ശുക്രൻ രാശിമാറുന്നു, ഒപ്പം അപൂർവ രാജയോഗവും ഈ നാളുകാർക്ക് ലഭിക്കുന്നത് അഭൂതപൂർവമായ നേട്ടങ്ങൾ
ജ്യോതിഷ പ്രകാരം ഗ്രഹങ്ങൾ അതിന്റെതായ സമയത്ത് സംക്രമിക്കുകയും അതിലൂടെ നിരവധി ശുഭ യോഗങ്ങളും രാജയോഗങ്ങളുമൊക്കെ സൃഷ്ടിക്കാറുമുണ്ട്. ജ്യോതിഷപ്രകാരം ശുക്രൻ, സൂര്യൻ, ബുധൻ എന്നിവർ ചേർന്നാണ് മാലിക രാജയോഗം സൃഷ്ടിച്ചിരിക്കുന്നത്. അതിന്റെ പ്രഭാവം മനുഷ്യ ജീവിതത്തിലും ലോകത്തും ബാധിക്കും.
നിലവിൽ മിഥുന രാശിയിൽ ഗ്രഹങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന സൂര്യനും ധനദാതാവ് ശുക്രനും ഒപ്പം ബുധനും സഞ്ചരിക്കുകയാണ്. ഈ സംഗമം മാലിക യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ യോഗത്തിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മിന്നിത്തിളങ്ങും. ഇവർക്ക് ജോലിയിലും ബിസിനസിലും പുരോഗതിയും ഉണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
YOU MAY ALSO LIKE THIS VIDEO, അശ്വതി നക്ഷത്രത്തെക്കുറിച്ച് ആരും പറയാത്ത കാര്യങ്ങൾ | Watch Video
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഈ രാജയോഗം ഇവർക്ക് ശരിക്കും നേട്ടങ്ങൾ നൽകും. കാരണം ഈ യോഗം നിങ്ങളുടെ രാശിയുടെ മൂന്നാം ഭാവത്തിലാണ് രൂപപ്പെടുന്നത്. ഇതിലൂടെ ഈ സമയം വരുമാനം വർദ്ധിക്കും, ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും, ജോലിയുള്ളവർക്ക് ആനുകൂല്യവും പദവിയും ലഭിക്കും.
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഈ രാജയോഗത്തിൻ്റെ രൂപീകരണം ഇവർക്കും കിടിലം നേട്ടങ്ങൾ നൽകും. കാരണം ശുക്രനും ബുധനും സൂര്യനും ഈ രാശിയുടെ ലഗ്ന ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടും, ധൈര്യം വർദ്ധിക്കും, തീരുമാനമെടുക്കാനുള്ള കഴിവ് മികച്ചതാക്കും, ദാമ്പത്യ ജീവിതം നല്ലതായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഈ യോഗം ഇവർക്കും സുവർണ്ണ നേട്ടങ്ങൾ നൽകും. ഇവിടെ മൂന്നു ഗ്രഹങ്ങളും വരുമാന ഭവനത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഈ കാലയളവിൽ നിങ്ങളുടെ വരുമാനം വർദ്ധിക്കും, പുതിയ വരുമാന സ്രോതസ്സുകൾ സൃഷ്ടിക്കും, തൊഴിൽ ചെയ്യുന്നവർക്കും ബിസിനസുകാർക്കും നേട്ടങ്ങൾ ലഭിക്കും കരിയർ പുതിയ ഉയരങ്ങളിലെത്തും.
YOU MAY ALSO LIKE THIS VIDEO, മുഹമ്മദ് ബക്തിയാർ ഖിൽജി ചുട്ടെരിച്ചു, ഭാരതം അത് പുനർ നിർമിച്ചു; നളന്ദയുടെ 1500 വർഷത്തെ ചരിത്രവും പുനർജനിയും | Watch Video
നിലവിൽ, ശുക്രൻ മിഥുന രാശിയിലാണ് സഞ്ചരിക്കുന്നത്. വരും ദിവസങ്ങളിൽ, ശുക്രൻ ചന്ദ്രന്റെ രാശിയായ കർക്കടകത്തിൽ സഞ്ചരിക്കും. ചില രാശിക്കാർക്ക് ശുക്രൻ കർക്കടകം രാശിയിൽ വരുന്നത് വളരെ ശുഭകരമാണ്. ശുക്രന്റെ സംക്രമണം 12 രാശികൾക്കും ശുഭ അശുഭ ഫലങ്ങൾ നൽകുന്നു.
ജൂലൈ 30 വരെ ശുക്രൻ ചന്ദ്രന്റെ രാശിയിൽ തുടരും. ജൂലൈ 7ന് ആണ് കർക്കടകം രാശിയിലേക്ക് സംക്രമണം ചെയ്യുന്നത്. ചില രാശിക്കാർക്ക് ഇത് വളരെ ശുഭകരമാണ്. ശുക്രന്റെ ചലനത്തിൽ നിന്ന് ഏതൊക്കെ രാശിക്കാർക്കാണ് പ്രയോജനം ലഭിക്കാൻ പോകുന്നതെന്ന് നോക്കാം.
ശുക്രൻ കർക്കടകം രാശിയിൽ സഞ്ചരിക്കുന്നത് തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4) രാശിക്കാർക്ക് ഗുണം ചെയ്യും. നിങ്ങളുടെ കഠിനാധ്വാനത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. വീട്ടിൽ സന്തോഷവും സമാധാനവുമുണ്ടാകും. വരുമാനം വർധിക്കും. പുതിയ ജോലി ലഭിക്കാനുള്ള സാധ്യതയുമുണ്ട്.
YOU MAY ALSO LIKE THIS VIDEO, വിട്ടുമാറാത്ത ചുമയും ശ്വാസതടസവും നിങ്ങളെ അലട്ടുന്നുണ്ടോ? സൂക്ഷിക്കണം, അറിയാം കാരണങ്ങളും പരിഹാരവും | Watch Video
ശുക്രന്റെ ഈ സംക്രമണം കർക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം) രാശിക്കാർക്ക് ശുഭകരമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. കരിയറിൽ പുതിയ ജോലികൾ ലഭിക്കും. തൊഴിൽപരമായും സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും
ശുക്രന്റെ ചലനത്തിലെ മാറ്റവും മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4) രാശിക്കാർക്ക് ഗുണം ചെയ്യും. ജോലിസ്ഥലത്ത് നിക്ഷേപിക്കാൻ നിങ്ങൾക്ക് നല്ലൊരു ഇടപാട് ലഭിക്കും, ഇത് ലാഭകരമാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
YOU MAY ALSO LIKE THIS VIDEO, കേരളത്തിൽ വിവാഹിതരാകാത്ത അമ്മമാർ കൂടുന്നു? നമ്മുടെ മക്കളുടെ പോക്ക് ഇതെങ്ങോട്ട്? Dr. Anupama R | Watch Video