അശ്വതി മുതൽ രേവതി വരെയുള്ള 27 നാളുകാരുടെയും സമ്പൂർണ്ണ പൊതു സ്വഭാവങ്ങളും ഭാഗ്യ നിർഭാഗ്യ ഫലങ്ങളും

അശ്വതി: അശ്വതി നക്ഷത്രത്തെ ഗതാഗതത്തിന്റെ നക്ഷത്രം ആയാണ്‌ കണക്കാക്കുന്നത്‌. ഈ നക്ഷത്രത്തിന്റെ സ്വാധീനത്തിൽ ആളുകൾ സാഹസികരും ഊർജ്ജസ്വലരുമായി മാറുന്നുണ്ട്‌. മാത്രമല്ല പുതിയ കാര്യങ്ങൾ പരീക്ഷിക്കാനും ജീവിതത്തിൽ വെല്ലുവിളികൾ ഏറ്റെടുക്കുന്നതിനും അവർ എപ്പോഴും തയ്യാറാണ്‌. അവർക്ക്‌ ഒരിക്കലും അടങ്ങിയിരിക്കാൻ കഴിയില്ല, അക്ഷമയും അസ്വസ്ഥതയുമുള്ളവരാണ്‌ ഇവർ. എപ്പോഴും എന്തെങ്കിലും ചെയ്യാൻ ഇഷ്ടപ്പെടുന്നവരാണ്‌ ഇവർ. എന്നാൽ അവർ ചെയ്യുന്ന കാര്യങ്ങളിൽ പലതും നിരുത്തരവാദപരമായി പെരുമാറാനും പക്വതയില്ലാത്ത രീതിയിൽ ആയി മാറുകയും ചെയ്യുന്നുണ്ട്‌.

ഭരണി: ഇതിനെ നിയന്ത്രണത്തിന്റെ നക്ഷത്രം ആയാണ്‌ കണക്കാക്കുന്നത്‌. ഭരണിനക്ഷത്രക്കാരുടെ സ്വാധീനത്തിൽ പലപ്പോഴും ആളുകൾ വളരുന്നതിനും അവരോട്‌ ചേർന്ന്‌ നിൽക്കുന്നവർക്ക്‌ വിജയം നേടുന്നതിനും സാധിക്കുന്നുണ്ട്‌. എങ്കിലും അവർ മറ്റുള്ളവരോട്‌ അസൂയപ്പെടുകയും എപ്പോഴും മറ്റുള്ളവരെ സംശയിക്കുകയും ചെയ്യുന്നു. എങ്കിലം സത്യസന്ധരും അച്ചടക്കമുള്ളവരുമാണ്‌ ഭരണി നക്ഷത്രക്കാർ. മറ്റുള്ളവരുടെ കാര്യങ്ങളിൽ ഇടപെടുന്നത്‌ അൽപം കുറച്ചാൽ മറ്റ്‌ പ്രശ്നങ്ങൾ ഇല്ലാതെ മുന്നോട്ട്‌ പോവുന്നു.

കാർത്തിക: ഇതിനെ തീയുടെ നക്ഷത്രം ആയാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഇവർ പലപ്പോഴും അൽപം അതിമോഹികളായിരിക്കും. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അഭിനിവേശമുള്ളവരും നിശ്ചയദാർഢ്യമുള്ളവരുമാണ്. അതുകൊണ്ട് തന്നെ ഏത് കാര്യത്തിനും വിജയിക്കണം എന്നുള്ളത് അവർക്ക് അൽപം വാശിയുള്ള കാര്യമായിരിക്കും. അവർ ജീവിതത്തിൽ വിവിധ മേഖലകളിൽ ഉയർച്ച നേരിടുന്നു. തനിക്ക് ചുറ്റും നിൽക്കുന്നവരെ നല്ലതു പോലെ പരിപാലിക്കുന്നവരാണ് ഇവർ.

രോഹിണി: ഇതിനെ കയറ്റത്തിന്റെ നക്ഷത്രം ആയി കണക്കാക്കുന്നു. ഇവർ വളരെയധികം സുന്ദരികളും സുന്ദരൻമാരും ആയിരിക്കും. ഒരിക്കലും അവനവന്‍റെ സൗന്ദര്യത്തിൽ വിമർശിക്കപ്പെടാന്‍ ആഗ്രഹിക്കാത്തവരായിരിക്കും. ഉയർന്ന ജീവിത നിലവാരമായിരിക്കും ഇവരുടേത്. അവർ മറ്റുള്ളവരെ വിമർശിക്കുകയും ആളുകളെ നിന്ദിക്കുകയും ചെയ്യുന്നു. ഇവർ വളരെയധികം കഴിവുള്ളവരാണ്. എങ്കിലും മറ്റുള്ളവരോടുള്ള സമീപനം അൽപം വിമർശിക്കപ്പെടേണ്ടതാണ്.

YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്‌? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?

മകയിരം: ഇതിനെ തിരയലിന്റെ നക്ഷത്രം ആയി കണക്കാക്കുന്നു. മകയിരം നക്ഷത്രത്തിന്‍റെ സ്വാധീനത്തിൽ ഇവർ വളരെയധികം സഞ്ചാരപ്രിയരാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. അവർ എപ്പോഴും പുതിയ കാര്യങ്ങളും അറിവും തേടുന്നുണ്ട്. വളരെയധികം ബുദ്ധിമാൻമാരാണ് ഇവർ. ഏത് കാര്യത്തിനും വളരെയധികം ശ്രദ്ധിച്ച് വേണം മുന്നോട്ട് പോവുന്നതിന്. ജീവിതത്തെക്കുറിച്ച് കൂടുതൽ പഠിക്കുന്നതിന് വേണ്ടി ഇവർ ധാരാളം യാത്രകൾ നടത്തുന്നുണ്ട്.

തിരുവാതിര: തിരുവാതിര നക്ഷത്രം സങ്കടത്തെ സൂചിപ്പിക്കുന്നു. പലപ്പോഴും നശിപ്പിക്കുന്നതിനുള്ള പ്രവണത ഇവരില്‍ കൂടുതലായിരിക്കും. മറ്റുള്ളവരുടെ നേട്ടങ്ങൾ നിങ്ങളുടേതാക്കി മാറ്റുന്നതിന് വേണ്ടി അവർ പരമാവധി ശ്രമിക്കുന്നുണ്ട്. മറ്റുള്ളവരോട് വളരെയധികം വൈകാരികമായി ഇടപെടുന്നതിനാണ് ഇവര്‍ ശ്രദ്ധിക്കുന്നത്.

പുണർതം: പുണർതം നക്ഷത്രക്കാർക്ക് പുതുക്കലിന്റെ നക്ഷത്രം എന്നാണ് പറയുന്നത്. ഇവർ എപ്പോഴും മോശം സാഹചര്യങ്ങളെ മറികടക്കാൻ മിടുക്കരാണ്. അവർക്ക് ജീവിതത്തെക്കുറിച്ച് ക്രിയാത്മക ഒരു നോട്ടമുണ്ട്, ഇതോടൊപ്പം തന്നെ മറ്റുള്ളവർക്ക് പ്രചോദനവും ദയയുമുള്ളവരായിരിക്കും പുണർതം നക്ഷത്രക്കാർ. ക്ഷമാശീലം ഈ നക്ഷത്രക്കാരുടേ സ്വഭാവമാണ്. യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് സമയം ഇവർ ചിലവഴിക്കുന്നത്.

പൂയ്യം: പൂയ്യം നക്ഷത്രക്കാർ വളരെയധികം മതവിശ്വാസികളാണ്. ഇവര്‍ എപ്പോഴും അവരുടെ വിശ്വാസങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്. ഇവർക്ക് ഇവർ ചെയ്യുന്ന ഏത് കാര്യവും എല്ലായ്പ്പോഴും ശരിയാണെന്ന് തന്നെ ഉറച്ച് വിശ്വസിക്കുന്നവരാണ്. വിയോജിക്കുന്നവരെ ഇവർ അഹങ്കാരികളായാണ് കണക്കാക്കുന്നത്.

ആയില്യം: ഇതിനെ ഒട്ടിപ്പിടിക്കുന്ന നക്ഷത്രം ആയാണ് കണക്കാക്കുന്നത്. ഈ നക്ഷത്രത്തിന്‍റെ സ്വാധീനത്തിൽ ആളുകൾ ബുദ്ധിമാൻമാരും തന്ത്രശാലികളും ആയിരിക്കും. എന്നാല്‍ അറിവ് പലപ്പോഴും മോശം കാര്യങ്ങൾക്ക് വേണ്ടി ഇവർ ഉപയോഗിക്കുന്നുണ്ട്. പലരും തന്ത്രശാലികളും നുണയന്മാരുമായാണ് കണക്കാക്കുന്നത്. മറ്റുള്ളവരെ വിമർശിക്കുന്നതിന് വേണ്ടി ഇവർ സമയം കണ്ടെത്തുന്നുണ്ട്.

YOU MAY ALSO LIKE THIS VIDEO, കാറിൽ വിഷപ്പാമ്പുമായി കുടുംബം കറങ്ങിയത് ഒന്നര ദിവസം, ഒടുവില്‍ രാജവെമ്പാലയെ കണ്ടെത്തിയത് വീട്ടിലെ നായ, Thank Dog!

മകം: മകം നക്ഷത്രക്കാർക്ക് എപ്പോഴും മറ്റുള്ളവരെ കുറ്റം പറയുന്നതിന് വേണ്ടി ശ്രമിക്കുന്നവരാണ്. മാത്രമല്ല ഇവർ മികച്ച നേതാക്കളും ചുമതലയേൽക്കാൻ സാമർത്ഥ്യമുള്ളവരുമാണ്. അവർ അധികാരവും സമ്പത്തും നേടുന്നവരും ഇഷ്ടപ്പെടുന്നവരും ആണ്. മറ്റുള്ളവരോട് ഇവർ എപ്പോഴും വിശ്വസ്തതയോടെയാണ് പെരുമാറുന്നത്. ഇവർക്ക് എപ്പോഴും ആത്മവിശ്വാസം വളരെയധികം കൂടുതലായിരിക്കും.

പൂരം: പൂരം നക്ഷത്രക്കാർ വളരെ അശ്രദ്ധരും അസ്വസ്ഥരുമായിരിക്കും. ഇവർ മറ്റുള്ളവരോട് ആശയവിനിമയം നടത്തുന്നതിനും സൂമൂഹ്യപ്രവർത്തനങ്ങളില്‍ വളരെയധികം താൽപ്പര്യത്തോടെ പെരുമാറുന്നവരും ആയിരിക്കും. അവർ ഇഷ്ടപ്പെടുന്ന ആളുകളോട് വിശ്വസ്തരും ദയയുള്ളവരുമായിരിക്കും. എങ്കിലും ഓരോ കാര്യം ചെയ്യുന്നതിനും വളരെയധികം മടിയുള്ളവരായിരിക്കും.

ഉത്രം: ഉത്രം നക്ഷത്രക്കാർ രക്ഷാധികാരിയുടെ നക്ഷത്രം എന്ന് വിളിക്കുന്നു. സൗഹൃദങ്ങൾക്ക് വളരെയധികം വില കൊടുക്കുന്നവരായിരിക്കും ഇവർ. പ്രണയത്തിലായിരിക്കുമ്പോൾ അവർ ഏറ്റവും മികച്ച പ്രണയിതാക്കളായിരിക്കും. എന്നാൽ ബന്ധത്തിൽ ഉലച്ചിൽ തട്ടിയാല്‍ അത് പല വിധത്തിൽ നിങ്ങളുടെ സ്വഭാവത്തില്‍ ഉണ്ടാക്കുന്നുണ്ട്. എല്ലാവരോടും ദയയും സ്നേഹവും സഹായവും പ്രകടിപ്പിക്കുന്നുണ്ട്.

അത്തം: അത്തം നക്ഷത്രക്കാർ വളരെയധികം നേട്ടങ്ങൾ ഉണ്ടാക്കുന്നവരാണ്. ഇവർ നല്ല കാലാകാരൻമാരായിരിക്കും. ബുദ്ധിയുള്ളവരും വളരെയധികം കഴിവുള്ളവരും ആയിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നുണ്ട്.

ചിത്തിര: ചിത്തിര നക്ഷത്രത്തെ അവസരത്തിന്റെ നക്ഷത്രം എന്നാണ് വിളിക്കുന്നത്. ഇവര്‍ വളരെയധികം സുന്ദരൻമാരായിരിക്കും. കഴിവുകൾ സ്വയം പ്രകടിപ്പിക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. മറ്റുള്ളവരുമായി നല്ല രീതിയിൽ ആശയവിനിമയം നടത്തുന്നരാണ് ഇവർ. വളരെ ക്രിയേറ്റീവ് ആയി കാര്യങ്ങൾ ചെയ്യുന്നവരായിരിക്കും ഇവർ.

ചോതി: ചോതി നക്ഷത്രക്കാർ മികച്ച കലാകാരൻമാരായിരിക്കും. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കാൻ ഇവർ തയ്യാറാണ്. എല്ലാ ദിവസവും നിങ്ങളുടെ ആരോഗ്യത്തിന് അൽപം കൂടുതൽ പ്രാധാന്യം ചോതി നക്ഷത്രക്കാർ നൽകേണ്ടത് അത്യാവശ്യമാണ്. ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവുന്നതിന് ഇവര്‍ ശ്രമിക്കണം.

YOU MAY ALSO LIKE THIS VIDEO, Ningalkkariyamo? ജാതിയും മതവും മദ്യവും പൊലീസും കോടതിയും അമ്പലവും പള്ളിയും ഒന്നു‍മില്ലാത്ത ലോകത്തെ തന്നെ ഏക സ്ഥലം, ഇത്‌ ഇന്ത്യയിലെ അത്ഭുത നഗരം

വിശാഖം: ഇതിനെ ഉദ്ദേശ്യത്തിന്റെ നക്ഷത്രം എന്നാണ് വിളിക്കുന്നത്. ഈ നക്ഷത്രക്കാർ എല്ലാ ലക്ഷ്യങ്ങളും സ്വന്തമാക്കുന്നുണ്ട്. അവർ കഠിനാധ്വാനം ചെയ്യുകയും നിശ്ചയദാർഢ്യമുള്ളവരും ഓരോ കാര്യത്തിലും വളരെയധികം ശ്രദ്ധ കൊടുക്കുന്നവരും ആയിരിക്കും. ഈ നക്ഷത്രക്കാർ എപ്പോഴും മത്സരങ്ങൾ ഇഷ്ടപ്പെടുന്നവരാണ്. മറ്റുള്ളവരോട് പല കാര്യങ്ങളിലും അസൂയ ഇവർക്ക് ഉണ്ടാവുന്നുണ്ട്.

അനിഴം: അനിഴം നക്ഷത്രക്കാർക്ക് നല്ല നേതാക്കളാവുന്നതിന് സാധ്യതയുണ്ട്. അവരുടെ ജോലിയും ബന്ധവും ഒരുപോലെ മുന്നോട്ട് കൊണ്ട് പോവുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. സുഹൃത്തുക്കളുമായി ചേർന്ന് നേട്ടങ്ങൾ ഉണ്ടാക്കുന്നതിന് ഇവർക്ക് സാധിക്കുന്നുണ്ട്. കലാകാരൻമാരായിരിക്കും ഈ നക്ഷത്രക്കാർ.

തൃക്കേട്ട: തൃക്കേട്ട നക്ഷത്രക്കാർ വളരെയധികം ബുദ്ധിമാൻമാരാണ്. അവർ ഏത് കാര്യത്തിനും പരിചയസമ്പന്നരും ആ കാര്യം വളരെയധികം നേട്ടങ്ങളോടെ കൈകാര്യം ചെയ്യുന്നവരും ആയിരിക്കും. ഈ നക്ഷത്രക്കാർ ജീവിതത്തിൽ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. എല്ലാ തരത്തിലുള്ള സുഹൃത്ബന്ധങ്ങളോടും ഇവർ ഒത്തു പോവുകയില്ല.

മൂലം: ഈ നക്ഷത്രത്തിന്‍റെ ആളുകൾ നല്ല അന്വേഷകരും മറ്റുള്ളവരുടെ രഹസ്യങ്ങൾ അനാവരണം ചെയ്യുന്നവരുമാണ്. ജീവിതത്തിൽ വിവിധ ഉയർച്ച താഴ്ചകൾ അവർ അഭിമുഖീകരിക്കുന്നുണ്ട്. പലപ്പോഴും ഇഷ്ടപ്പെടാത്ത കാര്യം തുറന്ന് പറയുന്നവരായിരിക്കും. മാത്രമല്ല പല സാഹചര്യങ്ങളിലും മറ്റുള്ളവരെ എപ്പോഴും കുറ്റപ്പെടുത്തുന്ന സ്വഭാവക്കാരാണ് ഇവർ.

പൂരാടം: ഇതിനെ അജയ്യനായ നക്ഷത്രം എന്ന് വിളിക്കുന്നു. അതിന്റെ സ്വാധീനത്തിൽ ഈ നക്ഷത്രക്കാർ സ്വതന്ത്രരും ശക്തരുമായി നില കൊള്ളും. എപ്പോഴും ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ശ്രമിച്ച് കൊണ്ടിരിക്കും. ഇവർക്ക് മികച്ച ആശയവിനിമയ വൈദഗ്ധ്യവുമുണ്ട്. ദേഷ്യം പലപ്പോഴും മൂക്കിന്‍റെ തുമ്പത്താണ്.

ഉത്രാടം: ഇതിനെ സാർവത്രിക നക്ഷത്രം എന്ന് വിളിക്കുന്നു. ഈ നക്ഷത്രത്തിന്‍റെ സ്വാധീനത്തിൽ ആളുകൾ ക്ഷമയും ദയയുള്ളവരുമാവുന്നുണ്ട്. എന്തും സഹിക്കുന്നതിനുള്ള സഹിഷ്ണുത ശക്തിയുണ്ട് ഈ നക്ഷത്രക്കാർക്ക്. അവർ ഉത്തരവാദിത്തമുള്ള ആളുകളാണ്, വളരെ ദൃഢ നിശ്ചയത്തോടെ അവരവരുടെ ജോലി ചെയ്ത് തീർക്കുന്നു. അവർ ആത്മാർത്ഥതയുള്ളവരും ഒരിക്കലും നുണ പറയാത്തവരും ആയിരിക്കും.

YOU MAY ALSO LIKE THIS VIDEO, ജൂതന്മാർക്കൊപ്പം ഹമാസിനെതിരെ പൊരുതുന്ന മുസ്ലീങ്ങളുടെ കഥ

തിരുവോണം: ഇതിനെ പഠന നക്ഷത്രം എന്ന് വിളിക്കുന്നു. അതിന്റെ സ്വാധീനത്തിൽ ജനങ്ങൾ ബുദ്ധിപരമായി ബുദ്ധിമാൻമാരായിരിക്കും. എപ്പോഴും പുതിയ കാര്യങ്ങൾ പഠിക്കുന്നതിനായ് ശ്രമിച്ച് കൊണ്ടേ ഇരിക്കുന്നു. ശ്രദ്ധയേക്കാൾ മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും ഇവർ ശ്രമിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൽ നേട്ടങ്ങൾക്ക് ഇവർ പാത്രമാകുന്നുണ്ട്.

അവിട്ടം: ഇതിനെ സിംഫണിയുടെ നക്ഷത്രം എന്ന് വിളിക്കുന്നു. ഇവർക്ക് വളരെയധികം നേട്ടങ്ങളും സ്വത്തുക്കളും സമ്പത്തും ഉണ്ടാവുന്നുണ്ട്. സംഗീതത്തിലേക്കും നൃത്തത്തിലേക്കും അവർ ആകൃഷ്ടരാവുന്നത് സാധാരണം. എങ്കിലും പലപ്പോഴും പൊള്ളയായ ജീവിതമായിരിക്കും ഇവരുടേത്.

ചതയം: ചതയം നക്ഷത്രക്കാരെ മൂടുപടം നക്ഷത്രം എന്നാണ് വിളിക്കുന്നത്. ഇവർ വളരെയധികം രഹസ്യങ്ങൾ സൂക്ഷിക്കുന്നവരാണ്. സ്വയം ചിന്തിച്ച് ഏത് പ്രശ്നത്തിനും പരിഹാരം കാണുന്നതിന് വേണ്ടി ഇവർ ശ്രമിച്ചു കൊണ്ടേ ഇരിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ അൽപം ശ്രദ്ധിച്ചാൽ മുന്നോട്ട് പോവുന്നതിന് പല വിധത്തിലുള്ള വെല്ലുവിളികളും ഉണ്ടാവുന്നുണ്ട്.

പൂരൂരുട്ടാതി: ഇതിനെ പരിവർത്തനത്തിന്റെ നക്ഷത്രം എന്ന് വിളിക്കുന്നു. ഈ നക്ഷത്രക്കാർ ഏത് കാര്യം ചെയ്യുമ്പോഴും വളരെയധികം ആത്മാർത്ഥതയോടെയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ജീവിതത്തിൽ പ്രതിസന്ധികൾക്കുള്ള സാധ്യത ഇവർക്ക് വളരെയധികം കൂടുതലാണ്. രഹസ്യ സ്വഭാവങ്ങൾ ഇവർക്ക് പല അവസ്ഥയിലും ഉണ്ടാവുന്നുണ്ട്. ജീവിതത്തിൽ പല അപകടങ്ങളും ഇവർക്ക് നേരിടേണ്ടതായി വന്നേക്കാം.

ഉത്രട്ടാതി: ഇതിനെ യോദ്ധാവ് നക്ഷത്രം എന്ന് വിളിക്കുന്നു. അതിന്റെ സ്വാധീനത്തിൽ ആളുകൾ അവരുടെ വികാരങ്ങൾ നിയന്ത്രിക്കുന്നതിൽ നല്ല കഴിവുള്ളവരാണ്. എന്നാൽ ഇത്രട്ടാതി നക്ഷത്രക്കാർ മടിയന്മാരായിരിക്കും. അവർക്ക് ദയയും സന്തോഷവും ഉണ്ട്. എപ്പോഴും കുടുംബത്തോടൊപ്പം നിൽക്കുന്നതിനാണ് ഇവർ ശ്രമിക്കുന്നതും.

രേവതി: രേവതിയാണ് അവസാനത്തെ നക്ഷത്രം. യാത്ര വളരെയധികം ഇഷ്ടപ്പെടുന്നവരാണ് ഈ നക്ഷത്രക്കാർ. മറ്റുള്ളവരോട് സ്നേഹവും ദയയും ഇവരുടെ കൂടപ്പിറപ്പാണ്. എപ്പോഴും പോസിറ്റീവ് ആയിട്ടുള്ള കാര്യങ്ങൾ ആണ് ഇവർ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും. മികച്ച കലാകാരൻമാരാണ് ഇവർ എന്ന കാര്യത്തിൽ സംശയം വേണ്ട.

YOU MAY ALSO LIKE THIS VIDEO, പഞ്ചായത്ത് പ്രസിഡന്റാണ് നല്ല അസ്സല് കർഷകനും, കൃഷി രീതി സിംപിൾ മികച്ച വരുമാനം, കൃഷി എങ്ങനെ ലാഭകരമാക്കാമെന്ന് Kattakada Maranalloor പഞ്ചായത്ത് പ്രസിഡന്റ് Suresh Kumar പറഞ്ഞു തരും

Previous post ഒക്ടോബർ 28 കഴിഞ്ഞാൽ പിന്നെ രണ്ട്‌ മാസത്തോളം ഈ നാളുകാർക്ക്‌ വമ്പൻ നേട്ടങ്ങളെന്ന്
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ