അത്തം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
അത്തം നക്ഷത്രം
അത്തം നക്ഷത്രക്കാർ ഒന്നു കൊണ്ടും ഇളകാത്ത സ്വഭാവക്കാരാണ്. ബുദ്ധിമുട്ടുകളുണ്ടായാലും സന്തോഷപൂർവ്വം അത് സഹിക്കാനുള്ള സന്നദ്ധത അവർ പ്രകടിപ്പിക്കാറുണ്ട്. എല്ലാവരോടും സ്നേഹമായി പെരുമാറും, അത്തം നക്ഷത്രക്കാരുമായി അടുത്തിട്ടുള്ളവർ അകലാൻ മടിക്കും. ഇടപ്പെടുന്നവരുടെയെല്ലാ സ്നേഹവും വിശ്വാസവും നേടിയെടുക്കും. ശത്രുക്കളെപ്പോലും സഹായിക്കാൻ അത്തം നക്ഷത്രക്കാർ സന്നദ്ധത കാണിയ്ക്കും. പൊതുവെ ആർക്കെങ്കിലും ഉപദ്രവം ഉണ്ടാക്കുന്ന ഒരു കാര്യവും അത്തം നക്ഷത്രക്കാർ ചെയ്യില്ല.ഇവരുടെ സഹായം ലഭിക്കുന്നവർ സ്നേഹമില്ലാതെ പെരുമാറിയെന്നു വരാം. ലളിതമായ ജീവിതം നയിക്കാൻ ഇഷ്ടപ്പെടുന്നവരാണിവർ,പക്ഷേ എല്ലായിടത്തും വൃത്തിയും, സ്വച്ഛതയും വേണമെന്ന് നിർബന്ധം പിടിക്കും. അതിന് തടസ്സമുണ്ടാക്കുന്നവരെ വെറുക്കും, ഇതുമൂലം അടുപ്പമുള്ള പലരുമായി കലഹിച്ചെന്നു വരാം.
അത്തം നക്ഷത്രത്തിൻ്റെ ഗണം, മൃഗം, വൃക്ഷം, പക്ഷി, രത്നം, ഭാഗ്യ സംഖ്യ
അത്തം ,നക്ഷത്രത്തിൻ്റെ ഗണം – ദൈവഗണം, മൃഗം -പോത്ത്, പക്ഷി – കാക്ക, വൃക്ഷം – അമ്പഴം, രത്നം -മുത്ത്, ഭാഗ്യ സംഖ്യ – രണ്ട്.
ശനി, കേതു, രാഹു എന്നീ ദശാകാലങ്ങളിൽ അത്തം നക്ഷത്രക്കാർ അനുഷ്ഠിക്കേണ്ട ദോഷപരിഹാര കർമ്മങ്ങൾ
ശനി, കേതു, രാഹു എന്നീ ദശാകാലങ്ങളിൽ അത്തം നക്ഷത്രക്കാർ ദോഷപരിഹാര കർമ്മങ്ങൾ അനുഷ്ഠിക്കേണ്ടതാകുന്നു. ദുർഗ്ഗാ ഭജനമാണ് ഈ നക്ഷത്രക്കാർക്ക് ഉത്തമം. അത്തം നക്ഷത്രവും തിങ്കാളാഴ്ചയും ഒത്തു വരുന്ന ദിവസങ്ങളിൽ ക്ഷേത്ര ദർശനവും വിശേഷാൽ പൂജകളും നടത്തേണ്ടതാണ്.
ക്ഷേത്ര ദർശനം
അത്തം നക്ഷത്രക്കാർ അത്തം, തിരുവോണം എന്നീ നാളുകൾ തോറും ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിക്കുന്നത് ഉത്തമമാണ്. രാശ്യാധിപനായ ബുധനെ പ്രീതിപ്പെടുത്തുന്ന കർമ്മങ്ങൾക്ക് പ്രാധാന്യം നൽകണം.
YOU MAY ALSO LIKE THIS VIDEO, പ്രവാസികൾക്ക് വൻ തിരിച്ചടി സ്ഥിരമായി കൊണ്ട് പോകുന്ന ഈ സാധനങ്ങൾ ഇനി വിമാനത്തിൽ കയറ്റാൻ പറ്റില്ല
പ്രതികൂല നക്ഷത്രങ്ങൾ
ചോതി, അശ്വതി, ഭരണി, കാർത്തിക, മൂലം, അനിഴം എന്നീ നാളുകൾ അത്തം നക്ഷത്രക്കാർക്ക് പ്രതികൂലങ്ങളാണ്. ഈ നക്ഷത്രങ്ങളിൽ അത്തം നാളുകാർ പുതിയ സംരംഭങ്ങളൊന്നും തുടങ്ങാതിരിക്കുന്നതാവും നല്ലത്.
അത്തം നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങൾ
വെള്ള, പച്ച എന്നീ നിറങ്ങളാണ് അത്തം നക്ഷത്രക്കാർക്ക് അനുകൂല നിറങ്ങൾ. അത്തം നക്ഷത്രത്തിൻ്റെ ദേവത സൂര്യനാണ്.നിത്യവും സൂര്യ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
അത്തം നക്ഷത്രക്കാർക്ക് ജന്മനാ പത്തു വയസ്സുവരെ ചന്ദ്ര ദശയാണ്
അത്തം നക്ഷത്ര ജാതകർക്ക് ജന്മനാ പത്തു വയസ്സു വരെ ചന്ദ്രദശയാണ്. ശുഭനും ബലവാനുമായ ചന്ദ്രൻ്റെ ദശാകാലത്ത് മാതൃ സൗഖ്യം, ഗൃഹനിർമ്മാണം, കർമ്മ പുഷ്ടി തുടങ്ങിയവ മാതാപിതാക്കൾക്ക് ഉണ്ടാകും.പൂർണ്ണ ചന്ദ്രൻ്റെ ദശാകാലം ജാതകനും മാതാപിതാക്കൾക്കും പൂർണ്ണ സൗഖ്യ പ്രദമായിരിക്കും.കാര്യവിജയവും കീർത്തിയും സന്തോഷവും കളത്രപുത്രാദി സൗഖ്യവും രാജ ബഹുമാനവും ചന്ദ്ര ദശാസന്ധിയിൽ സംഭവിക്കും.ചന്ദ്രനു പക്ഷബലമേറുന്തോറും ഗുണഫലവും വർദ്ധിച്ചു കൊണ്ടിരിക്കും. എന്നാൽ ബലഹീനനായി നില്ക്കുന്ന ചന്ദ്രൻ മേൽ പറഞ്ഞ ഫലങ്ങൾ ജാതകനും കുടുംബത്തിനും നല്കില്ല എന്നു മാത്രമല്ല പല തരത്തിലുള്ള ദുരിതങ്ങളും ധനനഷ്ടവും ജാതകനേയും കുടു:ബത്തേയും അലട്ടിക്കൊണ്ടിരിക്കും.
അത്തം നക്ഷത്രക്കാർക്ക് പത്തു വയസ്സു മുതൽ പതിനേഴു വയസ്സു വരെ കുജദശാസന്ധി
കുജൻ്റെ (ചൊവ്വായുടെ ) ഈ ദശാസന്ധി ജാതകന് പൊതുവെ ദോഷ പ്രദമാണ്. പല തരത്തിലുള്ള രോഗാവസ്ഥകളും ജാതകനെ ബുദ്ധിമുട്ടിക്കും.വിദ്യാഭ്യാസ തടസം ഈ കാലയളവിൽ അനുഭവപ്പെടും.ധനനഷ്ടം ,പേരുദോഷം തുടങ്ങിയവ ഈ കാലയളവിൽ അനുഭവപ്പെടും.
അത്തം നക്ഷത്രക്കാർക്ക് പതിനേഴു (17) വയസ്സു മുതൽ ഇരുപത്തിയഞ്ചു വയസ്സു വരെ (25) രാഹു ദശാ
ജാതകൻ്റെ രാഹു ദശാസന്ധി കാലയളവ് പൊതുവെ ഗുണദോഷ സമ്മിശ്രമായിരിക്കും. പലവിധത്തിലുള്ള രോഗാവസ്ഥകൾ ജാതകനെ ബുദ്ധിമുട്ടിക്കാം. ധനനഷ്ടം,അപവാദം കേസു വഴക്കുകൾ, അലച്ചിൽ തുടങ്ങിയവ ഈ കാലയളവിൽ സംഭവിക്കും.എന്നാൽ വിദേശത്തു പോകാൻ പല നാളുകളായി ശ്രമിക്കുന്നവർക്ക് അത് സാധിക്കും. എന്നാൽ കഷ്ടഫലത്തെ തരുന്നവനാണ് രാഹു, എങ്കിലും ജാതകൻ്റെ ഗ്രഹനിലയിൽ അനുകൂല രാശികളിൽ ബലവാനായി നില്ക്കുന്ന രാഹുവിൻ്റെ ദശാകാലത്ത് പലവിധത്തിലുള്ള ശുഭഫലങ്ങളെ ജാതകന് രാഹു നല്കുകയും ചെയ്യും.
YOU MAY ALSO LIKE THIS VIDEO, Qin Shi Huang | Ningalkkariyamo? | 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു
അത്തം നക്ഷത്രക്കാർക്ക് ഇരുപത്തിയഞ്ചു (25) വയസ്സു മുതൽ നാല്പത്തി ഒന്നു (41) വയസ്സു വരെ വ്യാഴദശ
അത്തം നക്ഷത്രത്തിൽ ജനിച്ച ജാതകന് വ്യാഴദശാസന്ധി കാലയളവ് പൊതു ഗുണപ്രദമായിരിക്കും. ജാതകൻ്റെ ഗ്രഹനിലയിലെ യോഗങ്ങൾ അനുഭവമായി വരുന്നത് വ്യാഴ ദശാസന്ധി കാലഘട്ടത്തിലാണ്. വ്യാഴ ദശയിൽ ഉത്സാഹം, ഉൽകൃഷ്ടസ്ഥാന പ്രാപ്തി എല്ലാ കാര്യത്തിലും ഉൽക്കർഷമായ അവസ്ഥ, സർവ്വകാര്യ വിജയം, വ്യവഹാര വിജയം, തൊഴിലിൽ അഭിവൃദ്ധി,വിവാഹം, പുത്രലാഭം, സർക്കാർ സേവനം,കർമ്മ പുഷ്ടി, കീർത്തി, പലവിധത്തിലുള്ള ധനലാഭം, മന: സന്തോഷം ഇത്യാദി ഗുണഫലങ്ങളും കളത്ര സുഖഹാനി വ്യവഹാരം, ശത്രുവർദ്ധന ഇത്യാദി ദോഷഫലങ്ങളും ജാതകന് സിദ്ധിക്കും. എന്നാൽ ജാതകൻ്റെ ഗ്രഹനിലയിൽ ബലഹീനനായ നില്ക്കുന്ന വ്യാഴത്തിൻ്റെ ദശയിൽ യാതൊരു വിധ ഗുണഫലങ്ങളും ലഭിക്കുകയില്ല എന്നു മാത്രമല്ല പല വിധത്തിലുള്ള ദുരിതങ്ങളും ധനനഷ്ടവും ജാതകന് സിദ്ധിക്കും.
അത്തം നക്ഷത്രത്തിൽ ജനിച്ച ജാതകന് നാല്പത്തി ഒന്നു ( 41) വയസ്സു മുതൽ അറുപത് (60) വയസ്സു വരെ ശനിദശാസന്ധിയാണ്.
ജാതകന് ഈ കാലയളവ് പെതുവെ ഗുണദോഷസമ്മിശ്രമാണ് ഭൂമിലാഭം, കൃഷിലാഭം,ഗ്രാമം, പൂരം, സമുദായം ഇവയുടെ ഏതെങ്കിലും ഒന്നിൻ്റെ നായകസ്ഥാന ലബ്ദി, ധനലാഭം എന്നീ ഗുണഫലങ്ങളും കേസു വഴക്കുകൾ, ധനനഷ്ടം, അപവാദം തുടങ്ങിയ ദോഷഫലങ്ങളും ജാതകന് സിദ്ധിക്കും. പല തരത്തിലുള്ള രോഗാവസ്ഥകൾ ശനിദശാസന്ധി കാലത്ത് ജാതകനെ ബുദ്ധിമുട്ടിക്കും. പൊതുവെ കഷ്ട്ട ഫലത്തെ തരുന്നവനാണ് ശനിയെങ്കിലും ജാതകൻ്റെ ഗ്രഹനിലയിൽ ഇഷ്ട ഭാവത്തിൽ ബലവാനായി നില്ക്കുന്ന ശനി ധാരാളം ശുഭഫലങ്ങളെ നല്കും.
അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് അറുപത് വയസ്സു മുതൽ എഴുപത്തി ഏഴ് (77) വയസ്സു വരെ ബുധ ദശാസന്ധിയാണ്
അത്തം നക്ഷത്രക്കാർക്ക് പൊതുവെ അനുകൂലമായ ദശാസന്ധിയാണ് ബുധ ദശാസന്ധി. ജാതകന് എല്ലാവിധത്തിലുള്ള ഗുണങ്ങളും ഈ ദശാസന്ധിയിൽ ലഭിക്കും. ധനലാഭം, പെതുജന അംഗീകാരം തുടങ്ങിയവ ഈ ദശാസന്ധിയുടെ ഗുണഫലമാണ്. ജാതകൻ്റെ ഗ്രഹനിലയിൽ ബുധൻ ബലവാനായാൽ ഫലം കൂടും.എന്നാൽ ബുധൻ ബലഹീനനായാൽ ശുഭഫലങ്ങൾ ഒന്നും തന്നെ ജാതകന് സിദ്ധിക്കുകയില്ല.
അത്തം നക്ഷത്രത്തിൽ ജനിച്ചവർക്ക് എഴുപത്തി ഏഴു (77) വയസ്സു മുതൽ എൺപത്തിനാല് (84) വയസ്സു വരെ കേതു ദശാ
ജാതകന് പൊതുവെ കേതു ദശാസന്ധി കാലയളവ് ഗുണപ്രദമല്ല. പല തരത്തിലുള്ള രോഗം ജാതകനെ ബുദ്ധിമുട്ടിക്കും.സദാ ഗണപതി നാമം നാവിൽ ഉച്ചരിക്കുന്നത് ഉത്തമമാണ്.
YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത് മികച്ച മാസ വരുമാനം, Sudhi Curry Powder Unit
അത്തം നക്ഷത്ര ജാതകന് എൺപത്തിനാലു വയസ്സു മുതൽ നൂറ്റി നാലു വയസ്സു വരെ (104) ശുക്രദശ
കേതു ദശക്കു ശേഷമുള്ള ഈ കാലയളവ് ജാതകന് ഗുണപ്രദമാണ്, സദാ ഈശ്വര സ്മരണയിൽ ജീവിക്കുക.
അത്തം നക്ഷത്രക്കാർക്ക് നൂറ്റിനാല് വയസ്സു മുതൽ നൂറ്റി പത്ത് (110) വയസ്സു വരെ ആദിത്യ ദശ
രോഗാവസ്ഥകൾ ബുദ്ധിമുട്ടിക്കുന്ന ഈ ദശാസന്ധി കാലം ഈശ്വര സ്മരണയോടെ കഴിയുക.
അത്തം നക്ഷത്രക്കാർക്ക് നൂറ്റി പത്ത് വയസ്സു മുതൽ നൂറ്റി ഇരുപത് വയസ്സു വരെ ചന്ദ്ര ദശാസന്ധി
ഈ കാലയളവിൽ ജാതകൻ സദാ ഈശ്വര സ്മരണയോടെ ജീവിക്കുക.
നോട്ട്: മുകളിൽ പറഞ്ഞിരിക്കുന്നത് അത്തം നക്ഷത്രത്തിൻ്റെ ദശാസന്ധിയിലെ പൊതുവായ ഫലങ്ങളാണ്. ജാതകത്തിൽ ഗ്രഹങ്ങൾ നില്ക്കുന്ന ബന്ധു, ശത്രു ക്ഷേത്രം, ദൃഷ്ടി ഗ്രഹങ്ങളുടെ ബലം തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ വ്യക്തിപരമായി ഫലങ്ങൾക്ക് വ്യത്യാസം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, പ്രതിപക്ഷ സഖ്യമായ INDIA മുന്നണിയിൽ നിർണായക ശക്തിയാകാൻ ഇടതു പാർട്ടികൾ, INDIA Alliance, CPM, CPI, RSP