ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 22 ശനി) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 22.06.2024 (1199 മിഥുനം 8 ശനി) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
സുഹൃത്തുക്കള്‍, ബന്ധുജനങ്ങള്‍ എന്നിവരില്‍ നിന്നും അസുഖകരമായ അനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം. ശത്രുശല്യം വര്‍ധിക്കാന്‍ ഇടയുണ്ട്.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ ജാഗ്രതയോടെ വേണം. സാമ്പത്തിക തടസ്സം , കുടുംബ വൈഷമ്യം മുതലായവ വരാവുന്ന ദിനമാണ്.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ശുഭാപ്തി വിശ്വാസം നല്‍കുന്ന വാര്‍ത്തകളും അനുഭവങ്ങളും ഉണ്ടാകും. തൊഴില്‍ നേട്ടം, കുടുംബ സുഖം എന്നിവയും പ്രതീക്ഷിക്കാം.

YOU MAY ALSO LIKE THIS VIDEO, മുഹമ്മദ്‌ ബക്തിയാർ ഖിൽജി ചുട്ടെരിച്ചു, ഭാരതം അത്‌ പുനർ നിർമിച്ചു; നളന്ദയുടെ 1500 വർഷത്തെ ചരിത്രവും പുനർജനിയും | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
മനോസുഖം, സാമ്പത്തിക ലാഭം, അംഗീകാരം എന്നിവയ്ക്ക് സാധ്യതയേറിയ ദിവസം. അധികാരികളില്‍ നിന്നും അഭിനന്ദനം ലഭിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
പ്രധാന കര്‍ത്തവ്യങ്ങള്‍ ജാഗ്രതയോടെ നിര്‍വഹിച്ചില്ലെങ്കില്‍ പരാജയ സാധ്യതയുണ്ട്. ഭാഗ്യ പരീക്ഷണം, ഊഹ കച്ചവടം മുതലായവ ഒഴിവാക്കുക. മന സ്വസ്ഥത കുറഞ്ഞേക്കാം.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അധിക പണ ചിലവ് കുറച്ചൊക്കെ നിയന്ത്രിക്കാന്‍ കഴിയും. എങ്കിലും വേണ്ടത്ര ബോധ്യമില്ലാത്ത ഇടപാടുകള്‍ നഷ്ട സാധ്യത ഉണ്ടാക്കും.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
കുടുംബത്തില്‍ സുഖകരവും മംഗളകരവുമായ സാഹചര്യം നിലനില്‍കും. ഇഷ്ട ജനങ്ങളുമായി യാത്ര പുറപ്പെടാന്‍ അവസരം ഉണ്ടാകും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കാര്യ തടസം, ധന ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ മുതലായവ കരുതണം. ആരോഗ്യപരമായും ദിവസം അത്ര നന്നല്ല.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴില്‍പരമായ നേട്ടങ്ങള്‍ക്കും ധനപരമായ ഉയര്‍ച്ചയ്ക്കും സാധ്യതയുള്ള ദിനം. സുഹൃത്തുക്കള്‍, ബന്ധു ജനങ്ങള്‍ എന്നിവര്‍ അനുകൂലരാകും.

YOU MAY ALSO LIKE THIS VIDEO, പ്രപഞ്ച നി​ഗൂഢതകൾ തേടി കുതിക്കുകയും പെണ്ണിന് വേണ്ടി യാചിക്കുകയും ചെയ്യുന്ന, മനുഷ്യന്റെ വിധിയെ മാറ്റിമറിച്ച മസ്കിന്റെ കഥ | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
യാത്രാ തടസം, ഉദര വൈഷമ്യം മുതലായവ കരുതേണ്ട ദിവസമാണ്. അലച്ചിലും ശരീര ക്ലേശവും ശ്രദ്ധിക്കണം.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
കുടുംബ സുഖം, മനസന്തോഷം, ഇഷ്ട ബന്ധുസമാഗമം മുതലായവ വരാന്‍ സാധ്യത ഉള്ള ദിനമാണ്. കാത്തിരുന്ന വിഷയങ്ങളില്‍ ശുഭ വാര്‍ത്ത കേള്‍ക്കാന്‍ കഴിയും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
കാര്യവിജയവും അംഗീകാരവും പ്രതീക്ഷിക്കാവുന്ന ദിനമാണ്. മനഃസന്തോഷകരമായ അനുഭവങ്ങൾ വരാൻ സാധ്യത.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 21 വെള്ളി) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 23 ഞായര്‍) എങ്ങനെ എന്നറിയാം