ചോതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
ചോതി നക്ഷത്രം
ലാഭ നഷ്ടങ്ങൾ കണക്കിലെടുത്തായിരിക്കും ഓരോ കാര്യത്തെപ്പറ്റിയും ചോതി നക്ഷത്രക്കാർ തീരുമാനമെടുക്കുക.നിർബന്ധ ബുദ്ധി കൂടുമെങ്കിലും പുറമെ അത് പ്രകടിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. കാര്യപ്രാപ്തിയും പരീശീലനവും ഉണ്ടാകും. വാക്കുപാലിക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കും. കൊടുക്കൽ വാങ്ങലുകളിൽ കൃത്യത പാലിക്കും.അന്യർ പുകഴ്ത്തി പറയണമെന്ന് ആഗ്രഹിക്കും. വിമർശനങ്ങൾ നേരിടാനുള്ള കഴിവ് കുറയും, സ്വാതന്ത്ര്യ ബോധം കൂടും, ആരുടെയെങ്കിലും ആജ്ഞയനുസരിച്ച് പ്രവർത്തിക്കുവാൻ തയാറാവുകയില്ല, എതിർപ്പുകളെ ചോതി നക്ഷത്രക്കാർ നേരിടും ആരെയെങ്കിലും ആശ്രയിച്ച് ജീവിക്കാൻ ഇഷ്ടപെടുകയില്ല. അതേസമയം സ്വന്തം അഭിപ്രായങ്ങൾ അന്യരെ കൊണ്ട് അംഗീകരിപ്പിക്കാൻ ശ്രമിക്കും,ആശ്രിതവാൽസല്യം കൂടും.
ചോതി നക്ഷത്രത്തിൻ്റെ ഗണം, മൃഗം, വൃക്ഷം, പക്ഷി, രത്നം, ഭാഗ്യസംഖ്യ
ചോതി നക്ഷത്രത്തിൻ്റെ ഗണം -ദൈവ ഗണം, ചോതി നക്ഷത്രത്തിൻ്റെ മൃഗം – പോത്ത്, പക്ഷി – കാക്ക, വൃക്ഷം – നീർമരുത്,രത്നം -ഗോമേദകം, ഭാഗ്യനിറം-കറുപ്പ് ,ഭാഗ്യ സംഖ്യ – നാല് (4).
സൂര്യൻ, ശനി, കേതു എന്നീ ദശാകാലങ്ങളിൽ ചോതി നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ
സൂര്യൻ, ശനി, കേതു എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കണം.ചോതി, ചതയം, തിരുവാതിര എന്നീ നാളുകളിൽ ചോതി നക്ഷത്രക്കാർ ക്ഷേത്ര ദർശനം നടത്തണം. രാഹുവിനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങളും സർപ്പ ഭജനവും ചോതി നക്ഷത്രക്കാരുടെ മേൽ പറഞ്ഞ ദശാസന്ധികളുടെ ദോഷത്തിന് പരിഹാരമാണ്.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?
ലക്ഷ്മി പൂജ
ചോതി നക്ഷത്രവും വെള്ളിയാഴ്ചയും ഒത്തുവരുന്ന ദിവസം ചോതി നാളുകാർ ലക്ഷ്മി പൂജ നടത്തുന്നത് ഉത്തമമാണ്. രാശ്യാധിപനായ ശുക്രനെ പ്രീതിപ്പെടുത്ത കർമ്മങ്ങളും അനുഷ്ഠിക്കേണ്ടതുണ്ട്.
ചോതി നക്ഷത്രക്കാർക്ക് പ്രതികൂല നക്ഷത്രങ്ങൾ
അനിഴം, മൂലം, ഉത്രാടം, രോഹിണി, കാർത്തിക എന്നീ നാളുകൾ ചോതി നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്. മേൽപറഞ്ഞ അഞ്ചു നാളുകളിൽ ചോതി നക്ഷത്രക്കാർ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതാവും നല്ലത്.
ചോതി നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങൾ
കറുപ്പ് ,വെള്ള, ഇളം നീല എന്നിവ ചോതി നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങളാണ്. ചോതി നക്ഷത്രത്തിൻ്റെ ദേവത വായുവാണ് .നിത്യവും വായു മന്ത്രം ജപിക്കുന്നത് ഉത്തമമാണ്. മന്ത്രം: ഓം വായവേ നമ:
YOU MAY ALSO LIKE THIS VIDEO, പല്ലുകളുടെ ഷെയ്പ്പും നിരപ്പുമൊക്കെ എളുപ്പത്തിൽ മാറ്റി ഇനി അടിപൊളിയായി ചിരിക്കാം, Smile Designing
ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് ജന്മനാ പതിനെട്ടു വർഷം രാഹു ദശാസന്ധി
പൊതുവെ ചോതി നക്ഷത്രത്തിൽ ജനിച്ചവരുടെ ജന്മനാ പതിനെട്ടു വർഷം (18) രാഹു ദശാസന്ധി ദോഷ പ്രദമാണ്. രാഹു ദശയിൽ സുഖ ഹീനതയും പലവിധ രോഗങ്ങളും പ്രത്യേകിച്ച് ചൊറി, ചിരങ്ങ്, രക്തവാതം തുടങ്ങിയ ത്വക്ക് രോഗങ്ങൾ ജാതകന് ബാധിക്കും. മാതാപിതാക്കൾ തമ്മിലുള്ള പിണക്കങ്ങളും പ്രശ്നങ്ങളും ഉണ്ടാകും, ഈ കാലയളവിൽ ജാതകർക്ക് വിദ്യാഭ്യാസ തടസ്സങ്ങൾ ഉണ്ടാകും. പലവിധത്തിലുള്ള പ്രതിസന്ധികളും ദുരിതങ്ങളും അപവാദങ്ങളും ജാതകർ നേരിടേണ്ടി വരും. രാഹു ദശയുടെ ദോഷകാഠിന്യം അനുഭവിക്കുന്നതിലെ കുഗവും വരാൻ കാരണം ഗ്രഹനിലയിലെ ശുഭഗ്രഹങ്ങളുടെ രാഹുവിലേയ്ക്കുള്ള ദൃഷ്ടിയാണ്. എന്നാൽ ദുരിതങ്ങളെയും തടസങ്ങളെയും മാത്രം നൽകുന്ന രാഹു ഇഷ്ടഭാവത്തിലും അനുകൂല രാശികളിലും ബലവാനായി നിന്നാൽ രാഹു പല വിധത്തിലുള്ള ഗുണഫലങ്ങളെ നല്കുമെന്നു മാത്രമല്ല മേൽ പറഞ്ഞ ദോഷഫലങ്ങളൊന്നും തന്നെ ജാതകനെ ബാധിക്കുകയില്ല.
ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് പതിനെട്ടു വയസ്സു മുതൽ മുപ്പത്തിനാലു (34) വയസ്സു വരെ വ്യാഴ ദശാസന്ധി
വ്യാഴദശയിൽ ഉത്സാഹം, ഉൽക്കൃഷ്ട, സ്ഥാന പ്രാപ്തി എല്ലാ കാര്യത്തിലും ഉൽക്കർഷമായ അവസ്ഥ, സർവ്വകാര്യ വിജയം, വ്യവഹാര വിജയം ,തൊഴിലിൽ അഭിവൃദ്ധി, വിവാഹം, പുത്രലാഭം എന്നിങ്ങനെ പല വിധത്തിലുള്ള ഗുണഫലങ്ങളും ദാമ്പത്യ തകർച്ച, കോടതി കേസുകൾ, ശത്രു വർദ്ധനവ്, ഇത്യാദി ദോഷഫലങ്ങളും ഉണ്ടാകും. വ്യാഴ ദശയുടെ ആദ്യഘട്ടം, ദോഷകരവും മദ്യഘട്ടം കഴിഞ്ഞുള്ള കാലം ഗുണകരവുമായിരിക്കും. എന്നാൽ കോന്ദ്രാധിപത്യം, നീചം, മൗഢ്യം, ദു:സ്ഥാനാധിപത്യം, ദു:സ്ഥാന സ്ഥിതി ആദിയായ ബലഹീനതയുള്ള വ്യാഴത്തിൻ്റെ ദശയിൽ യാതൊരു ഗുണാനുഭവങ്ങളും ഉണ്ടാകുകയില്ല.
YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ഗർഭിണികൾക്ക് പ്രസവിക്കാൻ അനുവാദമില്ലാത്ത, മരിക്കുന്നത് നിയമ വിരുദ്ധമായ നാട് | Longyearbyen
ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് മുപ്പത്തിനാലു വയസ്സു മുതൽ (34) അൻപത്തി മൂന്ന് വയസ്സു വരെ (53) ശനിദശാസന്ധി
ജാതകർക്ക് ഈ കാലയളവ് ഗുണദോഷ സമ്മിശ്രമാണ്.സമുദായത്തിൻ്റെ നേതൃത്വസ്ഥാനം സാമ്പത്തിക ലാഭം,ഗൃഹനിർമ്മാണം തുടങ്ങിയ ഈ കാലഘട്ടങ്ങളിലുണ്ടാവാം.എന്നാൽ ആലോചിക്കാതെ പ്രവർത്തിക്കുന്നതു മൂലം പല തരത്തിലുള്ള ബുദ്ധിമുട്ടുകളും സാമ്പത്തിക നഷ്ടങ്ങളും ഉണ്ടാകാം. ഈ കാലഘട്ടത്തിൽ ജാതകൻ പല സ്ഥലങ്ങളിൽ യാത്ര ചെയ്യും.അലച്ചിൽ, ധനനഷ്ടം കഫസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ ജാതകനെ ബുദ്ധിമുട്ടിക്കും.
ചോതി നക്ഷത്രത്തിൽ ജനിച്ചവർക്ക് അൻപത്തി മൂന്ന് ( 53) വയസ്സു മുതൽ എഴുപത് (70) വയസ്സു വരെ ബുധ ദശാസന്ധി
ഈ ദശാസന്ധി കാലയളവ് പൊതുവെ ജാതകന് ഗുണ പ്രദമാണ്. പല തരത്തിലുള്ള നേട്ടങ്ങൾ ഈ കാലയളവിൽ ഉണ്ടാകും.ധനലാഭം, പൊതു ജന അംഗീകാരം,ഭാഗ്യാഭിവൃദ്ധി, ഗൃഹനിർമ്മാണം, ഭൂമിലാഭം തുടങ്ങിയവ ഈ കാലഘട്ടത്തിൽ സിദ്ധിക്കാവുന്നതാണ്.എല്ലാവിധ ഗുണഫലങ്ങളും ലഭിക്കുന്ന കാലയളവാണിത്.രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ അധികാരമുള്ള സ്ഥാനം ലഭിക്കുന്നതാണ്.എന്നാൽ ബലഹീനനായ ബുധൻ്റെ ദശാസന്ധി കാലത്ത് ജാതകന് യാതൊരു ഭാഗ്യങ്ങളും സിദ്ധിക്കുകയില്ല.
ചോതി നക്ഷത്രത്തിൽ ജനിച്ച ജാതകർക്ക് എഴുപത് വയസ്സു (70) മുതൽ എഴുപത്തി ഏഴ് ( 77) വയസ്സു വരെ കേതു ദശാസന്ധിയാണ്
കേതു ദശയുടെ ഈ കാലയളവ് ജാതകർക്ക് ദു:ഖത്തിന് വഴിയുണ്ടാകാം, സുഖത്തിനും സന്തോഷത്തിനും ഹാനിയും, ശരീര അസ്വസ്തതയും ജാതകരെ ബുദ്ധിമുട്ടിക്കാം. മകരം, കുഭം ഈ രാശികളിൽ നിൽക്കുന്ന കേതുവിൻ്റെ ദശ ജാതകർക്ക് ഗുണപ്രദമായിരിക്കും. പൊതുജന അംഗീകാരം, സമുദായ നേതൃത്വം തുടങ്ങിയ പദവികൾ കേതു ദശയിൽ ലഭിക്കും. ഗണപതി നാമം സദാനാവിൽ ഉരുവിടുന്നത് നല്ലതായിരിക്കും.
YOU MAY ALSO LIKE THIS VIDEO, Kunnathur MLA Kovoor Kunjumon എന്ത് ചെയ്തു? കുന്നത്തൂരിൽ വികസനമുണ്ടോ? കുന്നത്തൂരുകാർ പ്രതികരിക്കുന്നു
ചോതി നക്ഷത്രക്കാർക്ക് എഴുപത്തി ഏഴ് (77) വയസ്സു മുതൽ തൊണ്ണൂറ്റി ഏഴ് (97) വയസ്സു വരെ ശുക്രദശ
ജാതകർക്ക് പൊതുവെ അനുകൂലമായ ഒരു കാലയളവാണ് ശുക്ര ദശാകാലം. ഈ കാലയളവിൽ ജാതകർക്ക് എല്ലാവിധ അംഗീകാരങ്ങളും ലഭ്യമാകും. ഈശ്വര സ്മരണയോട് ജീവിക്കുന്നത് ഉത്തമം.
ചോതി നക്ഷത്രക്കാർക്ക് തൊണ്ണൂറ്റി ഏഴ് (97) വയസ്സു മുതൽ നൂറ്റി രണ്ട് വയസ്സു വരെ (102) ആദിത്യദശ
ഈ കാലയളവ് ജാതകന് ഗുണദോഷ സമ്മിശ്രമാണ്. ഈശ്വര സ്മരയോടെ ജീവിക്കുക.
ചോതി നക്ഷത്രക്കാർക്ക് നൂറ്റി രണ്ട് (102) വയസ്സു മുതൽ നൂറ്റി പതിനൊന്ന് വയസ്സു വരെ ചന്ദ്ര ദശാകാലം
ഈ കാലഘട്ടം ഈശ്വര സ്മരണയോടെ ജീവിക്കുക.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് ചോതി നക്ഷത്രത്തിൻ്റെ ദശാസന്ധി കാലഘട്ടത്തിലെ പൊതു ഫലങ്ങളാണ്. ജാതകരുടെ ഗ്രഹനില, ഗ്രഹങ്ങളുടെ സ്ഥാനം, ബന്ധു, ശത്രു ക്ഷേത്ര സ്ഥിതി, ദൃഷ്ടി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തി പരമായി ഓരോർത്തരുടെയും ഗുണഫലങ്ങൾ വ്യത്യസ്തമായിരിക്കും.
YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന് കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും