സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1201 ചിങ്ങമാസം (2025 ആഗസ്റ്റ് 17 – സെപ്തംബർ 16) നിങ്ങൾക്കെങ്ങനെ എന്നറിയാം

♎ തുലാം (ചിത്തിര ½, ചോതി, വിശാഖം ¾) (Libra)
കുടുംബത്തിൽ ആഹ്ലാദാന്തരീക്ഷം സംജാതമാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. അർഹമായ പിത്യ സ്വത്ത് രേഖാപരമായി ലഭിക്കും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. ജീവിത പങ്കാളിയുടെ പേരിൽ വ്യാപാരങ്ങളിൽ ഏർപ്പെടാനിടയുണ്ട്.


♏ വൃശ്ചികം (വിശാഖം¼, അനിഴം, തൃക്കേട്ട) (Scorpio)
പ്രത്യപകാരം ചെയ്യുവാൻ സാധിച്ചതിനാൽ കൃതാർത്ഥനാകും. പദ്ധതി സമർപ്പണം പരീക്ഷ ഇൻ്റർവ്യു തുടങ്ങയവയിൽ വിജയ സാധ്യത. ഭക്തി ശ്രദ്ധാപുരസ്സരം ചെയ്യുന്നതെല്ലാം വിജയിക്കും ആഗ്രഹങ്ങൾക്കനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും അവസരമുണ്ടാകും ആർഭാടങ്ങൾക്ക് നിയന്ത്രണം വേണം. മറ്റുള്ളവരുടെ എതിർപ്പിനെ അവഗണിക്കും.


♐ ധനു (മൂലം, പൂരാടം, ഉത്രാടം ¼) (Sagittarius)
വിദ്യാർത്ഥികൾക്ക് ഉത്സാഹക്കുറവ് ഉദാസീന മനോഭാവം തുടങ്ങിയവ വർദ്ധിക്കും ശത്രുക്കളെ കരുതിയിരിക്കുക വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാനോ കളവു പോകാനോ സാദ്ധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ ആവശ്യമാണ് ‘സാമ്പത്തിക നേട്ടം വരുമെങ്കിലും ചെലവ് വർദ്ധിക്കും ഭൂമിപരമായ കാര്യങ്ങളിൽ വീഴ്ചയുണ്ടാകാതെ ശ്രദ്ധിക്കണം എടുത്തു ചാട്ടം വേണ്ട വാക്കുതർക്കങ്ങളിൽ നിന്നും യുക്തി പൂർവ്വം പിൻമാറുക.


♑ മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½) (Capricorn)
ആരോഗ്യനില പൂർണ്ണമായും തൃപ്തികരമായിരിക്കില്ല ഔദ്യോഗിക രംഗത്ത് അധികാര പദവിയും അദ്ധ്വാന ഭാരവും വർദ്ധിക്കും നിസ്സാരമെന്ന് കരുതുന്ന കാര്യക്കൾക്ക് നല്ല പ്രയത്നം വേണ്ടി വരും ആലോചനക്കുറവും അശ്രദ്ധയും നിമിത്തം ദോഷാനുഭവം ‘ആത്മ സുഹൃത്തുക്കളിൽ നിന്നും പ്രതികൂലാനുഭവം ഉണ്ടായേക്കാം മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും.


♒ കുംഭം (അവിട്ടം ½, ചതയം, പൂരൂരുട്ടാതി ¾) (Aquarius)
ലഭിക്കുന്ന രേഖകൾ വ്യാജമാണോ എന്ന് സസൂക്ഷ്മം നിരീക്ഷിയ്ക്കാതെ ഒന്നിലും ഇടപെടരുത്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് അനാവശ്യമായി ചിന്തിക്കാതെ സ്വന്തം കഴിവിനും പ്രാപ്തിയ്ക്കുമനുസരിച്ച് പ്രവർത്തിക്കുക. ആരോഗ്യ സംരക്ഷണത്തിൻ്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രദ്ധിക്കുക ദമ്പതികൾ പരസ്പരം വിട്ടുവീഴ്ചകൾ ചെയ്യണം.


♓ മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി) (Pisces)
പുണ്യക്ഷേത്രങ്ങൾ സന്ദർശിക്കാനിടവരും. കുടുംബത്തിൽ എല്ലാ വിധ ശ്രേയസ്സും കാണപ്പെടും. മനസ്സിന് ആനന്ദം നൽകുന്ന വാർത്തകൾ കേൾക്കാനിടയുണ്ട്. ഇപ്പോഴുള്ള ബിസിനസ്സിൽ കൂടുതൽ വിപുലീകരണം നടത്തും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. കടബാധ്യതകൾ കുറഞ്ഞു വരുന്നതായി കാണാം. ജീവിതവിജയത്തിനായി അക്ഷീണം പ്രയത്നിക്കും.

കൂടുതൽ വ്യക്തതയ്ക്കായി നിങ്ങളുടെ ജാതകം പരിശോധിപ്പിക്കാൻ താല്പര്യമുണ്ടോ?

ജ്യോതിഷി പ്രഭാസീന സി.പി
ഫോ: 9961442256 – Email ID: prabhaseenacp@gmail.com

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ആഗസ്റ്റ് 17, ഞായർ) എങ്ങനെ എന്നറിയാം
Next post 1201 ചിങ്ങം മുതൽ കർക്കിടകം വരെയുള്ള സമ്പൂർണ മലയാള പുതുവർഷ ഫലം