ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 07 വെള്ളി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 07.06.2024 (1199 ഇടവം 24 വെള്ളി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, സന്തോഷം, അംഗീകാരം എന്നിവയ്ക്കു സാധ്യത. തൊഴിലില്‍ ശുഭകരമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ദിവസം വിരസമായി കടന്നുപോകാന്‍ ഇടയുണ്ട്. അനാവശ്യ ചിന്തകള്‍ മനസ്സിനെ വിഷമിപ്പിച്ചുവെന്നു വരാം. പ്രാര്‍ഥനകള്‍ ഫലപ്രദമാകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
നിര്‍ണ്ണായകമായ കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, സാക്ഷാൽ മോദിയെ വിറപ്പിച്ച ചെറുപ്പക്കാരൻ; ആരാണ് ധ്രുവ് റാഠി? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഭാഗ്യാനുഭവങ്ങള്‍ക്ക് സാധ്യത കുറഞ്ഞ ദിവസമാണ്. ആയതിനാല്‍ പ്രവൃത്തികളില്‍ ജാഗ്രതയും ശ്രദ്ധയും നിലനിര്‍ത്തുവാന്‍ കഴിഞ്ഞാല്‍ വിജയം പ്രതീക്ഷിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പൊതു മധ്യത്തില്‍ അംഗീകാരം വര്‍ധിക്കും. സന്തോഷം ജനിപ്പിക്കുന്ന ആശ്ചര്യകരമായ അനുഭവങ്ങള്‍ക്കും സാധ്യതയുണ്ട്.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
പ്രവര്‍ത്തനങ്ങളില്‍ വിജയവും മതിയായ പ്രതിഫലവും ലഭിക്കാവുന്ന ദിനമാണ്. ഭാഗ്യവും ദൈവാധീനവും അനുഭവത്തില്‍ വരും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കലഹങ്ങള്‍, വിവാദ സാഹചര്യങ്ങള്‍ മുതലായവയില്‍ നിന്നും ബോധപൂര്‍വ്വം ഒഴിഞ്ഞു നില്‍ക്കണം. ഉദര വൈഷമ്യം വരാന്‍ ഇടയുണ്ട്. യാത്രകള്‍ നിയന്ത്രിക്കുക.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബ കാര്യങ്ങളെക്കുറിച്ചുള്ള ചിന്ത ദൈനംദിന പ്രവർത്തനങ്ങളെ ബാധിക്കാതെ നോക്കണം. ആത്മീയ കാര്യങ്ങളില്‍ കൂടുതല്‍ വ്യാപരിക്കുന്നത് നന്നായിരിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വളരെ പോസിറ്റീവ് ആയ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിവസമാണ്. തൊഴില്‍ രംഗത്ത് വിജയാനുഭവങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യം തൃപ്തികരം.

YOU MAY ALSO LIKE THIS VIDEO, കാണാതായ ആ മലേഷ്യൻ വിമാനം MH 370 എവിടെ? ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുമോ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വ്യാപാരികള്‍ക്ക് ലാഭം വര്‍ധിക്കാന്‍ ഇടയുള്ള ദിനമാണ്. ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതിലും അപ്രതീക്ഷിത വിജയം ഉണ്ടാകും

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അമിത ആകാംക്ഷ മൂലം കാര്യപരാജയം വരാന്‍ ഇടയുള്ള ദിനമാണ്. മുതിര്‍ന്നവരുടെ ഉപദേശം ഗുണകരമായി ഭവിക്കും. ശാരീരിക ക്ലേശത്തിനും സാധ്യത.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രധാന ഉത്തര വാദിത്വങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിക്കുക. പ്രവര്‍ത്തനങ്ങള്‍ക്ക് മതിയായ ഫലം ലഭിക്കുവാന്‍ പ്രയാസമുള്ള ദിവസമായിരിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 06 വ്യാഴം) എങ്ങനെ എന്നറിയാം
Next post വ്യാഴം ഉദിച്ചു; ഈ നക്ഷത്രക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, സമ്പത്തും സൗഭാഗ്യവും തേടി വരും