സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2023 ഒക്‌ടോബര്‍ 30 മുതല്‍ നവംബര്‍ 5 വരെ വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സാമ്പത്തിക ബാധ്യതകൊണ്ട് മാനസികമായി തളര്‍ന്നേക്കും. പല കാര്യങ്ങളിലും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടിവരും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കാലതാമസം നേരിടും. ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ദേഹാരോഗ്യം കുറഞ്ഞുവരും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ശ്രദ്ധിക്കാത്തതിനാല്‍ പല കാര്യങ്ങളിലും പ്രയാസങ്ങള്‍ നേരിടും. കര്‍മത്തില്‍ ചില പ്രശ്‌നങ്ങള്‍ ഉദയം ചെയ്യും. ആരോഗ്യം തൃപ്തികരമാണ്. വായ്പകള്‍ക്ക് കാലതാമസം നേരിടും. കടബാധ്യതയില്‍ മനസ്സ് അസ്വസ്ഥമാകും. വീട് മോടിപിടിപ്പിക്കാന്‍ പണം ചെലവഴിക്കും. എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കുടുംബാംഗങ്ങളുമായി വിനോദയാത്രയ്‌ക്കു പോകും. മനഃസ്വസ്ഥതയുണ്ടാകും. സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും മനക്ലേശങ്ങളില്‍നിന്നും മുക്തിനേടും. ഓഹരിയില്‍ ധനനഷ്ടം സംഭവിച്ചേക്കാം. ജോലിയില്‍ പ്രൊമോഷന്‍ ലഭിക്കും. പ്രശസ്തിയും അംഗീകാരവും ഉയരും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആദായം കിട്ടുന്ന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാകും. പൂര്‍വികസ്വത്ത് മുഖേന ധനാഗമമുണ്ടാകും. പൊതുവില്‍ എല്ലാ കാര്യങ്ങളിലും വിജയമുണ്ടാകും. സ്ത്രീകള്‍ നിമിത്തം അപമാനിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം. മാസാവസാനം അനുകൂലമാണ്. സഹോദരങ്ങളില്‍നിന്ന് കാര്യമായ സഹായങ്ങള്‍ ലഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വ്യാപാരം അഭിവൃദ്ധിപ്പെടുത്തും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. വീടുവിട്ട് താമസിക്കേണ്ട സന്ദര്‍ഭങ്ങളുണ്ടാകും. സുഹൃത്തുക്കളുമായി ഉല്ലാസയാത്രകള്‍ സംഘടിപ്പിക്കും. തലവേദനയോ രക്തസമ്മര്‍ദ്ദംപോലെയുള്ള അസുഖമോ വന്നേക്കാം.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സ്വല്‍പ്പം മനസ്സമാധാനം ലഭിക്കും. പുതിയ ജോലിക്ക് ചേരാന്‍ സാധ്യതയുണ്ട്. പിതാവിന് രോഗം വരും. ഭാര്യയുടെ സ്വത്ത് പങ്കുവയ്‌ക്കും. പോലീസ്, പട്ടാളം എന്നീ ജോലിയുള്ളവര്‍ക്ക് പ്രശംസയും അംഗീകാരവും ലഭിക്കും. പ്രേമകാര്യങ്ങള്‍ അപവാദത്തില്‍ കലാശിക്കും.
YOU MAY ALSO LIKE THIS VIDEO, ജൂതന്മാർക്കൊപ്പം ഹമാസിനെതിരെ പൊരുതുന്ന മുസ്ലീങ്ങളുടെ കഥ
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
എഴുത്തുകാര്‍ എഴുതുമ്പോഴും രേഖകളില്‍ ഒപ്പുവയ്‌ക്കുമ്പോഴും വളരെ ശ്രദ്ധിക്കണം. മാസാവസാനം കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. ചീത്ത കൂട്ടുകെട്ടുകള്‍ കഴിയുന്നതും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. എഴുത്തുകാര്‍ക്ക് ഈ സന്ദര്‍ഭം വളരെ ഗുണകരമാണ്. ഉയര്‍ന്ന വ്യക്തികളുമായി പരിചയപ്പെടാനും അതുകൊണ്ട് പലനേട്ടങ്ങളുണ്ടാകാനും ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങളെക്കൊണ്ടുണ്ടായ പ്രശ്‌നങ്ങള്‍ മനസ്സിനെ അസ്വസ്ഥമാക്കും. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും. സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിക്കാനാവസരമുണ്ടാകും. അനാവശ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ഉന്നതവിദ്യാഭ്യാസത്തിനായി യത്‌നിക്കുന്നതാണ്. ഗൃഹത്തില്‍ ആഡംബര വസ്തുക്കള്‍ വാങ്ങാനിടവരും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സില്‍ പുതിയ പദ്ധതിക്ക് തുടക്കമിടും. ഓണ്‍ലൈന്‍ ഇടപാട് മുഖേന വരുമാനമുണ്ടാകും. കൂട്ടുകച്ചവടത്തില്‍ നഷ്ടം സംഭവിച്ചേക്കാം. ജോലി സ്ഥലത്ത് അല്‍പ്പം അതൃപ്തി തോന്നാനിടയുണ്ട്. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സ്വന്തം വ്യക്തിത്വത്തില്‍ വിശ്വാസം കൂടും.
YOU MAY ALSO LIKE THIS VIDEO, 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
എല്ലാ കാര്യങ്ങളിലും ദൈവാധീനമുണ്ടാകും. ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും. ചീത്ത കൂട്ടുകെട്ടില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രധാന കാര്യങ്ങള്‍ ചെയ്യുമ്പോള്‍ വളരെ ആലോചിക്കേണ്ടതാണ്. ബിസിനസ്സില്‍ പുരോഗതി ഉണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മതപരമായ കര്‍മങ്ങളില്‍ പങ്കുകൊള്ളാനിടവരും. പൂര്‍വിക സ്വത്ത് ക്രിയവിക്രയം നടത്തും. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. വാഹനങ്ങളില്‍നിന്ന് കൂടുതല്‍ ആദായം ലഭിക്കും. വേലക്കാരില്‍നിന്ന് നഷ്ടം സംഭവിക്കാതെ ശ്രദ്ധിക്കണം. പിതാവില്‍നിന്ന് ആനുകൂല്യം പ്രതീക്ഷിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സമയക്കുറവു കാരണം പല ജോലികളും ചെയ്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. അയല്‍ക്കാരുമായി പിണങ്ങേണ്ടിവരും. ഉദ്ദിഷ്ട കാര്യം സിദ്ധിക്കുന്നതാണ്. വാക്ക് തര്‍ക്കങ്ങളില്‍ വിജയിക്കും. എല്ലാ കാര്യങ്ങളും ആലോചിച്ചു പ്രവര്‍ത്തിച്ചാല്‍ ദുഃഖിക്കേണ്ടി വരില്ല.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 8086413835
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit