ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂൺ 21 വെള്ളി) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 21.06.2024 (1199 മിഥുനം 7 വെള്ളി) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അനാവശ്യ ചിന്തകള്‍ മൂലം മനോ വൈഷമ്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ദേവാലയ ദര്‍ശനം, പ്രാര്‍ത്ഥന തുടങ്ങിയവ ഗുണകരമാകും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അപ്രതീക്ഷിത ആനുകൂല്യങ്ങള്‍ക്ക് സാധ്യത. മനസ്സിന് യോജിച്ച സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാന്‍ കഴിയുന്നതില്‍ സന്തോഷം തോന്നും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഇഷ്ടപ്രകാരം കാര്യങ്ങള്‍ സാധിക്കും. അലസത കൂടാതെ പ്രവര്‍തിച്ച്ചാല്‍ ലാഭാനുഭവങ്ങള്‍ വര്‍ധിക്കും.
YOU MAY ALSO LIKE THIS VIDEO, പ്രപഞ്ച നിഗൂഢതകൾ തേടി കുതിക്കുകയും പെണ്ണിന് വേണ്ടി യാചിക്കുകയും ചെയ്യുന്ന, മനുഷ്യന്റെ വിധിയെ മാറ്റിമറിച്ച മസ്കിന്റെ കഥ | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
അപ്രതീക്ഷിത ചിലവുകള്‍ വരാവുന്ന ദിവസമാണ്. ജാഗ്രതക്കുറവ് മൂലം ധനനഷ്ടം വരാതെ നോക്കണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അനാവശ്യ ചിലവുകള്‍ നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടും. കുടുംബ ഉത്തരവാദിത്തങ്ങള്‍ വര്‍ധിക്കും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്നും സഹായങ്ങള്‍ ലഭിക്കും. ഉല്ലാസകരമായി സമയം ചിലവഴിക്കാനുള്ള അവസരം ഉണ്ടാകും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
ആഗ്രഹ തടസം, യാത്രാ ദുരിതം മുതലായവ പ്രതീക്ഷിക്കേണ്ട ദിനമാണ്. ഉദര വൈഷമ്യം വരാതെ നോക്കണം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ വിജയം, അംഗീകാരം, സുഹൃത്ത് സഹായം മുതലായവ പ്രതീക്ഷിക്കാം. കുടുംബസമേതം വിരുന്നുകളിലും മറ്റും സംബന്ധിക്കാന്‍ അവസരം ലഭിക്കും.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മനസ്സറിയാത്ത കാര്യങ്ങള്‍ക്ക് കുറ്റാരോപണം കേള്‍ക്കേണ്ടി വന്നേക്കാം. കുടുംബ കാര്യങ്ങളില്‍ അല്പം വൈഷമ്യങ്ങള്‍ക്കും സാധ്യത കാണുന്നു.
YOU MAY ALSO LIKE THIS VIDEO, നൂറും ഇരുന്നൂറുമൊക്കെ വെറും തള്ളോ? മലയാള സിനിമാ ‘കള്ള’കളക്ഷൻ കണക്കുകൾ അടപടലം പൊളിയുന്നു | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
നഷ്ടമായ ധനം തിരികെ ലഭിക്കാന്‍ ഇടയുണ്ട്. വായ്പ്പകള്‍, നിക്ഷേപങ്ങള്‍ മുതലായവ അനുവദിച്ചു കിട്ടും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
പ്രവര്‍ത്തന ലാഭം, മത്സര വിജയം, ധന നേട്ടം മുതലായവ പ്രതീക്ഷിക്കാവുന്ന ദിനം. യാത്രകള്‍ സഫലങ്ങള്‍ ആകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ശത്രുശല്യം, മനക്ലേശം, ആഗ്രഹ തടസ്സം മുതലായവ വരാവുന്ന ദിനം.വിവാദ സാഹചര്യങ്ങളില്‍ നിന്നും വഴക്കുകളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇