1201 മീനമാസഫലം: പ്രപഞ്ചം മീനരാശിയിലേക്ക്; ആദിത്യന്റെ മാറ്റം 12 രാശിക്കാർക്കും നൽകുന്ന ഗുണദോഷങ്ങൾ എന്തൊക്കെ?
ചിങ്ങം രാശി (മകം, പൂരം, ഉത്രം 1/4):
ആരോഗ്യ ശ്രദ്ധ നന്നായി വേണം. വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മനസ്ഥിതിയും ഉണ്ടാകും. സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നുചേരും. ഏതൊരു കാര്യത്തിനും കൂടുതൽ അധ്വാനവും പ്രയത്നവും യാത്രാക്ലേശവും പരസഹായവും വേണ്ടിവരും. യാതൊരു കാരണവുമില്ലാതെ അസൂയാലുക്കൾ വർദ്ധിക്കും. അഹംഭാവം ഉപേക്ഷിക്കണം. പെട്ടെന്നുള്ള ക്ഷോഭം ശത്രുക്കളെ സൃഷ്ടിക്കും.
കന്നി രാശി (ഉത്രം 3/4, അത്തം, ചിത്തിര 1/2):
നിസ്സാരകാര്യങ്ങൾക്കു പോലും വെപ്രാളവും പരിഭ്രമവും പ്രകടിപ്പിക്കും. മനസ്സിലെ അശുഭ ചിന്തകൾ കളയണം. ദുർവ്യയം ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്. കർമ്മരംഗത്ത് അലസത വരാതെ നോക്കണം. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. ഗുരുജനാഭിപ്രായങ്ങളെ വകവെയ്ക്കാതെ സ്വയം ചെന്നിറങ്ങുന്ന കാര്യങ്ങളിൽ തടസ്സം നേരിട്ടേക്കാം. അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്. വാക്കുകളിൽ മിതത്വം പാലിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം.
തുലാം രാശി (ചിത്തിര 1/2, ചോതി, വിശാഖം 3/4):
സന്താനങ്ങളുമായി ഒത്തുചേരാനും ഒന്നിച്ചു താമസിക്കുവാനുമുള്ള അവസരം ലഭിക്കും. ഉദ്യോഗാർത്ഥികൾക്ക് തൊഴിലന്വേഷണത്തിന് അനുയോജ്യ സമയമാണ്. ശരിയാവണ്ണം ആലോചിച്ചതിനു ശേഷം മാത്രമേ ഏതൊരു കാര്യത്തിനും ഇറങ്ങിത്തിരിക്കാവൂ. വിവാഹകാര്യങ്ങളിൽ അന്വേഷണം വന്നുകൊണ്ടിരിക്കും. ഗൃഹത്തിലെ സുഖസൗകര്യങ്ങൾ കൂടും. മാതാപിതാക്കളിൽ നിന്ന് നിർല്ലോഭമായ സഹായവും സഹകരണവും ലഭിക്കും.
വൃശ്ചികം രാശി (വിശാഖം 1/4, അനിഴം, തൃക്കേട്ട):
പ്രത്യേക കാരണങ്ങൾ ഇല്ലാതെ മാനസിക പിരിമുറുക്കം വർദ്ധിക്കും. കൂടുതൽ സമയം ജപം ചെയ്യുക. ജോലിയിൽ ഉത്തരവാദിത്വം വർദ്ധിക്കും. കർമ്മരംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമായി വരും. ഗൃഹനിർമ്മാണത്തിൽ തടസ്സം വരാതെ നോക്കണം. ഉദരസംബന്ധമായ അസുഖങ്ങൾ ശ്രദ്ധിക്കണം. പകർച്ചവ്യാധികൾ പിടപ്പെടാതിരിക്കാനും ശ്രദ്ധ വേണം. അടുത്ത ചില സുഹൃത്തുക്കളുമായി അഭിപ്രായ വ്യത്യാസം ഉണ്ടാവാനും അത് വിരോധത്തിന് ഇടയാക്കുമെന്നതിനാൽ സംസാരത്തിൽ നിയന്ത്രണം പാലിക്കുക.