ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂൺ 13 വ്യാഴം) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 13.06.2024 (1199 ഇടവം 30 വ്യാഴം) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
വരവും ചിലവും ഒരുപോലെ വര്‍ധിക്കാന്‍ ഇടയുള്ള ദിവസമാണ്. കുടുംബാംഗങ്ങളുടെ ആഗ്രഹ പ്രകാരം പുതിയ പദ്ധതികളില്‍ ഏര്‍പ്പെടാന്‍ ആലോചിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രതീക്ഷിച്ച വിധത്തില്‍ ഗുണാനുഭവങ്ങള്‍ വരണമെന്നില്ല. നിനച്ചിരിക്കാത്ത സമയത്ത് അമിത ധന ചെലവ് വരുന്നത് മന ക്ലേശത്തിന് കാരണമായേക്കാം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ നിക്ഷേപങ്ങളില്‍ നിന്നും നേട്ടങ്ങള്‍ ലഭിച്ചു തുടങ്ങും. ഈശ്വരാധീനവും ഭാഗ്യവും വര്‍ധിക്കും.
YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്, പക്ഷെ മലയാള സിനിമ ആലീസ് ഉണ്ണികൃഷ്ണനോട് ചെയ്തത്; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ആരോഗ്യ കാര്യങ്ങളില്‍ അല്പം വിഷമതകള്‍ വരാവുന്ന ദിനമാണ്. അവിചാരിത തടസങ്ങള്‍ മൂലം കര്‍മ്മ ഭംഗം വരാന്‍ ഇടയുണ്ട്.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
സാമ്പത്തികമായും കുടുംബപരമായും നല്ല അനുഭവങ്ങള്‍ വരാവുന്ന ദിവസമാണ്. ലഭിക്കുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുവാന്‍ ശ്രദ്ധിക്കുക.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അധ്വാന ഭാരവും ആത്മ സംഘര്‍ഷവും വര്‍ദ്ധിച്ചെന്നു വരാം. ഊഹ കച്ചവടം, ഭാഗ്യ പരീക്ഷണം മുതലായവയില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മന സന്തോഷവും ആത്മ വിശ്വാസവും വര്‍ധിക്കുന്ന തരത്തിലുള്ള അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. ആഗ്രഹങ്ങള്‍ സഫലീകരിക്കപ്പെടും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധം അംഗീകരിക്കപ്പെടും. നേതൃപദവിയോ അംഗീകാരമോ തേടി വരാന്‍ ഇടയുണ്ട്.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
പൊതുവില്‍ അലസതയും ഉത്സാഹക്കുറവും വരാവുന്ന ദിനമാണ്. അനാവശ്യ കാര്യങ്ങള്‍ ചിന്തിച്ച് മനസമ്മര്‍ദം വര്‍ദ്ധിപ്പിക്കരുത്.
YOU MAY ALSO LIKE THIS VIDEO, ഇന്ന് വെറും പപ്പുമോൻ അല്ല, എതിരാളിക്ക് മുന്നിൽ തലയെടുപ്പോടെ സ്വന്തം രാഗാ | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രാരംഭ തടസ്സം ഉണ്ടായെന്നു വരാം. നിരന്തരമായ പരിശ്രമങ്ങള്‍ക്ക് ദിവസാന്ത്യത്തില്‍ പ്രയോജനം ലഭിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
തൊഴില്‍ നേട്ടം, വ്യാപാര ലാഭം മുതലായവ പ്രതീക്ഷിക്കാം. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ അവസരം ലഭിക്കും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
പ്രസന്നമായ അനുഭവങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനമാണ്. കുടുംബപരമായ അന്തരീക്ഷം കൂടുതല്‍ അനുകൂലമായി ഭവിക്കും.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇