ജ്യോതിഷവശാൽ അടുത്ത രണ്ടാഴ്ച (2024 ജൂൺ 15 മുതൽ 30 വരെ) നേട്ടമുണ്ടാകുന്ന നാളുകാർ ആരൊക്കെ എന്നറിയാം
ദ്വൈവാര ഫലങ്ങള്‍
15-6-2024 മുതല്‍ 30-6-2024 വരെ (1199 മിഥുനം 1 മുതല്‍ 16 വരെ)
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ചെലവുകള്‍ കൂടുതലാകും. ധനപരമായി വഞ്ചിക്കപ്പെടാനിടയുണ്ട്. ശത്രുക്കളുടെ മനോഭാവം മാറി അനുകൂലമാകും. കാര്യതടസ്സങ്ങളുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. ധനലാഭങ്ങളുണ്ടാകും. കുടുംബജനങ്ങള്‍ക്കും ബന്ധുജനങ്ങള്‍ക്കും അഭിവൃദ്ധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല അവസരങ്ങള്‍ ലഭിക്കും. സ്ഥാനക്കയറ്റം മൂലം അഭിവൃദ്ധിയുണ്ടാകും. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. ശ്വാസതടസ്സം, കഫക്കെട്ട് ഇവ സൂക്ഷിക്കണം. ഭൂമിയുടെയും മറ്റും കച്ചവടം നടക്കും. നല്ല വാക്കുകൊണ്ട് മറ്റുള്ളവരുടെ പ്രീതി നേടും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
വഴിവിട്ട പണച്ചെലവുകള്‍ വരും. മനഃസ്വസ്ഥത കുറയും. അകന്ന ബന്ധുക്കളുമായി നല്ല ബന്ധത്തിലാകാന്‍ പറ്റും. വായുക്ഷോഭം ഉണ്ടാകും. ധനനാശം ഉണ്ടാകും. അലച്ചിലുകളും കഷ്ടതകളും കൂടുതലാകും. തൊഴില്‍രംഗം മെച്ചപ്പെടും. അവിചാരിതമായ ചില ധനാഗമങ്ങള്‍ പ്രതീക്ഷിക്കാം. സ്ഥാനചലനങ്ങള്‍ ഉണ്ടാകും. കലഹവാസന കൂടുതലാകും. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. പലവിധത്തിലുള്ള അനര്‍ത്ഥങ്ങള്‍ക്കും ഇടയുണ്ട്.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശരീരക്ലേശങ്ങള്‍ കൂടുതലാകും. വഴിയാത്രകള്‍ വേണ്ടിവരും. വീട്ടില്‍ സ്വസ്ഥത കുറയും. അധികാരസ്ഥാനങ്ങളിലുള്ളവര്‍ക്ക് സ്വസ്ഥതയോടെ പ്രവര്‍ത്തിക്കാനാകും. ധനാഭിവൃദ്ധിയുണ്ടാകും. നല്ലവാക്കുകള്‍ പറഞ്ഞ് മറ്റുള്ളവരുടെ സന്തോഷം നേടും. കഠിനമായ ദുഃഖാനുഭവങ്ങളുണ്ടാകും. സത്കര്‍മ്മങ്ങള്‍ക്കായി പണം ചെലവഴിക്കും. യാത്രയ്ക്കിടയില്‍ വൈഷമ്യങ്ങളുണ്ടാകും. ഇഷ്ടപ്പെട്ട അന്നപാനസാധനങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നതവിദയം പ്രതീക്ഷിക്കാം. വിവാഹാലോചനകള്‍ക്ക് തടസ്സം വരും. തൊഴില്‍രംഗം വലിയ കുഴപ്പം കൂടാതെ കടന്നുപോകും.
YOU MAY ALSO LIKE THIS VIDEO, ‘കള്ളനെന്ന്’മുദ്രകുത്തപ്പെട്ട വോട്ടിംഗ് യന്ത്രം ഈ തെരഞ്ഞെടുപ്പോടെ ‘മാന്യൻ’ ആയതെങ്ങനെ? അഗ്നിപരീക്ഷകളെ അതിജീവിച്ച വോട്ടിംഗ് യന്ത്രത്തിന്റെ 40 വർഷത്തെ ചരിത്രം! ആരും പറയാത്ത കഥ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
കര്‍മ്മരംഗം മെച്ചപ്പെടും. ചെലവുകള്‍ കൂടുതലാകും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിജയം ഉണ്ടാകുമെങ്കിലും അലസത കൂടുതലാകും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കുറയും. പല പ്രകാരത്തിലുള്ള ധനാഗമങ്ങള്‍ക്കിടയുണ്ട്. വാതരോഗാരിഷ്ടതകള്‍ കൂടുതലാകും. വളരെക്കാലമായുള്ള ചില ആഗ്രഹങ്ങള്‍ സാധിക്കും. ഉപാസനകള്‍ക്ക് മുടക്കം വരാതെ ശ്രദ്ധിക്കണം. വളരെയടുത്ത ബന്ധുക്കളുമായി അകലേണ്ടതായി വരും. വാക്ദോഷം മൂലം അധികാരസ്ഥാനത്തുള്ളവരുടെ അപ്രീതി ഉണ്ടാകും. ബന്ധുജനങ്ങളുമായി കലഹിക്കേണ്ടതായി വരും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും പണത്തിന് ബുദ്ധിമുട്ടനുഭവപ്പെടും. സംസാരത്തില്‍ മിതത്വം പാലിക്കണം. സ്ഥാനക്കയറ്റം ലഭിക്കും. പ്രാര്‍ത്ഥനകള്‍ക്ക് ഫലം കാണും. ഭാഗ്യാനുഭവങ്ങള്‍ ഉണ്ടാകും. വീട്ടില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. മനഃസന്തോഷം ലഭിക്കും. ബന്ധുജനങ്ങളുടെ സഹായം ലഭിക്കും. വീടുപണി തടസ്സം കൂടാതെ നടക്കും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ തൊഴില്‍ സാദ്ധ്യതകള്‍ ലഭിക്കും.വിദ്യാഭ്യാസത്തിന് തടസ്സക്ലേശങ്ങള്‍ ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് സ്ഥാനനഷ്ടങ്ങളുണ്ടാകാനിടയുണ്ട്. വിവാഹാലോചനകള്‍ക്ക് തടസ്സം വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
എല്ലാ രംഗങ്ങളിലും വിജയം പ്രതീക്ഷിക്കാം. കര്‍മ്മങ്ങള്‍ സഫലമാകും. നല്ല വാക്ക്ചാതുര്യം കൊണ്ട് കാര്യസാദ്ധ്യങ്ങളുണ്ടാകും. മക്കള്‍ക്ക് സൗഖ്യം ഉണ്ടാകും. എല്ലാക്കാലങ്ങളും നിശ്ചയദാര്‍ഢ്യത്തോടും സമര്‍ത്ഥമായും ചെയ്യാനാകും. കലഹവാസന കൂടുതലാകും. അപമാനം ഏല്‍ക്കേണ്ടതായിവരും. ന്യായമല്ലാത്ത കാര്യങ്ങള്‍ക്ക് പണം ചെലവാക്കേണ്ടതായി വരും. ഭക്ഷണത്തില്‍ എരിവ്, പുളി എന്നീ രസങ്ങള്‍ കുറയ്ക്കണം. തൊഴില്‍രംഗത്തുനിന്നുള്ള വരുമാനം വര്‍ദ്ധിക്കും. വാതം, കാലുകള്‍ക്ക് ബലം കിട്ടാതെ വരിക, തലവേദന ഇവ ശ്രദ്ധിക്കണം. പുതിയ തൊഴിലുകള്‍ തുടങ്ങും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് നല്ല അവസരങ്ങള്‍ വരും.
YOU MAY ALSO LIKE THIS VIDEO, നടുവേദനയുടെ കാരണം കണ്ടെത്താൻ ജ്യോതിഷിയുടെ അടുത്തെത്തിയ ആൾ അറിഞ്ഞത് അത്ഭുതപ്പെടുത്തുന്ന ആ കാര്യം | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
മനഃസ്വസ്ഥത കുറയും. പലവിധ ആപത്തുകള്‍ക്കും ഇടയുണ്ട്. മുന്‍കാലത്തെ കാര്യങ്ങള്‍ പറഞ്ഞ് കലഹം ഉണ്ടാകും. ഭാര്യാഭര്‍ത്തൃകലഹങ്ങള്‍ ഉണ്ടാകും. ഉദരബന്ധിയായ അസുഖങ്ങള്‍ ശ്രദ്ധിക്കണം. ശസ്ത്രക്രിയകള്‍ കഴിയുന്നതും ഒഴിവാക്കണം. ധനലാഭങ്ങളുണ്ടാകും. തൊഴില്‍ സ്ഥലത്ത് കലഹങ്ങളുണ്ടാകാനിടയുണ്ട്. ബന്ധനാവസ്ഥയ്ക്ക് യോഗമുണ്ട്. വലിയ ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. കാല്‍നടയാത്രയില്‍ പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്. ധര്‍മ്മകാര്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത് ശ്രദ്ധിച്ചുവേണം. പൊതുവായ കാര്യങ്ങളില്‍ അഭിപ്രായം പറയരുത്. സഹോദരങ്ങളുമായുള്ള ബന്ധം മോശമാകും.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
സ്നേഹബന്ധത്തിലുള്ളവര്‍ വൈമുഖ്യം കാണിക്കും. സര്‍ക്കാരില്‍ നിന്നും കാര്യങ്ങള്‍ പ്രതികൂലമാകും. കലഹഭയം എപ്പോഴും ഉണ്ടാകും. വീട്ടിലും മനസ്സിനും സ്വസ്ഥത കുറയും. വീടിന്‍റെ കേടുപാടുകള്‍ പരിഹരിക്കാം. ഗൃഹോപകരണങ്ങള്‍ വാങ്ങാം. വാതരോഗത്തിന്‍റെ ഉപദ്രവം കൂടുതലാകും. തലവേദനപ്രത്യേകം ശ്രദ്ധിക്കണം. ധനനഷ്ടങ്ങളുണ്ടാകും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. കച്ചവടത്തില്‍ പ്രതീക്ഷിച്ച ലാഭം കിട്ടുകയില്ല. ഭൂമികൈമാറ്റങ്ങള്‍ നടക്കും. നാല്‍ക്കാലികളുടെ കൊടുക്കവാങ്ങലുകളിലും ലാഭം കിട്ടുകയില്ല.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
എപ്പോഴും ദൈന്യഭാവം ആയിരിക്കും. മനഃസ്വസ്ഥത കുറയും. ക്രമം വിട്ട് പണം ചെലവാക്കേണ്ടതായി വരും. ശത്രുഭയം എപ്പോഴും ഉണ്ടാകും. മക്കളുടെ ജീവിതരീതിയില്‍ ഉല്‍ക്കണ്ഠയുണ്ടാകും. എല്ലാത്തിലും അറിവ് നേടാന്‍ ശ്രമിക്കും. മനസ്സന്തോഷമുണ്ടാക്കുന്ന കാര്യങ്ങള്‍ ഉണ്ടാകുമെങ്കിലും സന്തോഷം തോന്നുകയില്ല. സ്ത്രീകള്‍/പുരുഷന്മാര്‍ മൂലം ഉപദ്രവങ്ങള്‍ ഉണ്ടാകും. സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലാകും. തൊഴില്‍രംഗം സമ്മിശ്രമായിരിക്കും. കേസുകാര്യങ്ങളില്‍ പരാജയം ഉണ്ടാകും. കടം കൊടുത്ത പണം തിരികെ കിട്ടാന്‍ കാലതാമസം വരും.
YOU MAY ALSO LIKE THIS VIDEO, 50 വർഷമായി സംഗീത ലോകത്ത്, പക്ഷെ മലയാള സിനിമ ആലീസ് ഉണ്ണികൃഷ്ണനോട് ചെയ്തത്; ഓർമ്മയില്ലേ ഈ താരത്തെ? | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ധനപരമായി മെച്ചപ്പെടും. ഭാഗ്യാനുഭവങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. മനസ്സിന് സ്വസ്ഥതയും ധൈര്യവും കിട്ടും. സഹോദരങ്ങളുമായുള്ള സ്നേഹബന്ധങ്ങള്‍ക്ക് ഉലച്ചിലുണ്ടാകും. ശരീരക്ഷീണം കൂടുതലാകും. വിദ്യാര്‍ത്ഥികള്‍ക്ക് അലസത കൂടുതലാകും. പലവിധ രോഗാരിഷ്ടതകളുണ്ടാകും. മക്കളെക്കൊണ്ട് സന്തോഷം ലഭിക്കും. വീടുപണിക്കിടയില്‍ കലഹങ്ങള്‍ ഉണ്ടാകാതെ ശ്രദ്ധിക്കണം. ദുര്‍ജ്ജനങ്ങളുമായി ബന്ധപ്പെടേണ്ടതായി വരും. തര്‍ക്കവിഷയങ്ങളില്‍ വിജയം വരിക്കും. തൊഴില്‍രംഗം മെച്ചപ്പെടും. പുതിയ സംരംഭങ്ങള്‍ തുടങ്ങാം. നാല്‍ക്കാലി വളര്‍ത്തല്‍, ഭൂമിയിടെ കച്ചവടം ഇവ വിജയിക്കും. അവിചാരിതമായി സുഹൃദ്സംഗമം നടക്കും. കുടുംബജനങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
എല്ലാരംഗത്തും പരാജയഭീതിയുണ്ടാകും. പുതിയ വീടിന്‍റെ പണികള്‍ തടസ്സം കൂടാതെ നടക്കും. സഹോദരങ്ങള്‍ക്ക് അഭിവൃദ്ധിയുണ്ടാകും. അവരുമായി യോജിച്ച് പോകാനാകും. ശത്രുക്കളില്‍ നിന്ന് ദുഃഖാനുഭവങ്ങള്‍ക്കിടയുണ്ട്. സ്വജനങ്ങള്‍ തന്നെ ശത്രുക്കളായി മാറും. സ്ഥാനക്കയറ്റം ലഭിക്കും. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ സാദ്ധ്യമാകും. വാക്ദോഷം ശ്രദ്ധിക്കണം. അര്‍ശ്ശോരോഗം, വീഴ്ച ഇവയ്ക്ക് സാദ്ധ്യതയുണ്ട്. സ്വജനങ്ങളുമായി അകലേണ്ടതായി വരും. മനസ്സില്‍ എപ്പോഴും ആശങ്കയായിരിക്കും. മറ്റുള്ളവരുടെ കാര്യങ്ങളില്‍ കഴിയുന്നതും ഇടപെടാതിരിക്കുക. ജന്തുക്കളുടെ ഉപദ്രവം ഉണ്ടാകാനിടയുണ്ട്. ഉറക്കക്കുറവ് ഉണ്ടാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ധനാഗമങ്ങള്‍ ഉണ്ടാകുമെങ്കിലും ചെലവുകള്‍ കൂടുതലാകും. മനഃസ്വസ്ഥത ഉണ്ടാകും. ഭാര്യയ്ക്ക്/ഭര്‍ത്താവിന് രോഗാരിഷ്ടത ഉണ്ടാകും. തൊഴില്‍രംഗം അത്ര മെച്ചമല്ല. പുതിയ വീടിനായി ശ്രമം തുടങ്ങാം. ഉദ്യോഗാര്‍ത്ഥികള്‍ക്കും നല്ല സമയമല്ല. സുഖകാര്യങ്ങള്‍ക്ക് തടസ്സങ്ങളുണ്ടാകും. ഗവണ്‍മെന്‍റ് ഓഫീസുകളില്‍ നിന്ന് ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. കാര്യതടസ്സങ്ങളുണ്ടാകും. വിവാഹാലോചനകള്‍ക്ക് മുടക്കം വരും. ചോരഭയം, അഗ്നിഭയം, ശത്രുക്കള്‍ മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഇവയുണ്ടാകും. മക്കളോടും ഭാര്യയോട്/ ഭര്‍ത്താവിനോട് ഉള്ള കലഹം കൂടുതലാകും. മനോവിചാരം മൂലം ആധി കൂടുതലാകും. സ്ഥാനനഷ്ടങ്ങള്‍ ഉണ്ടാകും. ബന്ധുജനങ്ങളുടെ അഭിവൃദ്ധിക്കായി പ്രവര്‍ത്തിക്കും. ഉപാസനകളില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കടപ്പാട്: ജ്യോതിഷരത്നം മാഗസിൻ
തയാറാക്കിയത്: ജ്യോത്സ്യന്‍ പി. ശരത്ചന്ദ്രന്‍
‘സ്മിത'(ഒ), ചേന്ദമംഗലം പി.ഒ, 683512, വ. പറവൂര്‍, 9446057752
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇