ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 17 തിങ്കൾ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 17.06.2024 (1199 മിഥുനം 3 തിങ്കൾ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഉദ്യോഗത്തില്‍ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടിവരും. സാമൂഹിക സാഹിത്യരംഗത്തുള്ളവര്‍ക്ക്‌ അംഗീകാരവും പ്രശസ്‌തിയും ലഭിക്കും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
നിസ്സാര കാര്യങ്ങളെ മുന്‍നിര്‍ത്തി വാദപ്രതിവാദങ്ങളിലേര്‍പ്പെടും. ഭാവികാര്യങ്ങളില്‍ ഉറച്ച തീരുമാനമെടുക്കും. ഈശ്വരാ ധീനത്താല്‍ ആപത്തുകള്‍ ഒഴിഞ്ഞുപോകും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പുതിയ തൊഴില്‍ ചെയ്യുവാനുള്ള താല്‍പര്യം വര്‍ദ്ധിക്കും. ബുദ്ധിപരമായി പല സന്ദര്‍ഭങ്ങളും കൈകാര്യം ചെയ്യാന്‍ ശ്രമിക്കണം. ചിലര്‍ മനസ്സില്‍ ഇഷ്‌ടപ്പെടാത്ത രീതിയില്‍ പെരുമാറും.

YOU MAY ALSO LIKE THIS VIDEO, ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? അഗ്നിപരീക്ഷകളെ അതിജീവിച്ച വോട്ടിംഗ്‌ യന്ത്രത്തിന്റെ 40 വർഷത്തെ ചരിത്രം! ആരും പറയാത്ത കഥ | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
തൊഴില്‍പരമായി വളരെ ശ്രദ്ധിക്കം. ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സങ്ങള്‍ ഉണ്ടാകും. വാഹനസംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പെട്ടന്നു ക്ഷുഭിതരാകുകയും കര്‍ക്കശമായി പെരുമാറുകയും ചെയ്യും. സഹോദര ഗുണം ഉണ്ടാകും. തൊഴില്‍പരമായി വളരെ ശ്രദ്ധിക്കണം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സന്താനങ്ങളുടെ വിവാഹത്തിന്‌ തീരുമാനമാകും. നല്ല കാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. സന്താനങ്ങള്‍ക്ക്‌ രോഗസാധ്യത. യാത്രാഗുണം ഉണ്ടാകും.

YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
രാഷ്‌ട്രീയ പ്രവര്‍ത്തകര്‍ക്ക്‌ നേതൃസ്‌ഥാനങ്ങളില്‍ എത്താന്‍ സാധിക്കും. ജീവിതപങ്കാളിയില്‍ നിന്നും പിന്തുണ ലഭിക്കും. കലാരംഗത്ത്‌ പ്രശസ്‌തി വര്‍ദ്ധിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ദമ്പതികള്‍ തമ്മില്‍ കലഹിക്കാനിടവരും. ബന്ധുഗുണം ഉണ്ടാകും. മാതാവിന്‌ രോഗ സാധ്യത കാണുന്നു. യാത്രാവേളയില്‍ ധനനഷ്‌ടത്തിനു സാധ്യത.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
സാമ്പത്തിക പ്രതിസന്ധിമാറും. സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യത്തില്‍ തീരുമാനത്തിലെത്തും. വളരെ കാലമായി ആഗ്രഹിക്കുന്ന ഒരു കാര്യം സാധിക്കും.

YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്‌, പക്ഷെ മലയാള സിനിമ ആലീസ്‌ ഉണ്ണികൃഷ്ണനോട്‌ ചെയ്തത്‌; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
സാമ്പത്തിക ബാദ്ധ്യതകള്‍ കൂടാതെ സൂക്ഷിക്കണം. വാഹനത്തിന്‌ അറ്റകുറ്റപ്പണി ആവശ്യമായി വരും. യാത്ര ആവശ്യമായി വരും. ആരോഗ്യം തൃപ്‌തികരമായിരിക്കും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ദാമ്പത്യജീവിതം സന്തോഷപ്രദമാകും. ഗൃഹത്തില്‍ ബന്ധു സമാഗമം പ്രതീക്ഷിക്കാം. കര്‍മ്മ രംഗത്ത്‌ പുരോഗതി ഉണ്ടാകും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പിതൃഗുണം ഉണ്ടാകും. ശത്രുശല്യം ഉണ്ടാകും. പഴയകാല സുഹൃത്തിനെ കാണാന്‍ സാധിക്കും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
അനില്‍ പെരുന്ന – 9847531232

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post സമ്പൂർണ വാരഫലം: ജ്യോതിഷപ്രകാരം 2024 ജൂണ്‍ 17 മുതല്‍ 23 വരെയുള്ള നക്ഷത്രഫലങ്ങൾ
Next post ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 ജൂൺ 15 മുതൽ 30 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം