സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 നവംബര്‍ 13 മുതല്‍ 19 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഔദ്യോഗിക രംഗത്ത് മേലധികാരികളില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം. മരുന്ന്‌വില്‍പ്പനയുമായി ബന്ധപ്പെട്ടവര്‍ക്ക് നല്ല സമയമാണ്. മനോഗതിയനുസരിച്ച് എടുക്കുന്ന തീരുമാനം പിന്നീട് പ്രയാസമുണ്ടാക്കിയേക്കും. ശത്രുശല്യം വര്‍ധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പുതിയ ബിസിനസ്സില്‍ പുരോഗതിയുണ്ടാകുന്നതാണ്. സഹോദരന്മാരുമായി ചേര്‍ന്ന് ചെയ്യുന്ന ബിസിനസ്സില്‍ നഷ്ടം സംഭവിക്കാനിടയുണ്ട്. മേലുദ്യോഗസ്ഥരില്‍നിന്ന് അനുകൂല നിലപാടുണ്ടാകും. സുഹൃത്തുക്കള്‍ തെറ്റിപ്പിരിയാനിടവരും. സന്താനമില്ലാതെ ക്ലേശിക്കുന്നവര്‍ക്ക് സന്താനഭാഗ്യമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സഹപ്രവര്‍ത്തകരില്‍നിന്ന് സഹകരണമുണ്ടാകും. ചെറുയാത്രകള്‍ സുഖകരമായിവരും. എന്‍ട്രന്‍സ് ടെസ്റ്റില്‍ വിജയം കൈവരിക്കും. സഹപാഠികളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും. പൂര്‍വിക സ്വത്ത് അനുഭവയോഗ്യമാകും. യുവജനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും
YOU MAY ALSO LIKE THIS VIDEO, പല്ലുകളുടെ ഷെയ്പ്പും നിരപ്പുമൊക്കെ എളുപ്പത്തിൽ മാറ്റി ഇനി അടിപൊളിയായി ചിരിക്കാം, Smile Designing
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
നാനാഭാഗത്തുനിന്നും എതിര്‍പ്പുകള്‍ വരും. നല്ല കാര്യങ്ങള്‍ ചെയ്താലും ദോഷഫലമേ ലഭിക്കുകയുള്ളൂ. കര്‍ക്കശമായ പെരുമാറ്റംകൊണ്ട് അന്യരുടെ അതൃപ്തിക്ക് കാരണമായേക്കും. പട്ടാളം, പോലീസ് എന്നീ വിഭാഗത്തിലുള്ളവര്‍ക്ക് ഈ സന്ദര്‍ഭത്തില്‍ പ്രമോഷന്‍ ലഭിക്കാനിടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗൃഹത്തില്‍ പൂജാദി മംഗളകാര്യങ്ങള്‍ നടത്താനിടവരും. കര്‍മസ്ഥാനം ഗുണമായിരിക്കും. കൃഷിക്കാര്‍ക്ക് നഷ്ടകഷ്ടങ്ങള്‍ ഉണ്ടാകും. ദേഹാരോഗ്യം കുറയും. കരള്‍ സംബന്ധമായ രോഗങ്ങള്‍ വരാനിടയുണ്ട്, സന്താനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ആരോഗ്യനിലയില്‍ മാറ്റം പ്രതീക്ഷിക്കാം. സുഹൃത്തുക്കളില്‍നിന്ന് സഹകരണമുണ്ടാകും. പുതിയ വീടും വാഹനങ്ങളും അധീനതയില്‍ വന്നുചേരും. സഹോദരിയുടെ വിവാഹനിശ്ചയം നടക്കും. ജ്വല്ലറി വ്യവസായം ചെയ്യുന്നവര്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികസ്ഥിതി മെച്ചപ്പെടും.
YOU MAY ALSO LIKE THIS VIDEO, അറിയാമോ വാഹനങ്ങളിൽ വരുത്തുന്ന ഈ മാറ്റങ്ങൾ നിങ്ങളുടെ Insurance നഷ്ടപ്പെടുത്തും
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏത് സാഹസവൃത്തിയും ചെയ്ത് ധനമുണ്ടാക്കണമെന്ന പ്രവണത വര്‍ധിക്കും. വീട്ടില്‍ ചില അപകടങ്ങള്‍ വരാതിരിക്കാന്‍ ശ്രദ്ധിക്കണം. സന്താനങ്ങള്‍ക്ക് ഉയര്‍ച്ചയുണ്ടാകും. ഉദ്യോഗത്തില്‍ സസ്‌പെന്‍ഷന്‍ വരാന്‍ ഇടയുണ്ട്. പിതാവിന് പേരും പെരുമയും വര്‍ധിക്കും. പല കാര്യങ്ങളിലും നേട്ടമുണ്ടാവുമെങ്കിലും മനസ്സ് അസ്വസ്ഥമായിരിക്കും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അധ്വാനത്തിനനുസരിച്ചുള്ള പ്രതിഫലം കിട്ടിയെന്ന് വരുന്നതല്ല. ഇലക്‌ട്രോണിക് സംബന്ധമായ ഉന്നതവിദ്യാഭ്യാസത്തിന് സൗകര്യമുണ്ടാകും. ഒന്നിനൊന്ന് ബന്ധമില്ലാത്ത പല സംഗതികളിലും ഇടപെടും. വിദേശത്തുനിന്ന് ധനാഗമം പ്രതീക്ഷിക്കാം. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ശാരീരിക ആരോഗ്യം തൃപ്തികരമായിരിക്കില്ല. രക്തസമ്മര്‍ദ്ദമോ ശിരോസംബന്ധമായോ രോഗങ്ങള്‍ വരാനിടയുണ്ട്. കടബാധ്യതകള്‍ കുറേശ്ശെയായി തീരും. ഹോട്ടല്‍, കാന്റീന്‍ എന്നീ വ്യാപാരം നടത്തുന്നവര്‍ക്ക് അനുകൂല സമയമാണ്. വാഹനങ്ങളില്‍നിന്ന് വരുമാനം വര്‍ധിക്കും.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക നിലയും പ്രശസ്തിയും വര്‍ധിക്കും. എത്ര അധ്വാനമുള്ള പ്രവൃത്തിയും ഏറ്റെടുത്ത് വിജയത്തിലെത്തിക്കും. അധ്യാപക ജോലിക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. എഴുത്തുകാര്‍, നിയമജ്ഞര്‍ തുടങ്ങിയവര്‍ക്ക് വരുമാനവും പ്രശസ്തിയും വര്‍ധിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മന്ദഗതിയിലായ വ്യാപാരം മെല്ലെ പുരോഗതി കൈവരിക്കും. പൊതുപ്രവര്‍ത്തനങ്ങൡ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രശസ്തിയും ധനവും വര്‍ധിക്കും. പൂട്ടിക്കിടക്കുന്ന വ്യാപാര സ്ഥാപനങ്ങളിലെ തൊഴില്‍ പ്രശ്‌നം ഒത്തുതീരും. അന്യദേശവാസികള്‍ സ്വദേശത്ത് എത്തിച്ചേരും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കലാകാരന്മാര്‍ക്ക് പ്രശസ്തിയും അവാര്‍ഡുകളും ലഭിക്കാനിടയുണ്ട്. വാഹനാപകടം, ഷോക്ക് എന്നീ അപകടങ്ങള്‍ വരാതെ ശ്രദ്ധിക്കണം. ഭാര്യയുടെ സ്വത്ത് ലഭിച്ചേക്കും. ബിസിനസില്‍ വേണ്ടത്ര പുരോഗതിയുണ്ടാകില്ല.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും