സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2023 നവംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം

2023 നവംബർ മാസം നിങ്ങൾക്കെങ്ങനെ
നവംബർ1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കഴിവും അറിവും പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും ഗർഭിണികൾ ദൂരയാത്രയും സാഹസികപ്രവൃത്തിയും ഉപേക്ഷിക്കണം . ആഹാര കാര്യങ്ങളിൽ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും ജാഗ്രതയോടു കൂടിയ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. മേലലികാരികളുമായി തർക്കത്തിൽ ഏർപ്പെടാതെ നോക്കണം ദമ്പതികൾക്ക് വിട്ടുവീഴ്ചാ മനോഭാവം നിർബന്ധമായും വേണ്ടി വരും

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗാർത്ഥികൾക്ക് തൊഴിൽ സാധ്യത വർദ്ധിക്കും. സൽകീർത്തി പ്രതീക്ഷിക്കാം എന്നാൽ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ നടക്കാതെയും വരും ധനനഷ്ട സാധ്യത ഉള്ളതിനാൽ ധനപരമായ കാര്യത്തിൽ വളരെ ശ്രദ്ധിക്കുക. ഏഷണികളിൽ വീണ് മനോസുഖം നഷ്ടപ്പെടുത്താതിരിക്കുക. ഗുരു കാരണവൻമാരെ അനുസരിക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കീഴ്ജീവനക്കാർ വരുത്തി വച്ച അബദ്ധങ്ങൾ തിരുത്തുവാൻ പലപ്പോഴും കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരും . ധനം വർദ്ധിക്കും എന്നാൽ അപ്രതീക്ഷിതമായി ചില ചെലവുകളും ഉണ്ടാകും. ആത്മാർത്ഥ സുഹൃത്തിനെ അബദ്ധത്തിൽ നിന്നും രക്ഷിക്കാൻ സാധിക്കും. കുടുംബാംഗങ്ങളുടെ നിസ്സീമമായ സഹകരണം എല്ലാ പ്രതിസന്ധികളേയും നേരിടാൻ സഹായിക്കും കാലിനോ നടുവിനോ പരിക്കു പറ്റാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം

YOU MAY ALSO LIKE THIS VIDEO, പോക്കറ്റ് കാലിയാകാതെ India ചുറ്റിക്കാണാൻ Indian Railwayയുടെ കിടിലൻ പാക്കേജ്

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മേലുദ്യോഗസ്ഥരുടെ കാർക്കശ്യ സ്വഭാവം മാനസിക സമ്മർദ്ധത്തിന് ഇടയാക്കും . പണമോ വിലപിടിപ്പുള്ള മറ്റെന്തെങ്കിലും വസ്തുക്കളോ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ വളരെ ശ്രദ്ധിക്കുക ജീവിത രീതിയിൽ മാറ്റങ്ങൾ വരുത്താൻ നിർബന്ധിതനാകും. ജാമ്യം നിൽക്കുന്നത് ഒഴിവാക്കണം. അശ്രാദ്ധപരിശ്രമത്താൻ പ്രവർത്തന മേഖലയിൽ പുരോഗതി ഉണ്ടാകും. അപ്രധാന കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ചില വൈഷമങ്ങൾ ഉണ്ടാകുമെങ്കിലും പല തരത്തിലുള്ള ഗുണാനുഭവങ്ങളും കൈവരുന്നതാണ് ‘ ഉപരിപഠനം പൂർത്തീകരിച്ച് നല്ല ഉദ്യോഗം ലഭിക്കും.. ശുഭ സൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ ആത്മ സംത്യപ്തിയുണ്ടാകും. വെല്ലുവിളികളെ നിഷ്പ്രയാസം അതിജീവിക്കും വസ്തു തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തും. ആരോഗ്യ കാര്യങ്ങളിൽ പ്രത്യേകം ശ്രദ്ധിക്കണം

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രതീക്ഷിക്കാത്ത ചെലവ് വന്നു ചേരും കർമ്മമേഖലയിൽ കൂടുതൽ ശ്രദ്ധിക്കുക . പറയുന്ന വാക്കുകളിൽ അബദ്ധമുണ്ടാവാതെ നോക്കണം. വിദ്യാർത്ഥികൾ പഠനത്തിൽ അലസത വരാതെ നോക്കണം സുരക്ഷിതമല്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നും പിൻമാറണം. വ്യവസ്ഥകൾ പാലിക്കാൻ കഠിനാദ്ധ്വാനം ചെയ്യും. ശത്രുക്കളെ കരുതിയിരിക്കുക

YOU MAY ALSO LIKE THIS VIDEO, Qin Shi Huang | Ningalkkariyamo? | 2200 വർഷം പഴക്കമുള്ള ആ കല്ലറ തുറന്നാൽ മരണം ഉറപ്പോ? നിഗൂഢവും അതിശയകരവുമായ പുരാവസ്തു

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അർപ്പണ മനോഭാവം പ്രവർത്തന സന്നദ്ധത തുടങ്ങിയവ ലക്ഷ്യപ്രാപ്തി നേടാൻ ഉപകരിക്കും. ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത്. പതിവിലും അധികം യാത്ര ചെയ്യേണ്ടതായി വരും. ശത്രു ശല്യം വർദ്ധിക്കുന്നതിനാൽ ശ്രദ്ധ വേണം. സന്താനങ്ങളുടെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധിക്കുക .അവസരങ്ങൾ വേണ്ടവിധത്തിൽ വിനിയോഗിച്ചാൽ അർഹതയുള്ള അംഗീകാരം ലഭിക്കും’

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
രക്ഷിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ഇഷ്ടപ്പെടാത്ത കോഴ്സുകൾക്ക് ചേരും ഉത്തര വാദിത്വപരമായ പെരുമാറ്റം ചിലപ്പോഴെങ്കിലും കൈമോശം വന്നേക്കാം രാഷ്ട്രിയ പ്രവർത്തകർക്ക് അപവാദം കേൾക്കാൻ ഇടവരും. വിചാരിക്കാത്ത പ്രശ്നങ്ങളിൽ കുടുങ്ങി ധനനഷ്ടം സംഭവിക്കാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക. ചെറിയ ചെറിയ ശാരിരിക വൈഷമ്യങ്ങൾ ബുദ്ധി മുട്ടിച്ചേക്കാം

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നു ചേരും. ആഗ്രഹിക്കുന്നതിലുപരി കാര്യങ്ങൾ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും ഭരണ സംവിധാനത്തിനുള്ള അപര്യാപ്തകളെ അതിജീവിക്കാൻ ആഹോരാത്രം പ്രവർത്തിക്കും. സാഹചര്യങ്ങൾക്കനുസരിച്ച് ക്ഷമിക്കുവാനും സഹിക്കുവാനും തയ്യാറാകും അശ്രദ്ധ കാരണം ധനനഷ്ടത്തിന് സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കണം

YOU MAY ALSO LIKE THIS VIDEO, പല്ല്‌ നഷ്ടപ്പെട്ടവർ വിഷമിക്കേണ്ട ഇനി 48 മണിക്കൂറിനുള്ളിൽ തന്നെ പുതിയ പല്ല്‌ വയ്ക്കാം

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാർത്ഥികൾ ഉദാസീന മനോഭാവം കൈവെടിയണം . ആത്മാർത്ഥമായി കഠിനാദ്ധ്വാനം ചെയ്യുക വഴി ഉയർന്ന വിജയം കരസ്ഥമാക്കാൻ കഴിയും കടം കടം കൊടുക്കുക ജാമ്യം നിൽക്കുക ഇവ ദോഷം ചെയ്യും. അർഹമായ പിത്യസ്വത്ത് രേഖാപരമായി ലഭിക്കും സ്വതന്ത്ര ചിന്തകൾ പുതിയ ആശയങ്ങൾക്കും വഴിത്തിരിവിനും വഴിയൊരുക്കും . ഈശ്വര പ്രാർത്ഥനകളോടു കൂടിയ സമീപനം സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ക്ലേശകരമാവുമെന്ന് കരുതിയ പല കാര്യങ്ങളും സുഗമമാകും സ്വാർത്ഥ താല്പര്യം മറന്ന് മറ്റുള്ളവർക്ക് വേണ്ടി പ്രവർത്തിക്കുക വഴി അപരിചിതരിൽ നിന്നും ഉപകാരങ്ങൾ വന്നു ചേരും. ആത്മ പ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്ഫലമാകും. വെല്ലുവിളികളെ അതിജീവിക്കാനുള്ള ആത്മധൈര്യമുണ്ടാകും. നയതന്ത്രങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള യുക്തിയും നിഷ്കർഷയും ഉണ്ടാകും. അപാകതകൾ പരിഹരിച്ച് വ്യവസായം പുനരാരംഭിക്കും

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
സാഹസപ്രവൃത്തികളിൽ നിന്നും ഊഹകച്ചവടത്തിൽ നിന്നും പിൻമാറണം യാതൊരു കാരണവുമില്ലാതെ ആസൂയാലുക്കൾ വർദ്ധിക്കും വിദ്യാർത്ഥികൾ പഠനകാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം അല്ലെങ്കിൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും.ശ്രമകരമായ പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. അർപ്പണ മനോഭാവവും ലക്ഷ്യ ബോധവും സുതാര്യതയും പുതിയ തൊഴിലവസരങ്ങൾക്ക് വഴിയൊരുക്കും

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ജ്യോതിഷി പ്രഭാസീന. സി. പി.
Email ID prabhaseenacp@gmail.com | Phone: 9961442256

YOU MAY ALSO LIKE THIS VIDEO, കറി പൗഡർ നിർമ്മാണ യൂണിറ്റിലൂടെ ഈ വീട്ടമ്മമാർ നേടുന്നത്‌ മികച്ച മാസ വരുമാനം, Sudhi Curry Powder Unit

Previous post അത്തം നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന്
Next post സമ്പൂർണ ദ്വൈവാരഫലം: ജ്യോതിഷപ്രകാരം 2023 നവംബർ 1 മുതൽ 15 വരെ നിങ്ങൾക്കെങ്ങനെ എന്നറിയാം