
സമ്പൂർണ മാസഫലം: ജ്യോതിഷവശാൽ 2025 മാർച്ച് മാസം നിങ്ങൾക്കെങ്ങനെ എന്നറിയാം
മാർച്ച് 1 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ | ഫലമാണിവിടെ പറയുന്നത് ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം
മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4)
ഏത് കാര്യത്തിനും ചെറിയ തടസ്സങ്ങളും പ്രശ്നങ്ങളും നേരിടുമെങ്കിലും ഒടുവിൽ ദൈവാധീനത്താൽ എല്ലാം ശരിയാവും എല്ലാം തുറന്ന് പറയുന്നത് മറ്റുള്ളവരുടെ അത്യപ്തിക്കിടയാക്കും പ്രയോജനമില്ലാത്ത കാര്യങ്ങളിൽപ്പെട്ട് സമയനഷ്ടവും സാമ്പത്തിക നഷ്ടവും സഹിക്കേണ്ടതായി വരും. പകർച്ചവ്യാധികൾ പിടിപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക ധൂർത്ത് ഒഴിവാക്കണം. നന്നായി പ്രാർത്ഥന ജപം ചെയ്യുക
ഇടവം (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)
ഉദ്യോഗാർത്ഥികൾക്ക് നല്ല അവസരങ്ങൾ വരും. ധനാഗമം വർദ്ധിക്കുന്നതോടൊപ്പം ചെലവുകളും വർദ്ധിക്കും ‘ പുതിയ ഗൃഹം ഗൃഹോപകരണങ്ങൾ എന്നിവയുടെ ലഭ്യത തുടങ്ങി സന്തോഷം തരുന്ന പല അവസരങ്ങളുമുണ്ടാകും അധികാരികളുടെ പ്രീതി നേടും അതിഥി സൽക്കാരത്തിനും ആദ്യാത്മിക കാര്യങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കാനും അവസരം ലഭിക്കും കരാറുകാർക്ക് കിട്ടാനുള്ള പണലഭ്യത കാണുന്നു
മിഥുനം (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)
ഊർജ്ജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ ശ്രമിക്കുന്നത് ഫല പ്രാപ്തിയുണ്ടാകും. സാമ്പത്തിക ഭദ്രതയും കുടുംബാവൃദ്ധിയും കാണുന്നു പുണ്യ – തീർത്ഥ – ഉല്ലാസ വിനോദയാത്രയ്ക്ക് അവസരം വന്നു ചേരും. നഷ്ടപ്പെട്ടു എന്ന് കരുതിയ രേഖകളും ആഭരണങ്ങളും തിരികെ ലഭിക്കും. വാഹന ഉപയോഗം വളരെ സൂക്ഷ്മതയോടു കൂടി ആവണം
കര്‍ക്കിടകം (പുണര്‍തം 1/4, പൂയം, ആയില്യം)
വിദ്യാർത്ഥികൾക്ക് ഉദാസീന മനോഭാവം ,ശ്രദ്ധക്കുറവ് അലസത അനുസരണമില്ലായ്മ തുടങ്ങിയവ വർദ്ധിക്കും. അശ്രാന്ത പരിശ്രമത്താലെ പ്രവർത്തന മേഖലകളിൽ പുരോഗതി ഉണ്ടാകു വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം സഹോദരങ്ങളുമായി സ്വല്പം വിരോധമായിത്തീരും നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്ക് വ്യതി ചലനം വന്നു ചേരും ആരോഗ്യ ശ്രദ്ധ നന്നായി വേണം.
ചിങ്ങം (മകം, പൂരം, ഉത്രം 1/4)
ആരോഗ്യ പ്രശ്നങ്ങൾ അലട്ടും പകർച്ച വ്യാധികൾ പിടിപ്പെടാതെ നോക്കണം. മുൻകോപവും ക്ഷമയില്ലായ്മയും കൊണ്ട് ധാരാളം വൈഷമ്യങ്ങൾ ഉണ്ടാകും അനാവശ്യ ചെലവുകൾ വർദ്ധിക്കും. വിചാരിക്കാത്ത ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്തു നടത്തേണ്ടി വരും. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കാൻ ശ്രമിക്കണം. ശത്രുക്കളെ കരുതിയിരിക്കുക .
കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)
ചില എതിർപ്പിപ്പുകൾ നേരിടേണ്ടി വരുമെങ്കിലും മാനസികമായ ശക്തി കൊണ്ട് എല്ലാം ഇല്ലാതാകും. പൊതു ചടങ്ങിൽ നേത്യസ്ഥാനത്ത് അവരോധിക്കപ്പെടും ഉന്നതമായ ചിന്തയും ബുദ്ധിയും എല്ലാ കാര്യങ്ങളിലും പ്രകടിപ്പിക്കും. പക്വതയോടെയുള്ള സമീപനം മൂലം കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും. ചില ദുഷ് പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)
സൽകർമ്മക്കൾക്ക് വേണ്ടി പണം ചിലവഴിക്കും ‘സമൂഹത്തിലെ ഉന്നതരിൽ നിന്ന് സഹായം ലഭിക്കും സ്വത്ത് ഭാഗം വെക്കുന്നത് സംബദ്ധിച്ച് തർക്കങ്ങൾ ഉണ്ടായേക്കാം ദൂരയാത്രകൾ ചെയ്യേണ്ടതായി വരും യാത്രകൾ വളരെ കരുതലോടെയാവണം. അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടിക്കൊണ്ടിരിക്കും
വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)
കൂട്ടു ബിസിനസ്സിൽ നഷ്ടത്തിനിടവരുന്നതാണ് പാഴ്ച്ചെലവുകൾ കൂടും. നിസ്സാര കാര്യങ്ങൾക്കു പോലും മറ്റുള്ളവരുമായി കലഹിക്കുന്നതാണ് മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല വിധ ആപത്തുകളും ഉണ്ടാകുന്നതാണ് ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം.
ധനു (മൂലം, പൂരാടം, ഉത്രാടം 1/4)
മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയകുഴപ്പം വരാതെ ശ്രദ്ധിക്കണം ദൂരദേശത്തെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് സുഹൃത്തുക്കൾ സഹായിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം ഭൂമി ക്രയവിക്രയങ്ങളിൽ നേട്ടം കുറയും ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം
മകരം (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2)
ഉൻമേഷക്കുറവും അലസതയും കൊണ്ട് പല കാര്യങ്ങളും മുടക്കം വരാതെ ശ്രദ്ധിക്കണം. എന്നാൽ അവസരങ്ങൾ കുറയുകയില്ല .ദീർഘയാത്രകൾ വേണ്ടി വരും യാത്രകൾ കരുതലോടെയാവണം സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. ചില സാമ്പത്തിക പ്രതിസന്ധികൾ ഉണ്ടാകാതെ ശ്രദ്ധിക്കണം ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും
കുംഭം (അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
മനസ്സ് ഒന്നിലും സ്ഥിരത കാണിക്കില്ല ചില ശത്രുക്കൾ തടസ്സങ്ങൾ സുഷ്ടിച്ചു കൊണ്ടിരിക്കും ‘അയൽക്കാരുമായി വാക്കു തർക്കങ്ങളിൽ ഏർപ്പെടരുത് . മുൻകോപം നിയന്ത്രിക്കേണ്ടതാണ്. അശുഭ ചിന്തകളും ദുഃസംശയങ്ങളും ഒഴിവാക്കണം. അലർജി ആസ്മ അസ്തിരോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധ വേണം. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്
മീനം (പൂരൂരുട്ടാതി1/4, ഉത്രട്ടാതി, രേവതി)
ഊർജസ്വലതയോടു കൂടി പ്രവർത്തിക്കാത്തതിനാൽ പല അവസരങ്ങളും നഷ്ടപ്പെടും. കുടുംബ പ്രശ്നങ്ങളെ അഭിമുഖികരിക്കേണ്ടി വരും മടിയും കാര്യതടസ്സങ്ങളും അനുഭവപ്പെടാം ഊഹാപോഹങ്ങൾ പലതും കേൾക്കുമെങ്കിലും സത്യാവസ്ഥ അറിയാതെ പ്രതികരിക്കരുത് ‘ പരോപകാരം ചെയ്യാനുള്ള മന:സ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്.
ജ്യോതിഷി പ്രഭാസീന സി.പി
ഫോൺ: 9961442256
Email ID: prabhaseenacp@gmail.com