മാസഫലം: 2023 ജൂൺ മാസം നേട്ടമുണ്ടാക്കുന്ന നാളുകാർ ആരൊക്കെ എന്നറിയാം
- അശ്വതി
പൊതുവേ അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകുന്നതാണ്. നൂതനമായ സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നതിന് കഴിയും. തൊഴിൽപരമായിട്ട് അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകും. ധനപരമായി പാഴ്‌ചെലവുകൾക്ക് സാധ്യത. കച്ചവടരംഗത്തുള്ളവർക്ക് അപ്രതീക്ഷിതമായ തടസ്സങ്ങൾ വരാം. ഔദ്യോഗിക രംഗത്തുള്ളവർ കൂടുതലായി ശ്രദ്ധ പാലിക്കേണ്ടതാണ്. അവിചാരിതമായ പല സാമ്പത്തിക നേട്ടങ്ങളും ഉണ്ടാകുന്നതിന് സാദ്ധ്യത.
- ഭരണി
സാമ്പത്തികമായി ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകാം. തൊഴിൽരംഗത്ത് ചില പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർ വളരെ ശ്രദ്ധിക്കുക. കച്ചവടങ്ങൾ ചെയ്യുന്നവർക്ക് നഷ്ടസാധ്യതയുള്ളതിനാൽ വളരെ സൂക്ഷ്മത പാലിക്കുന്നത് ഉത്തമം. നിങ്ങളുടെ തന്നെ അശ്രദ്ധയും ആലോചനക്കുറവും കാരണം ചില പ്രയാസങ്ങൾക്ക് സാധ്യത കാണുന്നു. സമഗ്രമായി രാശിചിന്തയിലൂടെ പ്രതിവിധി കാണുക.
- കാർത്തിക
ഗുണകരമായ ചില മാറ്റങ്ങൾ വന്നുചേരുന്നതാണ്. തൊഴിൽരംഗത്ത് നേട്ടങ്ങൾ ഉണ്ടാകാനിടയുണ്ട്. ഉദ്യോഗസ്ഥർക്ക് അനുകൂലമാറ്റങ്ങൾ ഉണ്ടായേക്കാം. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അത്ര ഗുണമുള്ള സമയമാവില്ല ഇത്. സാമ്പത്തികമായി വളരെ സൂക്ഷ്മത പാലിക്കുക. കുട്ടികൾക്ക് പഠനരംഗത്ത് നേട്ടങ്ങൾ ഉണ്ടാകും. കുടുംബപരമായി പല നേട്ടങ്ങളും വന്നുചേരും. വീട്ടമ്മമാർക്ക് അഭീഷ്ടസിദ്ധി ഉണ്ടാകുന്നതാണ്.
- രോഹിണി
ഗുണദോഷ സമ്മിശ്രമായ സമയമാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് സാധ്യത. നിങ്ങളിൽ പലർക്കും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് അവസരമുണ്ടാകുന്നതാണ്. സാമ്പത്തികമായി നേട്ടങ്ങൾ വന്നുചേരുന്നതിന് സാധ്യത കാണുന്നു. വിദ്യാർത്ഥികൾക്ക് ഗുണകരമായ മാറ്റങ്ങൾ ഉണ്ടാകും. വിവാഹാലോചനകളിൽ തീരുമാനമുണ്ടാകും. നിങ്ങളുടെ സമഗ്രമായ രാശി വിചിന്തനം നടത്തുന്നത് ഉത്തമം.
- മകയിരം
പൊതുവേ അനുകൂലമായ അനുഭവങ്ങൾ പലതും ഉണ്ടാകുന്നതാണ്. തൊഴിൽരംഗത്ത് വളരെ ഗുണകരമായ അനുഭവങ്ങൾ പലതും വന്നുചേരുന്നതാണ്. പുതിയ തൊഴിൽരംഗത്ത് പ്രവേശിക്കുവാൻ സാധ്യത. പലർക്കും നൂതനമായ സംരംഭങ്ങൾ തുടങ്ങാൻ കഴിഞ്ഞേക്കും. ദീർഘനാളായി ശ്രമിക്കുന്ന കാര്യങ്ങൾ സാധ്യമാകും. ഗൃഹനിർമ്മാണം ആരംഭിക്കുന്നതിന് കഴിയും. എന്നാൽ ധനപരമായി ചില സൂക്ഷ്മതകൾ പാലിക്കേണ്ടത് ആവശ്യമാണ്. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. സമഗ്രമായി രാശിചിന്ത ചെയ്ത് പ്രതിവിധി കാണുക.
YOU MAY ALSO LIKE THIS VIDEO, അശ്വതി, ഭരണി, കാർത്തിക ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും
- തിരുവാതിര
ഗുണദോഷമയമായ സാഹചര്യം ഉണ്ടാകാം. പുതിയ തൊഴിലിൽ പ്രവേശിച്ചേക്കാം. സ്വയം തൊഴിൽ ചെയ്യുന്നവർ കൂടുതൽ ശ്രദ്ധ പാലിക്കുക. കുട്ടികൾക്ക് പഠന കാര്യങ്ങളിൽ തടസ്സം വരാം. കച്ചവടങ്ങൾ ചെയ്യുന്നവർക്ക് തടസ്സങ്ങളും പരാജയങ്ങളും അനുഭവപ്പെടാം. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് തടസ്സങ്ങളും പരാജയങ്ങളും അനുഭവപ്പെടാം. ഔദ്യോഗികരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില നേട്ടങ്ങൾ അനുഭവത്തിൽ വന്നേക്കാം. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ നിറവേറുന്നതിന് സാധ്യത കാണുന്നു. രാശിചിന്തയിലൂടെ വസ്തുതകൾ അറിഞ്ഞ് പ്രതിവിധി കാണുക.
- പുണർതം
അവിചാരിതമായ ചില ഗുണാനുഭവങ്ങൾക്ക് സാധ്യത. പുതിയ ജോലിക്ക് ശ്രമിച്ചുകൊണ്ടിരിക്കുന്നവർക്ക് അത് സാധിക്കുന്നതാണ്. സ്വന്തമായ തൊഴിലുകൾ ചെയ്യുന്നവർക്കും വളരെ അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത. വിദ്യാർത്ഥികൾക്ക് നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിലും പൊതുവേ ഗുണാനുഭവങ്ങൾ വന്നുചേരുന്നതാണ്. ഗൃഹനിർമ്മാണം ആരംഭിക്കുന്നതിന് സാധ്യതയുണ്ട്. പുതിയ വസ്തുവാഹനാദികൾ വാങ്ങുന്നതിനും സാഹചര്യമുണ്ടാകും. വിവാഹാലോചനകളിൽ തീരുമാനമാകാൻ സാധ്യത.
- പൂയം
അനുകൂല പല മാറ്റങ്ങളും ഗ്രഹനിലയിൽ ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കാൻ സാഹചര്യമുണ്ടാകും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് ചില തടസ്സങ്ങൾ വന്നേക്കാം. കച്ചവടങ്ങൾ ചെയ്യുന്നവർക്ക് ഗുണമുണ്ടാകും. സാമ്പത്തികപുരോഗതി കൈവരിക്കുന്നതിന് സാധ്യത. കുട്ടികൾക്ക് പഠനപുരോഗതി ലഭിക്കും. അപൂർവ്വമായ ചില നേട്ടങ്ങൾ നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതിന് സാധ്യത കാണുന്നു.
- ആയില്യം
പൊതുവെ ഗുണദോഷ സമാവസ്ഥ അനുഭവപ്പെടുന്നതിന് സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിനിടയുണ്ട്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് തടസ്സങ്ങൾ പലതും വരാം. കച്ചവടരംഗത്ത് പ്രവർത്തിക്കുന്നവർക്കും നഷ്ടങ്ങളോ മറ്റ് പ്രയാസങ്ങളോ ഉണ്ടാകാം. വീട്ടമ്മമാർക്ക് പൊതുവേ അസ്വസ്ഥതകളും പ്രയാസങ്ങളും അനുഭവപ്പെടാം. വിദ്യാർത്ഥികൾക്ക് പഠനപുരോഗതിയിൽ തടസ്സമുണ്ടാകാം. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അതിവ്യയമുണ്ടാകാനിടയുണ്ട്. സമഗ്രമായ രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണുക.
- മകം
ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കും. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും പുരോഗതിയുണ്ടാകും. നൂതനമായ സംരംഭങ്ങൾ തുടങ്ങാൻ കഴിയും. പുതിയതായി വസ്തുവാഹനാദികൾ വാങ്ങാനിടവരും. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുന്നതാണ്. കച്ചവടരംഗത്തുള്ളവർക്ക് നേട്ടങ്ങൾ വന്നുചേരും. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ സാധ്യമായി തീരും. നിങ്ങളുടെ രാശിവീഥിയിൽ ഗുണാത്മകമായ പരിവർത്തനങ്ങളാണ് കാണുന്നത്.
- പൂരം
ഗുണകരമായ നല്ല മാറ്റങ്ങൾ നിങ്ങളുടെ രാശിവീഥിയിൽ കാണുന്നു. തൊഴിൽരംഗത്ത് അനുകൂലമായ പരിവർത്തനങ്ങൾ കാണുന്നു. കൂടുതൽ നേട്ടമുള്ള, ഗുണകരമായ തൊഴിലവസത്തിലേക്ക് മാറാൻ കഴിയും. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. വിദ്യാർത്ഥികൾക്ക് നല്ല പഠന നേട്ടങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്തുള്ളവർക്ക് അനുകൂല മാറ്റങ്ങൾ വരും. ഗൃഹനിർമ്മാണം ആരംഭിക്കുവാൻ കഴിയും. വസ്തുവാഹനാദികൾ പുതുതായി നേടുവാൻ അവസരമുണ്ടാകും. ധനമിടപാടുകൾ ശ്രദ്ധാപൂർവ്വം നടത്തുക.
- ഉത്രം
പൊതുവേ ഗുണദോഷ സമമായ കാലമാണിത്. നൂതനമായ സംരംഭങ്ങൾ തുടങ്ങുന്നത് വളരെ ശ്രദ്ധിച്ചുവേണം. തൊഴിൽരംഗത്ത് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടാകാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ ശ്രദ്ധ കുറയാം. ആരോഗ്യകാര്യങ്ങളിൽ വളരെ ശ്രദ്ധ പാലിക്കുക. യാത്രാക്ലേശം, അലച്ചിൽ ഇവയുണ്ടാകാമെന്നതിനാൽ കരുതലെടുക്കുക. കച്ചവടരംഗത്തുള്ളവർ നഷ്ടമുണ്ടാകാതെ സൂക്ഷിക്കുക. പൊതുവേ സ്ത്രീകൾ എല്ലാ കാര്യത്തിലും ശ്രദ്ധ വച്ചുപുലർത്തുക. സത്യനാരായണ പൂജ നടത്തുന്നതാണ് ഉത്തമം.
- അത്തം
ഗുണദോഷ സമമായ സമയസ്ഥിതി കാണുന്നു. പുതിയ ജോലിക്ക് ശ്രമിക്കുന്നവർക്ക് അത് സാധിച്ചേക്കാം. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്ക് പ്രതികൂല സാഹചര്യങ്ങൾ ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് പഠന കാര്യങ്ങളിൽ തടസ്സങ്ങൾ ഉണ്ടാകും. കച്ചവടരംഗത്തുള്ളവർക്ക് നഷ്ടസാധ്യത കാണുന്നു. വീട് പണിയുന്നവർ പാഴ്‌ച്ചെലവ് കൂടാതെ ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യപരമായ ചില അസ്വസ്ഥതകൾക്ക് സാധ്യതയുണ്ട്. നിങ്ങളുടെ രാശിവീഥിയില ദോഷാത്മകമായ ഒരു സാഹചര്യം കാണുന്നു. സമഗ്രമായ രാശിചിന്തയിലൂടെ പ്രതിവിധി കാണുക.
- ചിത്തിര
ഗുണദോഷ സമ്മിശ്രഫലങ്ങൾ ഉണ്ടാകുന്നതിന് സാധ്യത. തൊഴിൽരംഗത്ത് പ്രതികൂല സാഹചര്യങ്ങൾ പലതും അനുഭവപ്പെടാം. ധനനഷ്ടങ്ങൾ ഉണ്ടാകാം. യാത്രാക്ലേശം, അലച്ചിൽ ഇവയുണ്ടാകാനിടയുണ്ട്. കുടുംബപരമായി ചില വിഷമതകൾ വന്നുചേരാനിടയുണ്ട്. സ്ത്രീകൾ പൊതുവേ എല്ലാ കാര്യത്തിലും കൂടുതലായി ശ്രദ്ധ വച്ചുപുലർത്തുന്നത് നല്ലതാണ്. രാശിമണ്ഡലത്തിലെ പ്രതികൂലാവസ്ഥയ്ക്ക് സമ്പൂർണ്ണരാശി ചിന്തയിലൂടെ ഉചിതപ്രതിവിധി കാണുക.
- ചോതി
ഗുണകരമായ മാറ്റങ്ങൾ വന്നുചേരുന്നതിനുള്ള സാധ്യത കാണുന്നു. പുതിയ ജോലിയിൽ പ്രവേശിക്കും. നിങ്ങളിൽ ചിലർക്ക് പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിന് സാധിക്കും. വിദ്യാർത്ഥികൾക്ക് നല്ല നേട്ടങ്ങൾ ഉണ്ടാകും. കച്ചവടരംഗത്തുള്ളവർക്ക് നേട്ടങ്ങൾ ലഭിക്കും. ഔദ്യോഗിക രംഗത്തുള്ളവർക്ക് അനുകൂല സാഹചര്യങ്ങൾ വന്നുചേരും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും അപൂർവ്വനേട്ടങ്ങൾ, അവസരങ്ങൾ ഇവയ്ക്ക് സാധ്യത. സാമ്പത്തികപുരോഗതി നേടും. വസ്തുവാഹനാദികൾ നേടുവാനും കഴിയുന്നതാണ്. രാശിവീഥിയിൽ ഗുണങ്ങൾ കാണുന്നു.
- വിശാഖം
പൊതുവേ പലവിധ നേട്ടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ സാധ്യത. സ്വയംതൊഴിൽ ചെയ്യുന്നവർക്കും നേട്ടങ്ങൾ ഉണ്ടാകും. പുതിയ മേഖലയിൽ പ്രവർത്തിക്കും. കുട്ടികൾക്ക് പഠന പുരോഗതിയുണ്ടാകും. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ സാധിക്കുന്നതാണ്. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. വസ്തുവാഹനാദികൾ കൈവശം വന്നുചേരും. രാശിവീഥിയിൽ പൊതുവേ അനുകൂല മാറ്റങ്ങളാണ് കാണുന്നത്.
- അനിഴം
പൊതുവേ ഗുണദോഷ സമ്മിശ്രഫലം കാണുന്നു. തൊഴിലിൽ ചില പ്രയാസങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. സ്വന്തമായി തൊഴിൽ ചെയ്യുന്നവർക്കും തടസ്സങ്ങളും വിഷമങ്ങളും വരാം. സാമ്പത്തിക നഷ്ടങ്ങൾ വരാമെന്നതിനാൽ കച്ചവടക്കാർ ശ്രദ്ധിക്കുക. കുട്ടികൾക്ക് പഠന കാര്യങ്ങളിൽ തടസ്സങ്ങൾ വന്നേക്കാം. ആരോഗ്യപരമായ കാര്യങ്ങളിലും നന്നായി ശ്രദ്ധിക്കുക. നിങ്ങളുടെ രാശിമണ്ഡലത്തിൽ അത്ര അനുകൂലമല്ലാത്ത സാഹചര്യങ്ങളാണുള്ളത്. ചില കാര്യങ്ങളിൽ അവിചാരിത നേട്ടങ്ങളുണ്ടാകാം.
- തൃക്കേട്ട
പൊതുവേ ഗുണദോഷ സമ്മിശ്രസ്ഥിതി കാണുന്നു. തൊഴിൽരംഗത്ത് പ്രതികൂല സ്ഥിതി ഉണ്ടാകാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് പഠനകാര്യത്തിൽ പൊതുവേ ചില പ്രതികൂല സാഹചര്യങ്ങളുണ്ടാകാം. കച്ചവടക്കാർക്കും സമയം അനുകൂലമല്ല. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടങ്ങൾ കുറയും. സ്ത്രീകൾ പൊതുവേ എല്ലാ കാര്യത്തിലും വളരെ ശ്രദ്ധയും സൂക്ഷ്മതയും പാലിക്കുക. സമഗ്രമായി രാശിചിന്തയിലൂടെ ഉചിത പ്രതിവിധി കാണേണ്ടതാണ്.
- മൂലം
പൊതുവേ അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. പുതിയതായി ജോലിയിൽ പ്രവേശിക്കാൻ കഴിയും. നൂതനസംരംഭങ്ങൾ തുടങ്ങുവാൻ നിങ്ങളിൽ പലർക്കും സാധിക്കുന്നതാണ്. കുട്ടികൾക്ക് നല്ല പഠന നേട്ടങ്ങളുണ്ടാകും. കച്ചവടക്കാർക്ക് വളരെ നേട്ടങ്ങൾ വന്നുചേരും. ഗൃഹനിർമ്മാണം നടത്തുന്നവർക്ക് അത് പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിനും സാധിക്കും. നിങ്ങൾ ദീർഘനാളായി ചിന്തിക്കുന്ന പല ആഗ്രഹങ്ങളും സാധിക്കുന്നതിനുള്ള സാദ്ധ്യതയുണ്ട്. സ്ത്രീകൾക്ക് അഭീഷ്ട സിദ്ധിയുണ്ടാകുന്നതുമാണ്.
രോഹിണി, മകയിരം, തിരുവാതിര ജന്മനക്ഷത്ര ദോഷങ്ങളും പൊതുകാര്യങ്ങളും പരിഹാരങ്ങളും
- പൂരാടം
അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കും. നൂതനമായ പുതിയ മേഖലയിൽ പ്രവർത്തിക്കുവാൻ കഴിയും. ആരോഗ്യസംബന്ധമായ കാര്യങ്ങളിൽ വളരെ ശ്രദ്ധ ഉണ്ടായിരിക്കണം. കുട്ടികൾക്ക് പഠനനേട്ടങ്ങൾ ഉണ്ടാകും. നിങ്ങളുടെ വളരെക്കാലമായുള്ള ചില അഭിലാഷങ്ങൾ നടക്കുന്നതിനുള്ള സാധ്യത തെളിഞ്ഞേക്കാം. ജീവിതത്തിൽ വളരെ അവിസ്മരണീയമായ പല മാറ്റങ്ങളുടെയും കാലമാണ് വരുന്നത്.
- ഉത്രാടം
ഗുണദോഷ സമമായ അവസ്ഥയാണ് കാണുന്നത്. പുതിയ ജോലിയിൽ പ്രവേശിക്കുവാൻ കഴിയും. എന്നാൽ സ്വയംതൊഴിൽ ചെയ്യുന്നവർക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. വിദ്യാർത്ഥികൾക്ക് ഉദ്ദേശിച്ചത്ര പഠന വേഗത കൈവരിക്കാൻ കഴിഞ്ഞെന്നുവരില്ല. ഔദ്യോഗിക രംഗത്തുള്ളവർക്കും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകാം. സ്ത്രീകൾ പൊതുവെ എല്ലാ കാര്യത്തിലും വളരെ ശ്രദ്ധ വച്ചുപുലർത്തുക. ഗൃഹനിർമ്മാണം നടത്തുന്നവർ പാഴ്‌ച്ചെലവുകൾ ഒഴിവാക്കാൻ വളരെ ശ്രദ്ധിക്കുക.
- തിരുവോണം
പൊതുവെ ഗുണദോഷ സമ്മിശ്രാവസ്ഥ ഉണ്ടാകും. പുതുതായി ജോലിയിൽ പ്രവേശിക്കാൻ കഴിയും. പുതിയ സംരംഭങ്ങൾ തുടങ്ങുന്നവർ കൂടുതലായി ശ്രദ്ധിക്കുക. കുട്ടികൾ പഠനകാര്യങ്ങളിൽ കൂടുതലായി സൂക്ഷ്മത പാലിക്കുക. യാത്രക്ലേശം, അലച്ചിൽ ഇവ അനുഭവപ്പെടുന്നതിന് സാധ്യത കാണുന്നു. ഏതുകാര്യത്തിലും സ്ത്രീകൾ കൂടുതൽ ശ്രദ്ധ പാലിക്കുക. നിങ്ങളുടെ രാശി വീഥിയിൽ അനുകൂലമല്ലാത്ത സ്ഥിതിയുണ്ട്. സമഗ്രമായി രാശിവിചിന്തനം ചെയ്ത് ഉചിത പരിഹാരം കാണുക
- അവിട്ടം
പൊതുവേ അനുകൂലമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് അവസരമുണ്ടാകുന്നതാണ്. നിങ്ങളിൽ പലർക്കും പുതിയ സംരംഭങ്ങൾ തുടങ്ങുന്നതിനും സാധിക്കും. വിദ്യാർത്ഥികൾക്ക് നല്ല പഠനപുരോഗതി കൈവരുന്നതാണ്. സാമ്പത്തികമായി നിങ്ങൾക്ക് പല നേട്ടങ്ങൾക്കും സാധ്യത. സ്ത്രീകൾക്ക് അഭീഷ്ടസിദ്ധി കൈവരുന്നതിന് സാധ്യത കാണുന്നു. ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്കും വളരെ നേട്ടങ്ങൾ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്.
- ചതയം
പൊതുവേ ഗുണകരമായ മാറ്റങ്ങൾ പലതും ഉണ്ടാകുന്നതാണ്. നൂതനമായ പ്രവർത്തിമണ്ഡലത്തിൽ പ്രവേശിക്കുന്നതിന് സാധ്യത. കർമ്മരംഗത്ത് വളരെ നല്ല മാറ്റങ്ങൾ ഉണ്ടാകും. കുട്ടികൾക്ക് ആഗ്രഹിക്കുന്ന പഠന നേട്ടങ്ങൾ കൈവരും. ഗൃഹനിർമ്മാണം തുടങ്ങുന്നതിന് സാധിക്കും. പുതിയ ഗൃഹോപകരണങ്ങൾ നേടിയെടുക്കുന്നതിനും സാധിക്കുന്നതാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവിചാരിത നേട്ടങ്ങൾ പലതും ഉണ്ടാകുന്നതായി കാണുന്നു. സത്യനാരായണപൂജ നടത്തുന്നത് ഉത്തമം.
- പൂരുരുട്ടാതി
ഗുണദോഷ സമാവസ്ഥയാണ് കാണുന്നത്. കർമ്മരംഗത്ത് പലവിധ തടസ്സങ്ങളും ഉണ്ടായേക്കാം. സ്വയംതൊഴിൽ ചെയ്യുന്നവർക്ക് നഷ്ടങ്ങൾ വരാം. കുട്ടികൾക്ക് പഠനകാര്യങ്ങളിൽ ശ്രദ്ധകുറയും. ഔദ്യോഗിക രംഗത്തുള്ളവർക്കും പലവിധ തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യത. ഗൃഹനിർമ്മാണം നടത്തുന്നവർ അതിവ്യയമുണ്ടാകാതെ ശ്രദ്ധിക്കുക. സ്ത്രീകൾ പൊതുവെ എല്ലാകാര്യത്തിലും വളരെ ശ്രദ്ധിക്കേണ്ടതാണ്. സമഗ്രമായ രാശിചിന്ത ചെയ്ത് ഉചിത പ്രതിവിധി കാണുക.
- ഉതൃട്ടാതി
അനുകൂലമായ പല മാറ്റങ്ങളും ഉണ്ടാകും. പുതുതായി ജോലിയിൽ പ്രവേശിക്കുവാൻ സാധ്യത. പുതിയ സംരംഭം തുടങ്ങുവാനും സാധിച്ചേക്കും. വിദ്യാർത്ഥികൾക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകും. കച്ചവടക്കാർക്ക് വളരെ പുരോഗതി കൈവരുന്നതാണ്. സ്ത്രീകൾക്ക് മനസ്സിന്റെ അഭീഷ്ടങ്ങൾ സാധിക്കുന്നതാണ്. പുതിയ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് താമസം തുടങ്ങുന്നതിന് സാധിക്കുന്നതുമാണ്. പൊതുവേ രാശിവീഥിയിൽ അനുകൂലമായ മാറ്റങ്ങളാണ് കാണുന്നത്.
- രേവതി
ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകുന്നതിന് സാധ്യത. പുതിയ ജോലിയിൽ പ്രവേശിക്കുന്നതിന് കഴിയും. വിദ്യാർത്ഥികൾക്ക് വളരെ നേട്ടങ്ങൾ ഉണ്ടാകും. ഔദ്യോഗിക രംഗത്തുള്ളവർക്കും അനുകൂല സാഹചര്യമാണ്. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വളരെ നേട്ടങ്ങൾ, അവസരങ്ങൾ ഇവയുണ്ടാകാം. നിങ്ങളുടെ രാശിയിൽ വളരെ ഗുണാത്മകമായ മാറ്റങ്ങളുടെ കാലമാണിത്.
വാസ്തു ഭയപ്പെടേണ്ട ഒരു കാര്യമാണോ? വീടു വയ്ക്കുമ്പോൾ വാസ്തു നോക്കിയില്ലെങ്കിൽ ദോഷമുണ്ടോ?