ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂൺ 10 തിങ്കൾ) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 10.06.2024 (1199 ഇടവം 27 തിങ്കൾ) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വാഹനമോ ഭൂമിയോ സ്വന്തമാക്കാന്‍ അവസരം ഉണ്ടാകും. പുതിയ സുഹൃദ്‌ബന്ധം മുഖേന ജീവിതത്തില്‍ മാറ്റം ഉണ്ടാകും. സഹോദരങ്ങളുമായി തീരുമാനിച്ച് പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പെട്ടെന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും. അപ്രതീക്ഷിതമായി മേലധികാരിയില്‍ നിന്നും ചില വിഷമതകള്‍ ഉണ്ടാകും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
സന്താനങ്ങളുടെ വിവാഹ കാര്യത്തില്‍ അനുകൂല തീരുമാനം ഉണ്ടാകും. കലാകായിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും സാമ്പത്തികനേട്ടവും പ്രതീക്ഷിക്കാം.
YOU MAY ALSO LIKE THIS VIDEO, ബെർമുഡ ട്രയാംഗിളിൽ നിന്ന് രക്ഷപെട്ട ഏക വ്യക്തി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ; രക്ഷപെട്ടത് എങ്ങനെയെന്നോ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ഗൃഹനിര്‍മ്മാണത്തിനായി പണം ചെലവഴിക്കും. കുടുംബ ജീവിതത്തിലെ അസംതൃപ്‌തി മാറും. രാഷ്‌ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പൊതുവേദിയില്‍ ശോഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിദേശത്ത് നിന്നും മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. നഷ്‌ടപ്പെട്ടു എന്നു കരുതിയ പൂര്‍വികസ്വത്ത് തിരികെ കിട്ടും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യം ലഭിക്കും. ഗൃഹനിര്‍മ്മാണത്തിന് ഉദ്ദേശിക്കുന്നവര്‍ക്ക് അനുകൂല സമയം. അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും.
YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. പലവിധത്തില്‍ സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണര്‍വും ഉന്മേഷവും അനുഭവപ്പെടും. ദമ്പതികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം രൂക്ഷമാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
YOU MAY ALSO LIKE THIS VIDEO, ഒരു ടിവി കോമഡി താരം യുക്രൈൻ പ്രസിഡന്റായപ്പോൾ; വ്ലോഡിമിർ സെലൻസ്കി എന്ന ധീരയോദ്ധാവിന്റെ കഥ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ലഭിക്കും. കര്‍മ്മസംബന്ധമായി ധാരാളം യാത്രകള്‍ ആവശ്യമായി വരും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസ്സങ്ങള്‍ നേരിടും. എല്ലാ കാര്യങ്ങളിലും ചെറിയ അലസത അനുഭവപ്പെടും. പുതിയ സംരംഭം തുടങ്ങാന്‍ അനുകൂല സമയമല്ല.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വിദേശത്ത് നിന്നും സാമ്പത്തികനേട്ടം പ്രതീക്ഷിക്കാം. സന്താനങ്ങള്‍ക്ക് ശാരീരിക ക്ലേശങ്ങള്‍ അനുഭവപ്പെടും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രതീക്ഷിച്ചിരുന്ന ജോലി ലഭിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232
YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇