ചൊവ്വാ ദോഷം വിവാഹത്തിനു തടസ്സമാണോ? യഥാർത്ഥത്തിൽ എന്താണ് ചൊവ്വാ ദോഷം?
ഈ കാലഘട്ടത്തിൽ വിവാഹമോചനം കൂടിക്കൊണ്ടിരിക്കുന്നു. ഇതിൻറെ കാരണങ്ങളെല്ലാം തന്നെ ജാതകത്തിലെ ദോഷം കൊണ്ടോ നക്ഷത്രത്തിന് പിഴവ് കൊണ്ടോ അല്ല.എത്ര പൊരുത്തങ്ങൾ ഉണ്ടായിരുന്നാലും മനപ്പൊരുത്തം ഇല്ലെങ്കിൽ അവിടെ പ്രശ്നങ്ങൾ ഉടലെടുക്കും.രണ്ടു സാഹചര്യങ്ങളിൽ വളർന്നുവരുന്ന അവർ തമ്മിൽ ഒരുമിക്കുമ്പോൾ പരസ്പരമുള്ള വിട്ടുവീഴ്ചകൾ വേണ്ടിവരും.എന്നാൽ ആരും വിട്ടുവീഴ്ചക്ക് തയ്യാറല്ല.ഇങ്ങനെയൊരു സാഹചര്യം വിവാഹമോചനത്തിൽ കലാശിക്കും.
വിവാഹ പൊരുത്തം
ദാമ്പത്യജീവിതത്തിന് അടിത്തറ ഭാര്യാഭർത്താക്കന്മാരുടെ പരസ്പര വിശ്വാസവും സ്നേഹവുമാണ്.ഇതാകട്ടെ ഓരോരുത്തരുടെയും സ്വഭാവത്തെയും ആശ്രയിച്ചിരിക്കുന്നു.ഈ സ്വഭാവ ശുദ്ധീകരണത്തിൽ ജനനസമയത്തെ ഗ്രഹങ്ങളുടെ സ്ഥിതിക്ക് നിർണായക പങ്കാണുള്ളത്. ഇവിടെയാണ് വൈവാഹിക ജീവിതത്തിൽ ഭാര്യ ഭർത്താക്കന്മാരുടെ ജാതക പൊരുത്ത ത്തിൻറെ പ്രസക്തി.
നക്ഷത്ര പൊരുത്തം
വിവാഹപൊരുത്തം പരിശോധിക്കാൻ ഉത്തമം ജാതകം ആണ്.സ്ത്രീ ജാതകത്തിലെ ദോഷത്തിന് പരിഹാരം പുരുഷ ജാതകത്തിൽ ഉണ്ടായിരിക്കേണ്ടതാണ്.സാധാരണ വിവാഹബന്ധത്തിൽ നക്ഷത്രങ്ങളെ അടിസ്ഥാനമാക്കി 10 വിധത്തിലുള്ള പൊരുത്തങ്ങൾ ആണ് നോക്കാറുള്ളത്.
പത്ത് വിവാഹ പൊരുത്തങ്ങൾ ഏതൊക്കെ?
1. രാശി പൊരുത്തം
2. അധി പൊരുത്തം
3. വശ്യ പൊരുത്തം
4. മാഹേന്ദ്ര പൊരുത്തം
5. ഗണ പൊരുത്തം
6. യോനി പൊരുത്തം
7. രജു പൊരുത്തം
8. വേധ പൊരുത്തം
വിവാഹം എന്നു നടക്കും?
തൻറെ മകളുടെ വിവാഹം നടത്താനായി പണവും സ്വർണവും അനേക നാളുകളായി സൂക്ഷിച്ചുവെച്ച് വിവാഹത്തിനായി ശ്രമിച്ചിട്ട് നടക്കുന്നില്ല. എന്നാൽ ഒരു മുൻകരുതലും ഇല്ലാതെ അപ്രതീക്ഷിതമായി നടക്കുന്ന വിവാഹങ്ങൾ നോക്കൂ. വിവാഹം നടക്കാൻ ഒരു കാലമുണ്ട്.ആ കാലഘട്ടത്തിൽ മാത്രമേ നമ്മുടെ പരിശ്രമം വിജയിക്കൂ.
വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നത് ഏഴാം ഭാവം കൊണ്ടാണ്.ലഗ്നത്തിൽ ഏഴാം ഭാവത്തിൽ നിൽക്കുന്ന ഗ്രഹം, ഏഴാം ഭാവാധിപനായ ഗ്രഹം,ഏഴാം ഭാവാധിപൻ നിൽക്കുന്ന രാശിയുടെ അധിപനായ ഗ്രഹം,ശുക്രൻ,ചന്ദ്രൻ ഇവയിൽ ബലമുള്ള ഗ്രഹത്തിൻറെ ദശയിൽ വിവാഹം നടക്കും.
YOU MAY ALSO LIKE THIS VIDEO, എന്താണ് ചോവ്വാ ദോഷം? ഇതിനെ പേടിക്കേണ്ട കാര്യമുണ്ടോ? പരിഹാരങ്ങൾ എന്തൊക്കെ?
വിവാഹത്തിൽ രാഹു ഗ്രഹത്തിൻറെ പങ്ക്
രാഹുവിൻറെ ദശാപഹാരങ്ങളിലും വിവാഹം നടക്കാം.വിവാഹത്തിന് ആശ ഉണ്ടാക്കുന്ന സ്നേഹം,അനുരാഗം മുതലായ വികാരങ്ങളുടെ കാരകനാണ് രാഹു. സ്ത്രീ പുരുഷന്മാരെ കൂട്ടിയിണക്കുന്നതിനുള്ള കഴിവ് രാഹുവിനെ പോലെ മറ്റൊരു ഗൃഹത്തിന് ഇല്ല.ഏഴിലോ രാഹു നിന്നാൽ വിവാഹം നടക്കും.
ജ്യോതിഷം സ്വീകരിക്കണമോ?
വളരെയധികം ശ്രദ്ധിച്ചു മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാണ് ജ്യോതിഷം. നമ്മുടെ പൂർവികർ എല്ലാം ആയുർദൈർഘ്യം കൂടിയവരായിരുന്നു.അവർ അനുഭവിച്ചും പരീക്ഷിച്ചും അറിഞ്ഞ് നമ്മുടെ നന്മയ്ക്കായി നൽകിയ അറിവുകളാണ് ജ്യോതിശാസ്ത്രത്തിനുള്ളത്.ജ്യോതിശാസ്ത്രത്തെ സ്വീകരിക്കുകയോ സ്വീകരിക്കാതിരിക്കുകയോ ചെയ്യുന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യം.എന്നാൽ നമ്മുടെ ദൃഷ്ടിക്ക് കാണാൻ കഴിയാത്ത ചില കാര്യങ്ങൾ നാം വിശ്വസിച്ചേ മതിയാകു.ഈ പ്രകൃതിസത്യം നിഷേധിച്ചിട്ട് കാര്യമില്ല.
ചൊവ്വ(കുജൻ) എങ്ങനെ ദോഷകാരിയാകുന്നു?
ഉത്തമമായ ഫലവും ശ്രേഷ്ഠമായ പരിഹാരവും പ്രസ്താവിക്കുക എന്ന കർത്തവ്യത്തിൽ നിന്നും വ്യതിചലിച്ച് പൂജ,കർമ്മം,ഹോമം തുടങ്ങിയ
ഇനങ്ങളിൽ ധനപരമായി ചിന്തിക്കുമ്പോഴാണ് 2,4,7,8,12 ഭാവങ്ങളിൽ നിൽക്കുന്ന കുജൻ ദോഷകരമായി തീരന്നതും ചൊവ്വാദോഷം അസുരഭാവത്തിൽ വാളോങ്ങി നൽകുന്നതും കാണാം.
ചൊവ്വാ ദോഷത്തിന്റെ പേരിൽ വിവാഹം മുടക്കരുത്
ജ്യോതിഷികൾ തങ്ങളുടെ ഗുരുക്കന്മാർ വായ്മൊഴിയായി ഉപദേശിച്ചിട്ടുള്ളതും,ആധികാരികമായ താളിയോല ഗ്രന്ഥങ്ങളിൽ പറഞ്ഞിട്ടുള്ളതുമായ വസ്തുക്കൾ കണക്കിലെടുത്ത് ജ്യോതിഷം കൈകാര്യം ചെയ്യുകയും ആവശ്യമില്ലാത്ത ദോഷങ്ങളെ അനാവശ്യമായി വലിച്ചിഴച്ച് വിവാഹം പോലുള്ള മംഗള കർമ്മങ്ങൾക്ക് മുടക്കം വരുത്താതെ മഹത്തായ ഈ ശാസ്ത്രത്തോട് നീതിപുലർത്താനുള്ള വഴിതിരിവ് കാണിക്കണം.
വിവാഹത്തിനുശേഷം പൊരുത്തം നോക്കരുത്
വിവാഹ വിഷയത്തിലെ പൊരുത്ത പരിശോധനയിൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം.ജാതകം നോക്കുന്ന ഉണ്ടെങ്കിൽ വിവാഹത്തിനു മുമ്പ് തന്നെ പൊരുത്ത പരിശോധന നടത്തിയിരിക്കണം.വീട്ടുകാർ ഉറപ്പിച്ചതോ,
അനേകനാൾ സ്നേഹിച്ച് വിവാഹം കഴിച്ചവരോ,കുട്ടികളായി കഴിഞ്ഞ് കുടുംബത്തിൽ ചില പ്രശ്നങ്ങൾ സ്വാഭാവികമായും ഉണ്ടാവാം.തുടർന്ന് പൊരുത്ത വിഷയത്തെക്കുറിച്ച് ചിന്തിക്കുന്നതും,ജ്യോതിഷികളെ സമീപിക്കുന്നതും ആയ പ്രവണത ഒഴിവാക്കണം.കാരണം വിവാഹമോചനത്തിൽ കലാശിച്ച ദാമ്പത്യബന്ധങ്ങളും,അതിനിരയായ കുഞ്ഞുങ്ങളുടെ മുഖവും ദുഃഖം ജനിപ്പിക്കുന്നതാണ്.
ഏറ്റവും നല്ലത് മനപൊരുത്തമാണ്
ഏറ്റവും നല്ലത് മലപ്പുറമാണ് സുഖവും ദുഃഖവും ഒരുപോലെ മനസ്സിലാക്കി ജീവിക്കാൻ കഴിയുന്നതാണ് മന പൊരുത്തം.ജാതകം വഴികാട്ടി മാത്രമാണ്.ജീവിതത്തിൽ ഇങ്ങനെയൊക്കെ സംഭവിക്കാമെന്നു ചൂണ്ടിക്കാട്ടുന്ന വഴികാട്ടി.മുൻകൂട്ടി സൂചനകൾ ലഭിക്കുന്നത് കൊണ്ട് ജീവിതത്തിലെ പ്രതിബന്ധങ്ങെളെയും ആപത്ഘട്ടങ്ങളെയും ഒഴിവാക്കാൻ സദ്ഗുണ സമ്പന്നനായ ഒരു ജ്യോതിഷനു കഴിയും.അവർ ഒരിക്കലും ഇല്ലാത്ത ചൊവ്വാ ദോഷത്തിന് പേരിൽ മറ്റൊരാളെ ഭീതിപ്പെടുത്തുകയില്ല.
യഥാർത്ഥത്തിൽ എന്താണ് ചൊവ്വ ദോഷം?
ചൊവ്വാദോഷം ജ്യോതിഷത്തിലെ ഒരു പ്രധാന കാര്യമാണ്.പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കാര്യത്തിലാണ് ചൊവ്വാ ദോഷത്തിന് പ്രസക്തി.അതുപോലെതന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ചൊവ്വാദോഷം.ഇതിൻറെ പേരിൽ വിവാഹം നിഷേധിക്കപ്പെട്ട യുവതികൾ നിരവധിയാണ്.ജാതകം സ്ത്രീയായാലും പുരുഷനായാലും ജാതകത്തിലെ 1,2,4,7,8,12 എന്നീ ഭാവങ്ങളിൽ പാവങ്ങളായ രാഹു,രവി,ശനി,ചൊവ്വ എന്നിവ നിൽക്കുന്നത് നല്ലതല്ല.
മറ്റ് പല ഗ്രഹങ്ങളെ അപേക്ഷിച്ച് ച്ച ചൊവ്വയാണ് വിവാഹകാര്യങ്ങളിൽ പ്രാധാന്യമർഹിക്കുന്നത് സ്ത്രീ പുരുഷ ജാതകത്തിൽ ലഗ്നത്താലോ, ചന്ദ്രനാലോ,ശുക്രനാലോ 1,2,4,7,8,12 എന്നീ ഭാവങ്ങളിൽ ചൊവ്വ നിന്നാൽ പാപമാണ് ഈ പാപദോഷത്തെ ആണ് ചൊവ്വാദോഷം എന്നു പറയുന്നത്.
ചൊവ്വാദോഷ പരിഹാരം
ചൊവ്വാ ദോഷത്തിന് പേരിൽ മാറ്റിനിർത്തുന്ന 20 ഗ്രഹനിലകളിൽ 19 എണ്ണത്തിനും യഥാർത്ഥത്തിൽ ചൊവ്വാദോഷം ഇല്ല. കാരണം മേൽപ്പറഞ്ഞ ജാതകത്തിലെ ദോഷങ്ങൾക്ക് ജാതകത്തിൽ തന്നെ പരിഹാരവുമുണ്ട്. ഉദാഹരണമായി ഏഴിൽ ചൊവ്വ വ്യാഴം വീക്ഷിച്ചാൽ ചൊവ്വാദോഷം ഇല്ല.മേൽപ്പറഞ്ഞ 1,2,4,7,8,12 എന്നീ ഭാവങ്ങളിലാണ് ചൊവ്വ നിലനിൽക്കുന്നെതെങ്കിലും ചൊവ്വ നിലനിൽക്കുന്നത് കുംഭം,ചിങ്ങം രാശികളിൽ ആണെങ്കിൽ ചൊവ്വാദോഷം ഇല്ല.അതുപോലെതന്നെ ഇടവം,തുലാം എന്നീ രാശികളിൽ നാലാം ഭാവം ആയി വന്നാലും ചൊവ്വാ ദോഷം ഇല്ല.അതുകൊണ്ട് ശരിയായ കാര്യമറിയാതെ മേൽ രാശികളിൽ എവിടെയെങ്കിലും “കു” എന്നാ അക്ഷരം കണ്ടാലുടൻ ചൊവ്വാദോഷം ആണെന്ന് ധരിക്കരുത്.
ചൊവ്വാദോഷത്തിന് പ്രശ്നപരിഹാരം
മേൽ പറഞ്ഞിരിക്കുന്ന ഉദാഹരണങ്ങൾ ചുരുക്കം മാത്രം.ചൊവ്വാദോഷം പറയുന്ന ഓരോ ഗ്രഹനിലയിലും 99% പരിഹാരം അതിൽ തന്നെയുണ്ട്. മേൽപ്പറഞ്ഞ ഒരു ശതമാനം ചൊവ്വാദോഷ കാർക്ക് പ്രശ്ന വശാൽ ദേവിക കർമ്മങ്ങളും ആചാര്യൻമാർ വിധിക്കപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ച വ്രതം എടുത്ത് ദേവീക്ഷേത്രത്തിൽ ദർശനം നടത്തുക.സുബ്രഹ്മണ്യക്ഷേത്രത്തിൽ ഷഷ്ഠി വ്രതം എടുക്കുക.ചൊവ്വാഴ്ച സ്തോത്രങ്ങൾ ദിവസം 7 ആവർത്തി വീതം 108 ദിവസം തുടർച്ചയായി ജപിക്കണം.സ്ത്രീകൾ വൈധവ്യ ദോഷം ആണെന്ന് കണ്ടാൽ പരസ്യപ്പെടുത്താതെ സ്ത്രീയുടെ വിവാഹം അരയാൽ,തുളസി, കുഭം ഇവയിൽ ഒരുതവണ പ്രാണപ്രതിഷ്ഠ ചെയ്ത് മന്ത്രപൂർവ്വം വിവാഹം കഴിക്കണം.ദോഷം മാറിക്കിട്ടും.
YOU MAY ALSO LIKE THIS VIDEO, ശനിദോഷം എന്തുകൊണ്ട്? പരിഹാര മാർഗ്ഗങ്ങൾ എന്തൊക്കെ?