ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂലൈ 05 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 05.07.2024 (1199 മിഥുനം 21 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
മനസ്സിന്റെ ഉന്മേഷവും ഊർജ്ജവും വീണ്ടെടുക്കും. അധികാരികൾ സംതൃപ്തരാകും. വരുമാനം വർധിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഗുണദോഷ സമ്മിശ്രമായ ദിനമായിരിക്കും. പ്രവർത്തനങ്ങൾ വേണ്ടത്ര മാനിക്കപ്പെടണമെന്നില്ല. ഉത്തര വാദിത്വങ്ങൾ ശ്രദ്ധയോടെ നിർവഹിച്ചാൽ ദോഷാനുഭവങ്ങൾ കുറയും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പലകാര്യങ്ങളിലും അനായാസ വിജയം ലഭിക്കും. പൊതുരംഗത്ത് മാനിക്കപ്പെടും. ധന തടസ്സങ്ങൾ അകലും.
YOU MAY ALSO LIKE THIS VIDEO, നമുക്കറിയാത്ത ഒരു വല്ലാത്ത ഭൂതകാലമുണ്ട് അമേരിക്കൻ പ്രസിഡന്റിന്; ജോ ബൈഡന് സംഭവിച്ചതെന്ത്? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ അസ്വസ്ഥ ചിന്തകൾ മനസ്സിനെ കലുഷമാക്കാൻ ഇടയുണ്ട്. ഗുണദോഷ സമ്മിശ്രമായ ദിവസാനുഭവങ്ങൾ പ്രതീക്ഷിക്കാം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനമോ പാരിതോഷികങ്ങളോ ലഭിക്കാൻ ഇടയുണ്ട്. മനസ്സിൽ സന്തോഷം വർദ്ധിക്കും. വ്യാപാരത്തിലും മറ്റും ലാഭാനുഭവങ്ങൾ വർദ്ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുഭവങ്ങൾ ഉണ്ടാകും. പൊതുവിൽ ആനുകൂല്യങ്ങളും അംഗീകാരങ്ങളും ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, ഭരണി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ചെറിയ പിണക്കങ്ങൾ കലഹങ്ങൾ ആകാതെ ശ്രദ്ധിക്കുക. യാത്രകളിലും മറ്റും നഷ്ടം വരാതെ ശ്രദ്ധിക്കണം. സാമ്പത്തികമായി തെറ്റില്ലാത്ത അനുഭവങ്ങൾ പ്രതീക്ഷിക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വരവും ചിലവും തുല്യമായിപ്പോകും.യാത്രകൾ വേണ്ടിവരും. വിലപ്പെട്ട വസ്തുക്കൾ നഷ്ടമാകാതെ ശ്രദ്ധിക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വീട്ടിലും തൊഴിൽ സ്ഥലത്തും ഒരുപോലെ പ്രശോഭിക്കാൻ കഴിയും. ശത്രുക്കളെ നിഷ്പ്രഭരാക്കും. പല കാര്യങ്ങളിലും അപ്രതീക്ഷിത ആനുകൂല്യങ്ങൾ പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ആഗ്രഹിച്ച പ്രകാരം കാര്യങ്ങൾ നിറവേറും. ഭാഗ്യവും ദൈവാധീനവും വർധിക്കും. വാക്കുകൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം തോന്നും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഭാഗ്യത്തിൽ കുറവുണ്ടാകാൻ ഇടയുള്ള ദിനമാണ്. പ്രാർത്ഥനകൾ ഫലം ചെയ്യും. സ്വച്ഛമായി കാര്യങ്ങളിൽ വ്യാപൃതനാകുക.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
അനാവശ്യ മനഃക്ലേശം ഉണ്ടായെന്നു വരാം. അലസത മൂലം പ്രധാന കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്താൽ ദോഷം ഭവിക്കും. തീരുമാനങ്ങൾ ആലോചനയുടെ മാത്രം നിർവഹിക്കുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video