ഈ നക്ഷത്രത്തിൽ ജനിച്ച സ്ത്രീകളാണോ എങ്കിൽ ഭർത്താക്കന്മാരെ വരച്ചവരയിൽ നിർത്തും, കർമ്മ മേഖലയിലും ശോഭിക്കും ഈ സ്ത്രീകൾ
ഒരു മനുഷ്യൻ ജനിക്കുന്ന ദിവസവും സമയവുമെല്ലാം പിന്നീടുള്ള അയാളുടെ ജീവിതത്തെ സ്വാധീനിക്കുമെന്ന് ഭാരതീയ ജ്യോതിഷം വിശ്വസിക്കുന്നു. ജന്മനക്ഷത്രങ്ങളനുസരിച്ച് ഓരോരുത്തരുടെയും പൊതുസ്വഭാവം മനസ്സിലാക്കാനാകും. ആ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലായിരിക്കും അവരുടെ ഭാവി ജീവിതം എങ്ങനെയായിരിക്കും എന്ന് നിർണയിക്കപ്പെടുന്നത്.
ചില നാളുകളിൽ ജനിച്ച സ്ത്രീകൾ കുടുംബ ജീവിതത്തിൽ ആധിപത്യം പുലർത്തുന്നവരായിരിക്കും. അവരുടെ ഈ സ്വഭാവം കർമ്മമേഖലയിലും വിജയങ്ങൾ നൽകും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, കുടുംബ ജീവിതത്തിൽ ചില അസ്വാരസ്യങ്ങളുണ്ടാകാമെങ്കിലും കർമ്മമേഖലയിൽ ശോഭിക്കുന്ന സ്ത്രീകൾ എല്ലാവരും ഈ നാല് കൂറുകളിൽ ജനിച്ചവരായിരിക്കും. ആധിപത്യം പുലർത്തുന്ന സ്ത്രീ നക്ഷത്രങ്ങൾ ഏതൊക്കെയെന്ന് നോക്കാം.
മേടം (അശ്വതി, ഭരണി, കാർത്തിക 1/4)
മേടം രാശിയിലെ പെൺകുട്ടികൾ പൊതുവെ വളരെ ആകർഷകമുള്ളവരാണ്. ഇവർ സ്വഭാവത്തിലും കുറച്ച് കോപം ഉള്ളവരാണ്. ഇവർ എപ്പോഴും ഭരത്താക്കന്മാരിൽ ആധിപത്യം സ്ഥാപിക്കും. ഇവരുടെ ഈ സ്വഭാവം കരിയറിലും പുരോഗതി നൽകുന്നു.
വൃശ്ചികം (വിശാഖം1/4, അനിഴം, തൃക്കേട്ട)
ഈ രാശിയിൽ ജനിച്ച പെൺകുട്ടികൾ കൂർമ്മ ബുദ്ധിയുള്ളവരും മിടുക്കരുമായിരിക്കും. എല്ലാവരെക്കൊണ്ടും തന്റെ ജോലി എങ്ങനെ ചെയ്യിപ്പിക്കാമെന്ന് ഇവർക്കറിയാം. മാത്രമല്ല തന്റെ ഭർത്താവിനെ സ്വന്തം കൈപ്പിടിയിൽ നിർത്തുകയും ചെയ്യുന്നു. തന്റെ ഇംഗിതത്തിനനുസരിച്ച് ഭർത്താവിനെകൊണ്ട് ഓരോന്ന് ചെയ്യിക്കാൻ ഇവർക്ക് അറിയാം.
ALSO WATCH THIS VIDEO, ₹75 coinന്റെ വിലയെത്ര? എങ്ങനെ വാങ്ങും? പ്രത്യേകതകൾ എന്തൊക്കെ?
കന്നി (ഉത്രം 3/4, അത്തം, ചിത്തിര1/2)
കന്നി രാശിയിലെ പെൺകുട്ടികളും-സ്ത്രീകളും ശാന്ത സ്വഭാവമുള്ളവരാണ്. ഇവരെ വളരെ നല്ല ജീവിത പങ്കാളിയായി കണക്കാക്കപ്പെടുന്നു, കാരണം ഇവർ ഭർത്താവിനെ നല്ല രീതിയിൽ നോക്കുന്നു ഒപ്പം അദ്ദേഹത്തെ വളരെയധികം സ്നേഹിക്കുന്നു. ഈ രാശിയിലെ പെൺകുട്ടികൾ അവരുടെ സ്നേഹവും ശാന്തവുമായ സ്വഭാവം കാരണം ഭർത്താവിന്റെ ഹൃദയം കീഴടക്കുന്നു. ഇതോടെ ഭർത്താവ് അവര് പറയുന്ന എല്ലാം സമ്മതിച്ചു കൊടുക്കുന്നു. മാത്രമല്ല ഈ പെൺകുട്ടികൾ അവരുടെ കരിയറിൽ വളരെയധികം വിജയം കൊണ്ടുവരുന്നു.
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാരായ പെൺകുട്ടികൾ കാമുകന്മാരായാലും ഭർത്താക്കന്മാരായാലും ശരി എല്ലാവരിലും തന്റെ ആധിപത്യം സ്ഥാപിക്കുന്നു. അവർ പറയുന്നതെല്ലാം എങ്ങനെയും അവര് സമ്മതിപ്പിച്ചെടുക്കും. തന്റെ കരിയറിൽ പോലും ക്ലയന്റിനെ ഒരു നുള്ളിൽ ബോധ്യപ്പെടുത്താൻ കഴിയുന്നത്ര ശക്തമാണ് അവരുടെ ആശയവിനിമയത്തിന്റെ ശക്തി. പെട്ടെന്നുള്ള തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകുന്നതിൽ ഈ പെൺകുട്ടികൾ വിശ്വസിക്കുന്നു.
ALSO WATCH THIS VIDEO, ₹75 coinന്റെ വിലയെത്ര? എങ്ങനെ വാങ്ങും? പ്രത്യേകതകൾ എന്തൊക്കെ?