ചിത്തിര നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്

ചിത്തിര നക്ഷത്രം

ചിത്തിര നക്ഷത്രക്കാർക്ക് പ്രായോഗിക ബുദ്ധി തൂടുതലാണ്. ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരക്ക് കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാക്കാനും  കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് പ്രതിവിധി കാണാനും അസാധാരണമായ കഴിവ് ചിത്തിര നക്ഷത്രക്കാർ പ്രകടിപ്പിക്കാറുണ്ട്. 

തന്ത്ര പൂർവ്വം പ്രവർത്തിച്ച് സ്വന്തം ലക്ഷ്യം നേടാനുള്ള ഇവർക്കുള്ള കഴിവ് ഒരു പ്രേത്യേകതയാണ്. സ്നേഹം തോന്നുന്നവരോട് അങ്ങേയറ്റം  ആത്മാർത്ഥത പുലർത്തും,  ഇഷ്ടമില്ലാത്തവരോട് അകന്നു കഴിയുമെങ്കിലും  അവരോട് എതിര് നില്ക്കുവാൻ സാധാരണ ഗതിയിൽ ശ്രമിക്കുകയില്ല.

ചിത്തിര നക്ഷത്രത്തിൻ്റെ ഗണം, വൃക്ഷം, പക്ഷി, മൃഗം, രത്നം, ഭാഗ്യ സംഖ്യ

ചിത്തിര നക്ഷത്രത്തിൻ്റെ ഗണം – ആസുര ഗണം, ചിത്തിര നക്ഷത്രത്തിൻ്റെ മൃഗം – ആൺപുലി, ചിത്തിര നക്ഷത്രത്തിൻ്റെ പക്ഷി – കാക്ക, ചിത്തിര നക്ഷത്രത്തിൻ്റെ വൃക്ഷം -കൂവളം ,രത്നം – ചെമ്പവിഴം,ഭാഗ്യ സംഖ്യ – ഒൻപത് (9).

ചിത്തിര നക്ഷത്രക്കാർ ബുധൻ, വ്യാഴം, ശുക്രൻ എന്നീ ദശാകാലങ്ങളിൽ അനുഷ്ഠിക്കേണ്ട ദോഷപരിഹാരങ്ങൾ

ബുധൻ, വ്യാഴം, ശുക്രൻ എന്നീ ദശാകാലങ്ങളിൽ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാണ്. ചൊവ്വായെ പ്രീതിപ്പെടുത്തുന്ന  കർമ്മങ്ങൾ നിത്യവും നടത്തുന്നത് ഉത്തമമാണ് ചൊവ്വായും ചിത്തിരയും ചേരുന്ന ദിവസം വ്രതമനുഷ്ഠിക്കുകയും വിശേഷാൽ പൂജ നടത്തുകയും വേണം.

YOU MAY ALSO LIKE THIS VIDEO, കോവിഡിന്റെ മുൻ വരവിനേക്കാൾ ഭീകരമായ വകഭേദം സ്ഥിരീകരിച്ചു, ഈ ലക്ഷണങ്ങൾ നിസാരമാക്കരുതെന്ന് മുന്നറിയിപ്പ്‌

ക്ഷേത്ര ദർശനം

ചിത്തിര, അവിട്ടം, മകയിരം എന്നീ നാളുകളിൽ ചിത്തിര നക്ഷത്രക്കാർ ക്ഷേത്ര ദർശനവും പൂജയും നടത്തുന്നത് നല്ലതാണ്.

ചിത്തിര നക്ഷത്രക്കാർക്ക് പ്രതികൂല നക്ഷത്രങ്ങൾ

തൃക്കേട്ട, വിശാഖം, പൂരാടം, അശ്വതി, ഭരണി, കാർത്തിക, രോഹിണി എന്നീ നക്ഷത്രങ്ങൾ ചിത്തിര നാളുകാർക്ക് പ്രതികൂലങ്ങളാണ്. മേൽ പറഞ്ഞ നാളുകളിൽ ചിത്തിര നക്ഷത്രക്കാർ പുതിയ സംരംഭങ്ങൾ ഒന്നും തുടങ്ങാതിരിക്കുന്നതാവും നല്ലത്.

ചിത്തിര നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങൾ

ചിത്തിര നക്ഷത്രക്കാർക്ക് ചുവപ്പ്, പച്ച, വെള്ള, ഇളം നീല എന്നി നിറങ്ങൾ അനൂകൂലങ്ങളാണ്. ചിത്തിര നക്ഷത്രത്തിൻ്റെ ദേവത ത്വഷ്ടാവാണ് ത്വഷ്ടാവിൻ്റെ മന്ത്രം നിത്യവും ജപിക്കുന്നത് നല്ലതാണ്. “മന്ത്രം: ഓം വിശ്വകർമ്മണോ നമ:”

ചിത്തിര നക്ഷത്രത്തിന് ജന്മനാ ഏഴു വർഷം (7) ചൊവ്വാ ദശയാണ്

പൊതുവെ ചൊവ്വാ ദശാ ഗുണദോഷ സമ്മിശ്രമാണ്. ജാതകൻ്റെ ജനന സമയത്ത് മാതാവിന് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. എന്നാൽ ഉച്ച ക്ഷേത്രത്തിൽ നില്ക്കുന്ന കുജൻ്റെ ദശയിൽ പലവിധത്തിലുള്ള ഗുണഫലങ്ങൾ ജാതകനെയും കുടു:ബത്തിനും ലഭിക്കും. എന്നാൽ ജാതകൻ്റെ ജനനത്തോട് ജന്മദേശം വിട്ട് താമസിക്കേണ്ടതായി വരും. നീചത്തിൽ നില്ക്കുന്ന ചൊവ്വായുടെ ദശാസന്ധി കാലത്ത് യാതൊരു വിധ ഗുണഫലങ്ങളും ജാതകന് ലഭിക്കുകയില്ല.

YOU MAY ALSO LIKE THIS VIDEO, ചെറുപ്പക്കാരേ, നെഞ്ചെരിച്ചിലും Ulcerഉം ഉണ്ടാകാനു‍ള്ള ഈ കാരണങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ആപത്ത്‌

ചിത്തിര നക്ഷത്രത്തിന് ഏഴു വയസ്സു മുതൽ ഇരുപത്തിയഞ്ചു വയസ്സു വരെ രാഹു ദശ

രാഹു ദശയുടെ ആദ്യ കാലഘട്ടത്തിൽ  ദന്തരോഗങ്ങൾ ജാതകനെ ബുദ്ധിമുട്ടിക്കാം.എന്നാൽ അനിഷ്ടഫലങ്ങളെ നല്കുന്നവനാണ് രാഹു എങ്കിലും ഇഷ്ട ഭാവത്തിലും അനൂകൂല രാശികളിലും ബലവാനായി നില്ക്കുന്ന രാഹു ജാതകന് പല തരത്തിലുള്ള ഗുണഫലങ്ങളെ നല്കും.

ചിത്തിര നക്ഷത്രക്കാർക്ക് ഇരുപത്തിയഞ്ചു വയസ്സു മുതൽ നാല്പത്തി ഒന്നു വയസ്സു (41) വരെ വ്യാഴദശ

പൊതുവെ ജാതകന് ഗുണപ്രദമാണ് വ്യാഴ ദശാസന്ധി.പലതരത്തിലുള്ള ഗുണഫലങ്ങളും സർക്കാർ ജോലിയും വിവാഹവും കീർത്തിയും പലവിധത്തിലുള്ള ധനലാഭവും ഈ കാലഘട്ടത്തിലുണ്ടാകും.ഉച്ച ക്ഷേത്രം, മൂല ക്ഷേത്രം, സ്വക്ഷേത്രം മുതലായ സുസ്ഥാനങ്ങളിൽ നിൽക്കുന്ന വ്യാഴത്തിൻ്റെ ദശയിൽ വളരെ ഗുണഫലങ്ങൾ സിദ്ധിക്കും.ഉച്ചനായോ, ബലവാനായോ നില്ക്കുന്ന മറ്റൊരു ശുഭനോടു യോഗം ചെയ്ത് ഇഷ്ട ഭാവത്തിൽ സ്ഥിതി ചെയ്യുന്ന വ്യാഴത്തിൻ്റെ ദശ അത്യന്തം ശുഭകരമായിരിക്കും.

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് നാല്പപത്തി ഒന്നു വയസ്സു മുതൽ  അറുപത് വയസ്സു വരെ ശനി ദശാസന്ധി

ജാതകന് ശനി ദശാസന്ധി കാലം പൊതുവെ ഗുണദോഷ സമ്മിശ്രമാണ് പല തരത്തിലുള്ള പ്രതിസന്ധികളും സാമ്പത്തിക നഷ്ടവും ഉണ്ടാകും. എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ ഇഷ്ട ഭാവസ്ഥിതനും ബലവാനുമാണ് ശനിയെങ്കിൽ  ശനിയുടെ ദശാകാലത്ത് ധനലാഭം, കീർത്തി, ഗൃഹലാഭം, സ്ഥാന പ്രാപ്തി മുതലായ ഗുണാനുഭവങ്ങൾ ധാരാളം ശനി ജാതകന് നല്കും.

YOU MAY ALSO LIKE THIS VIDEO, നരഭോജിയായ, ചരിത്രത്തിലെ ഏറ്റവും ക്രൂരനായ ഒരു ഏകാധിപതിയുടെ അറിയാ കഥകൾ | Idi Amin Life

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത് (60) വയസ്സു മുതൽ എഴുപത്തി ഏഴ് (77) വയസ്സു വരെ ബുധ ദശാസന്ധി

ബുധ ദശാസന്ധി ജാതകന് പൊതുവെ ഗുണപ്രദമാണ്. പല തരത്തിലുള്ള അഭിനന്ദനം, കീർത്തി, പൊതുജന അംഗീകാരം തുടങ്ങിയ പ ഈ കാലയളവിൽ ലഭിക്കും.രാഷ്ട്രിയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഈ കാലയളവിൽ അധികാരമുള്ള സ്ഥാനങ്ങൾ ലഭിക്കും.എന്നാൽ ഉച്ചത്തിൽ നില്ക്കുന്ന ബുധൻ്റെ ദശയിൽ ധാരാളം ഗുണഫലങ്ങൾ ഉണ്ടാകും. നീചത്തിലോ മൗഢ്യത്തിലോ നില്ക്കുന്ന ബുധ ദശയിൽ മേൽ പറഞ്ഞ ഗുണഫലങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല.രോഗാവസ്ഥ മൂലം ജാതകൻ ദുരിതപ്പെടും.

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി ഏഴ് (77) വയസ്സു മുതൽ എൺപത്തി നാലു വയസ്സു (84) വരെ കേതു ദശ

ഈ ദശാസന്ധി കാലയളവ് ജാതകന് ദോഷ പ്രദമാണ്.രോഗാവസ്ഥകൾ ജാതകനെ അലട്ടിക്കൊണ്ടിരിക്കും, ഈശ്വര സ്മരണയോടെ ജീവിക്കുക.

ചിത്തിര നക്ഷത്രത്തിൽ ജനിച്ചവർക്ക് എൺപത്തി നാലു വയസ്സു മുതൽ (104) നൂറ്റി നാലു വയസ്സു വരെ ശുക്ര ദശാസന്ധി

ഈ കാലയളവ് ജാതന് നല്ലതാണ് ഈശ്വര സ്മരയോടെ ജീവിക്കുക.

നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് ചിത്തിര നക്ഷത്രത്തിൻ്റെ ദശാസന്ധിയിലെ പൊതുവായ ഫലങ്ങളാണ്. ജാതകത്തിൽ ഗ്രഹങ്ങൾ നില്ക്കുന്ന ബന്ധു, ശത്രു ക്ഷേത്രം, ദൃഷ്ടി  ഗ്രഹങ്ങളുടെ ബലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമായി ഫലങ്ങൾക്ക് വ്യത്യാസം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, ടെറസിലെ താമര-ആമ്പൽ വളർത്തലിലൂടെ മാസം കാൽ ലക്ഷത്തോളം രൂപയുടെ വരുമാനം: ആർക്കും ചെയ്യാം, എങ്ങനെ എന്ന്‌ കാണാം, 250 മുതൽ 15000 രൂപ വരെ വിലയുള്ള നൂറോളം വെറൈറ്റി താമരയും ആമ്പലും

Previous post ബുധൻ സംക്രമണം: ഇക്കുറി ദീപാവലി സമയം ഈ നാളുകാർക്ക്‌ വലിയ നഷ്ടങ്ങൾ ഉണ്ടാക്കും, സൂക്ഷിക്കണം
Next post ചോതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്