ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 25 ചൊവ്വ) എങ്ങനെ എന്നറിയാം

നിങ്ങളുടെ ഇന്ന്‌: 25.06.2024 (1199 മിഥുനം 11 ചൊവ്വ) എങ്ങനെ എന്നറിയാം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
തൊഴിലിലും കുടുംബത്തിലും ഒരേ പോലെ നല്ല അനുഭവങ്ങള്‍ വരാന്‍ സാധ്യതയേറിയ ദിവസമാണ്. മത്സരങ്ങളിലും ഭാഗ്യ പരീക്ഷണങ്ങളിലും വിജയം ഉണ്ടാകും.

ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
അലസതയും മാന്ദ്യവും പ്രവൃത്തികളെ ദോഷകരമായി ബാധിച്ചെന്നു വരാം. ആത്മവിശ്വാസത്തോടെ ഏറ്റെടുക്കുന്ന ജോലികള്‍ വിജയകരമായി ഭവിക്കും.

മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
പ്രതീക്ഷിച്ച രീതിയില്‍ സാമ്പത്തിക മുന്നേറ്റം ഉണ്ടാകണമെന്നില്ല. വാഗ്ദാനം ചെയ്യപ്പെട്ട സഹായങ്ങള്‍ സമയത്ത് ലഭിക്കുവാന്‍ സാധ്യത കുറയും.

YOU MAY ALSO LIKE THIS VIDEO, മുഹമ്മദ്‌ ബക്തിയാർ ഖിൽജി ചുട്ടെരിച്ചു, ഭാരതം അത്‌ പുനർ നിർമിച്ചു; നളന്ദയുടെ 1500 വർഷത്തെ ചരിത്രവും പുനർജനിയും | Watch Video 👇

കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
ശുഭകരമായ അനുഭവങ്ങള്‍ക്ക് മുന്‍‌തൂക്കം ലഭിക്കും. പ്രയത്നങ്ങള്‍ക്ക് അംഗീകാരവും മാന്യമായ പ്രതിഫലവും ലഭ്യമാകും. മന സന്തോഷം വര്‍ധിക്കും.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)
അംഗീകാരവും മനോസുഖവും ലഭിക്കാവുന്ന ദിനമാണ്. അനുകൂല ഊര്‍ജവും മനസ്സിന് ആത്മവിശ്വാസവും വര്‍ധിക്കും. പ്രണയ കാര്യങ്ങളില്‍ സാഫല്യം നേടും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
വര്‍ധിച്ച ചിലവുകള്‍ അലോസരം ഉണ്ടാക്കാന്‍ ഇടയുണ്ട്. വേണ്ടപ്പെട്ടവര്‍ വേണ്ടവിധ ത്തില്‍ മനസ്സിലാക്കുന്നില്ല എന്ന തോന്നല്‍ ഉണ്ടാകാം. കോപം നിയന്ത്രിക്കുക.

YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video 👇

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
പ്രവര്‍ത്തനങ്ങള്‍ വേണ്ട വിധത്തില്‍ അംഗീകരിക്കപ്പെടാത്തത്തില്‍ നിരാശ തോന്നാം. വലിയ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാന്‍ യോജിച്ച ദിവസമല്ല.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
ഭാഗ്യവും അവസരങ്ങളും തേടി വരാവുന്ന ദിനമാണ്. നാളെ ആത്മവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ എല്ലാം വിജയത്തില്‍ എത്തും .

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
അദ്ധ്വാനഭാരവും വരുമാനവും അല്പം കുറഞ്ഞെന്നു വരാം. മനസ്സിന് ആശ്വാസം പകരുന്ന വിനോദങ്ങളില്‍ ഏര്‍പ്പെട്ട് മന സമ്മര്‍ദം കുറയ്ക്കുക. പൊതുവില്‍ അലസ മനോഭാവം നിഴലിക്കും.

YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? നമ്മുടെ മക്കളുടെ പോക്ക് ഇതെങ്ങോട്ട്? Dr. Anupama R | Watch Video 👇

മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
മനസ്സിന് ഉന്മേഷവും ആത്മവിശ്വാസവും പ്രദാനം ചെയ്യുന്ന അനുഭവങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ നിലനില്‍ക്കുന്ന നല്ല അന്തരീക്ഷം ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ ക്ക് ഊര്‍ജം പകരും.

കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ആനാവശ്യ ചിന്തകള്‍ മൂലം പ്രവര്‍ത്തനങ്ങളില്‍ വിഘ്നം വരാന്‍ ഇടയുണ്ട്. ഈശ്വര ചിന്തയും ആത്മവിശ്വാസവും വര്‍ധിപ്പിക്കുക. ക്ലേശങ്ങള്‍ അകലും.

മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ രംഗത്ത് തിരക്കുകള്‍ വര്‍ദ്ധിക്കുമെങ്കിലും നേട്ടങ്ങളും അഭിനന്ദനവും സ്വന്തമാക്കാന്‍ കഴിയും. ഉല്ലാസകരമായി ഒഴിവ് സമയം ചിലവഴിക്കാനും കഴിയും.

ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ്‌ ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283

YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video 👇

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 24 തിങ്കൾ) എങ്ങനെ എന്നറിയാം
Next post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2024 ജൂൺ 26 ബുധന്‍) എങ്ങനെ എന്നറിയാം