരുവോണം, രോഹിണി, മകയിരം, തിരുവാതിര, പുണർതം എന്നീ നക്ഷത്രങ്ങൾ വിശാഖം നാളുകാർക്ക് പ്രതികൂലങ്ങളാണ് മേൽ സൂചിപ്പിച്ചിട്ടുള്ള നാളുകളിൽ വിശാഖം നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതാവും നല്ലത്.
വിശാഖം നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങൾ
മഞ്ഞ, ക്രീം എന്നീ നിറങ്ങൾ വിശാഖം നക്ഷത്രക്കാർക്ക് അനുകൂലങ്ങളാണ്. വിശാഖത്തിൻ്റെ ദേവത ഇന്ദ്രാഗ്നിയാണ്, ദിവസവു ഈ ദേവതയെ ഭജിക്കുന്നത് ഉത്തമമാണ്. മന്ത്രം: ഓം ഇന്ദ്രാഗ്നിഭ്യാം നമ:
YOU MAY ALSO LIKE THIS VIDEO, കേരളത്തിലെ 5 മണ്ഡലങ്ങൾ ലക്ഷ്യമിട്ട് BJP, പിന്നാലെ ‘പാലം പണിയും’ തുടങ്ങി
വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ പതിനാറു വയസ്സു വരെ വ്യാഴ ദശാസന്ധി
ജാതകരുടെ വ്യാഴ ദശാസന്ധി പൊതുവെ ഗുണദോഷ സമ്മിശ്രമാണ്.ജാതകരുടെ ജനനത്തോടെ സ്വന്തമായി ഭൂമി, ഭവന നിർമ്മാണം,ഉത്സാഹം, ഉൽക്കൃഷ്ട സ്ഥാനപ്രാപ്തി, എല്ലാ കാര്യത്തിലും, വിജയം, വർഷങ്ങളായി നടന്നു കൊണ്ടിരുന്ന കേസിൽ പിതാവിന് വിജയം, കർമ്മപുഷ്ടി ,രാഷ്ട്രീയ രംഗത്ത് പ്രവർത്തിച്ചു കൊണ്ടിരുന്നവർക്ക് ഉന്നത സ്ഥാനം തുടങ്ങിയവ സിദ്ധിക്കും. എന്നാൽ വ്യാഴ ദശയുടെ ആദ്യ ഘട്ടത്തിൽ ജാതകനെ പലതരത്തിലുള്ള രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കാം.വ്യാഴ ദശാന്ധിയിൽ കേന്ദ്രാധിപത്യം,നീചം, മൗഢ്യം, ദു:സ്ഥാനാധിപത്യം, ദുഃസ്ഥാന സ്ഥിതി ആദിയായ ബലഹീനതയുള്ള വ്യാഴത്തിൻ്റെ ദശയിൽ യാതൊരു ഗുണാനുഭവങ്ങളും ജാതകന് സിദ്ധിക്കുകയില്ല.
വിശാഖം നക്ഷത്ര ജാതകർക്ക് പതിനാറു വയസ്സു മുതൽ (16) മുപ്പത്തിയഞ്ചു വയസ്സു വരെ (35) ശനി ദശാസന്ധി
ഈ ദശാസന്ധി കാലയളവ് ജാതകന് പൊതുവെ ഗുണ ദോഷ സമ്മിശ്രമാണ്. ഈ കാലയളവിൽ വിദ്യാഭ്യാസ തടസ്സം ഉണ്ടാകും.എന്നാൽ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിന് ഈ ദശാസന്ധി കാലയളവിൽ അവസരമുണ്ട്. വിദേശത്ത് ജോലിക്കായി പോകും, അലച്ചിൽ, പേരുദോഷം, ധനനഷ്ടം, വിവാഹം തുടങ്ങിയവ ഈ കാലഘട്ടത്തിലുണ്ടാകും.എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ ഇഷ്ടഭാവസ്ഥിതനും ബലവാനുമാണ് ശനിയെങ്കിൽ ശനിയുടെ ദശാകാലത്ത് ധനലാഭം, കീർത്തി, ഗൃഹലാഭം,സ്ഥാന പ്രാപ്തി, മുതലായ ധാരാളം ഗുണഫലങ്ങൾ ലഭിക്കും.
വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തിയഞ്ചു (35) വയസ്സു മുതൽ അൻപത്തിരണ്ടു (52) വയസ്സു വരെ ബുധ ദശാസന്ധി
ഈ കാലയളവ് ജാതകന് ഗുണപ്രദമാണ്. ഈ കാലയളവിൽ ജാതകന് എല്ലാവിധ ഗുണ ഫലങ്ങളും കിട്ടും. തൊഴിലിൽ ഉയർച്ച, സർക്കാർ ജോലിയിൽ പ്രമോഷൻ, ധനലാഭം, അവാർഡുകൾ, സാഹിത്യ പ്രവർത്തം ഭാഗ്യാഭിവൃദ്ധി, ഭവന നിർമ്മാണം, വാഹനലാഭം, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക്. ഉന്നത സ്ഥാനം തുടങ്ങിയവ ലഭിക്കും. ബുധൻ ബലവാനായി ഗ്രഹനിലയിൽ നിന്നാൽ ഗുണഫലങ്ങൾ കൂടും, നീചനായാൽ ഗുണഫലങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen
വിശാഖം നക്ഷത്രക്കാർക്ക് അൻപത്തിരണ്ടു വയസ്സു മുതൽ അൻപത്തി എട്ടു (58) വയസ്സു വരെ കേതുദശ
ഈ കാലയളവിലെ കേതു ദശ ജാതകന് അത്ര നന്നല്ല.പലത്തരത്തിലുള്ള പ്രതിസന്ധികളും പ്രശ്നങ്ങളും ജാതകനെ അലട്ടും. രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കും ജോലിയിൽ മേലാധികാരിയിൽ നിന്നും വേദനിപ്പിക്കുന്ന പ്രവർത്തികൾ, പ്രതിക്ഷിക്കാം, ധനനഷ്ടം, കേസു വഴക്കുകൾ ഈ കാലയളവിൽ ജാതകൻ നേരിടും.എന്നാൽ ശുഭഗ്രഹങ്ങളുടെ യോഗദൃഷ്ടികളോടു കൂടി നില്ക്കുന്ന കേതുവിൻ്റെ ദശ എല്ലാ വിധത്തിലും ശുഭപ്രദമായിരിക്കും.
വിശാഖം നക്ഷത്ര ജാതകർക്ക് അൻപത്തി എട്ടു വയസ്സു മുതൽ (58) എഴുപത്തി ആറ് വയസ്സു (76) വരെ ശുക്രദശയാണ്
ജാതകന് ഈ കാലയളവ് അനുകൂലമാണ്. ഭാഗ്യാഭിവൃദ്ധി, ധനലാഭം ഭവനനിർമ്മാണം ,വാഹന ലാഭം, ഭൂമി ലാഭം, സന്താനങ്ങളുടെ വിവാഹം തുടങ്ങിയവ ഈ കാലയളവിൽ നടക്കും, പൊതു ജന അംഗീകാരം തുടങ്ങിയവ ഈ കാലയളവിൽ നടക്കും.ഉച്ചത്തിൽ നില്ക്കുന്ന ശുക്രൻ്റെ ദശയിൽ ഗുണഫലങ്ങളുടെ ലഭ്യത കൂടും എന്നാൽ നീചത്തിൽ നില്ക്കുന്ന ശുക്രൻ്റെ നശയിൽ യാതൊരു വിധ ഗുണഫലങ്ങളും സിദ്ധിക്കുകയില്ല. ധനനഷ്ടം,മന: പ്രയാസം തുടങ്ങിയ ദോഷഫലങ്ങൾ അനുഭവപ്പെടും.
വിശാഖം നക്ഷത്രക്കാർക്ക് എഴുപത്തി ആറു (76) വയസ്സു മുതൽ എൺപത്തി ഒന്നു (81) വയസ്സു വരെ ആദിത്യ ദശ
ഗുണദോഷസമ്മിശ്രമാണി കാലയളവ്. ജാതകന് മേടം, ചിങ്ങം, കർക്കടകം, വൃശ്ചികം, ധനുസ്സ്, മീനം ഈ രാശികളിൽ നിൽക്കുന്ന ആദിത്യൻ്റെ കാലം ശോഭനമായിരിക്കും. എന്നാൽ ഇടവം, തുലാം ഈ രാശികളിൽ നിൽക്കുന്ന ആദിത്യൻ്റെ ദശയിൽ ഭാര്യ സബന്ധമായ ദുരിതങ്ങൾ അനുഭവിക്കും.തുലാം രാശിയിൽ നില്ക്കുന്ന ആദിത്യൻ്റെ ദശയിൽ തനിക്കു തന്നെ ദേഹ ദുരിതമോ രോഗമോ ഉണ്ടായെന്നു വരാം.
YOU MAY ALSO LIKE THIS VIDEO, ഭാര്യയുടേത് ‘വിചിത്രമായ’ ആഗ്രഹങ്ങൾ, ഭർത്താവ് പരമാവധി സഹിച്ചു, ഒടുവിൽ കാര്യങ്ങൾ കൈവിട്ടു | Psychology
വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തി ഒന്നു വയസ്സു മുതൽ തൊണ്ണൂറു വയസ്സു വരെ (90) ചന്ദ്ര ദശാസന്ധി
ഈ ദശാകാലം ജാതകന് ഗുണ ദോഷസമ്മിശ്രമാണ്.ബലവാനായി നില്ക്കുന്ന ചന്ദ്ര ദശ ഗുണപ്രദമാണ്. എന്നാൽ പന്ത്രണ്ടാം ഭാവത്തിൽ നിൽക്കുന്ന ചന്ദ്രൻ്റെ ദശാകാലം ദോഷ പ്രദമായിരിക്കും. പലവിധത്തിലുള്ള അരിഷ്ടതകളും രോഗ ദുരിതവും ദു:ഖവും ധന നഷ്ടവും ഉണ്ടാകും.
വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊണ്ണൂറു വയസ്സു മുതൽ തൊണ്ണൂറ്റി ഏഴ് വയസ്സു (97) വരെ കുജ ദശാസന്ധിയാണ്
ഈ കാലയളവ് ജാതകന് ദോഷ പ്രദമാണ്.പലതരത്തിലുള്ള രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കും, എന്നാൽ ഗ്രഹനിലയിൽ ഉച്ചത്തിൽ നില്ക്കുന്ന ചൊവ്വായുടെ ദശ ഗുണപ്രദമായിരിക്കും. ഈശ്വര സ്മരണയോടെ ജീവിക്കുക.
വിശാഖം നക്ഷത്രത്തിൽ ജനിച്ചവർക്ക് തൊണ്ണൂറ്റി ഏഴ് (97) വയസ്സു മുതൽ നൂറ്റി പതിനഞ്ച് വയസ്സു വരെ രാഹുദശ
ഈ കാലയളവ് ജാതകന് നല്ലതല്ല, ഈശ്വര സ്മരണയോടെ ജീവിക്കുക.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് വിശാഖം നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും