ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന് (2024 ജൂൺ 26 ബുധന്‍) എങ്ങനെ എന്നറിയാം
നിങ്ങളുടെ ഇന്ന്: 26.06.2024 (1199 മിഥുനം 12 ബുധന്‍) എങ്ങനെ എന്നറിയാം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
കാര്യവിജയം, ധന നേട്ടം, ആഗ്രഹാസാധ്യം മുതലായവ പ്രതീക്ഷിക്കാം. മനസന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും.
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
പ്രവര്‍ത്തനങ്ങള്‍ വിജയകരമാകും. സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാവുന്ന ദിനം.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
കാര്യസാധ്യത്തിന് അമിത പരിശ്രമം വേണ്ടിവരും. അറിയാത്ത കാര്യങ്ങള്‍ക്കു പോലും സമാധാനം പറയേണ്ടി വന്നേക്കാം.
YOU MAY ALSO LIKE THIS VIDEO, മുഹമ്മദ് ബക്തിയാർ ഖിൽജി ചുട്ടെരിച്ചു, ഭാരതം അത് പുനർ നിർമിച്ചു; നളന്ദയുടെ 1500 വർഷത്തെ ചരിത്രവും പുനർജനിയും | Watch Video
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
പ്രവര്‍ത്തന മാന്ദ്യം, ആരോഗ്യക്ലേശം, അലസത എന്നിവ വരാവുന്ന ദിനമാണ്. ഭാഗ്യ പരീക്ഷണത്തിന് ദിവസം അനുകൂലമല്ല.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
മന സന്തോഷകരമായ അനുഭവങ്ങള്‍ ഉണ്ടാകും. പല പ്രശ്നങ്ങള്‍ക്കും സ്വാഭാവിക പരിഹാരങ്ങള്‍ അനുഭവത്തില്‍ വരും.
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
അംഗീകാരം, തൊഴില്‍ നേട്ടം, ഭാഗ്യാനുഭവങ്ങള്‍ തുടങ്ങിയവ പ്രതീക്ഷിക്കാം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍ ഗുണകരമാകും.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
അധ്വാനവും ആനുകൂല്യവും ഒരുപോലെ വര്‍ധിക്കും. അപ്രതീക്ഷിത തടസ്സാനുഭവങ്ങള്‍ നേരിടേണ്ടി വന്നേക്കാം.
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കുടുംബ ക്ലേശം, അനിഷ്ടാനുഭവങ്ങള്‍ എന്നിവ കരുതണം. ആശയവിനിമയത്തിലെ അപാകത മൂലം പല വൈഷമ്യങ്ങളും ഉണ്ടായെന്നു വരാം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
തൊഴിലിലും സമൂഹത്തിലും നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബ കാര്യങ്ങളില്‍ അനുകൂലാവസ്ഥയുണ്ടാകും . ധനതടസ്സം പരിഹരിക്കപ്പെടും.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? നമ്മുടെ മക്കളുടെ പോക്ക് ഇതെങ്ങോട്ട്? Dr. Anupama R | Watch Video
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
അമിത അധ്വാനം, പ്രവര്‍ത്തന മാന്ദ്യം മുതലായവ വരാവുന്ന ദിനമാണ്. ജാഗ്രതയോടെയുള്ള പ്രവര്‍ത്തനങ്ങള്‍ വിജയകരമായി ഭവിക്കും.
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
ഏര്‍പ്പെടുന്ന കാര്യങ്ങള്‍ പലതും അനുകൂലമായി ഭവിക്കും. കുടുംബകാര്യങ്ങളില്‍ ഐശ്വര്യാനുഭവങ്ങള്‍ ദൃശ്യമാകും.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
തൊഴില്‍ ക്ലേശം, അമിത യാത്ര, ആരോഗ്യ വൈഷമ്യം എന്നിവ വരാവുന്ന ദിനം. പ്രതീക്ഷിക്കുന്ന സഹായം പലപ്പോഴും ലഭ്യമാകാതെ വരാം.
ജ്യോതിഷ സംബന്ധമായ സംശയങ്ങൾക്കും കൺസൾട്ടിംഗിനും
ശ്രേയസ് ജ്യോതിഷ കേന്ദ്രം, തിരുവനന്തപുരം | ഫോൺ: +91 7012124283
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video