ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 06 ശനി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 06.07.2024 (1199 മിഥുനം 22 ശനി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുണകരമായ അനുഭവങ്ങൾ വരാവുന്ന ദിവസം. സാമ്പത്തികമായും കുടുംബപരമായും ശുഭകരമായ അനുഭവങ്ങൾക്ക് സാധ്യത.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സഹായ വാഗ്ദാനങ്ങൾ സമയത്ത് ലഭ്യമാകാതെ വരുന്നതിൽ വിഷമം ഉണ്ടായേക്കാം. അമിത അദ്ധ്വാനം, അലച്ചിൽ മുതലായ അനുഭവങ്ങൾക്കും സാധ്യത.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
അപ്രതീക്ഷിത ധന ലാഭം, അംഗീകാരം മുതലായവ വരാവുന്ന ദിനമാണ്. അമിത ആത്മവിശ്വാസം മൂലം അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കഴിയാതെ വരുന്ന സന്ദർഭങ്ങൾ ഒഴിവാക്കണം.
YOU MAY ALSO LIKE THIS VIDEO, അന്താരാഷ്ട്ര ബഹിരാകാശ നിലയം ഉടൻ ഭൂമിയിൽ പതിക്കും, എവിടെയെന്നോ? ‘ക്വട്ടേഷൻ’ ഏറ്റെടുത്ത് ഇലോൺ മസ്ക്! ശരിക്കും എന്താണ് ഇപ്പോൾ അവിടെ നടക്കുന്നത്? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ വലിയ അകൽച്ചകൾക്ക് കാരണമാകാതെ ശ്രദ്ധിക്കണം. പ്രധാന ഉത്തരവാദിത്തങ്ങൾ ജാഗ്രതയോടെ നിർവഹിക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
നഷ്ടമായി എന്നു കരുതിയ ധനം തിരികെ ലഭിക്കും. കാര്‍ഷിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴിൽ സ്ഥലത്ത് നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയും. കുടുംബത്തിലും പൊതു ജീവിതത്തിലും നല്ല അനുഭവങ്ങൾക്ക് സാധ്യതയുള്ള ദിവസം.
YOU MAY ALSO LIKE THIS VIDEO, ഭരണി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സാമ്പത്തികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈയബദ്ധം മൂലം ധനനഷ്ടം ഉണ്ടായെന്നു വരാം. ദാമ്പത്യ ബന്ധത്തില്‍ അല്പം വിഷമതകള്‍ വരാന്‍ ഇടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അമിത അദ്ധ്വാന ഭാരം മൂലം അസന്തുഷ്ടി വർധിക്കുവാൻ ഇടയുണ്ട്. അറിയാത്ത കാര്യങ്ങൾക്ക് പോലും കുറ്റപ്പെടുത്തലുകൾ നേരിടേണ്ടി വന്നേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സിന് സന്തോഷം നൽകുന്ന അനുഭവങ്ങൾക്ക് മുൻതൂക്കം ലഭിക്കും. പല പ്രശ്നങ്ങൾക്കും സമാധാനം കണ്ടെത്താൻ കഴിയും.
YOU MAY ALSO LIKE THIS VIDEO, ഭാരതീയ ന്യായ സംഹിത: സ്ത്രീ വിചാരിച്ചാൽ പുരുഷന്മാരെ ഈസിയായി കുടുക്കാൻ ആവുമോ? Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
തൊഴിൽ സ്ഥലത്തും കുടുംബത്തും ഒരുപോലെ ഗുണകരമായ അനുഭവങ്ങൾ പ്രതീക്ഷിക്കാം. യാത്രകളും ആഗ്രഹങ്ങളും സഫലമായ അനുഭവങ്ങൾ നൽകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ആത്മവിശ്വാസം മൂലം അബദ്ധങ്ങളില്‍ ചെന്നുപ്പെടാന്‍ ഇടയുണ്ട്. വിവാദങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അകാരണ തടസ്സങ്ങൾ വരാവുന്ന ദിവസം. പല കാര്യങ്ങളും പ്രതീക്ഷിച്ച രീതിയിൽ പുരോഗമിക്കാൻ പ്രയാസമാകും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video