സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 1201 ചിങ്ങമാസം (2025 ആഗസ്റ്റ് 17 – സെപ്തംബർ 16) നിങ്ങൾക്കെങ്ങനെ എന്നറിയാം

ചിങ്ങം 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം

♈ മേടം (അശ്വതി, ഭരണി, കാർത്തിക ¼) (Aries)
വന്നു ചേരുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുക വിദേശത്ത് ജോലിക്ക് ശ്രമിക്കുന്നവർക്ക് ചെറിയൊരു തടസ്സത്തിനു ശേഷം അനുകൂല സാഹചര്യം കൈവരും വിദ്യാർത്ഥികൾ പഠന കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം .വാഗ്ദ്ധ്വാനങ്ങൾ കഴിവതും ഒഴിവാക്കണം. വാഹനം ഓടിക്കുമ്പോൾ അശ്രദ്ധ പാടില്ല .സത്യാവസ്ഥ പൂർണ്ണമായി ബോധ്യപ്പെടാതെ പ്രതികരിച്ചാൽ ദോഷാനുഭവങ്ങൾക്കിടയുള്ളതിനാൽ അവ ഒഴിവാക്കണം.


♉ ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2) (Taurus)
കുടുംബ ജീവിതത്തിൽ കൂടുതൽ ശ്രദ്ധിക്കുക ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം. പ്രധാനപ്പെട്ട തീരുമാനങ്ങളിൽ അറിവുള്ളവരോട് അഭിപ്രായം ആരായുന്നത് ഗുണം ചെയ്യും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം പ്രവൃത്തിയിലുള്ള നിഷ്കർഷയും ആത്മാർത്ഥതയും ലകഷ്യബോധവും ഉന്നത സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും


♊ മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾) (Gemini)
ജീവിത നിലവാരം മെച്ചപ്പെടും ഇച്ഛാ – ജ്ഞാന ക്രിയാ ശക്തികൾ സമന്വയിപ്പിച്ചു ചെയ്യുന്ന കാര്യങ്ങൾ ഫലപ്രദമാകും .കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും. ഉദ്ദേശശുദ്ധിയോടു കൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാത്യകാ പരമായി തീരും.


♋ കർക്കിടകം (പുണർതം 1/4, പൂയം, ആയില്യം) (Cancer)
ഉദ്ദേശശുദ്ധി നല്ലതാണെങ്കിലും വാക്കുകളിൽ അബദ്ധമുണ്ടാവാതെ സൂക്ഷിക്കണം. തൊഴിൽ പരമായ പ്രാരാമ്പ്ദ്ധങ്ങളാൽ പലപ്പോഴും കുടുംബാഗങ്ങളുടെ കാര്യങ്ങൾ വേണ്ട വിധത്തിൽ ശ്രദ്ധിക്കുവാൻ കഴിയില്ല. അനാവശ്യമായി അന്യരുടെ കാര്യത്തിൽ ഇടപ്പെടരുത്. സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കരുത് പണം കടം കൊടുക്കുക ജാമ്യം നിൽക്കുക. സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്.


♌ ചിങ്ങം (മകം, പൂരം, ഉത്രം 1/4) (Leo)
ആരോഗ്യ ശ്രദ്ധ വേണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാവാതെ ശ്രദ്ധിക്കണം .അനുഭവഞ്ജാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കുക ജീവിത യാഥാർത്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത് ‘അമിത വേഗത്തിലുള്ള വാഹന ഉപയോഗം ഉപേക്ഷിക്കണം.ഈശ്വര പ്രാർത്ഥനകളാൽ വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ല.


♍ കന്നി (ഉത്രം ¾, അത്തം, ചിത്തിര ½) (Virgo)
നിർദ്ദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവർക്ക് ഉപകരിക്കുമെങ്കിലും സ്വന്തം ജീവിതത്തിൽ അർത്ഥപൂർണ്ണമാവുകയില്ല ഔദ്യോഗികമായി ഉത്തരവാദിത്വം വർദ്ധിക്കും’ തൊഴിൽ സ്ഥാപനത്തിൻ്റെ നിലനില്പിനായി അഹോരാത്രം പ്രവർത്തിക്കേണ്ടതായി വരും. അറിവുള്ള വിഷയങ്ങൾ ആവശ്യമുള്ള സമയത്ത് അവതരിപ്പിക്കുവാൻ സാധിക്കുകയില്ല .ധനനഷ്ടം വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

ശേഷം അടുത്ത പേജിൽ → (Page 2)

Previous post ദിവസഫലം: ജ്യോതിഷവശാൽ നിങ്ങളുടെ ഇന്ന്‌ (2025 ആഗസ്റ്റ് 17, ഞായർ) എങ്ങനെ എന്നറിയാം
Next post 1201 ചിങ്ങം മുതൽ കർക്കിടകം വരെയുള്ള സമ്പൂർണ മലയാള പുതുവർഷ ഫലം