ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 16 ഞായര്‍) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 16.06.2024 (1199 മിഥുനം 2 ഞായര്‍) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ആത്മവിശ്വാസം വർധിക്കുന്ന തരത്തിലുള്ള അനുഭവങ്ങൾക്ക് മുൻ‌തൂക്കം ലഭിക്കും. കുടുംബ സുഖം, പൊതു രംഗത്ത് അംഗീകാരം മുതലായവയും പ്രതീക്ഷിക്കാം.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
സഹായവാഗ്ദാനങ്ങൾ നിരസിക്കപ്പെടാൻ ഇടയുണ്ട്. കാര്യങ്ങൾ അനുകൂലമാകാൻ പതിവിലും അധികം പരിശ്രമം വേണ്ടി വരും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
വ്യക്തി ബന്ധങ്ങളിൽ പ്രായാസങ്ങൾ വരാൻ സാധ്യതയുണ്ട്. അധികാരികളുടെ പെരുമാറ്റത്തിൽ അസംതൃപ്തി തോന്നും.

YOU MAY ALSO LIKE THIS VIDEO, ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? അഗ്നിപരീക്ഷകളെ അതിജീവിച്ച വോട്ടിംഗ്‌ യന്ത്രത്തിന്റെ 40 വർഷത്തെ ചരിത്രം! ആരും പറയാത്ത കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കാര്യ വിജയം, സന്തോഷം, അംഗീകാരം, ഇഷ്ട ഭക്ഷണം മുതലായ അനുകൂല അനുഭവങ്ങൾക്ക് സാധ്യത. ഉല്ലാസകരമായി സമയം ചിലവഴിക്കാൻ കഴിയും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അമിത ചിലവുകൾ മൂലം അസൗകര്യം ഉണ്ടായെന്നു വരാം. അപ്രതീക്ഷിത ബുദ്ധിമുട്ടുകൾ ഒഴിവാകുവാൻ ഇഷ്ട ദേവതാ ഭജനം ഗുണം ചെയ്യും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അവസര ഗുണം, കാര്യലാഭം, ധനനേട്ടം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനം. തടസ്സപ്പെട്ട കാര്യങ്ങൾ അനുഭവത്തിൽ പ്രയോജനകരമായി വരുന്നത് ആത്മവിശ്വാസം നൽകും.

YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അമിത അദ്ധ്വാനം മൂലം പല കാര്യങ്ങളിലും വിഷമതകൾ നേരിടാൻ ഇടയുള്ള ദിനമാണ്. എന്നാൽ വേണ്ടത്ര ആലോചനയോടെ ചെയുന്ന പ്രവൃത്തികൾ പ്രയോജനം നൽകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പ്രവർത്തനങ്ങൾ അംഗീകരിക്കപ്പെടുന്നതിൽ സന്തോഷം തോന്നും. പൊതു മധ്യത്തിൽ അംഗീകാരവും ആദരവും ലഭിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
വലിയ പ്രതികൂല അനുഭവങ്ങൾക്ക് സാധ്യതയില്ലാത്ത ദിവസം. കാര്യസാധ്യത്തിനു പലവിധ സഹായങ്ങൾ ലഭ്യമാകും.

YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്‌, പക്ഷെ മലയാള സിനിമ ആലീസ്‌ ഉണ്ണികൃഷ്ണനോട്‌ ചെയ്തത്‌; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ചിലവുകൾ ക്രമാതീതമായി വർധിക്കാൻ ഇടയുണ്ട്. അനാവശ്യ മാനസിക വിഹ്വലത നിയന്ത്രിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മറ്റുള്ളവരുടെ ജോലിഭാരം കൂടെ ഏറ്റെടുക്കേണ്ടി വരാം. തൊഴിൽ ക്ലേശം മാനസിക വൈഷമ്യത്തിനും കാരണമായേക്കാം.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
മനസ്സിൽ ഉദ്ദേശിക്കും വിധത്തിൽ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്ന ദിനമായിരിക്കും. എങ്കിലും അമിത ആത്മവിശ്വാസം മൂലം അപകടം വരുത്തേണ്ട.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1199 മിഥുനമാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
Next post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 17 മുതല്‍ 23 വരെയുള്ള നക്ഷത്രഫലങ്ങൾ