1201 മീനമാസഫലം: പ്രപഞ്ചം മീനരാശിയിലേക്ക്; ആദിത്യന്റെ മാറ്റം 12 രാശിക്കാർക്കും നൽകുന്ന ഗുണദോഷങ്ങൾ എന്തൊക്കെ?
ധനു രാശി (മൂലം, പൂരാടം, ഉത്രാടം 1/4):
അകാരണമായ തടസ്സങ്ങൾ, തെറ്റിദ്ധാരണകൾ, നേത്രരോഗം മുതലായവയ്ക്ക് സാധ്യതയുണ്ട്. ദാമ്പത്യ ജീവിതത്തിൽ കലഹം ഉണ്ടാവാതെ നോക്കണം. എല്ലാവരോടും സഹാനുഭൂതിയോടെ പെരുമാറണം. സഹായികളായി നിന്നവരോട് രമ്യതയിൽ പെരുമാറുക; അല്ലെങ്കിൽ അവരും ശത്രുക്കളാകാൻ ഇടയായേക്കും. അനാവശ്യ തർക്കങ്ങളിൽ ഇടപെടാതിരിക്കുക. ആഡംബരം കുറയ്ക്കണം.
മകരം രാശി (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2):
ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരം വന്നുചേരും. സാമ്പത്തിക ഭദ്രതയും കുടുംബ അഭിവൃദ്ധിയും കാണുന്നു. പൈതൃക സ്വത്തുകൾ കൈവരിക്കാൻ ഇടവരും. ചിട്ടിയിൽ നിന്നും ധനം ലാഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും. വിമർശനങ്ങളോട് നല്ല രീതിയിൽ പ്രതികരിക്കും.
കുംഭം രാശി (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4):
പൊതുപ്രവർത്തകർക്ക് ചില എതിർപ്പുകൾ ഉണ്ടായേക്കും. അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ചില ദുഷ്പേരുകൾ ഉണ്ടാക്കാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. വാഹനം, അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ നല്ല ശ്രദ്ധ വേണം. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശം സ്വീകരിക്കാതെ ബൃഹദ് പദ്ധതികളിൽ പണം മുടക്കരുത്. വാഗ്വാദങ്ങളിൽ നിന്നും പിന്മാറുകയാണ് നല്ലത്.
മീനം രാശി (പൂരുരുട്ടാതി 1/4, ഉത്രട്ടാതി, രേവതി):
വിദ്യാർത്ഥികൾ അലസത വെടിയണം. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. വരവും ചെലവും പൊരുത്തപ്പെട്ടു പോകാൻ വളരെ പ്രയാസപ്പെടും. നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. ആരേയും അമിതമായി വിശ്വസിക്കരുത്. കുടുംബത്തിലെ അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുവാൻ വിട്ടുവീഴ്ചാ മനോഭാവം സ്വീകരിക്കണം. സന്താനങ്ങളുടെ കാര്യത്തിലും ആരോഗ്യകാര്യത്തിലും കൂടുതൽ ശ്രദ്ധ ആവശ്യമാണ്.
ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256
Email ID: prabhaseenacp@gmail.com
ഉപസംഹാരം: 1201 മീനമാസം പാരമ്പര്യമായി ഒരു പുനർചിന്തനത്തിന്റെ കാലമാണ്. പ്രകൃതിയിൽ ചൂട് വർദ്ധിക്കുന്നത് പോലെ തന്നെ മനുഷ്യമനസ്സുകളിലും ആവേശം വർദ്ധിക്കും. മീനത്തിലെ സൂര്യൻ നമ്മെ കരുണയുള്ളവരും ഒപ്പം ബുദ്ധിശാലികളുമാക്കും. 12 രാശിക്കാർക്കും ഈ മാസം നൽകുന്ന പാഠം ക്ഷമയോടെയുള്ള പ്രവർത്തനമാണ്. മാസാന്ത്യത്തിലെ വിഷു സംക്രമത്തിനായി ഒരുങ്ങുന്ന ഈ വേളയിൽ ഈശ്വരവിശ്വാസത്തോടും ശുഭാപ്തിവിശ്വാസത്തോടും കൂടി മുന്നേറുക.
ഈ മീനമാസഫലത്തെക്കുറിച്ച് കൂടുതൽ വ്യക്തിപരമായ വിശകലനങ്ങൾക്കായി നിങ്ങളുടെ ജന്മനക്ഷത്രം കൂടി പരിഗണിക്കേണ്ടതുണ്ട്.