സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 17 മുതല്‍ 23 വരെയുള്ള നക്ഷത്രഫലങ്ങൾ
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴില്‍രഹിതര്‍ക്ക് പുതിയ ജോലി ലഭിക്കും. കമ്പ്യൂട്ടര്‍ പഠനത്തില്‍ പുരോഗതിയും അതുമായി ബന്ധപ്പെട്ട ജോലിയും ലഭിക്കും. പുതിയ ബിസിനസ് ആരംഭിക്കും ആഡംബര വസ്തുക്കള്‍ക്കായി പണം ചെലവഴിക്കും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഡോക്ടര്‍മാര്‍ക്ക് നല്ല സമയമാണ്. വരുമാനമാര്‍ഗങ്ങള്‍ വര്‍ധിക്കും. കര്‍മസ്ഥാനം മോടിപിടിപ്പിക്കും. വാഹനാപകടത്തിന് സാധ്യതയുണ്ട്. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക. ശത്രുക്കളെ മിത്രങ്ങളായി മാറ്റും. വാഹനാപകടത്തിന് സാധ്യതയുണ്ട്. വാതസംബന്ധമായ രോഗമുള്ളവര്‍ ശ്രദ്ധിക്കുക.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
എല്ലാ കാര്യങ്ങളിലും വിചാരിച്ച വേഗമുണ്ടാവില്ല. ദേഹാരിഷ്ടതകള്‍ കൂടും. ജോലിയില്‍നിന്ന് സസ്‌പെന്‍ഷന്‍ ആകാനിടയുണ്ട്. വിദ്യാഭ്യാസ കാര്യത്തില്‍ ചില്ലറ തടസ്സങ്ങള്‍ വന്നുചേരും. സഹപാഠികളുമായി അഭിപ്രായഭിന്നതയുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? അഗ്നിപരീക്ഷകളെ അതിജീവിച്ച വോട്ടിംഗ് യന്ത്രത്തിന്റെ 40 വർഷത്തെ ചരിത്രം! ആരും പറയാത്ത കഥ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പുണ്യക്ഷേത്ര സന്ദര്‍ശനത്തിനു യോഗമുണ്ടാകും. മനഃസമാധാനത്തിനായി ദേവീഭജനം നടത്തുക. അവനവന്റെ ആരോഗ്യനില മോശമാകും. കടംകൊടുത്ത പണം തിരിച്ചുകിട്ടുന്നതാണ്. ദൂരദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് പ്രയാസങ്ങള്‍ നേരിടും. ഗൃഹത്തില്‍ അസ്വസ്ഥതകളുണ്ടാകും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
വിശ്വസിച്ചവരില്‍നിന്ന് വഞ്ചിതരാകും. ധനനഷ്ടം, മാനഹാനി എന്നിവയുണ്ടാകും. സംഗീതം, നൃത്തം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധനലാഭമുണ്ടാകും. സഹോദരങ്ങളുമായി പിണങ്ങേണ്ടിവരും. യാത്രകള്‍ സഫലമാകില്ല. സന്താനങ്ങളുടെ ആവശ്യത്തിനായി പണം ചെലവഴിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ പകുതി വിജയമേ ഉണ്ടാകൂ. കുടുംബകാര്യങ്ങളില്‍ കൂടുതല്‍ താല്‍പ്പര്യം കാണിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. ശിവഭജനം നടത്തുന്നത് നന്നായിരിക്കും. പുതിയ ചില എഗ്രിമെന്റുകളില്‍ ഒപ്പുവയ്‌ക്കും. തൊഴില്‍രംഗത്ത് പുരോഗതിയുണ്ടാകും.
YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ഏതു പ്രതിസന്ധിയെയും തരണം ചെയ്യുവാന്‍ സാധിക്കും. അവനവന്റെ ശ്രദ്ധക്കുറവുമൂലം സാമ്പത്തിക നഷ്ടം സംഭവിക്കും. കര്‍മരംഗത്ത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടി വരും. ഭര്‍ത്താവുമായി പിണങ്ങിക്കഴിയേണ്ടിവരും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. സ്വന്തം ജനങ്ങളില്‍ നിന്ന് അകന്നു ജീവിക്കേണ്ടിവരും. വരവില്‍ കവിഞ്ഞ ചെലവ് വന്നുചേരും. ആമാശയ രോഗമോ മൂത്രാശയരോഗമോ വരാനിടയുണ്ട്. വിദേശ ഉപരിപഠനത്തിന് അനുമതി ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
ധനാഗമങ്ങളില്‍ തൃപ്തിയുണ്ടാകും. വാക്ചാതുര്യംകൊണ്ട് ആരെയും വശത്താക്കും. പിതാവിന്റെ ആരോഗ്യനില മോശമാകും. പുതിയ വീട് നിര്‍മിക്കും. മന്ദീഭവിച്ചുകിടക്കുന്ന കാര്യങ്ങള്‍ സുഗമമാക്കും. വീട്ടില്‍ ഐശ്വര്യവും സമാധാനവും ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്, പക്ഷെ മലയാള സിനിമ ആലീസ് ഉണ്ണികൃഷ്ണനോട് ചെയ്തത്; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
രാഷ്‌ട്രീയക്കാര്‍ക്ക് നല്ല സമയമാണ്. സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങാന്‍ സാധിക്കും. മനഃസുഖവും സന്താനസുഖവും അനുഭവിക്കും. ഗൃഹമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് സാധിക്കും. അഭിഭാഷകര്‍ക്ക് നേട്ടമുള്ള കാലമാണ്. കിട്ടേണ്ട പണം ലഭിക്കാന്‍ കാലതാമസം നേരിടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ബന്ധുസമാഗമത്തില്‍ സന്തോഷം ഉണ്ടാകും. മേലധികാരികളില്‍നിന്ന് പ്രീതി ലഭിക്കും. ജോലിയില്‍ പ്രൊമോഷനുണ്ടാകും. മനസ്സ് സദാസമയവും ചിന്തയിലായിരിക്കും. സര്‍ക്കാരുനുകൂല്യങ്ങള്‍ ലഭിക്കും. സന്താനസൗഖ്യമുണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
വീട് മാറി താമസിക്കാനാഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹം സഫലമാകും. കര്‍മസ്ഥാനത്ത് ചില മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. യാത്രാവേളയില്‍ ധനനഷ്ടം വരാതെ കരുതുക. വാഹനങ്ങളും ഭൂമിയും അധീനതയില്‍ വന്നുചേരും. കുടുംബത്തില്‍ ധനാഗമവും ശത്രുവിജയമുണ്ടാകും.
തയാറാക്കിയത്: പി കെ സദാശിവൻ പിള്ള, ഫോൺ: 808641383
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇