നവംബർ മാസത്തിൽ അപൂർവ യോഗങ്ങൾ സംഭവിക്കുമ്പോൾ ഈ നാളുകാർക്ക് കിട്ടും വമ്പൻ നേട്ടങ്ങൾ
നവംബര്‍ മാസത്തിലെ ഗ്രഹചലനങ്ങള്‍ ശുഭ അശുഭ യോഗങ്ങൾ സൃഷ്ടിക്കും. ഇതിൽ ശുഭകരമായ ചില യോഗങ്ങള്‍ ചില രാശിക്കാരുടെ ജീവിതം മാറ്റിമറിക്കും. അത്തരത്തില്‍ വളരെ പ്രധാനപ്പെട്ട രണ്ട് യോഗങ്ങള്‍ നവംബറില്‍ സംഭവിക്കുന്നു.
നിരവധി ഗ്രഹങ്ങള്‍ നവംബറിൽ സംക്രമിക്കുന്നതിനാല്‍ ഈ മാസം കൂടുതല്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാകും. നവംബറിൽ ശശ് യോഗം, ഗജകേസരി യോഗം എന്നീ രണ്ട് ശക്തമായ യോഗങ്ങള്‍ സംഭവിക്കും. ഇവയുടെ സാന്നിധ്യം ചില രാശിക്കാര്‍ക്ക് ഭാഗ്യം നല്‍കും. ആ ഭാഗ്യരാശിക്കാര്‍ ആരൊക്കെയാണെന്ന് നമുക്ക് നോക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നവംബർ മാസം മിഥുന രാശിക്കാര്‍ക്ക് സമൃദ്ധമായ ഒരു മാസത്തിനായി കാത്തിരിക്കാം. ചില വെല്ലുവിളികള്‍ ഉയര്‍ന്നുവരുമെങ്കിലും നിങ്ങളുടെ കരിയര്‍, ബിസിനസ്സ് ശ്രമങ്ങള്‍ക്ക് വളരെ മികച്ച ഫലം ലഭിക്കും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ഈ മാസം പ്രയോജനകരമായിരിക്കും. കാരണം വിജയം നിങ്ങളുടെ കൈയെത്തും ദൂരത്താണ്. സന്താനങ്ങളെക്കുറിച്ചുള്ള ചില നല്ല വാര്‍ത്തകളും നിങ്ങള്‍ക്ക് പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, നിങ്ങൾക്ക് Diabetes ഉണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? What is Pre Diabetic Stage? നിസാരമാക്കരുത് ഈ ലക്ഷണങ്ങൾ
ഈ രാശിചിഹ്നത്തിന് കീഴില്‍ ജനിച്ച ജോലിയുള്ള സ്ത്രീകള്‍ക്ക് അവരുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായ അഭിനന്ദനം പ്രതീക്ഷിക്കാം. അത് നിങ്ങളെ പ്രൊഫഷണലായി മുന്നേറാന്‍ സഹായിക്കും. ഇവർക്ക് വലിയ ലാഭത്തിനായി ശക്തമായ ഒരു യോഗമുണ്ട്. നവംബറിന് വലിയ സാമ്പത്തിക നേട്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. ഈ മാസം മിഥുന രാശിക്കാര്‍ക്ക് അവരുടെ കഴിവുകളും പരിശ്രമങ്ങളും പ്രയോജനപ്പെടുത്തുന്നതിന് മികച്ച സമയം തന്നെയാണ്.
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍ക്കടക രാശിക്കാര്‍ക്ക് ധാരാളം നേട്ടങ്ങള്‍ സമ്മാനിക്കുന്ന മാസമാണ് നവംബര്‍. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാന്‍ മറ്റുള്ളവരുടെ സഹായം നിങ്ങള്‍ക്ക് ലഭിക്കും. ദീര്‍ഘനാളായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കും ഒപ്പം അതിൽ വിജയം കൈവരിക്കുകയും ചെയ്യും. നിങ്ങള്‍ ബിസിനസ്സിലോ സ്റ്റോക്ക് മാര്‍ക്കറ്റിലോ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍ ലാഭം നേടാനുള്ള സാധ്യത വളരെ വലുതാണ്.
ഈ സമയം നിങ്ങള്‍ക്ക് ചില പഴയ സുഹൃത്തുക്കളെ വീണ്ടും കാണാനാകും. നിങ്ങളുടെ കുടുംബജീവിതം വളരെ സന്തോഷപൂര്‍ണമായിരിക്കും. നിങ്ങളുടെ ദാമ്പത്യ ജീവിതവും അഭിവൃദ്ധിപ്പെടും, തൊഴിലന്വേഷകര്‍ക്ക് വിജയത്തിലേക്കുള്ള പാത തെളിയും.
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാര്‍ക്ക് ഏറ്റവും നല്ല മാസമാണ് നവംബര്‍. നിങ്ങളുടെ കുടുംബജീവിതം വളരെ സമാധാനപരവും സന്തോഷകരവുമായിരിക്കും. പ്രിയപ്പെട്ടവരുമായി നിങ്ങള്‍ കൂടുതല്‍ സമയം ചെലവഴിക്കും. പ്രിയപ്പെട്ടവരുടെ സ്‌നേഹവും പിന്തുണയും നിങ്ങള്‍ക്ക് ലഭിക്കും.
കരിയര്‍ ഉയരുകയും വിജയം പിന്തുടരുകയും ചെയ്യും. കഠിനാധ്വാനവും അര്‍പ്പണബോധവും സ്ഥാനക്കയറ്റത്തിനും വരുമാന വര്‍ദ്ധനവിനും കാരണമാകും. മകര രാശിക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. ഈ രണ്ട് ശുഭയോഗകളുടെയും സഹായത്തോടെ പുതിയ വരുമാന മാര്‍ഗ്ഗങ്ങള്‍ രൂപപ്പെടും. ഇത് നിങ്ങളെ സാമ്പത്തികമായി ശക്തരാക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen