ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 12 ബുധന്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 12.06.2024 (1199 ഇടവം 29 ബുധന്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഠിനശ്രമം വേണ്ടിവരും. ശരീരക്ലേശവും മനഃക്ലേശവും വർധിക്കാൻ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വാഹനത്തിന് അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. യാത്രാവേളകളില്‍ ധനനഷ്ടത്തിനു സാധ്യത. ഭവനത്തില്‍ ശാന്തത കുറഞ്ഞെന്നു വരാം.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍നിന്ന് ഉറച്ച പിന്തുണ. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍നിന്നു മോചനം.

YOU MAY ALSO LIKE THIS VIDEO, കർഷകനായി ജനിച്ച നമുക്കറിയാത്ത ‘ചെയർമാൻ ഗാരു’ ആരായിരുന്നു ശരിക്കും റാമോജി റാവു? | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അനാവശ്യ ധൃതി മൂലം പല അബദ്ധങ്ങളിലും ചെന്ന് ചാടാന്‍ ഇടയുണ്ട്. നിസ്സാരകാര്യങ്ങളെക്കൊണ്ട് മനസ്സ് ക്ലേശിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനുകൂല ഫലങ്ങള്‍ ലഭിക്കുവാന്‍ സാധ്യതയുള്ള ദിവസം. ശത്രുജയം, തടസ്സ നിവാരണം, ഭക്ഷണസുഖം എന്നിവയ്ക്കും സാധ്യത.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
തൊഴില്‍ രംഗത്ത് അധികാരികളുടെ അനിഷ്ട സമീപനങ്ങള്‍ മൂലം മാനസിക വൈഷമ്യം വന്നേക്കാം. ദേഹാരോഗ്യസ്ഥിതി ആത്രഗുണമായിരിക്കണമെന്നില്ല.

YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കടബാദ്ധ്യതകള്‍ ഒഴിവാക്കാനുള്ള മാര്‍ഗ്ഗം തുറന്നുകിട്ടും. നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയും. ഏറെക്കാലമായി നിലനിന്നിരുന്ന പ്രശ്‌നങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അര്‍ഹമായ അംഗീകാരം ലഭിക്കുന്നതിനുവേണ്ടി കഠിനപ്രയത്‌നം ആവശ്യമാണ്. സല്‍കര്‍മങ്ങള്‍ക്കും ധര്‍മപ്രവൃത്തികള്‍ക്കും ധനം ചെലവഴിക്കും.

YOU MAY ALSO LIKE THIS VIDEO, ബെർമുഡ ട്രയാംഗിളിൽ നിന്ന് രക്ഷപെട്ട ഏക വ്യക്തി പറഞ്ഞത് ഞെട്ടിക്കുന്ന കാര്യങ്ങൾ; രക്ഷപെട്ടത് എങ്ങനെയെന്നോ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
പല വിധ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യേണ്ടി വരും. വേണ്ടപെട്ടവരുമായി കലഹം അവിചാരിത ധനനഷ്ടം എന്നിവ ഉണ്ടായേക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബാഭിവൃദ്ധിയുണ്ടാകും. സ്വന്തമായി സ്ഥാപനങ്ങള്‍ ഉള്ളവര്‍ക്ക് അധിക ജോലികള്‍ ലഭ്യമാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മത്സരങ്ങളില്‍ വിജയിക്കും. കൃഷിയും വ്യാപാരവും പഴയതിലും ലാഭകരമാകും. വിദേശത്ത് നിന്ന്‌ നല്ല വാര്‍ത്തകള്‍ വരും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, ഈ ലക്ഷണങ്ങൾ കുട്ടികളിൽ കാണാറുണ്ടോ? എങ്കിൽ ഉറപ്പിച്ചോളൂ നിങ്ങളുടെ കുട്ടിക്കും ADHD ഉണ്ട്, എന്താണിത്? | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 11 ചൊവ്വ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 13 വ്യാഴം) എങ്ങനെ എന്നറിയാം