സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2024 നവംബർ മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
നവംബർ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
അകാരണ ഭയം ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തീകരിക്കുവാൻ കാലതാമസം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവർത്തിക്കുന്നവർ ജാഗ്രതയോടെ മുന്നോട്ട് പോവണം വിവാഹാലോചനകൾ മന്ദഗതിയിലാവും . അനാവശ്യ വിവാദങ്ങളിൽ നിന്നും അകലം പാലിക്കേണ്ടതാണ് ദാമ്പത്യ ജീവിതത്തിൽ വിട്ടു വീഴ്ച നിർബന്ധം. അരോഗ്യ ശ്രദ്ധ വേണം
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
മനസ്സിന് ആത്മമ്പലം കൂടും. കടബാധ്യതകൾ തീർക്കുന്നതിനു വേണ്ടി പരിശ്രമിക്കും. വ്യക്തിത്വത്തെ പ്രതികൂലമായി ബാധിക്കുന്ന ചില സംഭവങ്ങളും ഉണ്ടാകും എതിർപ്പുകൾ ഉണ്ടാകുമെങ്കിലും ആത്മബലവും ബുദ്ധിയും കൊണ്ട് അതിജീവിക്കാൻ കഴിയും വിവാദവിഷയങ്ങളിൽ നിന്നും കഴിവതും മാറി നിൽക്കണം സ്വന്തക്കാരുടെ കട ബാധ്യതകൾ തലയിലാകാതെ സൂക്ഷിക്കണം
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ലാഭകരമായ സംഗതികൾ ധാരളമുണ്ടാകും. തൊഴിൽ സ്ഥലത്തെ അലോസരമായ കാര്യങ്ങൾക്ക് പരിഹാരം കാണും. ശത്രു പീഡയിൽ ശമനമുണ്ടാകും കടബാധ്യതകൾ തീർക്കും നിരവധി കാര്യങ്ങൾ നിശ്ചിത സമയ പരിധിക്കുള്ളിൽ ചെയ്തു തീർക്കുന്നത് ആശ്ചര്യത്തിന് വഴിയൊരുക്കും. ഔദ്യോഗിക തലത്തിലുള്ള വിഷമതകൾ കുറയും. ധനപരമായ പ്രയാസങ്ങൾ തരണം ചെയ്യും
YOU MAY ALSO LIKE THIS VIDEO, ഇറാനോടും ഇസ്രായേലിനോടും അന്ന് സദ്ദാം ഹുസൈൻ ചെയ്തത് | Story of Saddam Hussein | Watch Video 👇
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
സാമ്പത്തിക ചിലവുകൾ വർദ്ധിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങളിൽ അപ്രതീക്ഷിതമായ പല തടസ്സങ്ങളും ഉണ്ടാകും. വ്യാപാരരംഗത്ത് ലാഭമുണ്ടാക്കാൻ കഠിനപ്രയത്നം വേണ്ടി വരും. അന്യരിൽ അമിത വിശ്വാസം നന്നല്ല. ഹൃദ്രോഗികൾ ആഹാര കാര്യത്തിൽ അശ്രദ്ധ ഒഴിവാക്കണം ദാമ്പത്യ ക്ലേശത്തിന് സാധ്യത ഉണ്ടെങ്കിലും പരസ്പര വിട്ടുവീഴ്ചകളിലൂടെ തരണം ചെയ്യും
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫലപ്രാപ്തിയുണ്ടാകും ആസ്മ അലർജി , അസ്ഥി രോഗങ്ങൾ ഉള്ളവർ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക യാത്രാക്ലേശങ്ങൾ ഉണ്ടായേക്കാം ‘ വീടിൻ്റെ അറ്റകുറ്റപണികൾ ചെയ്യാൻ സാധിക്കും. ഭരണ രംഗത്തുള്ളവർക്ക് പ്രതിയോഗികളുടെ വിമർശനങ്ങൾക്കോ തദ്വാരയുണ്ടാകാവുന്ന അസ്വസ്ഥതകൾക്കോ അവസരങ്ങൾ സൃഷ്ടിക്കപ്പെടാം
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചിട്ടി ലോൺ ഇവ ലഭിക്കും എന്നാൽ ചിലവ് അധികരിച്ചിരിക്കും. വാഹനവുമായി ബന്ധപ്പെട്ട ചില അറ്റകുറ്റ പണികൾ ആവശ്യമായി വരും’ വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം .കലാകാരൻ മാർക്കും പൊതു പ്രവർത്തകർക്കും തൻ്റെ പരിശ്രമത്തിനുള്ള അംഗീകാരങ്ങൾ ലഭിക്കാനിടയാകും കുടുംബ ക്ഷേമത്തിനു വേണ്ടി കഠിനമായി പരിശ്രമിക്കും.ആരോഗ്യ ശ്രദ്ധ വേണം
YOU MAY ALSO LIKE THIS VIDEO, കാൻസർ: ശരീരം മുൻകൂട്ടി കാണിച്ച് തരുന്ന ഈ 10 ലക്ഷണങ്ങൾ സൂക്ഷിക്കുക | Watch Video 👇
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
വഞ്ചനയിൽ അകപ്പെടാമെന്നതിനാൽ സൂക്ഷിക്കണം. വ്യാപാര വ്യവസായ മേഖലകളിൽ മാന്ദ്യം അനുഭവപ്പെടും സഹപ്രവർത്തകരിൽ ചിലരിൽ നിന്ന് വിപരീതാനുഭവങ്ങൾ ഉണ്ടാകും ആഢംബരവസ്തുക്കൾക്ക് വേണ്ടി പണം ചിലവാക്കും. വിദ്യാർത്ഥികൾക്ക് അലസത വർദ്ധിക്കും നിസ്സാരകാര്യങ്ങൾക്കുപോലും അഹോരാത്രം പ്രയത്നം വേണ്ടി വരും. ജീവിത യാഥാർത്ഥ്യങ്ങളെ മനസ്സിലാക്കാതെ ഒരു കാര്യത്തിലും പ്രതികരിക്കരുത്. അസുഖങ്ങളെ അവഗണിക്കരുത് സാമ്പത്തിക ക്രയവിക്രയം ശ്രദ്ധിച്ച് ചെയ്യണം
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
അവസരങ്ങൾ വിനിയോഗിക്കുവാൻ അശ്രാന്ത പരിശ്രമം വേണ്ടി വരും. അസുഖങ്ങളാൽ ദുഃശീലങ്ങൾ ഒഴിവാക്കും മാതാപിതാക്കളെ അനുസരിച്ച് പ്രവർത്തിച്ചാൽ അബദ്ധങ്ങൾ ഒഴിവാകും. അപ്രാപ്യമായ വിഷയങ്ങളെ പറ്റി ചിന്തിച്ച് വിഷമിക്കുന്നത് മാനസികവിഭ്രാന്തിക്കും അസുഖങ്ങൾക്കും വഴിയൊരുക്കും ‘അനാവശ്യ ചിന്തകളും മിഥ്യാധാരണകളും ഒഴിവാക്കണം
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. ആസൂത്രിക പ്രവർത്തനങ്ങളിൽ അനുകൂല വിജയമുണ്ടാകും. വ്യക്തിസ്വാതന്ത്ര്യം പരമാവധി പ്രയോജനപ്പെടുത്തുന്നതിനാൽ ആഗ്രഹിക്കുന്ന വിധത്തിൽ അനുഭവ ഫലം ഉണ്ടാകും സുഹൃദ് സദസ്സിൽ ആദരവും പ്രവർത്തന പഥങ്ങളിൽ വിജയവും ഉണ്ടാകും സുപ്രധാന കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാകും
YOU MAY ALSO LIKE THIS VIDEO, ലക്ഷങ്ങൾ വിലയുള്ള പാമ്പ് മുതൽ അത്യപൂർവ ജീവികൾ വരെ, ഇതാണ് ആ ട്രെൻഡിംഗ് ഫാം | Watch Video 👇
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഗവേഷകർക്കും ശാസ്ത്രഞ്ജർക്കും വിദ്യാർത്ഥികൾക്കും ഫലപ്രദമായ അവസരങ്ങൾ വന്നു ചേരും. പലപ്പോഴും മേലധികാരിയുടെ പ്രതിനിധിയായി ചുമതലകൾ ഏറ്റെടുത്ത് നടത്തേണ്ടതായി വരും. കുടുംബബന്ധത്തിന് പ്രാധാന്യം നൽകുന്ന മക്കളുടെ സമീപനത്തിൽ ആശ്വാസമുണ്ടാകും ചികിത്സകളാലും ഈശ്വരപ്രാർത്ഥനകളാലും സന്താനഭാഗ്യമുണ്ടാകും
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
സങ്കീർണ്ണമായ പ്രശ്നങ്ങളെ ലാഘവത്തോടു കൂടി അഭിമുഖീകരിക്കുവാനവസരമുണ്ടാകും. പുണ്യ – തീർത്ഥ ദേവാലയ യാത്രകൾക്ക് അവസരം വന്നു ചേരും. പാരമ്പര്യ പ്രവൃത്തികളിൽ വ്യാപൃതനാകുന്നതിനാൽ മാതാപിതാക്കൾക്ക് സന്തോഷമുണ്ടാകും ആരോഗ്യ ശ്രദ്ധ വേണം ശത്രുക്കളെ കരുതിയിരിക്കുക. അപ്രധാനങ്ങളായ കാര്യങ്ങൾ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം പ്രലോഭനങ്ങളിൽ അകപ്പെടരുത് ആരോഗ്യ ശ്രദ്ധ വേണം.
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ആരോഗ്യ സംരംക്ഷണത്തിൽ കൂടുതൽ ശ്രദ്ധ വേണ്ടി വരും ഭക്ഷ്യ വിഷബാധയേൽക്കാതെ സൂക്ഷിക്കണം. അവസരങ്ങൾ പ്രയോജനപ്പെടുത്താൻ അഹോരാത്രം പ്രവർത്തിക്കും അനാവശ്യകാര്യങ്ങൾക്കുള്ള പരിഭ്രമം ഒഴിവാക്കണം. കടം കൊടുക്കുക ജാമ്യം നിൽക്കുക തുടങ്ങിയവ അരുത്. അസുഖങ്ങളെ അവഗണിക്കരുത്
തയാറാക്കിയത്: ജ്യോതിഷി പ്രഭാസീന സി പി | +91 9961442256, prabhaseenacp@gmail.com
YOU MAY ALSO LIKE THIS VIDEO, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറി ധനികനാകാൻ എന്താണ് വഴി? ജ്യോതിഷ പരിഹാരമുണ്ടോ? | Watch Video 👇