സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 10 മുതല്‍ 16 വരെയുള്ള നക്ഷത്രഫലങ്ങൾ

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
പൊതുജനങ്ങളുമായുള്ള ബന്ധം തൃപ്തികരമായിരിക്കും. വസ്ത്രങ്ങള്‍ക്കും ഗൃഹോപകരണങ്ങള്‍ക്കുമായി പണം ചെലവഴിക്കും. ഭൂമിയില്‍നിന്ന് ആദായം ലഭിക്കും. കുടുംബത്തില്‍ സമാധാനവും സ്വസ്ഥതയും ഉണ്ടാകും. ശത്രുക്കളെ പരാജയപ്പെടുത്തും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
റിസര്‍ച്ച് വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയമാണ്. സാമ്പത്തികമായും സാമൂഹികമായും പല നേട്ടങ്ങളുമുണ്ടാകും. മറ്റുള്ളവരുടെ പ്രശംസ നേടിയെടുക്കും. ആദായമുദ്ദേശിച്ച് ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിജയിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ദൈവിക ചടങ്ങുകളില്‍ പങ്കെടുക്കും. ടെസ്റ്റുകളിലും ഇന്റര്‍വ്യൂകളിലും വിജയിക്കും. സിവില്‍ കേസുകളില്‍ അനുകൂലമായ വിധിയുണ്ടാകും. വിദേശത്തുനിന്ന് ധനാഗമമുണ്ടാകും. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.

YOU MAY ALSO LIKE THIS VIDEO, ബെർമുഡ ട്രയാംഗിളിൽ നിന്ന് രക്ഷപെട്ട ഏക വ്യക്തി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ; രക്ഷപെട്ടത് എങ്ങനെയെന്നോ? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
എല്ലാ രംഗങ്ങളിലും ഭാഗ്യത്തിന്റെ അകമ്പടിയോടെ വിജയം കൈവരിക്കും. വാടക, എഗ്രിമെന്റ് എന്നിവ സംബന്ധിച്ച് ചില വിഷമതകള്‍ ഉണ്ടായെന്ന് വരും. കമ്പ്യൂട്ടര്‍, ഹാര്‍ഡ് വെയര്‍ എന്നിവയുമായിബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമാണ്.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഇന്‍ഷുറന്‍സ്, പ്രോമിസറിനോട്ട് എന്നിവയില്‍നിന്ന് പണം ഈടായി കിട്ടും. പോലീസ്, പട്ടാളം എന്നീ മേഖലകളില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ സാധ്യതയുണ്ട്. ചെറുയാത്രകള്‍ ഉല്ലാസയാത്രകള്‍ എന്നിവ നടത്തും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വീട്ടില്‍ പൂജാദികര്‍മങ്ങള്‍ നടക്കാനിടയുണ്ട്. പൊതുവെ അന്തസ്സു ഉയരുന്നതാണ്. യന്ത്രങ്ങളുമായി ബന്ധപ്പെട്ട വ്യാപാരങ്ങളില്‍ കൂടുതല്‍ നേട്ടമുണ്ടാകും. എല്ലാ പ്രശ്‌നങ്ങള്‍ക്കും നയതന്ത്രപൂര്‍വം പരിഹാരം കണ്ടെത്താന്‍ കഴിയും.

YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ബാങ്കിലോ ധനകാര്യസ്ഥാപനത്തിലോ ജോലി ലഭിക്കും. ഉന്നതരായ ഉദ്യോസ്ഥരില്‍നിന്ന് സഹായങ്ങളുണ്ടാകും. സര്‍ക്കാര്‍ കരാറുകള്‍ ഏറ്റെടുക്കും. വ്യാപാരം വികസിപ്പിക്കാന്‍ ശ്രമിക്കും. ഭൂമി വാങ്ങിക്കും. ബിസിനസ് അഭിവൃദ്ധിപ്പെടും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. പുതിയ വീടു പണിയും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കൃഷിയില്‍നിന്നുള്ള വരുമാനം വര്‍ധിക്കും. പല പ്രശ്‌നങ്ങളും സമാധാനപരമായി പരിഹരിക്കും. നഷ്ടപ്പെട്ടെന്നു കരുതിയ വസ്തുക്കള്‍ തിരിച്ചു കിട്ടും. പാര്‍ട്ട്ണര്‍ഷിപ്പ് മുഖേന നേട്ടമുണ്ടാകും. രോഗികള്‍ക്ക് ആശ്വാസമനുഭവപ്പെടും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ചില എഗ്രിമെന്റുകളില്‍ ഒപ്പു വയ്‌ക്കും. എല്ലാ രംഗങ്ങളിലും പൗരുഷം പ്രദര്‍ശിപ്പിക്കും. വിദേശയാത്രയ്‌ക്കുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. നഷ്ടപ്പെട്ടെന്ന് കരുതിയ സാധനങ്ങള്‍ തിരിച്ചുകിട്ടും. പിതാവിന് ചില അസുഖം ബാധിച്ചേക്കാം.

YOU MAY ALSO LIKE THIS VIDEO, കർഷകനായി ജനിച്ച നമുക്കറിയാത്ത ‘ചെയർമാൻ ഗാരു’ ആരായിരുന്നു ശരിക്കും റാമോജി റാവു? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
വിദ്യാഭ്യാസത്തില്‍ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ഐശ്വര്യം വര്‍ധിക്കും. സാമ്പത്തിക നേട്ടത്തനായി അധ്വാനിച്ച് പ്രവര്‍ത്തിക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും. എല്ലാ പ്രശ്‌നങ്ങളെയും ശുഭാപ്തി വിശ്വാസത്തോടെ സമീപിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സന്താനജന്മംകൊണ്ട് വീട് അനുഗൃഹീതമാകും. ഊഹക്കച്ചവടത്തില്‍ നല്ല ആദായം പ്രതീക്ഷിക്കാം. സഹോദരങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമാകും. പുതിയ ജോലിയില്‍ പ്രവേശിക്കാനവസരമുണ്ടാകും. ഉദ്യോഗത്തില്‍ പ്രമോഷന്‍ ലഭിക്കും. വീടുവിട്ട് താമസിക്കേണ്ടി വരും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കുടുംബത്തില്‍ ശ്രേയസ്സ് വര്‍ധിക്കും. ഒന്നിലധികം കേന്ദ്രങ്ങളില്‍നിന്ന് വരുമാനമുണ്ടാകും. മെഡിസിന് പ്രവേശനം കാത്തിരിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. സര്‍ക്കാരില്‍ നിന്നും ഉന്നതരായ വ്യക്തികളില്‍നിന്നും പലവിധ സഹായങ്ങളും പ്രതീക്ഷിക്കാം. വീടുപണിക്ക് ചില്ലറ തടസ്സങ്ങള്‍ വന്നുപെട്ടേക്കും. മനസ്സ് പലപ്പോഴും അസ്വസ്ഥമായിരിക്കും.

തയാറാക്കിയത്‌: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383

YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 9 ഞായര്‍) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 10 തിങ്കൾ) എങ്ങനെ എന്നറിയാം