വ്യാഴം ഉദിച്ചു; ഈ നക്ഷത്രക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, സമ്പത്തും സൗഭാഗ്യവും തേടി വരും

ശനിയുടെ സംക്രമണം പോലെ ഗുരു സംക്രമണത്തിനും വലിയ പ്രാധാന്യമുണ്ട്. ഗുരു ഭഗവാൻ മെയ് ഒന്നിന് ഇടവം രാശിയിൽ സംക്രമിച്ചു. ജൂൺ 6 ന് നടന്ന ഗുരുവിന്റെ ഉദയം 12 രാശികളിലും മാറ്റങ്ങൾ വരുത്തും. ഈ ഉദയത്താൽ നേട്ടങ്ങൾ ലഭിക്കുന്ന ആ രാശികൾ ആരൊക്കെ എന്നറിയാം.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഗുരു ഉദയത്തിൻ്റെ സ്വാധീനത്താൽ മേടം രാശിക്കാരുടെ കുടുംബാന്തരീക്ഷം മെച്ചപ്പെടും. സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഇവർക്ക് മികച്ച പിന്തുണ ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഇടവം രാശിക്കാർ ഈ കാലയളവിൽ അലസരായിരിക്കുന്നതിന് പകരം പ്രചോദനം ഉൾക്കൊണ്ട് പ്രവർത്തിക്കുക. എല്ലാ ജോലികളും പൂർത്തിയാക്കാൻ ഇവർ കഠിനാധ്വാനം ചെയ്യേണ്ടിവരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഗുരു ഉദയത്തിൻ്റെ സ്വാധീനം ഉള്ളതിനാൽ ഈ കാലയളവിൽ മിഥുനം രാശിക്കാർ ജോലിയിൽ കൂടുതൽ ശ്രദ്ധിക്കണം. ഇവർ ശത്രുവിൻ്റെ കെണിയിൽ അകപ്പെടാൻ സാധ്യത കൂടുതലായതിനാൽ എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധിക്കണം.

YOU MAY ALSO LIKE THIS VIDEO, സാക്ഷാൽ മോദിയെ വിറപ്പിച്ച ചെറുപ്പക്കാരൻ; ആരാണ് ധ്രുവ് റാഠി? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കർക്കടകം രാശിക്കാർക്ക് ഇത് വളരെ നല്ല സമയമാണ്. ഇവരുടെ കുടുംബജീവിതം സന്തോഷകരമാകും. തൊഴിലിലും ബിസിനസ്സിലും പുരോഗതി ഉണ്ടാകും. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യം മെച്ചപ്പെടും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഗുരു ഉദയത്തിൻ്റെ സ്വാധീനം മൂലം ചിങ്ങം രാശിക്കാർക്ക് ജോലിയിൽ ചില തടസ്സങ്ങൾ നേരിടാം. ഇവരുടെ ജോലിയിൽ ഉയർച്ച താഴ്ചകൾ ഉണ്ടാകും. ബിസിനസ്സിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ കാലയളവിൽ ചെലവുകൾ വർദ്ധിക്കും. ആരോഗ്യത്തിൽ ശ്രദ്ധ വേണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഗുരു ഉദയം കന്നി രാശിക്കാർക്ക് അത്ഭുതകരമായ നേട്ടങ്ങൾ നൽകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ഭാര്യാഭർത്താക്കന്മാർക്കിടയിൽ സ്നേഹവും ധാരണയും വർദ്ധിക്കും. ആരോഗ്യം മെച്ചപ്പെടും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രക്കാരാണോ? എങ്കിൽ അറിഞ്ഞോളൂ ഓരോ പ്രായത്തിലെയും ഗുണ-ദോഷ ഫലങ്ങൾ എങ്ങനെയെന്ന് | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഗുരു ഉദയത്തിൻ്റെ സ്വാധീനത്താൽ തുലാം രാശിക്കാർക്ക് മാനസികമായി സന്തോഷം വന്നു ചേരുന്ന സമയമാണിത്. എന്നാൽ, ഇവർ ജോലിസ്ഥലത്ത് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ജോലിയിൽ മാറ്റത്തിന് സാധ്യതയുണ്ട്.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സുഹൃത്തുക്കളുടെ പൂർണ പിന്തുണ ഈ കാലയളവിൽ വൃശ്ചികം രാശിക്കാർക്ക് ലഭ്യമാകും. കുടുംബത്തിൽ സന്തോഷം ഉണ്ടാകും. ജോലി സ്ഥലത്ത് ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവർക്ക് സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും. ആരോഗ്യത്തിൽ ശ്രദ്ധ ആവശ്യമാണ്.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ഗുരു ഉദിക്കുന്നതിനാൽ ധനു രാശിക്കാരുടെ കുടുംബ ജീവിതം സന്തോഷകരമായിരിക്കും. ബിസിനസ്സിൽ ശ്രദ്ധയോടെ നീങ്ങണം. അപ്രതീക്ഷിതമായി പണം ലഭിക്കും. ഇവരുടെ ആരോഗ്യത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടായിരിക്കില്ല.

YOU MAY ALSO LIKE THIS VIDEO, കാണാതായ ആ മലേഷ്യൻ വിമാനം MH 370 എവിടെ? ഒടുവിൽ ആ നിഗൂഢതയുടെ ചുരുളഴിയുമോ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മകരം രാശിക്കാർ ഈ കാലയളവിൽ അൽപം ശ്രദ്ധിക്കണം. ഇവരുടെ ജീവിതത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടാകാം. ജോലിസ്ഥലത്ത് ശ്രദ്ധിക്കണം, കുട്ടികൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഗുരുവിന്റെ ഉദയം കുംഭം രാശിക്കാർക്ക് ബിസിനസ്സിൽ ലാഭം നൽകും. കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും. കുടുംബാംഗങ്ങൾ ഇവരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകും. ആരോഗ്യം മെച്ചപ്പെടും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഗുരു ഉദിക്കുന്നത് മീനരാശിക്കാർക്ക് നല്ല വരുമാനം നൽകും. ജോലി ചെയ്യുന്നവർക്ക് ശമ്പള വർദ്ധനവും സ്ഥാനക്കയറ്റവും ലഭിക്കും. ജീവിത പങ്കാളിയുമായുള്ള സ്നേഹവും ധാരണയും വർദ്ധിക്കും.

YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 07 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 8 ശനി) എങ്ങനെ എന്നറിയാം