ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 ജൂലൈ 1 മുതൽ 15 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാര ഫലങ്ങള്‍:
1-7-2024 മുതൽ 15-7-2024 വരെ (1199 മിഥുനം 17 മുതൽ 31 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചെലവുകൾ കൂടുതലാകും. പുതിയ വീടിനായി ശ്രമിക്കാം. തൊഴിൽരംഗം മെച്ചപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും. ധനാഭിവൃദ്ധിയുണ്ടാകും. ശരീരത്തിനും മനസ്സിനും സ്വസ്ഥ ലഭിക്കും. കുടുംബജനങ്ങൾക്കും ബന്ധുജനങ്ങൾക്കും അഭിവൃദ്ധിയുണ്ടാകും. സുഖാനുഭവങ്ങൾ ഉണ്ടാകും. എല്ലാ കാര്യത്തിലും ശുഭപ്രതീക്ഷയോടെ മുന്നോട്ടുപോകാനാകും. ചില ഇഷ്ടകാര്യങ്ങൾ അവിചാരിതമായി സാദ്ധ്യമാകും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. അമ്മയുടെ രോഗാരിഷ്ടതകൾക്ക് ശമനം വരും. മക്കളെക്കൊണ്ടും സന്തോഷം ലഭിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വഴിവിട്ട പണച്ചെലവുകൾ നിയന്ത്രിക്കണം. വിദ്യാർത്ഥികൾക്കും ഉദ്യോഗാർത്ഥികൾക്കും നല്ല കാലമാണ്. തൊഴിൽരംഗം മെച്ചപ്പെടുമെങ്കിലും അവിടെ അഗ്നിബാധയ്ക്ക് സാദ്ധ്യതയുണ്ട്. മറ്റുള്ളവരിൽ നിന്ന് ചതിവ് പറ്റാനിടയുണ്ട്. നേത്രരോഗം, ഉദരവ്യാധികൾ ഇവ ശ്രദ്ധിക്കണം. മനഃസ്വസ്ഥത കുറയും. കാര്യതടസ്സങ്ങൾക്കിടയുണ്ട്. വീട് മോടിപിടിപ്പിക്കുവാനുള്ള ശ്രമം തുടങ്ങാം. സ്ഥാനനഷ്ടങ്ങളും ധനനഷ്ടങ്ങളും ഉണ്ടാകും. സുഖാനുഭവങ്ങൾക്കിടയുണ്ട്. എല്ലാവരോടും മാന്യമായി പെരുമാറാൻ സാധിക്കും. അച്ഛനുമായി കലഹങ്ങൾക്കിടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വീട്ടിൽ സ്വസ്ഥത കുറയും. ഭാഗ്യാനുഭവങ്ങൾ ഉണ്ടാകും. തൊഴിൽരംഗം മെച്ചമല്ല. ധനലാഭൈശ്വര്യങ്ങളുണ്ടാകും. ശരീരക്ലേശങ്ങൾ കൂടുതലാകും. അധികാരസ്ഥാനങ്ങളിലുള്ളവർക്ക് കാര്യപ്രാപ്തിയോടെ പ്രവർത്തിക്കാനാവും. നല്ല വാക്കുകൾ കൊണ്ട് മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കുമെങ്കിലും ചില സമയം വാക്‌ദോഷം മൂലം അപ്രീതിയുമുണ്ടാകും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കേണ്ടിവരും. ഇഷ്ടമുള്ള ഭക്ഷണപാനീയങ്ങൾ ലഭിക്കും. ദാമ്പത്യസൗഖ്യം ഉണ്ടാകും. ധനകാര്യപ്രവർത്തനങ്ങൾക്ക് മുടക്കം വരും. രക്തസമ്മർദ്ദം, വായുക്ഷോഭം ഇവ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, നമുക്കറിയാത്ത ഒരു വല്ലാത്ത ഭൂതകാലമുണ്ട് അമേരിക്കൻ പ്രസിഡന്റിന്; ജോ ബൈഡന് സംഭവിച്ചതെന്ത്? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴിൽരംഗം മെച്ചപ്പെടും. ചെലവുകൾ കൂടുതലാകും. സഹോദരങ്ങളുമായുള്ള കലഹങ്ങൾ കൂടുതലാകാതെ ശ്രദ്ധിക്കണം. മരണതുല്യമായ ചില അവസ്ഥകൾ ഉണ്ടാകാനിടയുണ്ട്. കൊടുക്കൽവാങ്ങലുകൾ നടക്കുമെങ്കിലും വലിയ മെച്ചം കാണുകയില്ല. ശത്രുവർദ്ധനയുണ്ടാകും. വാതരോഗാരിഷ്ടതകൾ കൂടുതലാകും. സുഖനിദ്ര ലഭിക്കും. സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും. സൽക്കർമ്മങ്ങൾക്ക് ഫലം കുറയും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും അത് മാറിക്കിട്ടും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വിദ്യാർത്ഥികൾക്ക് അലസതയുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടാകും. ധനനഷ്ടങ്ങൾ പ്രതീക്ഷിക്കണം. ചെലവുകൾ കൂടുതലാകും. വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങൾ ഉണ്ടാകും. പലവിധ ആപത്തുകൾക്കിടയുണ്ടെങ്കിലും ഈശ്വരാധീനത്താൽ അവ തരണം ചെയ്യാനാകും. കാര്യതടസ്സങ്ങളും ഉണ്ടാകും. കഫസംബന്ധിയായ അസുഖങ്ങൾ കൂടുതലാകും. തൊഴിൽരംഗത്ത് പ്രശ്‌നങ്ങളുണ്ടാകുമെങ്കിലും, പക്വതയോടെ അവ കൈകാര്യം ചെയ്യണം. സംസാരത്തിൽ പക്വതയും മിതത്വവും പാലിക്കണം. വിവാഹാലോചനകൾ ഉറപ്പിക്കാനാകാതെ വരും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകുമെങ്കിലും അവ മാറിക്കിട്ടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ശരീരക്ലേശങ്ങൾ കൂടുതലാകും. എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. തൊഴിൽരംഗത്തുനിന്നും ധനാഗമങ്ങൾ ഉണ്ടാകും. പുതിയ സംരംഭങ്ങൾ തുടങ്ങാം. വ്രണങ്ങൾ, ഒടിവ്, ചതവ്, മുറിവ് ഇവയുണ്ടാകാനിടയുണ്ട്. മനസ്സിന് ആഘാതമുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടാകും. നല്ല വാക്കുകൾ കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. കലഹങ്ങൾ ഉണ്ടാകും. അപമാനം ഏൽക്കേണ്ടതായി വരും. മംഗളകാര്യങ്ങൾ തടസ്സങ്ങളുണ്ടാകും. മദ്ധ്യസ്ഥതകൾ വിജയിക്കും. തർക്കവിഷയങ്ങളിൽ വിജയം നേടും. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനഃസ്വസ്ഥത കുറയും. വിവാഹാലോചനകൾ ഉറപ്പിക്കാനാകും. മക്കളെക്കുറിച്ചുള്ള ആധി കൂടുതലാകും. ധനാഗമങ്ങൾ ഉണ്ടാകും. സുഖാനുഭവങ്ങൾക്കിടയുണ്ട്. ധർമ്മകാര്യങ്ങളിൽ കൂടുതൽ ഫലപ്രദമായി പ്രവർത്തിക്കാനാകും. കഠിനമായ ദുഃഖാനുഭവങ്ങൾക്കിടയുണ്ട്. തൊഴിലിടങ്ങളിൽ ചെലവുകൾ കൂടുതലാകും. നേത്രരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. പലവിധ ആപത്തുകൾക്കും ഇടയുണ്ട്. ജാമ്യം നിൽക്കുക, മദ്ധ്യസ്ഥതകൾ വഹിക്കുക തുടങ്ങിയവയിൽ ഏർപ്പെടരുത്. തൊഴിൽസ്ഥലത്ത് കലഹങ്ങൾക്കിടയുണ്ട്.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
വീട്ടിലും മനസ്സിനും സ്വസ്ഥത കാണുകയില്ല. വീടിന്റെ അറ്റകുറ്റ പണികൾ നടത്താം. ഗവൺമെന്റ് ഓഫീസുകളിൽ നിന്നും പലവിധ ബുദ്ധിമുട്ടുകൾ ഉണ്ടാകും. കലഹഭീതി എപ്പോഴും ഉണ്ടാകും. സ്വർണ്ണം, വെള്ളി, ചെമ്പ്, ഗൃഹോപകരണങ്ങൾ ഇവ വാങ്ങാൻ നല്ല സമയമാണ്. വാതബന്ധിയായ അസുഖങ്ങൾ കൂടുതലാകും. പ്രായോഗിക ബുദ്ധിയും, വാക് സാമർത്ഥ്യവും കൊണ്ട് പല കാര്യങ്ങളും നേടാനാകും. മനോദുഃഖങ്ങൾ കൂടുതലാകും. ഭാര്യാ ഭർത്തൃകലഹങ്ങളും കൂടുതലാകും. ധനനഷ്ടങ്ങൾക്കിടയുണ്ട്. ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റത്തിനായി ശ്രമിക്കാം. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങളുണ്ടാകും. തൊഴിൽമേഖല മാറാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സഹോദരങ്ങൾക്ക് അഭിവൃദ്ധിയുണ്ടാകും. വീട്ടിൽ സ്വസ്ഥത കുറയും. കർമ്മരംഗം സമ്മിശ്രമായിരിക്കും. കാര്യതടസ്സങ്ങളുണ്ടാകും. കലഹഭയം എപ്പോഴും ഉണ്ടാകും. സ്ത്രീകൾ/പുരുഷന്മാരുമായി കലഹങ്ങൾക്കിടയുണ്ട്. മക്കൾക്ക് സൗഖ്യം ഉണ്ടാകും. ചെലവുകൾ കൂടുതലാകും. മനസ്സന്തോഷം ലഭിക്കും. എല്ലാത്തിലും സംശയം മുന്നിട്ടുനിൽക്കും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. ആരോഗ്യം പൊതുവെ മെച്ചമാകും. നാൽക്കാലി വളർത്തലും അവയുടെ കച്ചവടവും ലാഭത്തിലാകും. കടങ്ങൾ കുറച്ചൊക്കെ തീർക്കാനാകും. മറ്റ് കച്ചവടങ്ങൾക്കൊക്കെ മന്ദതയുണ്ടാകും. മംഗളകർമ്മങ്ങൾക്ക് മുടക്കം വരും.
YOU MAY ALSO LIKE THIS VIDEO, ലോകത്തിന് മുന്നിൽ എട്ടാം അത്ഭുതമായി ഇന്ത്യയുടെ ചെനാബ് പാലം, ഇത് വെറുമൊരു റെയിൽ പാലമല്ല | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനാഭിവൃദ്ധിയുണ്ടാകും. ഭാഗ്യാനുഭവങ്ങൾക്ക് തടസ്സങ്ങളുണ്ടാകും. ശരീരത്തിന് ചടവും, അലസതയും ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. പുതിയ വീടിനായി ശ്രമിക്കാം. നൂതനവസ്ത്രങ്ങൾ ലഭിക്കാനിടയുണ്ട്. കലഹങ്ങളുണ്ടാകും. സംസാരത്തിൽ മിതത്വം പാലിക്കണം. ഉപാസനകൾക്ക് തടസ്സങ്ങളുണ്ടാകും. മക്കൾക്ക് തുല്യരായവരുടെ രോഗാരിഷ്ടതകളിൽ ആശങ്കയുണ്ടാകും. തൊഴിൽരംഗം തീരെ മോശമാകില്ല. സഹോദരങ്ങളുടെ പെരുമാറ്റത്തിൽ വിഷമങ്ങളുണ്ടാകും. വിദ്യാർത്ഥികൾക്ക് അലസത കൂടുതലാകും.കലാകാരന്മാരെ മികച്ച അവസരങ്ങൾ തേടിയെത്തും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പലവിധത്തിലുള്ള രോഗാരിഷ്ടതകളും ദുഃഖാനുഭവങ്ങളും ഉണ്ടാകാനിടയുണ്ടെങ്കിലും ഈശ്വരാധീനത്താൽ അവതരണം ചെയ്യാനാകും. ധനലാഭങ്ങൾ ഉണ്ടാകും. ദുർജ്ജനങ്ങളുമായി സംസർഗ്ഗത്തിലേർപ്പെടേണ്ടതായി വരും. പനി, അർശ്ശോരോഗം, ഉദരവ്യാധി ഇവ ശ്രദ്ധിക്കണം. കലഹഭയം ഉണ്ടാകും. സ്ഥാനക്കയറ്റം ലഭിക്കും. ബന്ധുജനങ്ങൾക്കും ദുഃഖാനുഭവങ്ങളുണ്ടാകും. ഉപാസനകൾക്ക് മുടക്കം വരും. ദൂരയാത്രകൾ വേണ്ടിവരും. സ്വജനങ്ങളുടെ വേർപാട് വിഷമത്തിലാഴ്ത്തും. ബന്ധുജനങ്ങളിൽ ചിലർ ശത്രുക്കളായി മാറും. ധനനഷ്ടങ്ങളുണ്ടാകും. പുതിയ വീടിനായി ശ്രമിക്കാം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യതടസ്സങ്ങളുണ്ടാകും. അലച്ചിലും ബുദ്ധിമുട്ടുകളും കൂടുതലാകും. മനഃസ്വസ്ഥത കുറയും. ഗൃഹനിർമ്മാണത്തിൽ ധനനഷ്ടവും അധികച്ചെലവും വരും. ബന്ധുജനങ്ങൾക്ക് ആപത്തുകൾ ഉണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ഉണ്ടാകും. സ്ഥാനനഷ്ടങ്ങൾ ഉണ്ടാകും. സഹോദരങ്ങളുമായും മറ്റും കലഹിക്കേണ്ടതായി വരും. രോഗാരിഷ്ടതകൾ ഉണ്ടാകും. തൊഴിൽരംഗം അത്ര മെച്ചമല്ല. ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ ലഭിക്കും. വഴിവിട്ടുള്ള പണച്ചെലവുകൾ നിയന്ത്രിക്കണം. മംഗളകർമ്മങ്ങൾക്ക് തടസ്സങ്ങളുണ്ടാകും.
കടപ്പാട്: ജ്യോതിഷരത്നം മാഗസിൻ
തയാറാക്കിയത്: ജ്യോത്സ്യൻ പി. ശരത്ചന്ദ്രൻ
‘സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂർ
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video